Release notes

2,924 release notes

Permalink

മലയാള കവിതയിലെ പരിവർത്തനയുഗത്തിന്റെ ശിൽപികളിൽ ഒരാളായി കരുതപ്പെടുന്ന വി.സി. ബാലകൃഷ്ണപ്പണിക്കരെ പറ്റി 1982 ജൂൺ മാസത്തിൽ പുറത്തിറങ്ങിയ പ്രഗതി എന്ന ആനുകാലികത്തിൽ സി.കെ. മൂസത് എഴുതിയ അൽഭുതകവി വി.സി. ബാലകൃഷ്ണപ്പണിക്കർ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

വിശുദ്ധകുർബ്ബാന സംബന്ധിച്ച ധ്യാനപുസ്തകമായ ദിവ്യകാരുണ്യ ആരാധകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വിൻസെൻഷൻ സഭാംഗമായ ഫാദർ ആൻ്റണി പവ്വത്തിൽ ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഈ പുസ്തകത്തിൻ്റെ 1958ൽ ഇറങ്ങിയ ആറാം പതിപ്പാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

2005 മാർച്ച് മാസത്തിലെ ദി വീക്ക് വാരിക (പുസ്തകം 23 ലക്കം14) ജൂതപ്പാട്ടുകളെ കുറിച്ച് ഡോക്ടർ. സ്കറിയ സക്കറിയ നടത്തിയ വിശകലനങ്ങളെ Unheard, not unsung എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1964 ൽ പ്രേം നസീർ, സത്യൻ, കൊട്ടാരക്കര, ശങ്കരാടി, എസ്.പി.പിള്ള, ശ്രീദേവി, ഗ്രേസി, പങ്കജവല്ലി തുടങ്ങിയവർ അഭിനയിച്ച, കുഞ്ചാക്കോ സംവിധാനം ചെയ്ത പഴശ്ശിരാജാ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

കുട്ടി കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് M.J. Sargunam രചിച്ച് ഡോക്ടർ ജീൻ ഫോറെസ്റ്റർ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച Orient Longmans' New Supplementary Readers എന്ന സീരീസിലുള്ള A Rhino Comes to Town and Other Stories എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിവിധ ദേശങ്ങളിലെ നാടോടി കഥകൾ ലളിതമായ ഇംഗ്ലീഷിൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

ബാംഗ്ലൂരിൽ ധർമ്മാരം വിദ്യാക്ഷേത്രത്തിൽ Catholic Cultures, Indian Cultures എന്ന വിഷയത്തിൽ 2015 ജനുവരി 12മുതൽ 15 വരെ  നടന്ന വർക്ക് ഷോപ്പിൻ്റെ പ്രൊസീഡിങ്ങ്സ് Catholic Cultures, Indian Cultures - A Workshop on Rites, Religiosity , and Cultural Diversity In Indian Catholicism എന്ന പേരിൽ പുറത്തിറക്കിയതിൻ്റെ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.  (സ്കറിയ സക്കറിയ, ഫ്രാൻസിസ് തോണിപ്പാറ എന്നിവരുടെ പേപ്പറുകളും ഈ പുസ്തകത്തിൻ്റെ ഭാഗമാണ്)

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

സത്യൻ, ജയൻ, ടി.ആർ. ഓമന തുടങ്ങിയവർ അഭിനയിച്ച്, എം.എസ്. മണി സംവിധാനം ചെയ്ത് 1967 ൽ റിലീസ് ചെയ്ത തളിരുകൾ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

1992ലെ ചിന്ത ജന്മദിനപതിപ്പിൽ സ്കറിയ സക്കറിയ എഴുതിയ മലയാളികളുടെ ഹെർമ്മൻ ഗുണ്ടർട്ട് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

സർവകലാശാലാനിലവാരത്തിലുള്ള ഗ്രന്ഥങ്ങൾ കേന്ദ്രസർക്കാരിൻ്റെ ധനസഹായത്തോടെ മലയാളത്തിൽ നിർമ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  പ്രസിദ്ധികരിച്ച ഭൗതികത്തിലെ പ്രതീകങ്ങളും മാത്രകളും നാമപദ്ധതികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഭൗതികശാസ്ത്രത്തിൽ ഉപയോഗിക്കുന്ന വിവിധ ശാസ്ത്രസംജ്ഞകൾക്കുള്ള മലയാളപദങ്ങൾ ആണ് ഇതിൻ്റെ ഉള്ളടക്കം. International Union of Pure and Applied Physics (IUPAP) യുടെ ശുപാർശചെയ്ത മാത്രകളും പ്രതീകങ്ങളും ആണ് ഈ പുസ്തകത്തിൽ മലയാളപരിഭാഷയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. മിക്ക സംജ്ഞകൾക്കും പരക്കെ നടപ്പിലുള്ള സ്വദേശി പദങ്ങൾ തന്നെയാണ് ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നും ഒട്ടും ഒഴിച്ചുകൂടാൻ വയ്യാത്തിടത്ത് ഇംഗ്ലീഷ് പദങ്ങൾ അതേ പടി ഉപയോഗിച്ചിരിക്കുന്നു എന്നും പുസ്തകത്തിൻ്റെ ആമുഖത്തിൽ പറയുന്നു. സി.കെ. മൂസത്, എം.കെ. രുദ്രവാരിയർ, സി.ജി. കർത്താ എന്നീ മൂന്നു പേർ ചേർന്നാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

ഡോക്ടർ. ആൽബ്രഷ്ട് ഫ്രൻസും ഡോക്ടർ. സ്കറിയ സക്കറിയയും ചേർന്ന് എഡിറ്റു ചെയ്ത് 1991ൽ പ്രസിദ്ധീകരിച്ച ഡോ. ഹെർമൻ ഗുണ്ടർട്ട് - പറുദീസയിലെ ഭാഷാപണ്ഡിതൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പിയാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആയിരക്കണക്കിനു കത്തുകളും, ഡയറി കുറിപ്പുകളും മറ്റ് അപൂർവ്വ രേഖകളും പരിശോധിച്ച് തയ്യാറാക്കിയ ആധികാരിക ജീവചരിത്രം എന്ന നിലയിൽ ഈ പുസ്തകത്തിനു വളരെ പ്രാധാന്യമുണ്ട്. ഗുണ്ടർട്ട് രചിച്ച മലയാള കൃതികൾ, ജർമ്മൻ കൃതികൾ, കയ്യെഴുത്തു ഗ്രന്ഥങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദവിവരങ്ങളും, ഗുണ്ടർട്ട് ആൽബം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ചിത്ര ശേഖരവും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1996ൽ സി. കെ മൂസ്സത് രചിച്ച വൈക്കത്ത് പാച്ചുമൂത്തത് എന്ന ബഹുമുഖപ്രതിഭയുടെ ജീവചരിത്രമായ വൈക്കത്ത് പാച്ചുമൂത്തത് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സംസ്കൃതത്തിലും, മലയാളത്തിലുമുള്ള അനേകം പുസ്തകങ്ങളുടെ രചയിതാവ്, ആദ്യത്തെ തിരുവിതാംകൂർ ചരിത്രകാരൻ, മലയാള വ്യാകരണം ആദ്യമായി രചിച്ച കേരളീയൻ, ജ്യോതിഷികൻ, ഭിഷഗ്വരൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച വ്യക്തിയാണ് വൈക്കത്ത് പാച്ചുമൂത്തത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

In the late 1960s a movement named One-Rite Movement prevailed in the Syro-Malabar church. This movement seeks to suppress the existing Eastern and Latin Rites and to erect a single new Rite. In this post, the digitized version of the document titled A Matter of Rite (An examination of the One-Rite Movement) is provided.  This document analyses the One-Rite Movement. The document is prepared by Rev. C.A. Abraham. Around 11 other people including Rev. Joseph Powathil (later Bishop Mar Joseph Powathil), collaborated with  Rev. C.A. Abraham to prepare this document.

This document is digitized as part of the Dharmaram College Library digitization.