Release notes

2,924 release notes

Permalink

1951 ൽ പാവറട്ടി സംസ്കൃത കോളേജ് ശിഷ്യസഭാ പ്രവർത്തകസമിതി പ്രസിദ്ധീകരിച്ച സാഹിത്യദീപിക -പി ടി കുരിയാക്കു - ഷഷ്ടിപൂർത്തി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാവറട്ടി സാഹിത്യദീപിക സംസ്കൃത കോളേജിൻ്റെ സ്ഥാപകനും പ്രിൻസിപ്പാളുമായിരുന്ന പി. ടി. കുരിയാക്കു ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് സംസ്കൃത വിദ്യാഭ്യാസം നടത്തുകയും സംസ്കൃതത്തിൻ്റെ പ്രചാരണത്തിനായി വിദ്യാഭ്യാസ സ്ഥാപനം നടത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ജീവചരിത്ര സംക്ഷേപം, ആശംസകൾ, സംസ്കൃതവിദ്യഭ്യാസത്തിൻ്റെ പ്രാധാന്യം വിവരിക്കുന്ന ലേഖനങ്ങൾ മറ്റു സാഹിത്യ സൃഷ്ടികൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

2020ൽ പ്രസിദ്ധീകരിച്ച സണ്ണി സെബാസ്ത്യൻ രചിച്ച ദുരന്തം കലാപം പ്രതീക്ഷ - സി. ജെ യുടെ കൃതികളിൽ എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ മുന്നുര യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1978 ൽ പ്രസിദ്ധീകരിച്ച ജോസ് പാലാട്ടി, ജോസ് ചിറയത്ത് എന്നിവർ ചേർന്ന് രചിച്ച ഇന്നത്തെ പ്രവാചകന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുടുംബദീപം ആനുകാലികത്തിൽ ഇതേ പേരിൽ പ്രസിദ്ധീകരിച്ചിരുന്ന ലേഖന പരമ്പരയുടെ പുസ്തകരൂപമാണ് ഈ കൃതി. പാശ്ചാത്യരും പൗരസ്ത്യരുമായ ഇരുപത്തിയേഴ് ദൈവശാസ്ത്രജ്ഞന്മാരെ കുറിച്ചാണ് ഈ പുസ്തകം. അവർ ആരാണെന്നും, അവരുടെ ദൈവിക ശാസ്ത്ര സംഭാവനകൾ എന്തൊക്കെയാണെന്നും അവർ ഏതെല്ലാം ശാഖകളിൽ പ്രവർത്തിക്കുന്നുവെന്നുമുള്ള സംക്ഷിപ്ത വിവരണങ്ങളാണ് കൃതിയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

2021 ൽ പ്രസിദ്ധീകരിച്ച ജോസ്. ടി. തോമസ് രചിച്ച കുരിശും യുദ്ധവും സമാധാനവും - ഭാവിവിചാരപരമായ സാംസ്കാരിക ചരിത്ര നിരൂപണം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ആമുഖത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1939 ൽ പ്രസിദ്ധീകരിച്ച Lower Secondary Geography - Book 3 Form 3 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

2017ൽ പ്രസിദ്ദീകരിച്ച സോമദത്തൻ രചിച്ച ചരിത്രത്തിലെ ക്രിസ്തു എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ക്രിസ്തുവിൻ്റെ ഭൂസ്ഥിതി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1950 ൽ പ്രസിദ്ധീകരിച്ച A Way to English - Book 2 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

2014 ൽ പ്രസിദ്ധീകരിച്ച നോയൽ റോസ് രചിച്ച സ്ത്രീയും ആത്മീയതയും എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ബനീഞ്ഞാക്കവിത ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

ഇംഗ്ലീഷ് സാഹിത്യം വായിക്കാനുള്ള കഴിവ് സ്കൂൾ കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടു കൂടെ 1957 ൽ A. Sankara Pillai എഡിറ്റ് ചെയ്ത്പ്രസിദ്ധീകരിച്ച Graded Home Reading Books എന്ന സീരീസിലുള്ള Sohrab and Rustam - Standard 09 എന്ന പാഠപുസ്തകത്തിൻ്റെസ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

Permalink

2015ൽ പ്രസിദ്ധീകരിച്ച എ.റ്റി. ളാത്തറ രചിച്ച ക്രിസ്തുഗീത എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ ളാത്തറ കവിതയുടെ വേരും വഴിയും എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1933 ൽ പ്രസിദ്ധീകരിച്ച എം പി. പോൾ രചിച്ച ആസ്തിക്യവാദം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ചെറുപുഷ്പ സന്ദേശം മാസികയിൽ എം പി പോൾ എഴുതി പ്രസിദ്ധീകരിച്ചിരുന്ന ആസ്തിക്യവാദത്തെ കുറിച്ചുള്ള ഏതാനും ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

2012ൽ ഷാജി ജേക്കബ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച തകഴി - കാലഭൂപടങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ തകഴി : അനുഭവം ആഖ്യാനം വായന എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.