Release notes

2,924 release notes

1980-ൽ പ്രസിദ്ധീകരിച്ച, സാധു സുന്ദര സിംഗ് എഴുതിയ ക്രിസ്തുസഹിതരും ക്രിസ്തുരഹിതരും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യൻ ക്രൈസ്തവ മിസ്റ്റിക്-പ്രഭാഷകനായ സാധു സുന്ദര സിംഗ് ഉറുദുവിൽ എഴുതിയ ആത്മീയ ധ്യാനഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ക്രിസ്തുസഹിതരും ക്രിസ്തുരഹിതരും എന്ന ഈ കൃതി. ക്രിസ്തുവിന്റെ സാന്നിധ്യമുള്ള ജീവിതവും (Christ-with)യ ക്രിസ്തുവില്ലാത്ത മതജീവിതവും (Christ-without) തമ്മിലുള്ള അന്തർവ്യത്യാസമാണ് ഗ്രന്ഥത്തിന്റെ കേന്ദ്രവിഷയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

ഗോവിന്ദനാശാൻ എഴുതിയ  അയ്യപ്പൻവിളക്ക് - കാണിപ്പാട്ട് സഹിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അയ്യപ്പസ്വാമിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടായി സ്വാമിഭക്തന്മാർ ഗണിച്ചുവരുന്ന ചടങ്ങാണ് അയ്യപ്പൻവിളക്ക്. ഈ ചടങ്ങ് വീടുകളിലും ക്ഷേത്രങ്ങളിലും മറ സൗകര്യമുള്ള സ്ഥലങ്ങളിലും വെച്ച് നടത്തിവരുന്നു. ഇതിൻ്റെ സമ്പ്രദായങ്ങൾ പലയിടത്തും വ്യത്യസ്തമാണ്. കേരളത്തിൻ്റെ ഓരോ ഭാഗത്തിലും ഓരോ വിധത്തിലും ഇത് നടത്തിവരുന്നു. അയ്യപ്പൻവിളക്കിൽ ഏറ്റവും പ്രധാനം അയ്യപ്പൻ പാട്ടാണ്. ആ ചടങ്ങിൽ ആലപിക്കുന്ന ഗാനങ്ങളും ചടങ്ങിന് ആവശ്യമായ വസ്തുക്കളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1952 – ൽ പ്രസിദ്ധീകരിച്ച, ടി.എസ്. അനന്തസുബ്രഹ്മണ്യം എഴുതിയ ഐതിഹ്യമുക്താവലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലബാർ പ്രദേശത്തുള്ള ചില ആരാധനാസ്ഥലങ്ങളുടേയും മറ്റും ഐതിഹ്യകഥകളാണ് ഈ പുസ്തകത്തിലുള്ളത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കൃതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടാണ് ഗ്രന്ഥകാരൻ ഐതിഹ്യരചന തുടങ്ങിയത് എന്ന് വിശദമാക്കുന്നുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957-ൽ പ്രസിദ്ധീകരിച്ച, പൗരസ്ത്യ സഭയുടെ മാർ തിമാഥിയൂസ് പ്രഥമൻ പാത്രിയാർക്കീസ് തിരുമേനിയുടെ വിശ്വാസവിശദീകരണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലങ്കര പൗരസ്ത്യ (സിറിയൻ) സഭയുടെ ചരിത്രത്തിലെ പ്രമുഖ ആത്മീയ–സഭാനേതാവായിരുന്ന മാർ തിമാഥിയൂസ് പാത്രിയാർക്കീസ് പ്രഥമൻ തിരുമേനിയും മുസ്ലീമുകളുടെ കാലിഫ് ആയ മാദി (Al-Mahdi)യും തമ്മിലുള്ള സംവാദത്തിൻ്റെ വിശദാംശങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1959-ൽ പ്രസിദ്ധീകരിച്ച, കാത്തലിക് ലേബർ അസ്സോസിയേഷൻ സോവനീർ എന്ന സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950–60 കാലഘട്ടത്തിൽ കേരളത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങളും ക്രൈസ്തവ സാമൂഹ്യനീതിപ്രസ്ഥാനങ്ങളും ശക്തമായിരുന്ന സമയത്താണ് കാത്തലിക് ലേബർ അസ്സോസിയേഷൻ (CLA) പ്രവർത്തനം സജീവമായത്. കത്തോലിക്കാ സഭയുടെ സാമൂഹ്യബോധനങ്ങൾ അടിസ്ഥാനമാക്കി തൊഴിലാളികളുടെ അവകാശസംരക്ഷണവും നൈതിക–ആത്മീയ വളർച്ചയും ലക്ഷ്യമാക്കി CLA പ്രവർത്തിച്ചു. ആശംസകൾ, സാഹിത്യ സൃഷ്ടികൾ, തൊഴിലാളി സംബന്ധമായ ലേഖനങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

സ്മരണികയിലെ 15,16, 76,77 പേജുകൾ കാണുന്നില്ല. പക്ഷെ ലേഖനങ്ങളുടെ തുടർച്ച നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ പേജ് നംബർ അച്ചടിക്കുമ്പോൾ വന്ന പിശകായിരിക്കാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1937 ൽ പ്രസിദ്ധീകരിച്ച എ. ഡി. ഹരിശർമ്മ രചിച്ച പതിനൊന്നാം പീയൂസ് മാർപാപ്പ  എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1922 മുതൽ 1939 വരെ പോപ്പ് ആയിരുന്ന പീയൂസ് പതിനൊന്നാമൻ ലാറ്ററൻ ഉടമ്പടിക്ക് ശേഷം വത്തിക്കാൻ സിറ്റി സ്റ്റേറ്റിൻ്റെ ആദ്യത്തെ പരമാധികാരിയായി.അദ്ദേഹത്തിൻ്റെ ജീവചരിത്രത്തിൽ രേഖാചിത്രങ്ങൾ, അദ്ദേഹത്തിൻ്റെ പാണ്ഡിത്യം, ഇറ്റലിയുമായുള്ള "റോമൻ പ്രശ്നം" പരിഹരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചും വിശദീകരിക്കുന്നു. ഫാസിസം, നാസിസം, നിരീശ്വരവാദ കമ്മ്യൂണിസം തുടങ്ങിയ ഏകാധിപത്യ പ്രത്യയശാസ്ത്രങ്ങൾക്കെതിരായ അദ്ദേഹത്തിൻ്റെ ഉറച്ച നിലപാടുകളും ഊന്നിപ്പറയുന്നു. എ. ഡി. ഹരിശർമ്മയുടെ ലേഖനത്തിൻ്റെ കേന്ദ്രബിന്ദു പീയൂസ് പതിനൊന്നാമൻ്റെ ജീവിതത്തിലെ ഏറ്റവും "പഠിപ്പിക്കാവുന്ന" സവിശേഷതകളെയാണ് എടുത്തുകാണിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1973-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച, അന്തരീക്ഷശാസ്ത്ര ശബ്ദാവലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം ഉപയോഗപ്പെടുത്തി സർവ്വകലാശാലാ നിലവാരത്തിലുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ തയ്യാറാക്കുന്നതിനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പദ്ധതിയനുസരിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രാഥമിക കർത്തവ്യങ്ങളിലൊന്നാണ് ശബ്ദാവലികൾ തയ്യാറാക്കുക എന്നത്. മിറ്റിയറോളജി (അന്തരീക്ഷശാസ്ത്രം)യുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാക്കുകൾക്ക് സമാനമായ മലയാളം വാക്കുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1968-ൽ പ്രസിദ്ധീകരിച്ച, കാതലീൻ ടെയ് ലർ എഴുതിയ സോവിയറ്റ് നാടും ജനതയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലം കേന്ദ്ര വിദ്യാഭ്യാസമന്ത്രികാര്യാലയത്തിൻ്റെ ധനസഹായത്തോടെ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ 1960-കളിലെ സോവിയറ്റ് യൂണിയനെ (USSR) ഒരു സാമൂഹ്യ–സാംസ്കാരിക ദൃശ്യമായി മലയാള വായനക്കാർക്ക് പരിചയപ്പെടുത്തുന്ന പൊതുജനപഠന ഗ്രന്ഥമാണ് ഈ കൃതി. രാഷ്ട്രീയവിവരണങ്ങൾക്കൊപ്പം സാധാരണ ജനജീവിതം, തൊഴിൽ, വിദ്യാഭ്യാസം, സ്ത്രീകളുടെ സ്ഥാനം, സംസ്കാരം എന്നിവയും ലളിതമായി അവതരിപ്പിക്കുന്നതാണ് കൃതിയുടെ പ്രത്യേകത.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1924-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ ഉമാകേരളം ഭാഷാ മഹാകാവ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഉമാകേരളം, ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രശസ്തമായ മലയാള മഹാകാവ്യമാണ്. 1914 ഓടെ പ്രസിദ്ധീകരിച്ച ഈ കാവ്യത്തിൽ 19 സർഗങ്ങളിലായി 2000-ലധികം ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.​വേണാട്ട് ഭരിച്ച ദുർബലനായ ആദിത്യവർമ്മ മഹാരാജാവിൻ്റെ കാലത്ത് കല്യാണി രാജ്ഞിയും രവിവർമ്മൻ തമ്പൂരാനും പ്രണയബന്ധത്തിൽ ആകുകയും രാജാവ് വിവാഹം അനുവദിക്കുകയുംചൈയ്യുന്നു. പക്ഷേ ഇടപ്രഭുക്കന്മാർ രാജാവിനെ വഞ്ചിച്ച് മന്ത്രിയെ നാടുകടത്തുകയും വിഷം നൽകി ഉമയമ്മരാജ്ഞിയുടെ പുരുഷപ്രജകളെ കൊല്ലുകയും ചെയ്യുന്നു. കല്യാണിയെ അപഹരിക്കുന്നവരെ മുഗൾ സർദാർ പിടികൂടുന്നു, രവിവർമ്മൻ തിരിച്ചെത്തി ശത്രുക്കളെ തോൽപ്പിക്കുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യുന്നു. ഉമയമ്മ ബ്രിട്ടീഷുകാർക്ക് കോട്ടനിർമാണാനുമതി നൽകുകയും ചൈയ്യുന്നു. ചരിത്രശുഷ്കതകളെ കല്പനകളാൽ സമ്പന്നമാക്കി ഉമയമ്മയുടെ കാലം അതിഭംഗിയായി അവതരിപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥം, സംസ്കൃത നൈഷധീയചരിതത്തിനോട് താരതമ്യയോഗ്യമായ ഭാവനാശക്തി, ഘടനാസൗന്ദര്യം, ചമൽക്കാരം  എന്നിവയാൽ മലയാളത്തിലെ ശ്രേഷ്ഠ മഹാകാവ്യമായി പ്രശംസിക്കപ്പെടുന്നു.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1936 – ൽ പ്രസിദ്ധീകരിച്ച, എം.ഒ. ജോസഫ് നെടുംകുന്നം എഴുതിയ വീരരാഘവപ്പട്ടയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള ചരിത്രത്തിലെ അതിപ്രധാനമായ ഒരു രേഖയാണ് വീരരാഘവപ്പട്ടയം. കോട്ടയം പഴയ സെമിനാരിയിൽ സൂക്ഷിച്ചിരിക്കുന്ന ചെമ്പ് പട്ടയത്തെക്കുറിച്ചുള്ള ഈ നിരൂപണ പഠനത്തിൽ പല പണ്ഡിതന്മാരുടേയും കണ്ടെത്തലുകളെ സൂക്ഷ്മമായി അപഗ്രഥിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1988-ൽ പ്രസിദ്ധീകരിച്ച, ആൻ്റണി ഇലവുംകുടി എഴുതിയ പ്രഭാഷണവും പ്രബോധനവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്ക മതസംഹിത, ആദ്ധ്യാത്മികത, ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ സാധാരണക്കാർക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട് കൃതിയാണിത്. മഹാ സംഭവങ്ങളെ കുറിച്ചും മഹാ സിദ്ധന്മാരെ കുറിച്ചും പരാമർശിക്കുന്ന ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം സഭയെ കുറിച്ചുള്ള അടിസ്ഥാന താത്വിക സമർത്ഥനം ആണ്. നാമകരണം ചെയ്യപ്പെട്ട വിശുദ്ധന്മാരും മറ്റും മഹാ സിദ്ധന്മാരുടെ ഗണത്തിൽ പെടുന്നു. അവരുടെ സംക്ഷിപ്ത ജീവചരിത്രം, അവരെ സ്വാധീനിച്ച സംഭവങ്ങൾ, ആശയങ്ങൾ, അവർ ലോകത്തിനു മുൻപിൽ വെച്ച സന്ദേശങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1983 ൽ ആലുവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരാധന സഭ  പ്രസിദ്ധീകരിച്ച  Adoration Congregation Aluva  Platinum Jubilee Souvnenir  എന്ന  സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആലുവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരാധന സഭ 1983 ൽ അതിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഒരു സ്മരണിക പുറത്തിറക്കി. പ്രസ്തുത സ്മരണികയിൽ സഭ സ്ഥാപിതമായ വർഷം, പ്രഥമ ദൗത്യപ്രവർത്തനങ്ങൾ എന്നിവയെകുറിച്ചെല്ലാം വിശദീകരിക്കുന്നു.ആരാധന സന്ന്യസിനികളുടെ അർപ്പിത ജീവിതവും,കൂടാതെ അതിമനോഹരങ്ങളായ ചിത്രങ്ങളും ഈ മാഗസിനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.