Release notes

2,924 release notes

1957-ൽ പ്രസിദ്ധീകരിച്ച, റ്റി.വി. ജോൺ  എഴുതിയ  കടത്തുകാരനും ആമ്പൽപൂക്കളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പത്തു ചെറുകഥകൾ അടങ്ങിയ സമാഹാരമാണിത്. ഗ്രാമീണ ജീവിതത്തിൻ്റെ പ്രതിഫലനമായ ഈ കഥകൾ ആഖ്യാനശൈലി കൊണ്ട് ശ്രേദ്ധേയമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 - ൽ പ്രസിദ്ധീകരിച്ച, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള എഴുതിയ നരകത്തിൽനിന്ന് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള രചിച്ച നോവലാണ് നരകത്തിൽനിന്ന്. അസാധാരണമായ ഒരു കല്പിത കഥയാണ് ഇത്. തുടർച്ചയായ കഥാബന്ധമോ പരിചിതമായ ശൈലിയോ പിന്തുടരാത്ത ഈ നോവൽ തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവമാണ് സമ്മാനിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1923 ൽ പ്രസിദ്ധീകരിച്ച റാസാ - കൽദായാ സുറിയാനിക്കർമ്മകാണ്ഡത്തിലെ ശ്രേഷ്ഠപുരോഹിത പൂജ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സഭയുടെ കുർബ്ബാന പ്രാർത്ഥനകൾ, പാലിക്കേണ്ട ആരാധനാ ക്രമങ്ങൾ, വൈദികനും, സമൂഹവും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ, മേൽ പറഞ്ഞവയിൽ വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഈ രേഖയിലെ പ്രതിപാദ്യ വിഷയങ്ങൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1968 – ൽ  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഏഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച, കൊച്ചുതിരുമേനി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 ജനുവരി - ഫെബ്രുവരി മാസങ്ങളിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ വെച്ച് നടന്ന ബാലസാഹിത്യ രചനാലയത്തിൽ ഇരുപത് അധ്യാപകരുടെ മേൽനോട്ടത്തിൽ അപ്പർ പ്രൈമറി വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ രൂപം കൊണ്ട ഒരു പുസ്തകമാണിത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1968 – ൽ  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഏഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച, പമ്പാനദി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 ജനുവരി – ഫെബ്രുവരി മാസങ്ങളിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ വെച്ച് നടന്ന ബാലസാഹിത്യ രചനാലയത്തിൽ ഇരുപത് അധ്യാപകരുടെ മേൽനോട്ടത്തിൽ അപ്പർ പ്രൈമറി വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ രൂപം കൊണ്ട ഒരു പുസ്തകമാണിത്. പമ്പയുടെ ഭൂമിശാസ്ത്രം, പരിസ്ഥിതി, ചരിത്രം, സംസ്കാരം എന്നിവയെ കുട്ടികളോടു പരിചയപ്പെടുത്തുന്നതിനായി ഒരു അച്ഛൻ മകനെഴുതുന്ന കത്തുകളുടെ രൂപത്തിൽ തയ്യാറാക്കിയ സമഗ്രമായ അധ്യയനസമാഹാരമാണ്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1945-ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ രമണൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 1936-ൽ പ്രസിദ്ധീകരിച്ച മലയാള കാവ്യമാണ് രമണൻ. ഇത് മലയാള സാഹിത്യത്തിലെ ആദ്യത്തെ ആരണ്യക നാടകീയ വിലാപകാവ്യമായി അറിയപ്പെടുന്നു. രമണൻ എന്ന യുവാവും ചന്ദ്രിക എന്ന പ്രഭുവിൻ്റെ മകളും തമ്മിലുള്ള പ്രണയം സാമൂഹിക തടസ്സങ്ങൾ മറികടക്കാൻ പരാജയപ്പെടുന്നതാണ് കാവ്യത്തിൻ്റെ പ്രമേയം. അത് സാമൂഹിക-സാമ്പത്തിക അസമത്വങ്ങളെ ചിത്രീകരിക്കുന്നു. അവസാനം രമണൻ ആത്മഹത്യ ചെയ്യുന്നു. ചങ്ങമ്പുഴയുടെ ഉറ്റസുഹൃത്ത് ഇടപ്പള്ളി രാഘവൻ പിള്ളയുടെ 1936-ലെ ആത്മഹത്യയാണ് ഈ കാവ്യത്തിന് പ്രചോദനമായത്. പ്രണയപരാജയവും സാമ്പത്തിക ദുരിതവും അതിൻ്റെ കാരണങ്ങളായിരുന്നു. മലയാളികളുടെ ഹൃദയത്തിൽ വളരെയധികം സ്ഥാനം നേടിയ കാവ്യം, സാക്ഷരർരും നിരക്ഷരർക്കുമിടയിൽ ഒരു പോലെ വ്യാപക സ്വാധീനം ചെലുത്തി. പലരും മക്കൾക്ക് 'രമണൻ' എന്ന പേര് നൽകി. 15-ാം പതിപ്പ് വരെ എത്തിയ ഈ കൃതി മലയാള കവിതയുടെ ആസ്വാദനരീതിയെ മാറ്റിമറിച്ചു എന്നു തന്നെ പറയാം.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1930-ൽ മദ്രാസ് ആന്ധ്രാ യൂണിവേഴ്സിറ്റികളിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിച്ച, Malayalam text Book - Matriculation Examination എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1966 ൽ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എജുക്കേഷൻ പ്രസിദ്ധീകരിച്ച സി.വി. രാമൻ എന്ന ബാലസാഹിത്യ ജീവചരിത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എജുക്കേഷൻ ബാലസാഹിത്യ ഗ്രന്ഥാവലിയുടെ ഭാഗമായി പുറത്തിറങ്ങിയ കൃതിയാണിത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞരിലൊരാളും നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞനും ആയ സി.വി. രാമൻ്റെ ജീവചരിത്രം ആണ് ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1951ൽ തിരുവിതാംകൂർ – കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച ഊർജ്ജതന്ത്രം - മൂന്നാം പുസ്തകം - ആറാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1972 – ൽ പ്രസിദ്ധീകരിച്ച, വേദബന്ധു എഴുതിയ അർഥവിജ്ഞാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേന്ദ്രഗവണ്മെൻ്റിൻ്റെ സഹായത്തോടെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഗ്രന്ഥമാണിത്. ഭാഷാശാസ്ത്രവിദ്യാർഥികളെയും ബിരുദാനന്തരതലത്തിലുള്ള ഭാഷാവിദ്യാർഥികളെയും ഉദ്ദേശിച്ചു രചിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം ഭാഷാശാസ്ത്രത്തിൽ താല്പര്യമുള്ള സാധാരണ വായനക്കാർക്കും പ്രയോജനകരമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1970 – ൽ പ്രസിദ്ധീകരിച്ച, കവിയൂർ ശ്രീധരൻനായർ എഴുതിയ ശാസ്ത്രത്തിൻ്റെ കുളമ്പടികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക യുഗത്തിലെ ശാസ്ത്രത്തിൻ്റെ പ്രാധാന്യം വിശദമാക്കിക്കൊണ്ട് കവിയൂർ ശ്രീധരൻനായർ രചിച്ച ഗ്രന്ഥമാണിത്. ജീവിതത്തിലെ വ്യത്യസ്ത മേഖലകളിൽ സയൻസ് എത്രത്തോളം പ്രധാനമാണെന്ന് ഈ പുസ്തകം വിശദമാക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1949-ൽ പ്രസിദ്ധീകരിച്ച, ഇൻഡ്യാ ചരിത്രം Part 1 Form 4 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.1949 - ഇൻഡ്യാ ചരിത്രം Part 1 Form 4

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി ഈ പുസ്തകം തയ്യാറാക്കിയത് കെ.എം. ജോസഫ് ആണ്