Release notes

2,924 release notes

1993 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ജീവവചനം  എന്ന കുടുംബമാസികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിലെ ബ്രദറൺ സഭകളുടെ ചരിത്രത്തിൽ വിശിഷ്ടസേവനം ചെയ്ത ക്രൈസ്തവഗാനരചയിതാവ് കൂടിയായിരുന്ന എം.ഇ. ചെറിയാൻ മരിച്ചപ്പോൾ പ്രസിദ്ധീകരിച്ച പ്രത്യേകപതിപ്പാണിത്. സത്യം പബ്ലിക്കേഷൻസ് ആണ് ഈ മാസികയുടെ പ്രസാധകർ. എം.ഇ. ചെറിയാൻ സ്മരണകൾ,  അദ്ദേഹത്തിൻ്റെ ഗാനങ്ങൾ, ഇങ്ങനെ നിരവധി ഓർമ്മകൾകൊണ്ട് സവിശേഷമാക്കിയിട്ടുണ്ട് മാസികയുടെ ഈ ലക്കം.

K C. Jacob, Kadammanitta, Pathanamthitta ആണ്  ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

സി.വി. താരപ്പൻ രചിച്ച സഹസ്രാബ്ദം എപ്പോൾ എന്തിന് എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സഹസ്രാബ്ദം എന്താണെന്നും അതെന്തിനു വേണ്ടി ആണെന്നും സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ വിശദീകരിക്കാനാണ് ഗ്രന്ഥകർത്താവായ സി.വി. താരപ്പൻ ഈ ലഘുലേഖയിൽ ശ്രമിച്ചിരിക്കുന്നത്. ഈ ലഘുലേഖ ഇറങ്ങിയ സമയത്തു ഈ വിഷയത്തെ സംബന്ധിച്ചുണ്ടായിരുന്ന വിവിധ പഠിപ്പിക്കലുകൾക്ക് മറുപടി ആയിട്ടാണ് ഇതെഴുതിയിരിക്കുന്നത്.

കെ.വി സൈമൺ, പഴഞ്ഞി, തൃശൂർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

സി.വി. താരപ്പൻ രചിച്ച വിശ്വാസസ്നാനക്കാരായ ക്രിസ്ത്യാനികൾ അപ്പോസ്തലപിൻ തുടർച്ചക്കാരോ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നാലാം നൂറ്റാണ്ടിനു ശേഷമാണ് ശിശുസ്നാനം സഭയിലെ ഒരു സാർവ്വദേശീയ ആചാരമായി മാറുന്നതെന്നും, സ്നാനപ്പെട്ടവർ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നും ബൈബിൾ വചനങ്ങളും, സഭാചരിത്രവും, ചരിത്ര പണ്ഡിതന്മാരുടെ ഉദ്ധരണികളും ആയുധമാക്കി സമർത്ഥിക്കുകയാണ് രചയിതാവ് ഈ ലഘുലേഖയിൽ ചെയ്യുന്നത്.

കെ.വി സൈമൺ, പഴഞ്ഞി, തൃശൂർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ഓസ്ട്രേലിയയിൽ താമസമാക്കിയിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

സി. ഐ. രാമൻനായർ രചിച്ച്, 1933 -ൽ പ്രസിദ്ധീകരിച്ച ഉപന്യാസ സാഹിത്യകാരന്മാർ-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അഥവാ കേസരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1933 - ഉപന്യാസ സാഹിത്യകാരന്മാർ-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ അഥവാ കേസരി

പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ,കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ ആയിരുന്നു കൃതികൾ പ്രസിദ്ധീകരിച്ചിരുന്നത്.

മലയാള സാഹിത്യത്തിലെ മഹത്തായ ഉപന്യാസസാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും, അവരിൽ പ്രമുഖനായ ശ്രീ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ജീവചരിത്രം,കേസരിയുടെ ലേഖനങ്ങൾ, സാഹിത്യപരമായ പ്രബന്ധങ്ങൾ, മലയാള സാഹിത്യത്തിലെ അദ്ദേഹത്തിൻ്റെ സംഭാവനകൾ,ഭാഷാ പരിഷ്‌ക്കാര ശ്രമങ്ങൾ എന്നിവയെ സൂഷ്മമായി വിശകലനം ചൈയ്യുകയാണ്  ഈ പുസ്തകത്തിലൂടെ മലയാള അദ്ധ്യാപകനായ ശ്രീ രാമൻ നായർ.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

1960-ൽ പ്രസിദ്ധീകരിച്ച, Anthony Trollope എഴുതിയ The Three Clerks എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ  പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ

1935 - ജൂൺ - ൽ , S H League, പ്രസിദ്ധീകരിച്ച കത്തോലിക്കാ കുടുംബം  എന്ന ചെറുമാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1920 October 15  ന്  St.Joseph Pontifical Seminary, Mamgalapuzha, Alwaye  യുടെ കീഴിൽ പ്രവർത്തിക്കുന്ന S H League  എന്ന സംഘടനയുടെ പ്രസാധകർ എല്ലാ മാസത്തിലും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന  ചെറുമാസികയാണു കത്തോലിക്കാ കുടുംബം. ഇതിനു നേതൃത്വം വഹിച്ചിരുന്നത് Fr.Zacharias ( OCD, Azealous Carmalite Missionary from Spain) ആണ്. ചുറ്റു മുള്ള ജനങ്ങൾക്കു മലയാളത്തിൽ നല്ല പ്രസിദ്ധീ കരണങ്ങൾ, ചെറുകഥകളിലൂടെയും വിശുദ്ധരുടെ ജീവിതങ്ങളിലൂടെയും മാസികയുടെ രൂപത്തിൽ എളുപ്പത്തിൽ ലഭ്യമക്കുന്നതിനു അവർ തുടങ്ങി വച്ച സംരംഭമാണു് ഈ മാസികയുടെ ഉൽഭവത്തിനു പിന്നിൽ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post we are releasing the scan of the silver jubilee souvenir, Praises To The God Of  Jacob released in the year 1986.This is a pen-picture of Rev.Fr. P.J  Jacob , Ex.Member of Legislative Assembly Karnataka & An Efficient Rural Development Worker and Founder of Commitments, Kalghatgi.

This souvenir presented on the occasion of His Priestly Silver Jubilee, and a booklet is being brought out to highlight the rural developmental activities , particularly about the services of Fr. P.J Jacob. He was known as the Father of the poor. Lot of  images also we can be seen in this souvneir related with his social activities.

This document is digitized as part of the Dharmaram College Library digitization.

1976-ൽ State Institute of Education പ്രസിദ്ധീകരിച്ച, Basic Concepts of Geometry - Correspondence Course in Mathematics എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ  പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ

ശരത്ചന്ദ്ര ചാറ്റർജി എഴുതി, 1956-ൽ കാരൂർ നാരായണൻ വിവർത്തനം ചെയ്ത വൈകുണ്ഠൻ്റെ മരണപത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ എഴുത്തുകാരിൽ ഒരാളാണ് ബംഗാളി സാഹിത്യകാരനായ ശരത്ചന്ദ്ര ചതോപാധ്യായ് / ശരത്ചന്ദ്ര ചാറ്റർജി. 1916-ൽ അദ്ദേഹം എഴുതിയ Baikunther Will എന്ന നോവലിൻ്റെ വിവർത്തനം ആണ് ഇത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

ശങ്കരാചാര്യർ എഴുതി, 1972-ൽ കടവൂർ ജി വേലുനായർ വിവർത്തനം ചെയ്ത സൗന്ദര്യ ലഹരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പാർവതീ ദേവിയുടെ രൂപത്തിൻ്റെയും മാഹാത്മ്യത്തിൻ്റെയും വർണനയാണ് നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തെ നാല്പത്തി ഒന്നു ശ്ലോകങ്ങൾ ആനന്ദലഹരി എന്നറിയപ്പെടുന്നു. സംസ്കൃതത്തിലും മലയാളത്തിലുമായി പല വ്യാഖ്യാനങ്ങൾ ഈ കൃതിക്ക് ഉണ്ടായിട്ടുണ്ട്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്

1938- ൽ ബോധേശ്വരൻ എഴുതിയ  സ്വതന്ത്രകേരളം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1938 - സ്വതന്ത്രകേരളം

കൊല്ലവഷം 1101- ൽ തൃശ്ശൂർ നിന്നും പ്രസിദ്ധീകരിച്ച "സ്വതന്ത്രഃകരളം" ഒ ന്നാം പുസ്തകത്തിലെ "ജേ ജേ മാതൃമഹീതല ചരണമെന്ന കേരളഗാനത്തെ പാടെ മാറ്റി 1113-ൽ തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭാരംഭത്തോടെ  രചിച്ചതും അതിനു ശേഷം മാറ്റങ്ങൾ വരുത്തിയതുമായിട്ടുള്ളതാണ്. ഇത് ബിഹാഗ് രാഗത്തിൽ അന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത് .ഇൻറർനാഷണൽ എന്ന ഫ്രഞ്ച് ഗാനത്തിൻ്റെ പരിഭാഷയാണ് ചെങ്കൊടി എന്ന ഗാനത്തിന് ആസ്പദമായിട്ടുള്ളത്. 1944-ൽ രചിച്ചതാണ് ഭാരതഭേരി എന്ന ഈഗാനം. ഇന്ത്യൻനാഷനൽകാൺഗ്രസ്സ് സാമാന്യജനങ്ങളുടെ ഇടയിൽ പ്രവത്തിക്കുവാൻ വേണ്ട, അവരുടെ ദേശീയബോധത്തിനു് ഉപകരിക്കട്ടെ എന്നുദ്ദേശിച്ചാണ് ഈ കൃതി രചിച്ചിട്ടുള്ളത്.“സഹിക്കയൊദാസ്യം, ഈ കവിത തിരുവനന്തപുരത്തു വെച്ചുകൂടിയ ലാലാലജപതിറായിയുടെ യോഗത്തിൽ കവിതന്നെ പാടിയതാണ്. യുവാക്കളോട് എന്ന ഗാനം തുരുവനന്തപുരത്തു കേളപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കവി പാടിയതാണ്. ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന കവിതകൾ എല്ലാം തന്നെ മറ്റു പല സന്ദർഭങ്ങളിൽ ആയി കവി എഴുതിയിട്ടുള്ളവയാണ് .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്

1949 ൽ പ്രസിദ്ധീകരിച്ച, പ്ലാസിഡ് പൊടിപാറ രചിച്ച മാർത്തോമ്മാശ്ലീഹയും പാലയൂർ പള്ളിയും എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാലയൂരിനെ കേന്ദ്രമാക്കിക്കൊണ്ട് തോമാശ്ലീഹയുടെ പ്രേഷിതപ്രവർത്തനങ്ങളെ സാധൂകരിക്കുന്ന ചരിത്ര സ്മാരക വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ് ഇത്. പാലയൂർ പള്ളിയും, മാർതോമ്മാ നസ്രാണികളുടെ (സുറിയാനി ക്രിസ്ത്യാനികൾ) ചരിത്രവും കൃതിയിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. റമ്പാൻ പാട്ടു പോലെയുള്ള ചില പാട്ടുകളിൽ സുന്ദരമായൊരു സ്ലീബാ മാർതോമ്മാ പാലയൂരിൽ സ്ഥാപിച്ചതായി പറയുന്നതിനാൽ പാലയൂർ പള്ളിയുടെ ആരംഭം അതായിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു.

ഇതേ പുസ്തകത്തിൻ്റെ പരിഷ്കരിച്ച മൂന്നാം പതിപ്പ് 2023 ഡിസംബർ 14 നു് റിലീസ് ചെയ്തിരുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.