Release notes

2,924 release notes

1953-ൽ പ്രസിദ്ധീകരിച്ച A. B. Guthrie Jr. രചിച്ച "The Way West” എന്ന ചരിത്ര നോവലിൻ്റെ മലയാള പരിഭാഷയായ പശ്ചിമ മാർഗ്ഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949-ൽ പ്രസിദ്ധീകരിച്ച A. B. Guthrie Jr. രചിച്ച "The Way West” എന്ന ചരിത്ര നോവലിൻ്റെ മലയാള പരിഭാഷയാണ് ഈ കൃതി. അമേരിക്കയിലെ കിഴക്ക് ഭാഗത്തുനിന്ന് പടിഞ്ഞാറോട്ട് പുതിയ ജീവിതത്തിനായി കുടിയേറുന്നവരുടെ വലിയൊരു സംഘം ഒറിഗൺ ട്രെയിലിലൂടെ നീങ്ങുന്നതാണ് നോവലിന്റെ കേന്ദ്രീയം. യാത്രയുടെ നേതാവായി തിരഞ്ഞെടുക്കപ്പെടുന്ന സെനറ്റർ ബിൽ ജാഗ്ഗർഡ് — ധൈര്യശാലിയായെങ്കിലും ചിലപ്പോഴൊക്കെ കടുത്ത തീരുമാനങ്ങൾ എടുക്കുന്ന വ്യക്തിയാണ്! സംഘത്തിൽ ഉള്ള നിരവധി കുടുംബങ്ങൾ— സ്വപ്നങ്ങളും സംഘർഷങ്ങളും പ്രതീക്ഷകളും ഭയങ്ങളും— എല്ലാം ചേർന്നാണ് യാത്രയുടെ ഉള്ളടക്കം. യാത്രയിൽ അവർ നേരിടുന്ന പ്രകൃതിയുടെ ക്രൂരത (റോക്കി മലനിരകൾ, നദികൾ), രോഗങ്ങൾ, ഭക്ഷണക്കുറവ്, സംഘത്തിലെ അഭിപ്രായ ഭിന്നതകൾ, നാട്ടുവംശക്കാരുമായുള്ള പ്രശ്നങ്ങൾ എന്നിവ നോവലിൻ്റെ വിഷയമാകുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1944ൽ  പ്രസിദ്ധീകരിച്ച. വള്ളത്തോൾ രചിച്ച  ഇന്ത്യയുടെ കരച്ചിൽ എന്ന കവിതാ സമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇന്ത്യയുടെ കരച്ചിൽ, വാസ്തവം തന്നെയോ, അധ:പതനം, ആ പൊട്ടിച്ചിരി എന്നീ നാലു കവിതകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1957-ൽ പ്രസിദ്ധീകരിച്ച, കണ്ടത്തിൽ വറുഗീസുമാപ്പിള എഴുതിയ എബ്രായക്കുട്ടി  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ നാടകത്തിൻ്റെ പ്രമേയം വേദപുസ്തകത്തിൻ്റെ പഴയനിയമം അടിസ്ഥാനമാക്കി രൂപകൽപ്പന ചൈയ്തിരിക്കുന്നു. ജോസഫിൻ്റെ ജീവിതം വിവരിക്കുന്ന ഉല്പത്തി 37 മുതൽ 45 വരെയുള്ള അധ്യായങ്ങൾ ഉൾക്കൊള്ളുന്നു. തൻ്റെ പിതാവായ യാക്കോബിൻ്റെ പ്രീതി നേടിയ ജോസഫ്, ഈജിപ്തിലെ അടിമത്തത്തിലേക്ക് അവനെ വിൽക്കുന്ന സഹോദരന്മാരിൽ നിന്ന് അസൂയ നേരിടുന്നു. ജയിൽവാസമുൾപ്പെടെയുള്ള പ്രയാസങ്ങൾക്കിടയിലും, ജോസഫ് അധികാരത്തിലെത്തുകയും ഒടുവിൽ കുടുംബവുമായി അനുരഞ്ജനം നടത്തുകയും, തൻ്റെ കുടുംബം തന്നെ വണങ്ങുമെന്ന തൻ്റെ ആദ്യകാല സ്വപ്നങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. നാടകത്തിൽ ചില പുതിയ സവിശേഷ കഥാസാഹിത്യവും വാചക വ്യത്യാസങ്ങളും ചേർത്താണ് രംഗത്തവതരിപ്പിച്ചിരിക്കുന്നതു്. മനോരമ പബ്ലിഷിംഗ് ഹൗസ്, കോട്ടയമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിത്.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957-ൽ പ്രസിദ്ധീകരിച്ച, ആൻ്റൺ ചെഖോവ് എഴുതി, ടി.എൻ. കൃഷ്ണപിള്ള വിവർത്തനം ചെയ്ത ആറാം നമ്പർ വാർഡ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1957 - ആറാം നമ്പർ വാർഡ്

റഷ്യൻ സാഹിത്യകാരനായ ആന്റൺ ചെഖോവിന്റെ ഏറ്റവും ശക്തമായ സാമൂഹിക-ദാർശനിക കഥകളിലൊന്നാണ് 'ആറാം നമ്പർ വാർഡ് '(Ward No. 6). ഒരു ചെറുപട്ടണത്തിലെ പഴക്കം ചെന്ന മാനസികാശുപത്രിയിലെ ആറാം വാർഡിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. സമുദായത്തിന്റെ അനീതി, മനുഷ്യ വേദനയോടുള്ള അനാസ്ഥ, അധികാരത്തിന്റെ ക്രൂരരൂപം എന്നിവയെ ചെഖോവ് അത്യന്തം യാഥാർത്ഥ്യബോധത്തോടെ ചിത്രീകരിക്കുന്നു. കഥയിലെ പ്രധാന കഥാപാത്രമായ ഡോക്ടർ ആന്ദ്രേ റാഗിൻ (Andrey Yefimitch Ragin) ഒരു ആലോചനാപരനും മനുഷ്യസ്നേഹിയുമായ വ്യക്തിയാണ്. വാർഡ് നമ്പർ 6-ൽ കഴിയുന്ന ഗ്രോമോവ് എന്ന രോഗിയുമായി ഡോക്ടർ നടത്തുന്ന ദാർശനിക സംഭാഷണങ്ങൾ കഥയുടെ ഹൃദയഭാഗമാണ്. മാനസികരോഗത്തിന്റെ യഥാർത്ഥ സ്വഭാവം, വേദനയുടെ അർത്ഥം, സ്വാതന്ത്ര്യത്തിന്റെ മൂല്യം എന്നിവയെ കുറിച്ചുള്ള ചിന്തകൾ ഈ സംഭാഷണങ്ങൾ വഴി തുറന്നു കാണിക്കുന്നു.

നൈതികത‌, സാമൂഹിക അനീതി, വ്യവസ്ഥയുടെ പൈശാചികത എന്നിവയെ ശക്തമായി വിമർശിക്കുന്ന കഥയായ ആറാം നമ്പർ വാർഡ് ചെഖോവിന്റെ കഥകളിൽ ഏറ്റവും ചിന്താജനകവും കാലാതീതവുമായ കൃതിയായി വിലയിരുത്തപ്പെടുന്നു.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scans of  The Zamorins College Magazine – Volume - VII - Issue 01  published in the year 1934.

The 1934 edition of Zamorin’s college Magazine comprised both English and Malayalam Sections. The sections are edited by M.P. Sivadas Menon and T.V. Rayarappa Kurup. The Magazines featured a diverse collection of literary articles and essays, addressing a wide range of topics with social relevance.  Articles are contributed by various individuals, including faculty, alumni, and other members of the college community, reflecting the intellectual and cultural vibrancy of the institution.

These documents are digitized as part of the Madras University Library digitization project.

Through this post, we are releasing the digital scan of Cochin Chamber of Commerce Report 1927-1928, Published in the year 1929

This report offers a detailed snapshot of trade activities in colonial-era Cochin, one of the most important maritime hubs on the Malabar Coast. The book records the membership list, executive committee and honorary members of the Chamber, reflecting the strong presence of major British, European and Indian trading firms such as Aspinwall & Co., Volkart Brothers, The Bombay Co., and the Burmah-Shell group

A substantial portion of the publication is devoted to trade statistics, including imports and exports from Cochin and its satellite ports like Alleppey, Tellicherry, Cannanore, Badagara and Ponnani. It provides valuable data on commodities such as pepper, ginger, copra, coconut oil, coir yarn, mats, tea and rubber highlighting fluctuations in demand, production and international market trends. The book also contains the balance sheet and financial statements of the chamber, showing income and expenditure, assets, liabilities and details of office furniture and equipment

Overall, this publication serves as a historical record of Cochin's trade environment during the late 1920's capturing the complexities of commerce, port administration and the economic forces shaping one of India's major ports during the British period

This document is digitized as part of the Madras University Library digitization project.

Through this post we are releasing the scan of Ernakulam Maharaja’s College Magazine Vol- XI-– Issue 01  published in the year 1928.

Ernakulam Maharaja’s College Magazine are significant scholarly publications from one of Kerala’s oldest and most prestigious educational institutions. Established originally as an elementary English school in 1845, Maharaja’s College evolved into a renowned college by 1875 and has been recognized for its academic excellence and cultural contributions ever since. These magazine issues showcase the college’s rich academic and cultural life, featuring articles, essays, and reports on student achievements, faculty contributions, cultural events, and intellectual discussions of the time. The magazine serves as a historical document, reflecting the institution’s commitment to fostering scholarly and cultural pursuits and charting the progress of its academic community in the early 20th century.

These documents are digitized as part of the Madras University Library digitization project.

Document 1

2000-ൽ കേരള വിദ്യാഭ്യാസ സമിതി പ്രസിദ്ധീകരിച്ച, അറിവിൻ്റെ വിലക്കപ്പെട്ട ലോകം - ഭാഗം 2  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്രത്തിന്റെ പ്രധാന ശാഖകളെ സഹജമായ ഭാഷയിൽ വിസ്മയത്തിന്റെ ദൃഷ്ടികോണിൽ വിദ്യാർത്ഥിക്ഷമമായ ഉദാഹരണങ്ങളോടും ചിത്രീകരണങ്ങളോടും കൂടി വിവരിക്കുന്ന ഒരു വിജ്ഞാനഗ്രന്ഥമാണിത്. പാഴ്‌ചിന്ത എന്നു കരുതിയിരുന്ന പല ശാസ്ത്ര ആശയങ്ങളും വിശദീകരിക്കുന്നു. കുട്ടികളുടെ ശാസ്ത്രവീക്ഷണവും നിരീക്ഷണശക്തിയും വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം. വിജ്ഞാനത്തിന്റെ പ്രധാന ശാഖയായ ഭൗതികശാസ്ത്ര മേഖലയെ – “അറിവിന്റെ വിലക്കപ്പെട്ട ലോകം” എന്ന ആശയത്തിന്റെ കീഴിൽ പരിശോധിക്കുന്നു. മനുഷ്യൻ ആദ്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടിയിട്ടും പിന്നീട് ശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ വെളിച്ചത്തിൽ വന്ന അറിവുകളാണ് ഈ ഭാഗത്തിന്റെ മുഖ്യവിഷയം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1967– ൽ പ്രസിദ്ധീകരിച്ച,  ഇന്ത്യനൂര്‍ ഗോപി വിവർത്തനം ചെയ്ത വ്യക്തിയും കമ്മ്യൂണിസവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ ഇന്ത്യനൂര്‍ ഗോപി വിവർത്തനം ചെയ്ത പുസ്തകമാണ് വ്യക്തിയും കമ്മ്യൂണിസവും. ഗാന്ധിസം, കമ്മ്യൂണിസം തുടങ്ങിയ ആശയങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1967 – ൽ പ്രസിദ്ധീകരിച്ച, പി.റ്റി. ചാക്കോ രചിച്ച വിജ്ഞാനവും വീക്ഷണവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വ്യത്യസ്തമായ വിജ്ഞാനശാഖകളേയും അവയിലെ പ്രധാനപ്പെട്ട ചില നിഗമനങ്ങളേയും പറ്റി തത്വശാസ്ത്രത്തിൻ്റെ വെളിച്ചത്തിൽ നടത്തപ്പെടുന്ന ചർച്ചകളാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ഇരുപത് ശാസ്ത്ര ശാഖകളാണ് ഇവിടെ പഠന വിധേയമാക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1967– ൽ പ്രസിദ്ധീകരിച്ച, കെ.എൻ. പണിക്കർ രചിച്ച  ചെയ്ത സ്വപ്നങ്ങൾ യാഥാത്ഥ്യങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ.എൻ. പണിക്കരുടെ ഒൻപത് ചെറുകഥകൾ അടങ്ങിയ ഒരു സമാഹാരമാണിത്. ലളിതമായ ഭാഷയിൽ സാധാരണ ജനങ്ങളുടെ ജീവിത സംഘർഷങ്ങൾ ഏറ്റവും ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1962 – ൽ പ്രസിദ്ധീകരിച്ച, മാറോക്കി രചിച്ച സാമ്രാജ്യത്വത്തിൻ്റെ വിശ്വരൂപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അന്തർദ്ദേശീയസംഭവവികാസങ്ങളുടെ സൂക്ഷ്മനിരീക്ഷകനായ മാറോക്കി മലയാളരാജ്യം ചിത്രവാരികയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന ലേഖനങ്ങളുടെ ഒരു സമാഹാരമാണിത്. മാറുന്ന ലോകത്തിൻ്റെ ഗതി മനസ്സിലാക്കുന്നതിനും ആഗോള തലത്തിലുള്ള സംഭവ വികാസങ്ങളെക്കുറിച്ചുള്ള വിശകലനത്തിനും സഹായകമാകുന്ന ലേഖനങ്ങളാണ് ഇതിൽ ഉള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.