Release notes

2,924 release notes

1952 – ൽ ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച, ഹൈന്ദവസംസ്കാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മൂന്നാം അഖിലകേരള ഹിന്ദുമത സംസ്കാരസമ്മേളനത്തിൻ്റെ റിപ്പോർട്ട് ആണിത്. ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്കാരസമ്മേളനത്തിലെ എല്ലാ പ്രസംഗങ്ങളും ഈ ഗ്രന്ഥത്തിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1961-ൽ പ്രസിദ്ധീകരിച്ച, കാളിദാസൻ എഴുതിയ ഋതു സംഹാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലേയ്ക്ക് വിവർത്തനം ചൈയ്തിരിക്കുന്നത് മാവേലിക്കര അച്യുതനാണ്.

കാളിദാസൻ്റെ പ്രശസ്ത ലഘുകാവ്യമായ ഋതുസംഹാരം സംസ്കൃത സാഹിത്യത്തിലെ കാലവർണനയുടെ പരമോന്നത മാതൃകയാണ്, ആറ് ഋതുക്കളെ ശൃംഗാരം രസ പ്രദമായി ചിത്രീകരിക്കുന്നു. പ്രേമനിർഭരമായ ഹൃദയത്തിന് എല്ലാ കാലാവസ്ഥകളും മാനസോല്ലാസകരമായി മാറുമെന്ന ആശയം കാവ്യത്തിൻ്റെ സാരമാണ്. കാമുകൻ  പ്രണയിനിയോട് ഋതുപരിവർത്തനങ്ങൾ ശൃംഗാരലീലകൾക്ക് എങ്ങനെ കളമൊരുക്കുന്നു എന്ന് സൂക്ഷ്മമായി വിവരിക്കുന്നു. കാളിദാസൻ്റെ പുതുമയുള്ള ചിന്താഭാവനകളും, പ്രകൃതിയും-മനുഷ്യമനസ്സും തമ്മിലുള്ള സമന്വയത്താലും സമ്പന്നമായ കൃതി വായനയെ പൂർണമായി ആകർഷിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Through this post, we are releasing the digital scan of Thirteen Trivandrum Plays Attributed To Bhasa- Volume II published in the year 1931.

Thirteen Trivandrum Plays Attributed to Bhasa, Volume II (1931), published by Oxford University Press for the University of the Panjab, features English translations by A.C. Woolner and Lakshman Sarup of seven Sanskrit dramas from Trivandrum manuscripts edited by T. Ganapati Sastri, Dūta-vākya, Dūta-ghātotkaca, Karṇa-bhāra, Ūrubhaṅga, Avimāraka, Bālacarita, and Abhiṣeka. These pre-Kālidāsa works highlight Bhāsa's concise style, pathos, and bold narratives like the tragic thigh-breaking in Ūrubhaṅga, though modern scholars debate full attribution to him.

These documents are digitized as part of the Madras University Library digitization project.

Through this post, we are releasing the digital scan of The Government Brennen College Magazine Tellicherry  published in the year 1936

Published by the Brennen College Co-operative Union, the magazine features rich literary contributions in both English and Malayalam including essays, poems, short stories, reflections on society, humour and academic commentary. Led by the Principal T.M Kelu Nedungadi and the editorial committee, this edition stands as an important cultural artifact preserving the intellectual spirit, literary vibrance and heritage of Brennen College nearly a century ago

These documents are digitized as part of the Madras University Library digitization project.

1931ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് ഹാൾട്ട് രചിച്ച മനുഷ്യപുത്രൻ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്ലാസിഡ് ഹാൾട്ട് രചിച്ച The Son of a Man എന്ന ഗ്രന്ഥത്തിൻ്റെ ഇരുപത്തിരണ്ട് പ്രഗൽഭരായ എഴുത്തുകാർ പരിഭാഷപ്പെടുത്തിയ മനുഷ്യപുത്രൻ എന്ന ഈ കൃതി ഒരു ക്രൈസ്തവ മതചിന്താ–ധ്യാനഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. യേശുക്രിസ്തുവിന്റെ “മനുഷ്യപുത്രൻ” എന്ന ആശയം കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ മനുഷ്യസ്വഭാവം, ദൈവീകത, ദൗത്യം എന്നിവയെ ആത്മീയ–തത്വചിന്താത്മകമായി വിശദീകരിക്കുന്ന കൃതിയാണ്. മനുഷ്യപുത്രൻ” എന്ന ബൈബിള്‍ പദത്തിന്റെ അർത്ഥവ്യാഖ്യാനം, യേശുവിന്റെ മനുഷ്യസ്വഭാവവും ദൈവീകസ്വഭാവവും തമ്മിലുള്ള ബന്ധം, കഷ്ടപ്പാട്, ത്യാഗം, സേവനം എന്നീ മൂല്യങ്ങൾ, മനുഷ്യരോടുള്ള യേശുവിന്റെ ഐക്യവും രക്ഷാദൗത്യവും, സമകാലിക മനുഷ്യജീവിതത്തിൽ ക്രിസ്തുവിന്റെ സന്ദേശത്തിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 – ൽ പ്രസിദ്ധീകരിച്ച, ഒരു നാടൻ പെൺകിടാവിൻ്റെ ലണ്ടൻ യാത്ര എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലബാറിലെ ഒരു ഗ്രാമീണ പെൺകുട്ടി ലണ്ടനിലേക്കുള്ള യാത്രയിൽ കാണുന്ന അനുഭവങ്ങളും കാഴ്ചകളും ലളിതവും സുന്ദരവുമായ ഭാഷയിൽ, അകൃത്രിമ ശൈലിയിൽ ആകർഷകമായി എഴുതിയിരിക്കുന്നു ഈ പുസ്തകത്തിൽ. ഈ യാത്രാവിവരണം അത്ഭുതത്തോടെയുള്ള പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെയും, നിർദോഷ ഹാസ്യഫലിതത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Through this post, we are releasing the digital scan of Travancore Administration Report For 1936 -1937 A.D published in the year 1938.

The 1936–1937 Travancore Administration Report details a period of significant modernization and social reform under Maharaja Chithira Thirunal Balarama Varma.The report tracks demographic shifts and the rising status of women through education and law. It also chronicles the ruling family's history, the state's currency system, and landmark social changes like the Temple Entry Proclamation.It reflects a disciplined economy with diverse revenue streams, including land taxes, income tax, and excise duties on goods like salt, liquor (abkari), and opium.While agriculture (paddy and coconut) remained the backbone, the report highlights a surge in industrial growth (rubber, ceramics, textiles) and thriving maritime trade through ports like Alleppey, supported by a growing network of co-operative societies.The state prioritized human development through extensive literacy drives, scholarships for marginalized communities, public health initiatives, and the strengthening of local self-government via panchayats and municipalities.

These documents are digitized as part of the Madras University Library digitization project.

Through this post, we are releasing the digital scan of The Government Brennen College Magazine Tellicherry  published in the year 1935

The Contents of the Magazine are the College Report by the Principal for the academic year and various literary articles written by the students and teachers in English and Malayalam and the details of winners of the various competitions held in connection with the College Day.

These documents are digitized as part of the Madras University Library digitization project.

1937-ൽ പ്രസിദ്ധീകരിച്ച, മഹാദേവദേശായ് എഴുതിയ വേണാടിൻ്റെ വീരചരിതം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലേയ്ക്ക് വിവർത്തനം ചൈയ്തിരിക്കുന്നത് സി. നാരായണപിള്ള,കെ. പി. ശങ്കരമേനോൻ എന്നിവരാണ് .

"വേണാടിൻ്റെ വീരചരിതം" എന്ന പുസ്തകം 1937-ൽ മഹാദേവ് ദേശായി രചിച്ച വേണാട് രാഷ്ട്രീയ ചരിത്രത്തെ കേന്ദ്രീകരിച്ച് ഗാന്ധിയൻ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഒരു രേഖയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയും സാഹിത്യകാരനുമായ മഹാദേവ് ദേശായി മഹാത്മാ ഗാന്ധിയുടെ സന്തത സഹചാരിയും വ്യക്തിഗത സെക്രട്ടറിയുമായിരുന്നു. ഗാന്ധിജിയുടെ കേരള സന്ദർശനം, പ്രസംഗങ്ങൾ എന്നിവ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഈ പുസ്തകം ക്ഷേത്രപ്രവേശന വിളംബരം, ഗാന്ധിജിയുടെ കേരള സന്ദർശനം, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എന്നിവയും ചേർത്ത് കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ ഉണർവിനെ വിവരിക്കുന്നു .

ഒന്നാംഭാഗത്ത് തിരുവിതാംകൂറിലെ അയിത്താചാര നിർമാർജ്ജന ശ്രമങ്ങൾ എഴു അധ്യായങ്ങളിൽ കൂടി വിവരിക്കുന്നു; രണ്ടാംഭാഗം ഗാന്ധിജിയുടെ 1932 മുതൽ 35 വരെയുള്ള പ്രസംഗങ്ങൾ, ഹരിജൻ സഞ്ചാരം, തിരുവിതാംകൂർ തീർത്ഥാടനത്തിലെ 27 പ്രസംഗങ്ങൾ എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു.ഗാന്ധിജി തിരുവിതാംകൂർ വിളംബരത്തെ തന്റെ പ്രാർത്ഥനയുടെ മറുപടിയായി കാണുന്നു. 1937-ലെ ജനുവരി തീർത്ഥാടനം പ്രാർത്ഥനകളാൽ നിറഞ്ഞതായിരുന്നു. മതസ്വാതന്ത്ര്യത്തിനായുള്ള അക്രമരഹിത സമരത്തിൻ്റെ സംക്ഷിപ്ത ചരിത്രം പറയുന്നു ഈ പുസ്തകം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post we are releasing the scan of The Women’s College Magazine Trivandrum Vol.X February Issue II published in  the year 1930

This college magazine features an editorial, details about various clubs functioning in the college and creative writings by students in both Malayalam and English.

These documents are digitized as part of the Madras University Library digitization project.

കൊച്ചി പാഠക്രമം അനുസരിച്ച് നാലാം ഫാറത്തിലേക്ക് രചിക്കപ്പെട്ട ലോകചരിത്രം ഒന്നാം ഭാഗം നാലാം ഫാറം  എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആദിയിൽ പ്രപഞ്ചം ഉണ്ടായതുമുതൽ, നവീന ശിലായുഗം, ഈജിപ്ത് സംസ്ക്കാരം, ഇന്ത്യ പ്രാചീന പരിഷ്ക്കാരം ഇങ്ങനെ,  53 ചെറു അദ്ധ്യായങ്ങളിലായി രചിക്കപ്പെട്ട ഒരു ചെറു പുസ്തകം ആണ് ഇത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1980-ൽ പ്രസിദ്ധീകരിച്ച, ജെ. കട്ടയ്ക്കൽ എഴുതിയ  അക്വിനാസ് - ശങ്കര - രാമാനുജ - മധ്വദർശനങ്ങളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്രിസ്തീയ ദാർശനികനായ തോമസ് അക്വിനാസും ഭാരതീയ വേദാന്തത്തിലെ മൂന്നു മഹാദർശനങ്ങളായ അദ്വൈതം (ശങ്കര), വിശിഷ്ടാദ്വൈതം (രാമാനുജ), ദ്വൈതം (മധ്വ) തുടങ്ങിയ ദർശനങ്ങളും തമ്മിലുള്ള തത്ത്വചിന്താപരമായ താരതമ്യ പഠനമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പാശ്ചാത്യ തിയോളജിയും ഭാരതീയ ദർശനപരമ്പരയും തമ്മിൽ ആശയസാമീപ്യവും വ്യത്യാസവും ശാസ്ത്രീയമായി വിശദീകരിക്കുന്ന ഒരു അന്തർദർശന ഗ്രന്ഥം എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രാധാന്യം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.