1935 - ജൂൺ - ൽ , S H League, പ്രസിദ്ധീകരിച്ച കത്തോലിക്കാ കുടുംബം എന്ന ചെറുമാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1920 October 15 ന് St.Joseph Pontifical Seminary, Mamgalapuzha, Alwaye യുടെ കീഴിൽ പ്രവർത്തിക്കുന്ന S H League എന്ന സംഘടനയുടെ പ്രസാധകർ എല്ലാ മാസത്തിലും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ചെറുമാസികയാണു കത്തോലിക്കാ കുടുംബം. ഇതിനു നേതൃത്വം വഹിച്ചിരുന്നത് Fr.Zacharias ( OCD, Azealous Carmalite Missionary from Spain) ആണ്. ചുറ്റു മുള്ള ജനങ്ങൾക്കു മലയാളത്തിൽ നല്ല പ്രസിദ്ധീ കരണങ്ങൾ, ചെറുകഥകളിലൂടെയും വിശുദ്ധരുടെ ജീവിതങ്ങളിലൂടെയും മാസികയുടെ രൂപത്തിൽ എളുപ്പത്തിൽ ലഭ്യമക്കുന്നതിനു അവർ തുടങ്ങി വച്ച സംരംഭമാണു് ഈ മാസികയുടെ ഉൽഭവത്തിനു പിന്നിൽ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.