1958 – ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരൻ നമ്പ്യാർ രചിച്ച മലയാള സാഹിത്യചരിത്ര സംഗ്രഹം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലയാള സാഹിത്യ ചരിത്രത്തെ സമഗ്രമായി വിശകലനം ചെയ്യുന്ന ഗ്രന്ഥമാണിത്. ഭാഷയുടെ ഉൽപ്പത്തി സിദ്ധാന്തങ്ങളും പ്രായോഗികതയും ഇതിൽ ചർച്ച ചെയ്യുന്നു. ഭാഷാ പരിണാമങ്ങളെക്കുറിച്ചും വ്യത്യസ്ത കാലങ്ങളിലെ സാഹിത്യ സൃഷ്ടികളെക്കുറിച്ചുമുള്ള വിശദമായ പഠനങ്ങളും ഈ പുസ്തകത്തിൽ കാണാൻ സാധിക്കും.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.