Release notes

2,924 release notes

1924-ൽ പ്രസിദ്ധീകരിച്ച, വിദൂഷകൻ മാസിക പുസ്തകം ആറ് ലക്കം ഒന്നിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1924 - വിദൂഷകൻ - പുസ്തകം 06 ലക്കം 01

1919-ൽ കൊല്ലത്തു നിന്നാണ് വിദൂഷകൻ മാസിക ആദ്യമായി പ്രസിദ്ധീകരിച്ചത്. വിനോദവും ഫലിതങ്ങളും തമാശകഥകളും ചേർത്ത് ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ് മാസിക ഇറങ്ങിയിരുന്നത്. 1841-ൽ ലണ്ടനിൽ നിന്നു പ്രസിദ്ധീകരണം ആരംഭിച്ച പഞ്ച് എന്ന പ്രസിദ്ധമായ ആനുകാലികമാണ് വിദൂഷകൻ്റെ പൂർവമാതൃക.  പി.എസ്. നീലകണ്ഠപ്പിള്ള ആയിരുന്നു ആദ്യത്തെ എഡിറ്റർ. കൊല്ലത്തെ മനോമോഹനം പ്രസ്സിലാണ് ആദ്യകാലങ്ങളിൽ മാസിക അച്ചടിച്ചിരുന്നത്. പിന്നീട് കൊല്ലം പരവൂരുള്ള വിദ്യാവിലാസം പ്രസ്സിലേക്ക് മാറി. ഏകദേശം ഒന്നര പതിറ്റാണ്ടോളം മാസിക പ്രസിദ്ധീകരിച്ചതായും ഇടക്ക് രണ്ടു വർഷം ഇടവേള ഉണ്ടായിരുന്നതായും പൊതു ഇടത്തിൽ നിന്നും അറിയാൻ കഴിയുന്നു. മലയാളത്തിലെ ആദ്യത്തെ കാർട്ടൂൺ വിദൂഷകനിലാണ് അച്ചടിച്ചത്.

മറ്റ് സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹാസ്യത്തെ ആവിഷ്കാരമാധ്യമമാക്കി എന്നതാണ് വിദൂഷകൻ്റെ പ്രത്യേകത. അതുവഴി സാധാരണ വായനക്കാരിലേക്കും സാമൂഹിക വിമർശനം എത്തിച്ചു. മലയാളത്തിലെ ഹാസ്യ-വ്യംഗ്യ സാഹിത്യത്തിന്  പുതിയ ദിശാബോധമാണ് മാസിക നൽകിയത്. പിന്നീട് വന്ന നിരവധി ഹാസ്യ മാസികകൾക്കും പത്രങ്ങൾക്കും വിദൂഷകൻ മാതൃകയായി. സമൂഹത്തിലെ അനാചാരങ്ങൾ, രാഷ്ട്രീയവ്യവസ്ഥയിലെ ദൗർബല്യങ്ങൾ, മതപരമായ കപടാചാരങ്ങൾ, വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയവയെ വിമർശനകാഠിന്യമില്ലാതെ ഹാസ്യത്തിൻ്റെ മറയോടെ അവതരിപ്പിക്കുകയായിരുന്നു വിദൂഷകൻ ചെയ്തത്

ചെല്ലമ്മാൾ എഴുതിയ റെയിൽവേ ഗാർഡിൻ്റെ മാങ്ങാമോഷണം, നാട്ടിൻ്റെ നന്മ എന്ന പേരിൽ ലങ്കേശ്വരൻ എഴുതിയ ഓട്ടൻതുള്ളൽ, മഹാകവി സൂരി എഴുതിയ ശുനകസന്ദേശം മഹാകാവ്യം, കെ.ബി എഴുതിയ പ്രേമത്തിൻ്റെ അതിര് എന്ന കഥ, മഹാവാദപ്രതിവാദം എന്ന ഹാസ്യസംഭാഷണം, ഫലിതക്കുറിപ്പുകൾ അടങ്ങിയ രസികരംഗം എന്ന പംക്തി എന്നിവ ഈ ലക്കത്തിൽ വായിക്കാം

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1902-ൽ പ്രസിദ്ധീകരിച്ച, ഗിബ്ബൺസ് കർദ്ദിനാൾ രചിച്ച് ചിറയത്ത അന്തപ്പായി പരിഭാഷപ്പെടുത്തിയ സുമാർഗ്ഗപ്രകാശിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വടക്കെ അമേരിക്കയിലെ ഐക്യനാടുകളിൽ പെട്ട ബാൾട്ടിമോർ നഗരത്തിലെ മെത്രാപ്പൊലീത്തയായിരുന്ന ഗിബ്ബൺസ് കർദ്ദിനാൾ രചിച്ച നമ്മുടെ പിതാക്കന്മാരുടേ വിശ്വാസം എന്ന കൃതിയുടെ മലയാള പരിഭാഷയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ മിക്ക അദ്ധ്യായങ്ങളും പ്രൊട്ടസ്റ്റൻ്റുകാരും റോമൻ കത്തോലിക്കക്കാരും തമ്മിലുള്ള വിവാദവിഷയങ്ങളെ പ്രതിപാദിക്കുന്നവയും, മൂലതത്വങ്ങളിൽ ആധാരപ്പെടുത്തപ്പെട്ട യുക്തികളോടുകൂടിയതുമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1881-ൽ പ്രസിദ്ധീകരിച്ച സുജ്ഞാനദർപ്പണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വൈദികർക്കും മതപഠിതാക്കൾക്കും വേണ്ടിയുള്ള ദൈവശാസ്ത്ര ഗ്രന്ഥമാണ് ഈ കൃതി. യൂറോപ്യൻ (പ്രധാനമായും ഫ്രഞ്ച്) വേദവിദ്യാലയങ്ങളിൽ ഉപയോഗിച്ചിരുന്ന വിശിഷ്ടഗ്രന്ഥങ്ങളിൽ നിന്നുള്ള പരിഭാഷയാണിത്. ക്രൈസ്തവ സിദ്ധാന്തങ്ങൾ, സഭാചരിത്രം, ആത്മീയ മാർഗ്ഗദർശനം എന്നീ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 – ൽ പ്രസിദ്ധീകരിച്ച, കെ.റ്റി. ചാക്കുണ്ണി രചിച്ച തത്വചിന്തകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ മാസിക, ആത്മബോധിനി എന്നീ മാസികകളിൽ വിവിധ വിഷയങ്ങളെ അധികരിച്ചെഴുതിയ 75 ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. വിജ്ഞാനപ്രദങ്ങളായ ചിന്താശകലങ്ങൾ വായനക്കാർക്ക് പരിചിതമായ ഉദാഹരണങ്ങളും, ജീവിതാനുഭവങ്ങളും, ദൃഷ്ടാന്തങ്ങളും ചേരും പടി ചേർത്ത് വിശദീകരിക്കുകയാണ് ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1961 – ൽ പ്രസിദ്ധീകരിച്ച, ആർ.സി. ഉണ്ണിത്താൻ രചിച്ച കലയും കലാസൃഷ്‌ടിയും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കലാസാഹിത്യരംഗത്തെ ലോകപ്രസിദ്ധരായ ഏതാനും പ്രതിഭകളുടെ സൃഷ്ടികളെ കുറിച്ചുള്ള പഠനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഒരു അനുവാചകൻ എന്ന നിലയിൽ ലേഖകൻ്റെ ഉള്ളിൽ രൂപംകൊണ്ട വികാരങ്ങളുടെ ആവിഷ്കാരമാണ് ഈ സമാഹാരം എന്ന് പറയാം. പലപ്പോഴായി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് ഇവ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 – ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ രചിച്ച ഭാഷാ ഭഗവദ്‌ഗീത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സർവ്വ ഉപനിഷത്തുകളുടെയും സാരസംഗ്രഹം എന്നറിയപ്പെടുന്ന ഭഗവദ്‌ഗീതയുടെ ഭാഷാ വിവർത്തനമാണ് ഇത്. കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ ആണ് ഈ വിവർത്തനം തയ്യാറാക്കിയിരിക്കുന്നത്. ഗീതാ വിവർത്തനത്തോടൊപ്പം തന്നെ ആധ്യാത്മികമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ദീർഘ ലേഖനങ്ങളും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. മതവും ഭക്തിയും പുനർജന്മവും കർമ്മവും മോക്ഷവും എല്ലാം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. സാധാരണ ജനങ്ങൾക്കിടയിൽ ഗീതയുടെ സാരാംശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പുസ്തക രചനയ്ക്ക് പിന്നിലുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1943-ൽ പ്രസിദ്ധീകരിച്ച, ടി.കെ. കൃഷ്ണമേനോൻ എഴുതിയ ഒരു തീർത്ഥ യാത്ര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ടി.കെ. കൃഷ്ണമേനോൻ്റെ 1943-ലെ "ഒരു തീർത്ഥയാത്ര" എന്ന യാത്രാവിവരണം ഉത്തരേന്ത്യയിലെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങളിലൂടെയുള്ള അദ്ദേഹത്തിൻ്റെ തീർത്ഥാടനപ്രവാസത്തിൻ്റെ സമഗ്ര ചിത്രമാണ്. പുണ്ഡ്രാപുരം, പൂന, നാസിക, ഉജ്ജയിനി, ആഗ്ര, ഡൽഹി, ഹരിദ്വാർ, കാശി, ഗയ, പൂരി ജഗന്നാഥം തുടങ്ങിയ സ്ഥലങ്ങൾ 17 അധ്യായങ്ങളിലായി മത-ചരിത്ര-സാംസ്കാരിക പ്രാധാന്യത്തോടെ വിവരിച്ചിരിക്കുന്നു. കേരളത്തിലെ പ്രമുഖ പണ്ഡിതനും പുരാവസ്തുജ്ഞനുമായ തോട്ടക്കാട്ട് കുഞ്ഞിക്കൃഷ്ണമേനോൻ വിഭാഗീയതയുടെ കയ്യേറ്റത്തിൽ കീഴടങ്ങുന്നവനല്ലാത്തതിനാൽ, അദ്ദേഹത്തിൻ്റെ തീർത്ഥാടനം മതപരവും സാംസ്കാരികവുമായിരുന്നു. പ്രശസ്തമായ മതകേന്ദ്രങ്ങൾ മാത്രമല്ല, ചരിത്രപരവും സാംസ്കാരികപരവുമായ സ്ഥലങ്ങളും അതിൻ്റെ യാത്രാമാർഗത്തിൽ ഉൾപ്പെടുത്തിയിക്കുന്നു പുസ്തകത്തിൽ. കേരളഭക്തിയും ഭാരതീയ സംസ്കാരപൂജ്യയും സന്തുലിതമായി പ്രതിഫലിപ്പിക്കുന്ന ഈ പുസ്തകം തീർത്ഥാടകർക്കുള്ള പ്രായോഗിക ഉപദേശങ്ങളും പുരാണകഥകളും സമന്വയിപ്പിച്ച് മലയാള യാത്രാസാഹിത്യത്തിനു ലഭിച്ച ഒരു അപൂർവ സംഭാവനയാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1942-ൽ പ്രസിദ്ധീകരിച്ച, എം.ഒ. അവരാ  എഴുതിയ വിശ്വപ്രേമം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്തകവിയായ എം. ഒ. അവരാ അവർകളുടെ വിശ്വപ്രേമ'ത്തിൻ്റെ ഇതിവൃത്തം, ബൈബിളിലെ സുപ്രശസ്തമായ "തിരുവത്താഴ"മാകുന്നു. മഞ്ജരി പോലെ വിവിധ വൃത്തങ്ങളെ ആശ്രയിച്ചു കൊണ്ട് ലോകാചാര്യനായ യേശുക്രിസ്തുവിൻ്റെ ചരിതം പ്രതിപാദിക്കുന്നു. സഹൃദയന്മാരേയും സന്മാർഗ്ഗനിരതന്മാരേയും വിശേഷമായി ക്രിസ്തുമത ഭക്തന്മാരേയും അത്യന്തം രസിപ്പിക്കുന്നതും, ഉത്തമവും ആയ ഒരു ഖണ്ഡകാവ്യമാണ് ഈ പുസ്തകം. സന്മാർഗതത്ത്വങ്ങൾ, ആശയരമ്യത, അലങ്കാരബോധം എന്നിവ കൊണ്ടു അധികം ഹൃദയാവജ്ജകങ്ങളായ പല ഭാഗങ്ങളും ഈ കാവ്യത്തിൽ ഉണ്ടു്. “അതുനാളേശുവും സ്വശിഷ്യവഗ്ഗവും" എന്നു തുടങ്ങുന്നതുമുതൽ ക്രിസ്തുവിൻ്റെയും ശിഷ്യന്മാരുടേയും സമാഗമത്തേയും, വിശ്വഗുരുവിൻ്റെ ഉപദേശങ്ങളേയും പ്രതിപാദിക്കുന്നതുമായ ഭാഗം അവയിൽ പ്രഥമഗണനീയമാകുന്നു. ക്രിസ്തു ശിഷ്യന്മാക്കു ചെയ്യുന്ന തത്ത്വോപദേശത്തെ ഈ പ്രകൃതത്തിൽ കവി, ഗംഭീരമായും സരസമായും വിവരിച്ചിരിക്കുന്നു. കവിയുടെ അന്യാദൃശമായ ഈശ്വരഭക്തി വിശ്വപ്രേമത്തിൽ തെളിഞ്ഞു വിളയാടുന്നുണ്ട്. ക്രിസ്തുവിനെക്കുറിച്ചു പ്രതിപാദിക്കുന്ന സന്ദർഭങ്ങൾ വരുമ്പോഴാണ് കവിയുടെ ഭക്തിതീവ്രത അനിയന്ത്രിതമായവിധം പ്രകടമാകുന്നത്. മതഭക്തന്മാർക്ക് വിശേഷേണ ‘വിശ്വപ്രേമം’ ആനന്ദജനകമായിരിക്കും. പുസ്തകത്തിലെ പല സന്ദഭങ്ങളിലും പ്രേമത്തിൻ്റെ  മാഹാത്മ്യത്തെ ഗാനം ചെയ്യുന്നതുകൊണ്ട് ‘വിശ്വപ്രേമം’ അന്വത്ഥനാമകമായ ഒരു കൃതിയാണെന്ന് പറയാവുന്നതാണ്. “പ്രേമമേ ബലം, കാരുണ്യമേ ഗുണം, ത്യാഗമേ ജയം, താഴ്ചയേ ഭൂഷണം.” എന്നു കവി ആവിഷ്കരിക്കുന്ന തത്വത്തെ പ്രസ്തുത കാവ്യം നിമ്മലമായ ഒരു ദർപ്പണത്തിലെന്ന പോലെ പ്രതിഫലിപ്പിക്കുന്നു. അപഥസഞ്ചാരികളെ ആസ്തികതയിലേക്കു നയിക്കുവാൻ പര്യാപ്തമായ ഭാഷാകൃതികളുടെ ഇടയിൽ ഇതിനും അവഗണിക്കാനാവാത്ത ഒരു സ്ഥാനമുണ്ട് നിസ്സംശയം പറയാം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of Budget Estimate – Government of His Highness The Maharaja of Cochin  published in the year 1941.

The 1941–1942 (1117 M.E.) Budget Estimate for the Kingdom of Cochin demonstrates the government's successful fiscal management, yielding a surplus of over Rs. 12 lakhs even amidst the severe constraints of World War II. The administration’s primary strategy concentrated on civil defense, strategic expansion, and social welfare, allowing the state to transition to a wartime economy without abandoning its core commitments to public infrastructure and the well-being of its citizens.

These documents are digitized as part of the Madras University Library digitization project.

Through this post, we are releasing the digital scan of Travancore Administration Report For 1938 -1939 A.D published in the year 1940.

The eighty-third annual Travancore Administration Report for 1114 M.E. (1938-1939 A.D.) featuring a frontispiece map, comprehensively details the princely state's affairs across 15 chapters, Starting with general information on physical features, population, religion, women's status, history, calendar, currency, anchal system, royal titles, notable visits, ceremonies, British relations, and political agitation.Subsequent chapters outline Travancore's governance (ruler, administration, taxation, legislatures like Sri Mulam Assembly and Sri Chitra State Council), finances (revenue/expenditure charts), and revenues from land, surveys, income tax, excise (salt, abkari, opium, tobacco), customs, forests, and stamps. Further sections detail judicial systems (courts, magistrates, high court), legislative proceedings (elections, bills), protective services (police, army, jails), production/industry (agriculture, fisheries, ceramics, co-operatives, backward communities), public works (roads, Kodayar irrigation, railways, Pallivasal hydro-electricity, telephones), commerce (trade, ports), education (schools to University of Travancore with stats and scholarships), local governance (municipalities, panchayats), Hindu devaswoms, and miscellaneous topics.This comprehensive record offers invaluable insights into pre-independence Kerala's administrative legacy.

These documents are digitized as part of the Madras University Library digitization project.

Through this post, we are releasing the digital scans of  The Zamorins College Magazine – Volume – IX – Issue 01  published in the year 1936.

The 1936 edition of Zamorin’s college Magazine comprised both English and Malayalam Sections. The English sections are edited by K.S. Krishna Iyerand P.K. Sreeveerarayan Rajah and Malayalam Sections by V. Koman Menon and D. Rama Variyar. The Magazines featured a diverse collection of literary articles and essays, addressing a wide range of topics with social relevance.  Articles are contributed by various individuals, including faculty, alumni, and other members of the college community, reflecting the intellectual and cultural vibrancy of the institution.

These documents are digitized as part of the Madras University Library digitization project.

1956 – ൽ പ്രസിദ്ധീകരിച്ച, ജി. സുകുമാരൻ നായർ രചിച്ച നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജി. സുകുമാരൻ നായർ രചിച്ച ലേഖന സമാഹാരമാണ് ഈ ഗ്രന്ഥം. കേരളഭൂഷണം വാരാന്ത്യ പതിപ്പിലും മലയാളരാജ്യം, കൗമുദി ആഴ്ചപ്പതിപ്പുകളിലും 'നാളെ' മാസികയിലും പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾ ആണ് ഇതിൽ ഉള്ളത്. നാളത്തെ ഇന്ത്യൻ തത്ത്വശാസ്ത്രത്തിന് ഉപയുക്തമായ ചിന്തകളാണ് ഈ ലേഖനങ്ങളിൽ ഉൾക്കൊള്ളുന്നത്. തത്വവിചാരത്തിന് ജീവിതത്തിൽ ഉള്ള സ്ഥാനവും ഇന്ത്യൻ തത്വജ്ഞാനത്തിൻ്റെ പ്രസക്തിയും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.