1961-ൽ മൗലാനമുഹമ്മദ് അസ്ലം രചിച്ച ബനൂഉമയ്യാ ഖലീഫമാർ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഡൽഹി മുസ്ലീം ദേശീയ സർവ്വകലാശാലയിലെ ഇസ്ലാം ചരിത്ര അധ്യാപകനായ മൗലാന മുഹമ്മദ് അസ്ലാം സാഹിബ് ഉറുദു ഭാഷയിൽ എഴുതിയിട്ടുള്ള താരീഖുൽ ഉമ്മത്ത് എന്ന ചരിത്ര ഗ്രന്ഥത്തിലെ മൂന്നാം ഭാഗത്തിൻ്റെ പരിഭാഷയാണ് ഈ പുസ്തകം. പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് കെ. സി. കോമുക്കുട്ടിയാണ്. ഖുറൈശി ഗോത്രത്തിലെ നായകന്മാരിൽ ഒരാളായ ഉമയ്യത്തിൻ്റെ കുടുംബചരിത്രമാണ് ഉള്ളടക്കം