All release notes

Release note

1963  ൽ പ്രസിദ്ധീകരിച്ച കെ. കെ. പി. മേനോൻ രചിച്ച നമ്മുടെ മത്സ്യങ്ങൾ - ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഇന്ത്യയിൽ ലഭ്യമായിട്ടുള്ള എല്ലാ പ്രധാന മത്സ്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ സമാഹരിച്ചുകൊണ്ട് മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചതിൻ്റെ ഒന്നാം ഭാഗമാണ് ഈ പുസ്തകം. ഇതിലെ ലേഖനങ്ങൾ 1959ൽ മാതൃഭൂമി, മലയാള മനോരമ, മലയാളരാജ്യം തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖന പരമ്പരയായി പ്രസിദ്ധപ്പെടുത്തിയിരുന്നു. പുസ്തകത്തിൻ്റെ അവസാനം ഇതിൽ പ്രതിപാദിക്കപ്പെട്ട മത്സ്യങ്ങളുടെ ശാസ്ത്ര നാമങ്ങളും കൊടുത്തിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.