Release notes

2,924 release notes

1938 -ൽ  പ്രസിദ്ധീകരിച്ച,  കന്യകാമറിയം ഒരു ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1938 - കന്യകാമറിയം ഒരു ജീവചരിത്രം

ക്രിസ്തുദേവൻ്റെ മാതാവെന്നുള്ള ഏകകാരണത്താൽ തന്നെ ദേവമാതാവ് എന്ന അസുലഭ ദിവ്വ്യപദംപ്രാപിച്ച അനേകകോടിജനങ്ങളുടെ ഭക്തിക്കു വിഷയമായിത്തീർന്ന കന്യകാമറിയത്തിൻ്റെ പരിപൂർണ്ണവും ആത്മാഭിരാമവുമായ ഒരു സജീവ ചരിത്രമാണ് ഈ പുസ്തകത്തിലൂടെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1934-ൽ എസ്.എച്ച്. ലീഗ്  പ്രസിദ്ധീകരിച്ച, സത്യസഭാപ്രവേശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാക് ഗ്രില്ലിവ്രേ (MacGrillivray) എഴുതിയ കിഴക്കുകൂടെ റോമായിലേക്ക് (Through the East to Rome) എന്ന മൂലകൃതിക്ക് ജോൺ കെ മറ്റം, വർഗ്ഗീസ് മണിയാട്ടു, തോമസ് ആയത്തമറ്റം, മാത്യു കെ മങ്കുഴിക്കരി എന്നിവർ ചേർന്ന് എഴുതിയ മലയാള പരിഭാഷയാണ് ഈ കൃതി. ക്രൈസ്തവ സഭയുടെ സത്യസന്ധമായ അന്വേഷണത്തിലൂടെ റോമിലെ കത്തോലിക്കാ സഭയുമായി ഐക്യത്തിൽ എത്തിച്ചേരുന്ന ഒരു ആത്മീയ യാത്രയുടെ കഥയാണ് ഈ കൃതി. വിശ്വാസവും വിവേചനവും ചരിത്രബോധവും ചേർന്ന ഒരു ഗൗരവമായ അന്വേഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അപ്പോസ്തോലിക പാരമ്പര്യം, സഭയുടെ അധികാരം, വ്യക്തിപരമായ വ്യാഖ്യാനം, പാപ്പായുടെ പ്രാഥമികത, സക്രാമെന്റുകളുടെ പ്രാധാന്യം, പ്രത്യേകിച്ച് വിശുദ്ധ കുർബാന, തുടങ്ങിയ കാര്യങ്ങളും ചരിത്രസാക്ഷ്യങ്ങളും പ്രാരംഭ സഭാപിതാക്കന്മാരുടെ പഠനങ്ങളും ഉപയോഗിച്ച് കത്തോലിക്കാ സഭയുടെ അവകാശവാദങ്ങൾ അവതരിപ്പിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1964 – ൽ പ്രസിദ്ധീകരിച്ച, പയ്യംപെള്ളിൽ ഗോപാലപിള്ള രചിച്ച കവന കലാസരണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള കവിതയുടെ ലക്ഷണശാസ്ത്രത്തെയും സൗന്ദര്യാനുഭൂതിയെയും ആഴത്തിൽ വിശകലനം ചെയ്യുന്ന പയ്യംപെള്ളിൽ ഗോപാലപിള്ളയുടെ വിശിഷ്ട ഗ്രന്ഥമാണ് 'കവന കലാസരണി'. കവിത എന്നത് വെറുമൊരു പദക്കൂട്ടമല്ലെന്നും, മറിച്ച് കൃത്യമായ നിയമങ്ങളും സർഗ്ഗാത്മകമായ ഭാവനയും സമന്വയിക്കുന്ന ഉൽകൃഷ്ടമായ ഒരു കലാനിർമ്മിതിയാണെന്നും ഈ ഗ്രന്ഥം ശാസ്ത്രീയമായി സമർത്ഥിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Through this post, we are releasing the digital scan of Report of Science Fairs published in the year 1963 published by Department of Extension Services, Govt. Training College, Trichur.

The content of this report is on the Science Fair held at Chittur and Alwaye in the year 1962-63. It give details of the Science Fair inauguration, Science Teachers' meeting, Competitions, Exhibitions, Students meeting, List of Prize Winners and List of Science Teachers who participated in the events

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1931-ൽ പ്രസിദ്ധീകരിച്ച, പ്ലാസിഡ് പൊടിപാറ രചിച്ച, എഫേസൂസ് സൂനഹദോസും റോമ്മാ മാർപാപ്പയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്രൈസ്തവ സഭാചരിത്രത്തിലെ നിർണായക ഘട്ടങ്ങളിലൊന്നായ എഫേസൂസ് സൂനഹദോസിന്റെ പശ്ചാത്തലവും, റോം മാർപാപ്പയുമായുള്ള ബന്ധവും വിശകലനം ചെയ്യുന്ന ഒരു പഠനഗ്രന്ഥമാണ് ഇത്. ചരിത്രവും തത്ത്വചിന്തയും സഭാരാഷ്ട്രീയവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഈ കൃതിയിൽ കൃതിയിൽ പരാമർശിക്കുന്ന Council of Ephesus ക്രൈസ്തവസഭയുടെ മൂന്നാമത്തെ സർവ്വസഭാ കൗൺസിലായി കണക്കാക്കപ്പെടുന്നു.  ഈ സൂനഹദോസ് ക്രിസ്തുവിന്റെ സ്വഭാവത്തെക്കുറിച്ചുള്ള തർക്കങ്ങളിൽ നിർണായക വിധി പ്രസ്താവിച്ചു. അന്നത്തെ റോമൻ സഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന Pope Celestine I സൂനഹദോസിന്റെ തീരുമാനങ്ങളിൽ പ്രധാന പങ്കുവഹിച്ചു. പ്രത്യേകിച്ച് നെസ്റ്റോറിയൻ വാദങ്ങളെതിരായ നിലപാട് ശക്തമായി പിന്തുണച്ചു. ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ എഫേസൂസ് സൂനഹദോസിന്റെ ചരിത്രപരമായ പശ്ചാത്തലം, നെസ്റ്റോറിയൻ വിവാദവും അതിന്റെ തത്ത്വശാസ്ത്രപരമായ പ്രാധാന്യവും, റോം മാർപാപ്പയുടെ ഇടപെടൽ, സഭാധികാരവും പ്രാദേശിക സഭകളുമായുള്ള ബന്ധവും തുടങ്ങിയവയാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1949-ൽ പ്രസിദ്ധീകരിച്ച, ശിവയോഗപ്രദീപികാ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

യോഗയെക്കുറിച്ചുള്ള ഒരു പ്രധാന ക്ലാസിക്കൽ സംസ്കൃത ഗ്രന്ഥമാണ് ശിവയോഗപ്രദീപിക. ആത്മീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഭൌതികശരീരത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കൂടുതൽ പ്രശസ്തമായ ചെന്നമഞ്ജുനാഥ (അല്ലെങ്കിൽ ചെന്നമയ്യ) യുടെ ഹഠയോഗ പ്രദീപികയിൽ നിന്ന് വ്യത്യസ്തമായി, ശൈവ തത്ത്വചിന്ത ആഴത്തിൽ വേരൂന്നിയതാണ് ഈ ഗ്രന്ഥം. ഹഠയോഗയെ രാജയോഗയുമായും ഭക്തിയുമായും സംയോജിപ്പിച്ച് അവതരിപ്പിക്കുന്നതിനു ഗ്രന്ഥകാരൻ ഊന്നൽ നൽകിയിരിക്കുന്നു. ശിവയോഗപ്രദീപികയുടെ പ്രത്യേകത പഞ്ചധാര (അർത്ഥം: അഞ്ചു ആശ്രിതങ്ങൾ) എന്ന വിഷയത്തെക്കുറിച്ചുള്ള വിശകലനമാണ്, ഇത് ഒരു അഭ്യാസിയുടെ വിജയത്തിന് ഏറ്റവും നിർണ്ണായകമാണ്.  ഇതിൽ കർമ്മം (ആകർഷണം കൂടാതെ പ്രവർത്തനങ്ങൾ നടത്തുക), ഭക്തി (ശിവനോടുള്ള ഭക്തി), ജ്ഞാനം (സ്വയംതന്നെയും ദൈവത്തെയും പറ്റിയുള്ള അറിവ്), യോഗ (സാങ്കേതിക വിദ്യകളുടെ യഥാർത്ഥ അഭ്യാസം), വൈരാഗ്യം (ലൗകീക ആനന്ദങ്ങളിൽ നിന്നുള്ള വ്യത്യാസം) എന്നിവ ഉൾപ്പെടുന്നു.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1983-ൽ പ്രസിദ്ധീകരിച്ച, സംസ്കൃത ഭാഷാ സംഭാഷണം ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1883-ൽ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള ഒരു പുരാതന സംസ്കൃതഭാഷാശാസ്ത്ര ഗ്രന്ഥമാണിത്. ഇതിൽ സംസ്കൃതഭാഷയുടെ അടിസ്ഥാന സംഭാഷണരീതികളും അർത്ഥങ്ങളും വിശദീകരിക്കുന്നു. 19-ാം നൂറ്റാണ്ടിലെ മലയാളം-സംസ്കൃത പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കണക്കാക്കപ്പെടുന്ന ഈ വാല്യം, ഭാഷാഭ്യാസകർക്കും പണ്ഡിതന്മാർക്കും പ്രധാനപ്പെട്ട റഫറൻസായിരുന്നു. സംസ്കൃത-മലയാള ദ്വന്ദ്വഭാഷാ സംഭാഷണങ്ങൾ, വാക്ക്‌രൂപങ്ങൾ, വ്യാകരണനിയമങ്ങൾ എന്നിവയിലൂടെ ഭാഷാപഠനത്തിനു ഏറെ സഹായകമായിരുന്നു ഈ പുസ്തകം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

1963-ൽ പ്രസിദ്ധീകരിച്ച, സ്വാമി വിവേകാനന്ദൻ രചിച്ച, രാജയോഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1896-ലാണ് രാജയോഗം പ്രസിദ്ധീകരിക്കുന്നത്. പാശ്ചാത്യ ലോകത്ത് ഹിന്ദു ദർശനവും യോഗശാസ്ത്രവും പരിചയപ്പെടുത്തുന്നതിനായി വിവേകാനന്ദൻ ഇംഗ്ലീഷിൽ രചിച്ച ഈ കൃതി, ഭാരതീയ ആത്മീയചിന്തയുടെ പ്രധാന സാരാംശം ഉൾക്കൊള്ളുന്നു.

ഈ ഗ്രന്ഥത്തിൽ പതഞ്ജലി മഹർഷിയുടെ യോഗസൂത്രങ്ങൾ അടിസ്ഥാനമാക്കി രാജയോഗത്തിന്റെ സിദ്ധാന്തങ്ങളും പ്രായോഗിക മാർഗങ്ങളും വിശദീകരിച്ചിരിക്കുന്നു. മനസ്സിനെ നിയന്ത്രിച്ച് ആത്മസാക്ഷാത്കാരം നേടുക എന്നതാണ് രാജയോഗത്തിൻ്റെ പ്രധാന ലക്ഷ്യം എന്ന് വിവേകാനന്ദൻ വ്യക്തമാക്കുന്നു. യോഗത്തിൻ്റെ നാലു ഘട്ടങ്ങളായ ധാരണ, ധ്യാനം, സമാധി തുടങ്ങിയ വിഷയങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നു. ശാസ്ത്രീയ സമീപനവും ആത്മീയ വിവരണവും ചേർന്ന അവതരണശൈലിയാണ് ഈ കൃതിയുടെ പ്രത്യേകത. പാശ്ചാത്യ രാജ്യങ്ങളിൽ വേദാന്തവും യോഗവും പ്രചരിപ്പിക്കുന്നതിൽ രാജയോഗം നിർണായക പങ്ക് വഹിച്ചു. ഇന്നും ആത്മീയാന്വേഷണത്തിൽ താൽപര്യമുള്ളവർക്ക് ഈ ഗ്രന്ഥം ഒരു പ്രമാണഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1959 – ൽ പ്രസിദ്ധീകരിച്ച, കൃഷ്ണചൈതന്യ രചിച്ച ഈജിപ്ഷ്യൻ സാഹിത്യ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശ്വസാഹിത്യ ദർശന ഗ്രന്ഥപരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് ഈജിപ്ഷ്യൻ സാഹിത്യ ചരിത്രം. നൈൽ നദീതടത്തിൽ അയ്യായിരത്തോളം വർഷങ്ങൾക്കു മുൻപ് വളർന്നുവന്ന സംസ്കാരത്തെയും അക്കാലത്തെ ലിപികളെയും കൃഷ്ണചൈതന്യ ഇതിലൂടെ പരിചയപ്പെടുത്തുന്നു. ചരിത്രത്തിനപ്പുറം മനുഷ്യ ചിന്തകൾക്ക് പ്രാധാന്യം നൽകിയ അദ്ദേഹം, ലോകസാഹിത്യത്തിൻ്റെ വിസ്മയങ്ങൾ ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

1956 – ൽ പ്രസിദ്ധീകരിച്ച, അംശി പി. ശ്രീധരൻ നായർ രചിച്ച വിമാനത്തിൻ്റെ കഥ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പക്ഷികളെപ്പോലെ പറക്കാനുള്ള മനുഷ്യൻ്റെ ആദ്യകാല ശ്രമങ്ങൾ മുതൽ റൈറ്റ് സഹോദരന്മാരുടെ കണ്ടുപിടുത്തം വരെയുള്ള ചരിത്രവും, വിമാനത്തിൻ്റെ ഭാഗങ്ങൾ, എൻജിൻ്റെ പ്രവർത്തനം, വായുഗതി വിജ്ഞാനം തുടങ്ങിയ സാങ്കേതിക വശങ്ങളും ലളിതമായി വിശദീകരിക്കുന്ന ഈ കൃതി, വ്യോമയാന രംഗം വരുത്താനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും പങ്കുവെക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Through this post, we are releasing the digital scans of Manual of Syriac Grammar published in the years 1917.

The book was authored by Fr. Gabriel of St. Joseph, a Catholic priest and Syriac scholar associated with the St.Josephs Press in Mannanam. While not widely known globally, Fr. Gabriel’s work has been a staple for students of Syriac in certain scholarly and church-based communities.It is a handwritten book consisting a traditional, structured grammar manual designed to help students. It explains in detail how to read classical Syriac texts, understand biblical and liturgical Syriac and master forms through memorization and paradigm study.

This document is digitized as part of the Dharmaram College Library digitization.

1920 -ൽ പ്രസിദ്ധീകരിച്ച വ്യാകുലഭംഗപ്പാടു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആഗസ്റ്റീൻ സഭക്കാരിയായ ജർമ്മനിയിൽ നിന്നുള്ള അന്ന കത്രീന എന്ന കന്യകയുടെ ധ്യാനങ്ങളിൽ നിന്നുള്ള നമ്മുടെ കർത്താവീശോമിശിഹായുടെ വ്യാകുല ഭംഗപ്പാട് ചരിത്രം വായിക്കുവാൻ ഇടയായ രചയിതാവ് മലയാളഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകമാണ് ഇത്.

ഇതിൽ കർത്താവിൻ്റെ  വ്യാകുല ഭംഗപ്പാടും, ദിവ്യകാരുണ്യസ്ഥാപനവും   സംബന്ധിച്ചുള്ള സുവിശേഷചരിത്രങ്ങൾ സൂഷ്മമായി വിവരിച്ചിരിക്കുന്നു. ഇത് വായിക്കുമ്പോൾ  മാതാവിൻ്റെ വ്യാകുലങ്ങളിലും, കർത്താവിൻ്റെ ഭംഗപ്പാടുകളിലും അത്യന്തം അലിവും സ്നേഹവും ഭക്തിയും ഉണ്ടാകും എന്ന് രചയിതാവ് കൂട്ടിച്ചേർക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.