Release notes

2,924 release notes

Permalink

1967 ൽ ശിവാജി ഗണേശൻ, മുത്തുരാമൻ, കെ. ആർ. വിജയ, ഗീതാഞ്ജലി തുടങ്ങിയവർ അഭിനയിച്ച, ശ്രീധർ സംവിധാനം ചെയ്ത നെഞ്ചിരിക്കും വരെ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

1964 ൽ ശിവാജി ഗണേശൻ, അശോകൻ,എൻ. ടി. രാമറാവു, മുത്തുരാമൻ,ദേവിക, സാവിത്രി തുടങ്ങിയവർ അഭിനയിച്ച, ബി. ആർ പന്തലു സംവിധാനം ചെയ്ത കർണ്ണൻ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

1957ൽ, കതേറയിൻ പീയറി രചിച്ച് എസ്. പരമേശ്വരൻ പരിഭാഷപ്പെടുത്തിയ ആൽബർട്ട് ഐൻസ്റ്റയിൻ എന്ന ജീവചരിത്ര പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

1985 മാർച്ച് മാസത്തിൽ ഇറങ്ങിയ പ്രഗതി ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ കേരളവർമ്മയുടെ ദൈവയോഗം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പ്രാസപ്രയോഗങ്ങൾ കുറച്ച്, സാധാരണക്കാരൻ്റെ ജീവിതം ഇതിവൃത്തമാക്കി കേരളവർമ്മ വലിയകോയി തമ്പുരാൻ രചിച്ച ദൈവയോഗം എന്ന കാവ്യത്തിൻ്റെ അവലോകനമാണ് ലേഖനത്തിൻ്റെ വിഷയം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1966 ൽ ജയശങ്കർ, കെ. ആദിത്യൻ, തങ്കവേലു, വാണിശ്രീ, ജയന്തി തുടങ്ങിയവർ അഭിനയിച്ച, ജോസഫ് തളിയത്ത് സംവിധാനം ചെയ്ത കാതൽ പെടുത്തും പാട് എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

2006 സെപ്തംബർ മാസത്തിലെ അസ്സീസി മാസികയിൽ സ്കറിയ സക്കറിയ എഴുതിയ മാന്യമായ കരാറുണ്ടാക്കി മുന്നോട്ടു പോകാം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ ലേഖനത്തിൽ വിദ്യാഭ്യാസ സ്വാശ്രയ ബില്ല് പ്രാബല്യത്തിൽ വരുമ്പോൾ ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കപ്പെടുമെന്ന തെറ്റിധാരണയെ കാര്യ കാരണസഹിതം പ്രതിരോധിക്കുകയാണ് ലേഖകൻ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

ഇളങ്കോവടികൾ രചിച്ച് ബഹുഭാഷാ പണ്ഡിതനായ നെന്മാറ പി. നാരായണൻ നായർ പരിഭാഷപ്പെടുത്തിയ ചിലപ്പതികാരം എന്ന കാവ്യത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

തമിഴിൽ ഉണ്ടായിട്ടുള്ള പുരാതന കാവ്യ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രമുഖമായതത്രെ ചിലപ്പതികാരം. വിവാഹാനന്തരം വിഷയലമ്പടനായി നിർധനനായ കോവലൻ പശ്ചാത്തപിച്ച് പതിവ്രതയായ പത്നി കണ്ണകിയെ ശരണം പ്രാപിക്കുന്നു. ഉപജീവനത്തിനായി അവർ മധുരാ നഗരത്തിൽ ചെന്ന് കണ്ണകിയുടെ ചിലമ്പ് വിൽക്കാൻ ശ്രമിക്കുമ്പോൾ ഒരു തട്ടാൻ്റെ ചതിപ്രയോഗത്തിൽ രാജഭടന്മാരാൽ വധിക്കപ്പെടുന്നു. ഈ വിവരം അറിഞ്ഞ കണ്ണകി രാജധാനിയിൽ ചെന്ന് ക്രോധാവേശത്താൽ രൗദ്രരൂപിണിയായി ഭാഷണം ചെയ്ത്  പാണ്ഡ്യരാജാവിനെ പശ്ചാത്താപവിവശനാക്കുകയും അനന്തരം അഗ്നിപ്രവേശത്താൽ സതീധർമ്മം അനുഷ്ടിച്ച് പരലോകത്തിൽ ഭർതൃസംഗമം പ്രാപിക്കുകയും ചെയ്യുന്നതാണ് കാവ്യസംഗ്രഹം. ചോള പാണ്ഡ്യരാജാക്കന്മാരെ കുറിച്ചും, അവരുടെ ഭരണനൈപുണ്യം, പതിനേഴാം നൂറ്റാണ്ട് കാലത്തു നിലനിന്നിരുന്ന മതാചാരങ്ങൾ, സംഗീത നൃത്തകലകൾ എന്നിവയെ കുറിച്ചെല്ലാം കാവ്യത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. പുസ്തകത്തിൻ്റെ കവർ പേജും, ടൈറ്റിൽ പേജും നഷ്ടപ്പെട്ടിട്ടുണ്ട്.

സതീഷ് തോട്ടശ്ശേരിയുടെ  ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

Permalink

ഫാ.ഹോർമീസ് പെരുമാലിൽ സി എം ഐ യുടെ പൗരോഹിത്യത്തിൻ്റെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് 1984ൽ പ്രസിദ്ധീകരിച്ച ഫാ.ഹോർമീസ് പെരുമാലിൽ സി എം ഐ പൗരോഹിത്യ സുവർണ്ണജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അറിയപ്പെടുന്ന ഒരു ചരിത്രകാരനും, ഗവേഷകനും, പ്രാസംഗികനും, എഴുത്തുകാരനുമായ ഹോർമീസച്ചൻ കോഴിക്കോട് അമലാപുരി സ്ഥാപനങ്ങളുടെയും ദേവഗിരി കോളേജിൻ്റെയും പ്രാരംഭ പ്രവർത്തകനാണ്. മലബാറിൽ കുടിയേറിയ കത്തോലിക്കർക്ക് സാമൂഹ്യമായി പേരും പെരുമയും നേടിക്കൊടുക്കുവാൻ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ഉപകരിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

1966 ൽ രവിചന്ദർ, നാഗേഷ്, കരുണാനിധി, കല്പന, മനോരമ, സുഗന്ധി തുടങ്ങിയവർ അഭിനയിച്ച, ഭീം സിംഗ് സംവിധാനം ചെയ്ത മദ്രാസ് ടു പോണ്ടിച്ചേരി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

1959 ൽ പുറത്തിറങ്ങിയ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ അധ്യയന വർഷം1958-59 ലെ സ്മരണികയായ The Magazine - The Christ College, Irinjalakuda യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോളേജിൻ്റെ പ്രഖ്യാപിത ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും, അക്കാദമികവും, അല്ലാത്തതുമായ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെയും, പുരോഗതികളെയും കുറിച്ചുള്ള സചിത്ര ലേഖനങ്ങളും, വിദ്യാർത്ഥികളുടെ ഇംഗ്ലീഷിലും, മലയാളത്തിലും ഹിന്ദിയിലും ഉള്ള സാഹിത്യ സൃഷ്ടികളും,ചിത്ര രചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

1973 ഒക്ടോബർ മാസത്തെ മാതൃഭൂമി ആഴ്ചപതിപ്പിൽ (പുസ്തകം 51 ലക്കം 33) സി. കെ .മൂസ്സത് എഴുതിയ ഗുരുവായൂർ സത്യാഗ്രഹം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ചരിത്രപ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹത്തെ കുറിച്ചും അതിന് കെ. കേളപ്പൻ നൽകിയ നേതൃത്വത്തെ പറ്റിയും അനുസ്മരിക്കുകയാണ് ഈ ലേഖനത്തിൽ സി.കെ.മൂസ്സത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1966 ൽ ടി.ഇ. വാസുദേവൻ നിർമ്മിച്ച്  എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ പ്രേം നസീർ, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, കവിയൂർ പൊന്നമ്മ, അംബിക തുടങ്ങിയവർ അഭിനയിച്ച് പുറത്തിറങ്ങിയ പിഞ്ചുഹൃദയം എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. (ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പാാട്ടുപുസ്തകത്തിൻ്റെ പുറകിലെ കവർ പേജും അവസാനത്തെ ഒന്നോ രണ്ടോ പേജും നഷ്ടപ്പെട്ടിട്ടുണ്ട്. പിൽക്കാലത്ത് എപ്പോഴെങ്കിലും നല്ല ഒരു കോപ്പി കിട്ടുകയാണെങ്കിൽ അത് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാം എന്ന് കരുതുന്നു.)