Release notes

2,924 release notes

1955 – ൽ പ്രസിദ്ധീകരിച്ച, വി.പി. രാമമേനോൻ രചിച്ച ശാസ്ത്രവും മതവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്രത്തിൻ്റെയും മതത്തിൻ്റെയും പ്രാധാന്യം ചർച്ച ചെയ്യുന്ന പുസ്തകമാണിത്. മനുഷ്യരാശിയുടെ ഉത്ഭവത്തെയും വികാസത്തെയും കുറിക്കുന്ന സിദ്ധാന്തങ്ങൾ മതവും ശാസ്ത്രവും പങ്കുവയ്ക്കുന്നുണ്ട്. ഇവയുടെ നിജസ്ഥിതിയെ കുറിച്ചുള്ള വിശദമായ പഠനമാണിത്. ശാസ്ത്രവും മതവും തമ്മിലുള്ള തുല്യമായ ചേർച്ചയിലൂടെയാണ് മനുഷ്യജീവിതം നിലനിൽക്കുന്നത് എന്ന് ലേഖകൻ കരുതുന്നു. ഇന്ത്യ ഗവൺമെൻ്റിൻ്റെ ഫോക് ലോർ ലിറ്ററേച്ചർ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച കൃതിയാണ് ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 – ൽ പ്രസിദ്ധീകരിച്ച, ല്യൂ വൂ - ചി രചിച്ച് പി.എം. കുമാരൻ നായർ പരിഭാഷപ്പെടുത്തിയ കൺഫ്യൂഷിയൻ ദർശനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചൈനീസ് ദാർശനികനായ കൺഫ്യൂഷ്യസിന്റെ (Confucius) ചിന്തകളെ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയ പ്രധാന കൃതികളിൽ ഒന്നാണ്. പി. എം. കുമാരൻ നായർ പരിഭാഷപ്പെടുത്തിയ ഈ പുസ്തകം. കൺഫ്യൂഷിയസ് ദർശനത്തിലെ മുഖ്യ ആശയങ്ങൾ ലളിതവും സാഹിത്യഗുണമുള്ള ഭാഷയിലും ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു. കിഴക്കൻ ലോകത്തിന്റെ ധാർശനിക ചിന്തയിൽ ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തിയ ദർശനങ്ങളിൽ ഒന്നാണ് കൺഫ്യൂഷിയൻ ദർശനം. ചൈനീസ് ദാർശനികനായ കൺഫ്യൂഷ്യസ് മനുഷ്യജീവിതത്തെയും സമൂഹത്തെയും നൈതികതയുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയ ചിന്തകനാണ്. കൺഫ്യൂഷ്യസ് മനുഷ്യനെ ഒറ്റപ്പെട്ട വ്യക്തിയായി കാണുന്നില്ല. കുടുംബം, സമൂഹം, രാഷ്ട്രം — ഇവയുടെ ഭാഗമായാണ് മനുഷ്യന്റെ നിലനിൽപ്പ്. അതുകൊണ്ട് തന്നെ വ്യക്തിയുടെ ധാർമ്മികത സമൂഹത്തിന്റെ സമാധാനത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. കൺഫ്യൂഷിയൻ ദർശനത്തിൽ മാനവിക മൂല്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. മാതാപിതാക്കൾക്ക് ആദരം, മുതിർന്നവരോടുള്ള ബഹുമാനം, സുഹൃത്തുകളോടുള്ള സത്യനിഷ്ഠ — ഇവ എല്ലാം നല്ല സമൂഹത്തിന്റെ അടിസ്ഥാനം ആണെന്ന് ദർശനം പഠിപ്പിക്കുന്നു. വ്യക്തി ശരിയായ വഴി പിന്തുടർന്നാൽ സമൂഹം സ്വയം ശരിയായ ദിശയിൽ നീങ്ങുമെന്നതാണ് കൺഫ്യൂഷ്യസിന്റെ വിശ്വാസം. പി. എം. കുമാരൻ നായർ ഈ കൃതിയിൽ കൺഫ്യൂഷ്യൻ ആശയങ്ങളെ സരളവും സുന്ദരവുമായ മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നു. പാശ്ചാത്യ ദർശനങ്ങൾ കൂടുതലായി പഠിക്കപ്പെട്ട കാലത്ത്, കിഴക്കൻ ദർശനങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തിയതിലൂടെ ഈ കൃതി പ്രത്യേക പ്രാധാന്യം നേടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 – ൽ പ്രസിദ്ധീകരിച്ച, കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ് രചിച്ച ഭാഷാസാഹിത്യത്തിലെ പഴയ തലമുറ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യ ചരിത്രത്തിലെ പ്രമുഖരായ ആദ്യകാല സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന കൃതിയാണ് ഇത്. ഏഴ് സാഹിത്യകാരന്മാർ മലയാള ഭാഷയ്ക്ക് നൽകിയ മഹത്തരമായ സംഭാവനകൾ ഇവിടെ അടയാളപ്പെടുത്തുന്നു. ലേഖകൻ്റെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന രചനാ ശൈലിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1928- ൽ പ്രസിദ്ധീകരിച്ച, വിവേകാനന്ദവിജയം പ്രസംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

" ശ്രീ വിവേകാനന്ദവിജയം" ഗ്രന്ഥാവലിയിലെ ഒന്നാം ഭാഗമാണ് ഈ പുസ്തകം. ഇതിൽ ശ്രീമത് വിവേകാനന്ദസ്വാമികളുടെ ഏതാനും പ്രസംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. പ്രധാനമായും സ്വാമികളുടെ സുപ്രസിദ്ധങ്ങളായ ഏഴു പ്രസംഗങ്ങളെയാണ് തർജ്ജിമ ചെയ്ത് ചേർത്തിട്ടുള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of Travancore Almanac And Directory For-1926 published in the year 1926.

The Travancore Almanac and Directory for 1926, published in 1926 by the Government Press in Trivandrum, served as an official annual guide for the princely state of Travancore (now part of Kerala), offering comprehensive administrative, cultural, and statistical details including English and Malabar calendars, royal family information, government departments, police and hospital listings, village directories, public libraries and arms, ammunition and military stores notifications and rules.

These documents are digitized as part of the Madras University Library digitization project.

1954 – ൽ പ്രസിദ്ധീകരിച്ച, ആർനോൾഡ് . എസ്. ജെ രചിച്ച തിരുഹൃദയാനുകരണം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈശോസഭക്കാരനായ അർണ്ണോൾഡ് എന്ന വൈദീകൻ ലത്തീൻഭാഷയിൽ രചിച്ച പുസ്തകത്തിൻ്റെ മലയാള തർജ്ജമയാണ് ഈ ഗ്രന്ഥം. പുത്തൻ പള്ളി സെമിനാരി വിദ്യാർത്ഥികളുടെ പരിശ്രമഫലമാണ് ഈ മലയാള തർജ്ജമ.ഈ മഹാഗ്രന്ഥം നാലു വകുപ്പുകൾ ആയിട്ടാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്.

ഒന്നാം ഭാഗത്തിൽ, ഹൃദയവിശുദ്ധി വരുത്തുവാൻ ഉപയുക്തങ്ങളായ ഉപദേശങ്ങൾ, രണ്ടാം ഭാഗത്ത് ഈശോയുടെ കർമ്മോയുക്തമായ ജീവിതത്തിൽ അവിടുത്തെ തിരുഹൃദയത്തെ അനുകരിക്കുവാൻ ഉപയുക്തങ്ങളായ ഉപദേശങ്ങൾ. മൂന്നാം ഭാഗത്ത് നമ്മുടെ ദിവ്യരക്ഷകൻ്റെ പീഡാനുഭവ ജീവിതത്തിൽ തൻ്റെ തിരുഹൃദയത്തെ അനുകരിക്കുവാൻ തക്ക ഉപദേശങ്ങൾ.നാലാം പുസ്തകത്തിൽ പരമാനന്ദം അനുഭവിക്കുന്ന ഈശോയുടെ തിരുഹൃദയത്തോട് നമ്മെ യോജിപ്പിക്കുന്നതിന് പറ്റിയ ഉപദേശങ്ങൾ. ഇങ്ങനെ നാലു ഭാഗങ്ങൾ ആയി സംഗ്രഹിച്ചിരിക്കുന്ന ഒരു മഹാഗ്രന്ഥമാണ് ഈ പുസ്തകം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1954 – ൽ പ്രസിദ്ധീകരിച്ച, കെ. രാഘവൻ തിരുമുല്പാട് രചിച്ച ശ്രീ ഭഗവദ്ഗീത - ഭാഷാവിവർത്തനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സർവ്വ ഉപനിഷത്തുകളുടെയും സാരസംഗ്രഹം എന്നറിയപ്പെടുന്ന  ഭഗവദ് ഗീതയുടെ ഭാഷാ വിവർത്തനമാണ് ഇത്. പദാനുപദ തർജ്ജമയാണ് ഈ കൃതിയിൽ സ്വീകരിച്ചിരിക്കുന്നത്. മൂലകൃതിയുടെ അർത്ഥം അല്പം പോലും ചോർന്നു പോകാതിരിക്കാനും ഭാഷ സങ്കീർണമാകാതിരിക്കാനും കവി ശ്രമിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1954 – ൽ പ്രസിദ്ധീകരിച്ച, ആറ്റൂർ കൃഷ്ണപിഷാരടി രചിച്ച സംഗീതചന്ദ്രിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സംഗീതശാസ്ത്രത്തെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നത്. സ്വാതിതിരുനാൾ ശതാബ്ദസ്മാരകമായി രചിക്കപ്പെട്ടതാണ് ഈ ഗ്രന്ഥം. ഭരതമഹർഷി, മാതംഗ മഹർഷി തുടങ്ങിയ പ്രാചീന ആചാര്യന്മാരുടെ സംഗീത ശാസ്ത്ര ഗ്രന്ഥങ്ങളും സംഗീത രത്നാകരം രാഗവിബോധം മുതലായ മധ്യകാല സംഗീത ശാസ്ത്ര ഗ്രന്ഥങ്ങളും രാമാമാത്യൻ, രഘുനാഥൻ, വെങ്കടമഖി, ഗോവിന്ദദീക്ഷിതർ മുതലായവരുടെ നവീന ശാസ്ത്ര ഗ്രന്ഥങ്ങളും സംഗീതത്തെ കുറിച്ചുള്ള മറ്റു പ്രധാന ഗ്രന്ഥങ്ങളും അപഗ്രഥിച്ചാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. സംസ്കൃത ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള സംഗീത ശാസ്ത്ര ഗ്രന്ഥങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.ആ പരിമിതിയെ മറികടക്കുവാൻ വേണ്ടി രചിക്കപ്പെട്ട ഗ്രന്ഥം കൂടിയാണ് ഇത്. ശബ്ദത്തിലും നാദത്തിലും ആരംഭിച്ച്‌ സങ്കീർണമായ തലങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഗ്രന്ഥം സംഗീത ശാസ്ത്രത്തിൻ്റെ സകല മേഖലയും പൂർണ്ണമായും ഉൾക്കൊള്ളുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1954 – ൽ പ്രസിദ്ധീകരിച്ച, എൻ. ഗോപാലപിള്ള രചിച്ച ചിന്താദീപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എൻ. ഗോപാലപിള്ള രചിച്ച ലേഖന സമാഹാരമാണ് ചിന്താദീപം. വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുന്ന പന്ത്രണ്ട് ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. കേരള കലകളുടെ ഉല്പത്തി വികാസങ്ങളെ കുറിച്ചും കേരള സംസ്കാരത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സാഹിത്യകാരന്മാരെ കുറിച്ചും ഈ ലേഖനങ്ങൾ ചർച്ച ചെയ്യുന്നു. അതോടൊപ്പം തന്നെ ജ്യോതിശാസ്ത്ര ചിന്തകളും മനുഷ്യരാശിയുടെ ഭാവിയും ഈ പുസ്തകത്തിൽ പഠനവിധേയമാക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1953 – ൽ പ്രസിദ്ധീകരിച്ച, ഫൾട്ടൻ ജെ. ഷീൻ രചിച്ച സ്വാതന്ത്ര്യത്തിലേയ്ക്ക് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വാതന്ത്ര്യത്തിൻ്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്. സ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാനവും സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗ്ഗങ്ങളും ഏതൊക്കെയാണെന്ന് ശാസ്ത്രീയമായി ഇതിൽ പ്രതിപാദിക്കുന്നു. സാമൂഹിക സാഹചര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യത്തെ കുറിക്കുന്ന സങ്കീർണമായ ആശയങ്ങൾ ലളിതമായ രീതിയിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന ശൈലിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ കൃതിയിൽ. സാധാരണ ജനങ്ങളിൽ ചിന്താശീലം ഉളവാക്കുന്നതിനും സ്വാതന്ത്ര്യബോധത്തെ കുറിക്കുന്ന യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്താനും പര്യാപ്തമായ പുസ്തകമാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of St. Thomas College Trichur Magazine published in the year 1939.

St. Thomas’ College, Thrissur is one of Kerala’s oldest and most prestigious institutions. Founded in 1889 by Rt. Rev. Adolphus E. Medlycott, it started as a school and became a Second Grade College in 1918, later upgrading to First Grade in 1925. It holds the distinction of being Kerala’s first Catholic college, run by the Syro-Malabar Catholic Archdiocese of Thrissur, and is affiliated with the University of Calicut.

The Magazine in published twice in a year. In this September issue, the contents are Articles in different topics and literary articles written by eminent writers and students in English and Malayalam languages.

These documents are digitized as part of the Madras University Library digitization project.

1928- ൽ പ്രസിദ്ധീകരിച്ച, വിവേകാനന്ദവിജയം കവിതകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

'വിവേകാനന്ദവിജയം കവിതകൾ' എന്ന ഈ പുസ്തകത്തിൽ ദൈവീക സ്തോത്രങ്ങളാണ് രചിച്ചിരിക്കുന്നത്. ഓരോ സ്തോത്രവും  ആത്മീയമായ ധ്യാനത്തിലേക്കും ശാന്തിയിലേക്കും വഴികാട്ടുന്നു. ശ്രീ രാമകൃഷ്ണൻ്റെ ജീവിതത്തെയും ദർശനങ്ങളെയും പ്രകീർത്തിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.