Release notes

2,924 release notes

1952 – ൽ പ്രസിദ്ധീകരിച്ച, പി. കുഞ്ഞിരാമക്കുറുപ്പ് രചിച്ച നൈഷധമഹാകാവ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സംസ്കൃതഭാഷയിലെ കാവ്യങ്ങളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന മഹാകാവ്യമാണ് നൈഷധീയചരിതം. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീഹർഷൻ രചിച്ച ഈ മഹാകാവ്യത്തിന് പി. കുഞ്ഞിരാമക്കുറുപ്പ് തയ്യാറാക്കിയ നിരൂപണമാണ് ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1979 – ൽ പ്രസിദ്ധീകരിച്ച, ലൂജി പിറാങെല്ലൊ രചിച്ച ഓമനകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പരാജയ പ്രസ്ഥാനത്തിന്റെ വക്താവായ ഇറ്റാലിയൻ സാഹിത്യകാരനാണ് ലൂജി പിറാങെല്ലൊ. അസാധാരണ മൗലിക തത്വങ്ങൾ ഉൾക്കൊള്ളുന്ന ശൈലിയാണ് ലൂജിയുടെ രചനകൾക്കുള്ളത്. അദ്ദേഹത്തിൻ്റെ രചനാ സവിശേഷതകൾ ഒത്തിണങ്ങിയ കഥയാണ് ഓമനകൾ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 – ൽ പ്രസിദ്ധീകരിച്ച, രാഘവൻ കുഴിത്തുറ രചിച്ച എൻ്റെ അച്ഛൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശ്രീ വാസുവൈദ്യനെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹത്തിൻ്റെ പുത്രൻ കവിതാ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ കൃതിയിൽ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1922- ൽ പ്രസിദ്ധീകരിച്ച "ഗദ്യമാലിക"എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സി. അച്യുതമേനോൻ്റെ പത്രാധിപത്യത്തിൽ പ്രചരിച്ചുകൊണ്ടിരുന്ന കാലത്തുള്ള "വിദ്യവിനോദിനി" യിലെ പലവക ലേഖനങ്ങളിൽ നിന്നെടുത്തിട്ടുള്ള ഉപന്യാസങ്ങളെ കൂട്ടിചേർത്ത് ഒരുക്കിയിട്ടുള്ളതാണ് "ഗദ്യമാലിക"എന്ന ഈ പുസ്തകം. ഇതിൽ അധികഭാഗവും പത്രാധിപൻ്റെ സ്വന്തം തന്നെയാണ് അതുകൂടാതെയുള്ള ലേഖനങ്ങൾ എം. രാജരാജവർമ്മരാജാ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ രാജാ മുതലായവർ എഴുതിയിട്ടുള്ളതാണ്. ഇവയിൽ ഓരോന്നും പ്രത്യേകം അർത്ഥശാസ്ത്രം,ചരിത്രം, സാഹിത്യം, തത്വശാസ്ത്രം, ജീവചരിത്രം മുതലായ ഓരോ വിഷയവിശേഷത്തെ ക്രോഡീകരിക്കുന്നു. മദ്രാസ്, തിരുവിതംകൂർ,കൊച്ചി മുതലായ ഗവണ്മെൻ്റ് പാഠപുസ്തക കമ്മിറ്റിക്കാർ ഇതിനെ ഒരു പാഠപുസ്തകമായി വെച്ചിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 ൽ പ്രസിദ്ധീകരിച്ച  ശ്ലീഹന്മാരുടെ കുർബാന എന്ന  പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

“ദനഹാ തിരുനാളിൽ” (Epiphany season) പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ, ശ്ലീഹന്മാരുടെ (martyrs) ഓർമ്മയ്ക്ക് പ്രത്യേക ദിവസങ്ങൾ ആഘോഷിക്കപ്പെടുന്നു . ഇത് “ശ്ലീഹന്മാരുടെ കുർബാന” (martyrs' Eucharist) എന്ന ഒരു ആശയം കൊണ്ടാണ് ബന്ധപ്പെടുന്നത്. കുർബാന എന്ന ബലി ആരാധനയുടെ പരമോൽകൃഷ്ടമായ കർമ്മമാകുന്നു.കത്തോലിക്കാ സഭയിൽ പല റീത്തുകളിലായിട്ടണ് ബലിസമർപ്പണം നടത്തി വരുന്നതു്.

ശ്ലീഹന്മാരുടെ കുർബാന,  കൽദായ സുറിയാനി ക്രമത്തിലെ കുർബാനയുടെ തിരുകർമ്മങ്ങളും പ്രാർത്ഥനകളും സംബന്ധിച്ചുള്ള ഒരു ഗ്രന്ഥമാണ് . കൽദായ സുറിയാനി കുർബാനയിലെ പ്രാർത്ഥനകൾ, തിരു കർമ്മങ്ങളുടെ വ്യാഖ്യാനങ്ങൾ, വിശദീകരണങ്ങൾ മുതലായവ ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ ഗ്രന്ഥം തിരുകർമ്മത്തെ സംബന്ധിച്ചിടത്തോളം ഗവേഷണപരമായ ഒരു പ്രസിദ്ധീകരണമാണു് എന്നു പറയാവുന്നതാണു്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 ൽ പ്രസിദ്ധീകരിച്ച സാമൂഹ്യപാഠങ്ങൾ - പുസ്തകം ഒന്ന് എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1955 ൽ പ്രസിദ്ധീകരിച്ച  Rajabhasha Bodhini - V - Form VI എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1948 – ൽ പ്രസിദ്ധീകരിച്ച, മഹാകവി കുട്ടമത്ത് രചിച്ച കാളിയമർദ്ദനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി കുട്ടമത്ത് രചിച്ച മണിപ്രവാള കാവ്യമാണ് കാളിയമർദ്ദനം. യമകപ്രാസത്തിൽ രചിച്ചിരിക്കുന്ന ഈ കാവ്യത്തിന് വ്യാഖ്യാനം എഴുതിയിരിക്കുന്നത് കെ.സി.എൻ. വാഴുന്നവരാണ്.   കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1946– ൽ പ്രസിദ്ധീകരിച്ച, വാസുദേവൻ നമ്പൂതിരി  രചിച്ച രുഗ്മിണി  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

'രുഗ്മിണി', വാഴക്കുന്നത്ത് വാസുദേവൻ നമ്പൂതിരിയുടെ പ്രശസ്തമായ നൂതന ശൈലിയിൽ രചിക്കപ്പെട്ട ഗദ്യനാടകമാണ്. ഭാരതീയ പൗരാണിക സാഹിത്യത്തിലെ ഭാഗവതത്തിൽ നിന്നും എടുത്ത രുഗ്മിണി സ്വയംവര കഥ ആധാരമാക്കിയാണ് അദ്ദേഹം ഈ കൃതി രചിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Blackie & Sons Ltd പ്രസിദ്ധീകരിച്ച  Blackies - Kohinoor - Readers - Reader IV എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

The Modern Publishing House പ്രസിദ്ധീകരിച്ച A Progressive Course In English Junior പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1938 - A Progressive Course In English Junior  നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1916– ൽ പ്രസിദ്ധീകരിച്ച, ജീവചരിത്ര പ്രതിദിന വായന - അനുബന്ധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സഭയുടെ നോമ്പുകാലം, തിരുനാളുകൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ ധ്യാനിപ്പാനും മറ്റുമായി ചെയ്യുന്ന വിശുദ്ധന്മാരുടെ ജീവചരിത്ര പ്രസംഗങ്ങളാണ് കൃതിയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.