Release notes

2,924 release notes

1924 - ൽ പ്രസിദ്ധീകരിച്ച, സേവിനി - ബുക്ക് - 01 - ലക്കം - 01 എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആദ്യ കാല സാഹിത്യ മാസികകളിലൊന്നാണ് സേവിനി. ഈ.വി. കൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ 1924-ലായിരുന്നു ആരംഭം. റാണി ലക്ഷ്മിഭായിയുടെ രക്ഷാകർതൃത്വത്തിൻ കീഴിൽ കൊല്ലത്തെ പെരിനാട് നിന്നാണ് ‘സേവിനി’ പുറത്തുവന്നിരുന്നത്. മേലെ തെക്കതിൽ ശങ്കരൻ എന്ന ബിസിനസുകാരനാണ് തുടക്കത്തിൽ സാമ്പത്തികചുമതല ഏറ്റെടുത്തത്. 52 പേജുകളുണ്ടായിരുന്ന സേവിനി മെച്ചപ്പെട്ട പേപ്പറിൽ മനോഹരമായ മുഖചിത്രത്തോടെയാണ് അച്ചടിച്ചിരുന്നത്. സേവിനി മാസികയുടെ പ്രഥമ ലക്കം ആണിത്. 38-39 താളും അവസാനത്തെ താളുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

കണ്ണൻ ഷൺമുഖം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1978ൽ പ്രസിദ്ധീകരിച്ച, പി. പങ്കജാക്ഷൻ നായർ എഴുതിയ കുഞ്ചൻ നമ്പ്യാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള വിദ്യാഭ്യാസ ഇൻസ്റ്റിറ്റൂട്ട് പ്രസിദ്ധീകരണമായ മലയാള പദ്യസാഹിത്യകാരന്മാർ എന്ന പരമ്പരയിലെ ഈ പുസ്തകം കുഞ്ചൻ നമ്പ്യാരുടെ ജീവിതവും സാഹിത്യ സംഭാവനകളും ഗവേഷണാധിഷ്ഠിതമായി അവതരിപ്പിക്കുന്ന ഒരു പ്രധാന ഗ്രന്ഥമാണ്. മലയാളത്തിലെ തുള്ളൽകലയുടെ രൂപകർത്താവും പരിഹാസസാഹിത്യത്തിന്റെ ശിൽപ്പിയും ആയ കുഞ്ചൻ നമ്പ്യാരെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളിൽ വിലപ്പെട്ട സ്ഥാനമാണ് കൃതിക്ക് ഉള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1960 ൽ പ്രസിദ്ധീകരിച്ച, ജ്ഞാനപ്രജാഗരകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മാന്നാനം സെയ്ന്റ് ജോസഫ്‌സ് പ്രസ്സിൽ 1862-ൽ പ്രസിദ്ധീകരിച്ച ഒരു നൈതിക–വിദ്യാഭ്യാസ ഗ്രന്ഥമാണ് ഈ കൃതി. CMI അച്ചടിമിഷൻ ആദ്യഘട്ടത്തിൽ പുറത്തിറക്കിയ ധാർമ്മിക–ബോധോദയപുസ്തകങ്ങളിൽ ഒന്നായി ഇത് ഗണിക്കപ്പെടുന്നു. കേരളത്തിലെ ആദ്യകാല കത്തോലിക്കാ അച്ചടിപ്രസാധന ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് St. Joseph’s Press, Mannanam. ഇത് സെയ്ന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയും സഹപ്രവർത്തകരും ആരംഭിച്ച Carmelites of Mary Immaculate (CMI) സഭയുടെ ആദ്യത്തെ അച്ചടിമിഷനുകളിൽ ഒന്നാണ്. നൈതിക വിദ്യാഭാസം, ധാർമ്മികബോധം, പൊതുവിജ്ഞാനം, ക്രിസ്തീയ മൂല്യങ്ങൾ എന്നീ വിഷയങ്ങൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പഠിപ്പിക്കാനായുള്ള കൃതികളുടെ ഭാഗമായിട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിനാലു ജാഗരകങ്ങളായി അച്ചടിച്ചിട്ടുള്ള കൃതിയിൽ ജ്ഞാനത്തിന്റെ സ്വഭാവം, നൈതിക പഠനങ്ങൾ, സമൂഹ–കുടുംബധർമ്മങ്ങൾ, മത–ആത്മീയ നിർദ്ദേശങ്ങൾ, വിദ്യാലയ–ശീലങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1970 – ൽ പി.ജെ. ഭാനു പ്രസിദ്ധീകരിച്ച, റിങ്കൽറ്റോബ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലണ്ടൻ മിഷനറിസംഘത്തിൻ്റെ തിരുവിതാംകൂറിലെ പ്രഥമ മിഷണറി ആയിരുന്ന റിങ്കൽറ്റോബിൻ്റെ ജീവചരിത്രമാണിത്. നീണ്ടകാലം കേരളത്തിലും തമിഴ് നാട്ടിലും മിഷണറി പ്രവർത്തനങ്ങൾ നടത്തിയ റിങ്കൽറ്റോബ് അനേകം വിദ്യാലയങ്ങൾ സ്ഥാപിക്കുകയും സുവിശേഷ പ്രചരണം നടത്തുകയും ചെയ്തു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1964-ൽ പ്രസിദ്ധീകരിച്ച, കെ.സി. കേശവപിള്ള എഴുതിയ സദാരാമ - സംഗീത നാടകം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ മലയാള നാടകവേദിക്കും സംഗീതനാടക പാരമ്പര്യത്തിനും ഗണ്യമായ സംഭാവന നൽകിയ ഈ നാടകം സാഹിത്യ മൂല്യവും സംഗീത ഉള്ളടക്കവും കൊണ്ട് ശ്രദ്ധേയമാണ് ഒന്നാണ്.മലയാളത്തിലെ ആദ്യ സംഗീതനാടകമാണിത്, തമിഴ് നാടകകഥ ഉപജീവിച്ച് ശാസ്ത്രീയഗാനങ്ങൾ ഉൾപ്പെടുത്തി രചിച്ചതാണ്. തമിഴ് സംഗീതനാടകങ്ങളുടെ കേരളപ്രചാരത്തിനു പ്രതികരണമായി ഉണ്ടായ ഈ കൃതി നാടകീയമായ ഘടകങ്ങൾ കൊണ്ടും സംഗീത മികവ് കൊണ്ടും കാണികളുടെ ഹൃദയം കീഴടക്കി എന്നു തന്നെ പറയാം.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1960-ൽ പ്രസിദ്ധീകരിച്ച, കെ. വാസുദേവറാവു എഴുതി ചെങ്ങന്നൂർ ശങ്കര വാരിയർ വിവർത്തനം ചെയ്ത വൈദ്യ വിജ്ഞാനീയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മസൂരി, ചിക്കൻപോക്സ്, പൊങ്ങൻപനി, ജർമ്മൻ മീസിൽസ്, വില്ലൻചുമ, പിണ്ടിവീക്കം, കണ്ഠരോഗം, അണുബാധകൾ, മസ്തിഷ്ക്കജ്വരം, ഇളംപിള്ളവാതം, സന്നിപാതജ്വരം, പാരാ ടൈഫായിഡ് ഫീവർ, ക്ഷയം, കുഷ്ഠം എന്നീ പകർച്ചവ്യാധികളെപ്പറ്റി സാധാരണജനങ്ങൾ അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ സാധാരണക്കാർക്കു മനസ്സിലാകുന്ന ഭാഷയിൽ പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് 'വൈദ്യവിജ്ഞാനീയം'. പകർച്ചവ്യാധികൾ വരാതിരിക്കാൻ സ്വീകരിക്കേണ്ട പ്രതിരോധനടപടികളെക്കുറിച്ചും, വന്നാൽ സത്വരം കൈക്കൊള്ളേണ്ട നിവാരണമാർഗങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഗ്രന്ഥകാരൻ മദ്രാസ് മെഡിക്കൽസർവ്വീസിൽ ദീർഘകാലത്തെ പ്രശസ്തസേവനമനുഷ്ഠിച്ചശേഷം ഡയറക്ടർ ഓഫ് മെഡിക്കൽ സർവ്വീസസ് സ്ഥാനത്തുനിന്നും റിട്ടയർ ചെയ്ത ആളാണ്.

വിവിധ ഭാഷകളിൽ നിന്നുള്ള പുസ്തകങ്ങൾ മലയാളി വായനക്കാർക്കു പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ദക്ഷിണഭാഷാഗ്രന്ഥമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958-ൽ പ്രസിദ്ധീകരിച്ച, പി.കെ. നായർ എഴുതിയ പഴശ്ശിയുടെ പടവാൾ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മൈസൂർ, ബ്രിട്ടീഷ് സൈന്യങ്ങൾക്കെതിരെ നിരവധി ധീരമായ യുദ്ധങ്ങൾക്ക് നേതൃത്വം നൽകി വൈദേശിക ആധിപത്യത്തെ ചെറുത്തുനിന്ന വീരപുരുഷനായി കേരള വർമ്മ പഴശ്ശിരാജ ഓർമ്മിക്കപ്പെടുന്നു. കൊളോണിയൽ അല്ലെങ്കിൽ ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ചരിത്രരേഖകൾ പരിമിതവും അൽപ്പം പക്ഷപാതപരവുമാണെങ്കിലും, അദ്ദേഹത്തിൻ്റെ എതിരാളികൾ പോലും അദ്ദേഹത്തെ വളരെയധികം ബഹുമാനിച്ചിരുന്നുവെന്ന് കത്തുകളിൽ നിന്നും ഡയറികളിൽ നിന്നും വ്യക്തമാണ്. വാമൊഴിയായി സംരക്ഷിച്ച വീരകഥകൾ രേഖപ്പെടുത്താനുള്ള കഴിവില്ലെങ്കിലും, വിദേശ ആക്രമണകാരികൾക്കെതിരായ ഗറില്ലാ യുദ്ധത്തിൽ പഴശ്ശിരാജയുടെ ധീരതയും നേതൃത്വവും ഐതിഹാസികമാണ്.

കേരളത്തിൻ്റെ പരമാധികാരം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒന്നിലധികം യുദ്ധങ്ങളിൽ ഏർപ്പെട്ട അദ്ദേഹത്തിൻ്റെ ചെറുത്തുനിൽപ്പ് കഠിനവും തന്ത്രപരവുമായിരുന്നു. വരും തലമുറകൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനായി പഴശ്ശിരാജയും അദ്ദേഹത്തിൻ്റെ ആളുകളും ത്യാഗം സഹിച്ചു.  അവസാന ശ്വാസം വരെ തൻ്റെ മാതൃരാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി വഴങ്ങാത്ത പോരാട്ടം ഈ പുസ്തകം എടുത്തുകാണിക്കുന്നു . സ്വാതന്ത്ര്യത്തിൻ്റെയും ദേശസ്‌നേഹത്തിൻ്റെയും യഥാർത്ഥ വില മനസ്സിലാക്കാൻ കുട്ടികളും പഠിതാക്കളും ഈ ധീര യോദ്ധാക്കളുടെ ചരിത്രം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957-ൽ പ്രസിദ്ധീകരിച്ച, തോർഹെയർദാൽ എഴുതിയ കോൺടിക്കി യാത്ര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തെക്കേഅമേരിക്കയിലെ പെറുവിൽ നിന്നും ശാന്തസമുദ്രത്തിലൂടെ പടിഞ്ഞാറോട്ട് പോളിനേഷ്യൻ ദ്വീപുകളിലേയ്ക്കു ഒരു തടി ചങ്ങാടത്തിൽ നടത്തിയ യാത്രയുടെ വിവരണമാണ് ഈ പുസ്തകം. യാത്രസംഘം 1947 ഏപ്രിൽ 28-ാം തീയതി തെക്കേ അമേരിക്കയിലെ പെറു എന്ന സ്ഥലത്തുള്ള കലാവാ തുറമുഖത്തുനിന്നും തിരിച്ച് 101 ദിവസം യാത്രചെയ്ത് 1947 ആഗസ്റ്റ് 7 ന്  പോളിനേഷ്യൻ ദ്വീപസമൂഹത്തിലെത്തി.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

കെ.എൻ. കേശവൻ എഴുതിയ കാർത്തിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ.എൻ. കേശവൻ രചിച്ച ചെറുകഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ആനുകാലികങ്ങളിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച ഏഴ് ചെറുകഥകളാണ് ഇതിൽ ഉള്ളത്. പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട വർഷം ലഭ്യമല്ല.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1977ൽ State Institute of Education പ്രസിദ്ധീകരിച്ച ബ്രീഡിംഗ് (പ്രജനനം) സസ്യങ്ങളിലും ജന്തുക്കളിലും  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

State Institute of Education, Kerala സയൻസ് സീരീസിൽ പ്രസിദ്ധീകരിച്ച ഒരു പാഠപുസ്തകം/സപ്ലിമെന്ററി റീഡർ ആണ് ഈ പുസ്തകം. ആമുഖം, പ്രജനനം സസ്യങ്ങളിൽ, പ്രജനനം ജന്തുക്കളിൽ എന്നീ അദ്ധ്യായങ്ങളിലായി വിഷയം അവതരിക്കപ്പെട്ടിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1949ൽ  പ്രസിദ്ധീകരിച്ച. ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച മഞ്ഞക്കിളികൾ എന്ന കവിതാ സമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയിട്ടുള്ള അൻപത് കവിതകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1949-ൽ പ്രസിദ്ധീകരിച്ച കൊച്ചി തിരുവിതാംകൂർ സെക്കൻ്ററി സ്കൂളുകളിൽ നാലാം ഫാറത്തിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്ന സാമാന്യശാസ്ത്രം നാലാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഇതിലൂടെ പങ്കു വക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.