1960 – ൽ പ്രസിദ്ധീകരിച്ച, പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ രചിച്ച പ്രവാചകപ്രഭുവും നാലു ഖലീഫമാരും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെയും അദ്ദേഹത്തിൻ്റെ അനുഗ്രഹീതശിഷ്യന്മാരായ ആദ്യഖലീഫമാരുടെയും ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. പ്രവാചക ചരിത്രം വിഷയമാക്കിയ പ്രധാന അറബി ഗ്രന്ഥങ്ങളെ ആശ്രയിച്ചാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. മുൻപ് നടന്നിട്ടുള്ള വിവർത്തന ശ്രമങ്ങളുടെ ന്യൂനതകൾ പരിഹരിക്കാൻ ഈ കൃതിയ്ക്ക് സാധിച്ചിട്ടുണ്ട്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.