Release notes

2,924 release notes

1983-ൽ പ്രസിദ്ധീകരിച്ച, എ.കെ. പിള്ള എഴുതിയ കോൺഗ്രസും കേരളവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1935-ലാണ് കോൺഗ്രസും കേരളവും എന്ന പുസ്തകം കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആദ്യ പതിപ്പ് ഇറക്കിയത് തിരുവനന്തപുരത്തെ ചരിത്രം പബ്ലിക്കേഷൻസ് ആണ്. ഇതിൽ കോൺഗ്രസ്സിൻ്റെ കേരളത്തിലെ ആദ്യകാല രാഷ്ട്രീയ പ്രവർത്തന ശൈലിയെക്കുറിച്ച് ആധികാരികമായി വിശകലനം ചെയ്യുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കേരള ഘടകം രൂപപ്പെടുന്നതും സ്വാതന്ത്ര്യസമര പോരാട്ടങ്ങളും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധവും നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കും വിശദമായി പ്രതിപാദിക്കുന്നു, പുസ്തകത്തിൽ.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1958-ൽ പ്രസിദ്ധീകരിച്ച, സത്യവേദപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെയാണ്  സത്യവേദപുസ്തകം സൂചിപ്പിക്കുന്നത്. സത്യവേദപുസ്തകം പ്രധാനമായും രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു, പഴയ നിയമവും പുതിയ നിയമവും. പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ പുസ്തകമാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു പ്രസിദ്ധീകരിക്കുന്നത്

സത്യവേദപുസ്തകം മനുഷ്യരെ സത്യത്തിലേക്കും നീതിയിലേക്കും സ്നേഹത്തിലേക്കും നയിക്കുന്ന ആത്മീയ മാർഗ്ഗദർശകമായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണ് ഇത്. പഴയ നിയമം ലോകസൃഷ്ടിയും ഇസ്രായേൽജനതയുടെ ചരിത്രവും പ്രവാചകന്മാരുടെ സന്ദേശങ്ങളും വിവരിക്കുന്നു. പുതിയ നിയമം യേശുക്രിസ്തുവിന്റെ ജനനം, ഉപദേശങ്ങൾ, അത്ഭുതങ്ങൾ, കുരിശു മരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയും ആദ്യകാല സഭയുടെ ചരിത്രവും ഉൾക്കൊള്ളുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1940 – ൽ പ്രസിദ്ധീകരിച്ച, പി. ശ്രീധരൻപിള്ള രചിച്ച ദേശസഞ്ചാരകഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പി. ശ്രീധരൻപിള്ള രചിച്ച 'ദേശസഞ്ചാരകഥകൾ' മലയാള യാത്രാവിവരണ സാഹിത്യത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. പ്രശസ്തരായ സഞ്ചാരികളുടെ സാഹസിക കഥകൾ വിവരിച്ചുകൊണ്ട് എഴുതിയ പുസ്തകമാണിത്. ഇതിൽ ആറ് അദ്ധ്യായങ്ങളാണുള്ളത്. ഭൂമിശാസ്ത്ര പഠനത്തെയും നിരീക്ഷണങ്ങളെയും ഒരുപോലെ പരിപോഷിപ്പിക്കുന്നവയാണ് വിവരണങ്ങൾ. സാഹസികത ഇഷ്ടപ്പെടുന്ന വിദ്യാർത്ഥികളിൽ ജിജ്ഞാസ വളർത്താനും ലോകവിജ്ഞാനം വികസിപ്പിക്കാനും ഇത്തരം യാത്രാകഥകൾക്ക് സവിശേഷമായ കഴിവുണ്ട്. പാശ്ചാത്യ ഭാഷകളിൽ ഇത്തരം കൃതികൾ ധാരാളമുണ്ടെങ്കിലും മലയാളത്തിൽ ഇത്തരം പുസ്തകങ്ങൾ വിരളമാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of A Descriptive Catalogue of The Sanskrit Manuscripts In The Curator’s Office Library Trivandrum Vol. I edited by K. Sambasiva Sasthri and published in the year 1937.

The palace library of the Maharaja of Travancore played a crucial role in introducing invaluable manuscripts to the world, especially the distinguished works authored by members of the royal family. With the publication of some of these treasures, their significance garnered global scholarly attention and earned immense praise and recognition from renowned Orientalists.

These documents are digitized as part of the Madras University Library digitization project.

1923 -ൽ പ്രസിദ്ധീകരിച്ച സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമപുസ്തകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാളത്തിലെ സുറിയാനി (Syriac) ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന ആരാധനാക്രമങ്ങൾ, കുർബാനക്രമം, സാക്രമെന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഔദ്യോഗിക ലിറ്റർജിക്കൽ പുസ്തകമാണിത്. ഈ പള്ളിക്രമപുസ്തകം പ്രധാനമായും കേരളത്തിലെ മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികൾക്ക്  വേണ്ടിയായിരുന്നു. ഇത് ലിറ്റർജി ഏകീകരിക്കുന്നതിനും ആരാധനയിൽ ശുദ്ധമായ ക്രമം നിലനിർത്താനും സഹായിച്ചു. വിശുദ്ധ കുർബാനയുടെ ക്രമം, സ്നാനത്തിൻ്റെ ക്രമം, വിവാഹചടങ്ങ്, മരണാനന്തര പ്രാർത്ഥനകൾ, തിരുനാളുകൾക്കുള്ള പ്രത്യേക ആരാധനാക്രമങ്ങൾ എന്നീ കാര്യങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം. കെ.സി. ജോഷ്വാ ആണ് ഈ പ്രാർത്ഥനങ്ങൾ സംഗ്രഹിച്ച് പ്രസിദ്ധീകരിച്ചത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1924 – ൽ പ്രസിദ്ധീകരിച്ച, ബ്രഹ്മാനന്ദസ്വാമി ശിവയോഗി രചിച്ച മോക്ഷപ്രദീപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള നവോത്ഥാന നായകനും ആനന്ദമതത്തിൻ്റെ സ്ഥാപകനുമായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ് 'മോക്ഷപ്രദീപം'. അന്നത്തെ കാലത്ത് നിലനിന്നിരുന്ന ബലി കർമ്മങ്ങൾ, വ്രതങ്ങൾ, തീർത്ഥസ്നാനം എന്നിവയെല്ലാം അന്ധവിശ്വാസങ്ങളാണെന്ന് അദ്ദേഹം ഈ പുസ്തകത്തിലൂടെ വാദിച്ചു. അന്ധവിശ്വാസങ്ങളിൽ നിന്ന് ജനങ്ങളെ മുക്തരാക്കി അവരെ വിദ്യയിലേക്കും യോഗത്തിലേക്കും നയിക്കുക എന്നതായിരുന്നു ശിവയോഗിയുടെ ലക്ഷ്യം. ഈ ഗ്രന്ഥത്തിലെ ഏറ്റവും വിപ്ലവകരമായ ഭാഗം വിഗ്രഹാരാധനയെ എതിർക്കുക എന്നതാണ്. വിഗ്രഹങ്ങളിൽ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നത് അറിവില്ലായ്മയുടെ ലക്ഷണമാണെന്നും ഇതിൽ സ്ഥാപിക്കുന്നു. ദൈവം പുറത്തല്ല, ഉള്ളിലാണെന്നും അത് മനസ്സിലാക്കാൻ കണ്ണടച്ച് ധ്യാനിക്കുകയാണ് വേണ്ടതെന്നും വാദിച്ചു. കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു കൃതിയാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1914 -ൽ പ്രസിദ്ധീകരിച്ച ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1914-ജീവചരിത്രം

തൃപ്പൂണിത്തുറയിലെ കോവിലകങ്ങളിൽ അമ്മത്തമ്പുരാട്ടിമാരുടെ മേൽനോട്ടത്തിൽ വളർന്ന്, പിൽക്കാലത്ത് വ്യവസായ വിപ്ലവത്തിലൂടെയും പ്രജാക്ഷേമ തൽപ്പരതയിലൂടെയും കൊച്ചിയെ വികസിപ്പിച്ച ദീർഘവീക്ഷണമുള്ള കൊച്ചി വലിയ തമ്പുരാൻ, ഭർത്താവിൻ്റെ മരണശേഷം അഞ്ചു വയസ്സുള്ള മകനെ രാജാവായി വാഴിച്ച് ബുദ്ധിശക്തിയോടും ധൈര്യത്തോടും കൂടി സിഖ് സാമ്രാജ്യം ഭരിച്ച പഞ്ചാബിലെ സിംഹം രഞ്ജിത് സിങ്ങിൻ്റെ പത്നി മഹാറാണി ജിന്ദൻ, ട്രാഫൽഗർ യുദ്ധത്തിൽ ബ്രിട്ടീഷ് സേനയ്ക്ക് ഐതിഹാസിക വിജയം സമ്മാനിച്ച് "ഞാൻ എൻ്റെ കടമ പൂർത്തിയാക്കിയിരിക്കുന്നു" എന്ന വാക്കുകളോടെ വീരമൃത്യു വരിച്ച ലോർഡ് നെൽസൺ, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ യുടെ കർത്താവായ ഒയ്യാരത്ത് ചന്തുമേനോൻ,പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റുമുള്ള കഥാപുരുഷന്മാരുടെയും ജീവചരിത്രമാണ് ഈ പുസ്തകതിലുള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1951-ൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ രക്തസാക്ഷികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951-ക്രൈസ്തവ രക്തസാക്ഷികൾരക്തസാക്ഷികളുടെ രക്തം ക്രൈസ്തവസഭയുടെ അസ്ഥിവാരമത്രെ.ഇപ്രകാരം വിശ്വസത്തിനുവേണ്ടി തങ്ങളുടെ ജീവനെ ബലി അർപ്പിച്ചിട്ടുള്ള വിശ്വാസവീരന്മാരുടെ രക്തസാക്ഷിമരണം ജീവിക്കുന്ന വിശ്വാസികൾക്ക് തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തിൽ ധൈര്യവും പ്രോൽസാഹനവും നൽകുന്നതാണെന്നും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.ഏതാനും ക്രൈസ്തവ രക്തസാക്ഷികളുടെ ജീവചരിത്രങ്ങളെ സംക്ഷേപിച്ച് എഴുതിയിട്ടുള്ള ഈ ചെറുഗ്രന്ഥം ആധുനികലോകത്തെ വിശ്വാസികൾ വായിച്ചു ഗ്രഹിക്കേണ്ടതു തന്നെയാണ്.

സത്യത്തിനു വേണ്ടി സാക്ഷി നിൽക്കുന്നതിനും നിത്യഭവനത്തെപ്പറ്റിയുള്ള ദർശനം എപ്പോഴും നമ്മുടെ ചിന്താഗതിയിൽ ഉണ്ടായിരിക്കുന്നതിനും രചയിതാവിൻ്റെ പരിശ്രമഫലം ഇതിൽ പ്രേരകമായിട്ടുണ്ട്.

കൊല്ലം വാളകം സ്വദേശി എം.എം. ബാബു ആണ് ആണു ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ ആയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

1947 -ൽ പ്രസിദ്ധീകരിച്ച പരിശുദ്ധദൈവമാതാവിൻ്റെ വ്യാകുലതാ ധ്യാനങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ ദിവ്യരക്ഷകനായ മിശിഹാ നിശിതപീഢനങ്ങൾ സഹിച്ച് കുരിശിൽ കിടക്കുമ്പോഴും അനാഥയായ സ്വമാതാവിനോടുള്ള പുത്രധർമ്മം നിർവ്വഹിച്ചുകൊണ്ട് വൽസലശിക്ഷ്യനായ യോഹന്നാനെ സ്വമാതൃസംരക്ഷണം ഏൽപ്പിച്ചു. പരിപാവനവും സമ്പൂർണ്ണവുമായ സ്നേഹവാൽസല്യങ്ങളാൽ സ്നേഹിച്ചിരുന്ന അരുമസന്താനം സഹിക്കുന്ന നിഷ്ടൂരവേദനകൾ, അപമാനങ്ങൾ,  സ്നേഹിതരാലും ബന്ധുക്കളാലുംപരിത്യക്തനായി ഈശോ കൈവരിക്കുവാൻ പോകുന്ന നിഷ്ടൂര മരണം, തൻ്റെ വാൽസല്യ ഭാജനത്തിൻ്റെ ആസന്ന വിരഹം എന്നിങ്ങനെ മൂർച്ചയേറിയ സന്താപശരങ്ങൾ  ഏറ്റുവാങ്ങി മനം തകർന്നു കുരിശിനടുത്ത് നിലകൊള്ളുന്ന മാതവിൻ്റെ വ്യകുലതാ ധ്യാനങ്ങളേക്കുറിച്ചാണ് ഈ ചെറു ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1966 – ൽ പ്രസിദ്ധീകരിച്ച, തിരുവല്ലം ഭാസ്കരൻനായർ രചിച്ച കൈവല്യനവനീതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അതീന്ദ്രിയജ്ഞാനത്തെ ഐന്ദ്രികമാക്കിപ്പറയുന്ന ഒരു സമ്പൂര്‍ണ്ണ അദ്ധ്യാത്മജ്ഞാന ശാസ്ത്രഗ്രന്ഥമാണ് കൈവല്യ നവനീതം. തമിഴ് പണ്ഡിതനായ താണ്ഡവരായരാണ് മൂലകൃതി രചിച്ചത്. കാവ്യഭംഗിയും അദ്ധ്യാത്മചിന്തയും ഒരുപോലെ ഒത്തിണങ്ങിയ വിവർത്തന കൃതിയാണ് ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1963 – ൽ പ്രസിദ്ധീകരിച്ച, അമീൻ അഹ്‌സൻ ഇസ്‌ലാഹി രചിച്ച ശിർക്ക് അഥവാ ബഹുദൈവത്വം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മൗലാനാ അമീൻ അഹ്സൻ ഇസ്ലാഹി ഉറുദു ഭാഷയിൽ രചിച്ച ഗ്രന്ഥത്തിൻറ പരിഭാഷയാണിത്. ഇസ്ലാം മതം ഏകദൈവത്തിൽ അധിഷ്ഠിതമാണ്. ശിർക്ക് ബഹുദൈവത്വത്തെ അംഗീകരിക്കുന്ന സമ്പ്രദായമാണ്. അത് വിശുദ്ധ ഖുർആന് എതിരാണ്. ബഹുദൈവത്വം എന്ന അന്ധകാരത്തിൽ തപ്പി തടയുന്നവരെ സന്മാർഗത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടുകൂടി രചിക്കപ്പെട്ട ഗ്രന്ഥമാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1963 – ൽ പ്രസിദ്ധീകരിച്ച, പി.റ്റി. ചാക്കൊ രചിച്ച ആധുനിക യൂറോപ്യൻ ചിന്തകന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക യൂറോപ്പിലെ തത്വചിന്തകന്മാരെ വിശദമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. അവരുടെ പ്രധാനപ്പെട്ട സംഭാവനകളും ദാർശനികമായ കാഴ്ചപ്പാടുകളും ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഒപ്പം ഓരോരുത്തരുടെയും ലഘു ജീവചരിത്രം കൂടി ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.