2015ൽ സി. അശോകൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ആരാച്ചാർ - പഠനങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ആരാച്ചാർ: മലയാളനോവലിൻ്റെ ഭാവിവഴി എന്ന ലേഖനത്തിൻ്റെ (പേജ് നമ്പർ 23 മുതൽ 26 വരെ) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
2014 ജനുവരി മാസത്തിൽ സമകാലിക മലയാളം വാരികയിൽ 2013ലെ തൻ്റെ മികച്ച വായനാനുഭവമായി സ്കറിയ സക്കറിയ എഴുതിയ ഇതേ ലേഖനം മുൻപ് പങ്കുവെച്ചിരുന്നു. കെ. ആർ. മീരയുടെ ആരാച്ചാർ എന്ന നോവലിനെയാണ് ഈ ലേഖനത്തിലൂടെ സ്കറിയ സക്കറിയ വിലയിരുത്തുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.