Cover of വിദൂഷകൻ - പുസ്തകം 06 ലക്കം 01

വിദൂഷകൻ - പുസ്തകം 06 ലക്കം 01

Vidooshakan - Book 06 Issue 01

Year
1924
Pages
32
Language
Malayalam
Views
42
Downloads
0

About this document

1919-ൽ കൊല്ലത്തു നിന്നാണ് വിദൂഷകൻ മാസിക ആദ്യമായി പ്രസിദ്ധീകരിച്ചത്. വിനോദവും ഫലിതങ്ങളും തമാശകഥകളും ചേർത്ത് ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ് മാസിക ഇറങ്ങിയിരുന്നത്. ചെല്ലമ്മാൾ എഴുതിയ റെയിൽവേ ഗാർഡിൻ്റെ മാങ്ങാമോഷണം, നാട്ടിൻ്റെ നന്മ എന്ന പേരിൽ ലങ്കേശ്വരൻ എഴുതിയ ഓട്ടൻതുള്ളൽ, മഹാകവി സൂരി എഴുതിയ ശുനകസന്ദേശം മഹാകാവ്യം, കെ.ബി എഴുതിയ പ്രേമത്തിൻ്റെ അതിര് എന്ന കഥ, മഹാവാദപ്രതിവാദം എന്ന ഹാസ്യസംഭാഷണം, ഫലിതക്കുറിപ്പുകൾ അടങ്ങിയ രസികരംഗം എന്ന പംക്തി എന്നിവ ഈ ലക്കത്തിൽ വായിക്കാം

Release notes

1924-ൽ പ്രസിദ്ധീകരിച്ച, വിദൂഷകൻ മാസിക പുസ്തകം ആറ് ലക്കം ഒന്നിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1924 - വിദൂഷകൻ - പുസ്തകം 06 ലക്കം 01

1919-ൽ കൊല്ലത്തു നിന്നാണ് വിദൂഷകൻ മാസിക ആദ്യമായി പ്രസിദ്ധീകരിച്ചത്. വിനോദവും ഫലിതങ്ങളും തമാശകഥകളും ചേർത്ത് ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ് മാസിക ഇറങ്ങിയിരുന്നത്. 1841-ൽ ലണ്ടനിൽ നിന്നു പ്രസിദ്ധീകരണം ആരംഭിച്ച പഞ്ച് എന്ന പ്രസിദ്ധമായ ആനുകാലികമാണ് വിദൂഷകൻ്റെ പൂർവമാതൃക.  പി.എസ്. നീലകണ്ഠപ്പിള്ള ആയിരുന്നു ആദ്യത്തെ എഡിറ്റർ. കൊല്ലത്തെ മനോമോഹനം പ്രസ്സിലാണ് ആദ്യകാലങ്ങളിൽ മാസിക അച്ചടിച്ചിരുന്നത്. പിന്നീട് കൊല്ലം പരവൂരുള്ള വിദ്യാവിലാസം പ്രസ്സിലേക്ക് മാറി. ഏകദേശം ഒന്നര പതിറ്റാണ്ടോളം മാസിക പ്രസിദ്ധീകരിച്ചതായും ഇടക്ക് രണ്ടു വർഷം ഇടവേള ഉണ്ടായിരുന്നതായും പൊതു ഇടത്തിൽ നിന്നും അറിയാൻ കഴിയുന്നു. മലയാളത്തിലെ ആദ്യത്തെ കാർട്ടൂൺ വിദൂഷകനിലാണ് അച്ചടിച്ചത്.

മറ്റ് സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹാസ്യത്തെ ആവിഷ്കാരമാധ്യമമാക്കി എന്നതാണ് വിദൂഷകൻ്റെ പ്രത്യേകത. അതുവഴി സാധാരണ വായനക്കാരിലേക്കും സാമൂഹിക വിമർശനം എത്തിച്ചു. മലയാളത്തിലെ ഹാസ്യ-വ്യംഗ്യ സാഹിത്യത്തിന്  പുതിയ ദിശാബോധമാണ് മാസിക നൽകിയത്. പിന്നീട് വന്ന നിരവധി ഹാസ്യ മാസികകൾക്കും പത്രങ്ങൾക്കും വിദൂഷകൻ മാതൃകയായി. സമൂഹത്തിലെ അനാചാരങ്ങൾ, രാഷ്ട്രീയവ്യവസ്ഥയിലെ ദൗർബല്യങ്ങൾ, മതപരമായ കപടാചാരങ്ങൾ, വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയവയെ വിമർശനകാഠിന്യമില്ലാതെ ഹാസ്യത്തിൻ്റെ മറയോടെ അവതരിപ്പിക്കുകയായിരുന്നു വിദൂഷകൻ ചെയ്തത്

ചെല്ലമ്മാൾ എഴുതിയ റെയിൽവേ ഗാർഡിൻ്റെ മാങ്ങാമോഷണം, നാട്ടിൻ്റെ നന്മ എന്ന പേരിൽ ലങ്കേശ്വരൻ എഴുതിയ ഓട്ടൻതുള്ളൽ, മഹാകവി സൂരി എഴുതിയ ശുനകസന്ദേശം മഹാകാവ്യം, കെ.ബി എഴുതിയ പ്രേമത്തിൻ്റെ അതിര് എന്ന കഥ, മഹാവാദപ്രതിവാദം എന്ന ഹാസ്യസംഭാഷണം, ഫലിതക്കുറിപ്പുകൾ അടങ്ങിയ രസികരംഗം എന്ന പംക്തി എന്നിവ ഈ ലക്കത്തിൽ വായിക്കാം

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

People

Subjects


Cite this document

വിദൂഷകൻ - പുസ്തകം 06 ലക്കം 01. 1924. Granthappura. Accessed November 22, 2026. https://gpura.org/items/1924-07-aug-vidushakan-book-06-issue-01/.

വിദൂഷകൻ - പുസ്തകം 06 ലക്കം 01. 1924, Granthappura, gpura.org/items/1924-07-aug-vidushakan-book-06-issue-01/. Accessed 22 Nov. 2026.

വിദൂഷകൻ - പുസ്തകം 06 ലക്കം 01. (1924). Granthappura. https://gpura.org/items/1924-07-aug-vidushakan-book-06-issue-01/

വിദൂഷകൻ - പുസ്തകം 06 ലക്കം 01 (1924). Granthappura. Available at: https://gpura.org/items/1924-07-aug-vidushakan-book-06-issue-01/ (Accessed: 22 November 2026).

BibTeX

@misc{gpura18246,
  title = {{വിദൂഷകൻ - പുസ്തകം 06 ലക്കം 01}},
  year = {1924},
  howpublished = {Granthappura},
  url = {https://gpura.org/items/1924-07-aug-vidushakan-book-06-issue-01/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.