All release notes

Release note

1924 – ൽ പ്രസിദ്ധീകരിച്ച, ബ്രഹ്മാനന്ദസ്വാമി ശിവയോഗി രചിച്ച മോക്ഷപ്രദീപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള നവോത്ഥാന നായകനും ആനന്ദമതത്തിൻ്റെ സ്ഥാപകനുമായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ് 'മോക്ഷപ്രദീപം'. അന്നത്തെ കാലത്ത് നിലനിന്നിരുന്ന ബലി കർമ്മങ്ങൾ, വ്രതങ്ങൾ, തീർത്ഥസ്നാനം എന്നിവയെല്ലാം അന്ധവിശ്വാസങ്ങളാണെന്ന് അദ്ദേഹം ഈ പുസ്തകത്തിലൂടെ വാദിച്ചു. അന്ധവിശ്വാസങ്ങളിൽ നിന്ന് ജനങ്ങളെ മുക്തരാക്കി അവരെ വിദ്യയിലേക്കും യോഗത്തിലേക്കും നയിക്കുക എന്നതായിരുന്നു ശിവയോഗിയുടെ ലക്ഷ്യം. ഈ ഗ്രന്ഥത്തിലെ ഏറ്റവും വിപ്ലവകരമായ ഭാഗം വിഗ്രഹാരാധനയെ എതിർക്കുക എന്നതാണ്. വിഗ്രഹങ്ങളിൽ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നത് അറിവില്ലായ്മയുടെ ലക്ഷണമാണെന്നും ഇതിൽ സ്ഥാപിക്കുന്നു. ദൈവം പുറത്തല്ല, ഉള്ളിലാണെന്നും അത് മനസ്സിലാക്കാൻ കണ്ണടച്ച് ധ്യാനിക്കുകയാണ് വേണ്ടതെന്നും വാദിച്ചു. കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു കൃതിയാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.