Release notes

2,924 release notes

Through this post, we are releasing the digital scan of The Travancore Directory for 1943- Part I published in the year 1942.

It serves as an official annual compendium for the princely state, opening with photos of the Maharaja and royal family. Spanning seven sections, it blends astronomical almanac data with administrative directories, palace/Residency officers, Travancore government bodies, other regional entities (India, Madras, Cochin governments, British services), Trivandrum landmarks and broader listings of missions. clubs, colleges, banks, taluks, trades, railways, rest houses, motor/inland navigation, trade stats, customs, ports, notaries, passports, and wireless licenses,It offers a snapshot of governance, culture, and infrastructure during the period of World War II.

These documents are digitized as part of the Madras University Library digitization project.

1972-ൽ ഷൊർണ്ണൂർ ഗവൺമെൻ്റ് പ്രസ്സിലെ ഓട്ടോമാറ്റിക് ബുക്ക് സ്യൂയിംഗ് മെഷീൻ്റെയും ഓട്ടോമാറ്റിക് ഷീററ് ഗ്യാതറിംഗ് മെഷീൻ്റെയും ഉത്ഘാടന വേളയിൽ പ്രസിദ്ധീകരിച്ച സുവനീറിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1972 ഒക്ടോബർ 6-ാം തീയതി രാവിലെ 9.30-ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പോൾ പി. മാണി ഷൊർണ്ണൂർ ഗവൺമെൻ്റ് പ്രസ്സിൽ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ നിന്ന് വാങ്ങിയ സ്വയംപ്രവർത്ത ഓട്ടോമാറ്റിക് ഷീററ് ഗാതറിംഗ് മെഷീനും ഓട്ടോമാറ്റിക് ബുക്ക് സ്യൂയിംഗ് മെഷീനും ഉദ്ഘാടനം ചെയ്തു.  ഈ യന്ത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കത്തിലുള്ളത്. ഈ യന്ത്രങ്ങൾ പാഠപുസ്തകങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ബൈൻഡ് ചെയ്യാൻ സഹായിക്കുന്നു, പ്രസിദ്ധീകരണ കാലതാമസങ്ങൾ പരിഹരിക്കുന്നതിനാൽ അതീവ പ്രാധാന്യമുള്ളവയുമാണ്. 12 സ്റ്റേഷനുകളുള്ള ഷീററ് ഗാതറിംഗ് മെഷീൻ, ഇലക്ട്രോണിക് നിയന്ത്രണത്തോടെ അച്ചടിച്ച് മടക്കിയ ഫോളിയോകൾ സ്വയം ശേഖരിച്ച് തുന്നിക്കെട്ടാൻ തയ്യാറാക്കുന്നു, ഇത് വൻതോതിൽ പുസ്തകങ്ങൾ ഉൽപ്പാദിപ്പിക്കാനും, ടെക്സ്റ്റ്ബുക്ക് പ്രസിദ്ധീകരണം വർധിപ്പിക്കാനും ഉപയോഗപ്രദമാക്കുന്നു. മുൻകാല മാനുവൽ പ്രക്രിയകളുടെ വിഷമങ്ങളും പരിഹരിക്കുന്നു. 22 സജ്ജീകരണങ്ങളോടുകൂടിയ ബുക്ക് സ്യൂയിംഗ് മെഷീൻ ഫോളിയോകൾ സ്വയം അമർത്തി നൂൽകൊണ്ട് ഭംഗിയായി തുന്നിക്കെട്ടി ലെഡ്ജറുകളും പുസ്തകങ്ങളും വേഗത്തിൽ ബൈൻഡ് ചെയ്യുന്നു, കമ്പി തുന്നലിന്റെ ദോഷങ്ങൾ ഒഴിവാക്കി കനത്ത പാഠപുസ്തകങ്ങൾക്ക് വരെയും അനുയോജ്യമാണ്. മനുഷ്യ സംസ്ക്കാരത്തിന് അച്ചടിയുടെ സംഭാവനകൾ എന്തൊക്കെയാണ് എന്നും, ഗവൺമെൻ്റ് പ്രസ്സുകൾ ഗവൺമെൻറിനും സമൂഹത്തിനും നൽകുന്ന സേവനങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ വളരെ വിശദമായി കാണുവാൻ സാധിക്കുന്നു.

തിരുവനന്തപുരം സർക്കാർ പ്രസ്സ് ഉദ്യോഗസ്ഥനായ അനൂബ് കെ.എ.യുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം.

1972-ൽ ഷൊർണ്ണൂർ ഗവൺമെൻ്റ് പ്രസ്സിലെ ജീവനക്കാർക്കുള്ള വസതിയുടെ ശിലാസ്ഥാപനത്തിനു വേണ്ടിയും, ഓട്ടോമാറ്റിക് ഫ്ളോലൈൻ ഫീഡർ ബയൻറിംഗ് മെഷീൻ്റെ ഉത്ഘാടനത്തിനുമായി പ്രസിദ്ധീകരിച്ച സുവനീറിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1972 മാർച്ച് 18-ന് ധനകാര്യമന്ത്രി കെ.ടി. ജോർജ് ഷൊർണ്ണൂർ ഗവൺമെൻ്റ് പ്രസ്സിൽ ജീവനക്കാർക്കുള്ള ആദ്യ ക്വാർട്ടേഴ്സിൻ്റെ തറക്കല്ല് ഇട്ടു. 21 ലക്ഷം രൂപ ചെലവിൽ 150 കുടുംബങ്ങൾക്ക് താമസിക്കുവാൻ കഴിയുന്ന മന്ദിരത്തോടൊപ്പം തന്നെ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ നിന്നുള്ള 'ഫ്ലോലൈൻ ഫീഡർ വയർ സ്റ്റിച്ചർ' യന്ത്ര ഉദ്ഘാടനവും ചെയ്തു . മണിക്കൂറിൽ 4000+ പേജ് പുസ്തകങ്ങൾ ബൈൻഡ് ചെയ്യുവാൻ കഴിയുന്ന യന്ത്രം പ്രസ്സിൻ്റെ വളർച്ചയ്ക്ക് നാഴികക്കല്ലായി. കേരളത്തിലെ 7 ഗവൺമെൻ്റ്  പ്രസ്സുകൾ വർഷം 150 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടിച്ച് ഭരണ-വിദ്യാഭ്യാസ രംഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. കേരളത്തിലെ ഗവൺമെൻ്റ് പ്രസ്സുകളുടെ ചരിത്രം, ഘടന, പ്രവർത്തനം എന്നിവയെപ്പറ്റിയുളള ഒരു സംക്‌ഷിപ്‌തവിവരണം ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു.

തിരുവനന്തപുരം സർക്കാർ പ്രസ്സ് ഉദ്യോഗസ്ഥനായ അനൂബ് കെ.എ.യുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം.

1990-ൽ ചിന്ത പബ്ലിഷേഴ്സ്  പുറത്തിറക്കിയ മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ കമ്യൂണിസ്‌റ്റ് വർക്കേഴ്സ് പാർട്ടി പ്രതിനിധികളുടെ ഒരു സമ്മേളനം 1957 നവംബർ14 മുതൽ 16വരെ മോസ്കോവിൽ ചേർന്നു. ആ സമ്മേളനം ഐകകണ്‌ണ്ഠേന അംഗീകരിച്ച പ്രഖ്യാപനമാണ് ഈ പുസ്തകത്തിലുള്ളത്. എല്ലാ രാജ്യങ്ങളിലെയും തൊഴിലാളിവർഗത്തെയും ജനതകളെയും അണിനിരത്തിക്കൊണ്ട്, കമ്യൂണിസ്റ്റ് തൊഴിലാളിപാർട്ടികൾ, തങ്ങളുടെ മുമ്പോട്ടുള്ള ഗതിയിൽ നേരിടുന്ന പ്രതിബന്ധങ്ങൾ തരണം ചെയ്യുമെന്നും, സമാധാനത്തിനും, ജനാധിപത്യത്തിനും, സോഷ്യലിസത്തിനുംവേണ്ടിയുള്ള തങ്ങളുടെ മഹത്തായ സമരത്തിൽ ഇനിയും നേടാനിരിക്കുന്ന ഗംഭീരവിജയങ്ങളുടെ ഗതിവേഗം വർധിപ്പിക്കുമെന്നുമുള്ള തങ്ങളുടെ ഉറച്ച വിശ്വാസം, ഈ സമ്മേളനത്തിൽ സംബന്ധിച്ച പ്രതിനിധികൾ ഏകകണ്ഠമായി പ്രകടിപ്പിച്ചിട്ടുണ്ട്. മാർക്സിസം-ലെനിനിസത്തിൻ്റെയും തൊഴിലാളിവർഗ സാർവദേശീയതയുടെയും അടിസ്ഥാനത്തിൽ കമ്യൂണിസ്ററ് പാർട്ടികൾ ഇനിയും ശക്‌തിപ്പെടുകയും ഐക്യപ്പെടുകയും ചെയ്യേണ്ടത് എല്ലാ തൊഴിലാളിവർഗ- ജനാധിപത്യ പുരോഗമനശക്തികളുടെയും ഏകീകരണത്തിൻ്റെ അവശ്യോപാധിയാണെന്നും, മുഴുവൻ മനുഷ്യരാശിക്കും സന്തുഷ്ടമായൊരു ഭാവി ഉണ്ടാക്കുന്നതിനും, സോഷ്യലിസത്തിൻ്റെ ലക്ഷ്യങ്ങളുടെ വിജയത്തിനു വേണ്ടി ലോകകമ്യൂണിസ്ററ്-തൊഴിലാളിവർഗ പ്രസ്ഥാനം നടത്തുന്ന മഹത്തായ സമരത്തിലെ പുതിയ വിജയങ്ങളുടെ ഉറപ്പായും, ഈ സമ്മേളനത്തെ കാണുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1913- ജൂൺ മാസത്തിൽ പ്രസിദ്ധീകരിച്ച സനാതന ധർമ്മം മാസികയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

സനാതന ധർമ്മം മാസിക കേരളത്തിലെ സാമൂഹിക-നവോത്ഥാന ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള ഒരു പ്രസിദ്ധീകരണമാണ്.​ഇതിൻ്റെ ​സ്ഥാപകൻ ആഗമാനന്ദ സ്വാമികളാണ്. ഹൈന്ദവ ധർമ്മം, തത്വചിന്ത, ഭക്തി, സാമൂഹിക പരിഷ്കരണം എന്നിവയിലൂന്നിയ ലേഖനങ്ങളാണ് ഇതിൽ വന്നിരുന്നത്. ​ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ അനാചാരങ്ങൾക്കെതിരെ ബോധവൽക്കരണം നടത്താനും, ആധ്യാത്മികതയെ സാധാരണക്കാരിലേക്ക് എത്തിക്കാനും ഈ മാസിക ശ്രമിച്ചു. ഗഹനമായ ദാർശനിക വിഷയങ്ങൾ ലളിതമായ മലയാളത്തിൽ അവതരിപ്പിക്കുക എന്ന ശൈലി ഈ മാസികയിലുടനീളം കാണാം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

1977-ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ സ്മാരക ഗ്രന്ഥം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കെ. ദാമോദരനെക്കുറിച്ചുള്ള സ്മരണികയാണ് ഇത്. കേരളത്തിലെ പുരോഗമന ചിന്തയുടെയും മാർക്സിസ്റ്റ് ബൗദ്ധികപ്രസ്ഥാനത്തിൻ്റെയും വളർച്ചയിൽ അദ്ദേഹത്തിൻ്റെ സംഭാവനകളെ ഈ പുസ്തകം വിലയിരുത്തുന്നു. കെ. ദാമോദരൻ്റെ ജീവിതം, മാർക്സിസ്റ്റ് തത്ത്വചിന്തയിലേക്കുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾ, സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രവർത്തനം എന്നിവയെ ഗ്രന്ഥത്തിലെ ലേഖനങ്ങൾ വിശകലനം ചെയ്യുന്നു. ഇന്ത്യൻ തത്ത്വചിന്ത, സാമൂഹികചരിത്രം, മാർക്സിസ്റ്റ് സിദ്ധാന്തം എന്നിവയെ ജനപ്രിയമാക്കുന്നതിൽ കെ. ദാമോദരൻ നടത്തിയ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിൻ്റെ ബൗദ്ധിക സ്വാധീനത്തിനും ഗ്രന്ഥത്തിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ചിന്തകൾ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്നതും ഈ ലേഖനങ്ങൾ ചർച്ച ചെയ്യുന്നു.

ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ടു വിഭാഗങ്ങളിലായാണ് രചനകളെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ-സാമൂഹിക-സാഹിത്യ രംഗത്തെ പ്രഗൽഭരായ പലരും ഈ പുസ്തകത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നു. കുടുംബാംഗങ്ങളുടെയും കെ.ദാമോദരൻ പങ്കെടുത്ത ചില പൊതുപരിപാടികളുടെയും ചിത്രങ്ങൾ ഇതിൽ അവസാനം കൊടുത്തിട്ടുണ്ട്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1956 – ൽ പ്രസിദ്ധീകരിച്ച, കെ.വി.എം. രചിച്ച ശ്രീ രാമേശ്വരദർശനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ.വി.എം. രചിച്ച ഒരു ചെറുകാവ്യമാണ് ശ്രീ രാമേശ്വരദർശനം. രാമേശ്വര ക്ഷേത്രദർശന യാത്രയിൽ ഉണ്ടായ തടസ്സങ്ങൾക്കിടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടി മനസ്സിനെ പര്യാപ്തമാക്കുവാൻ കവി രചിച്ച കൃതിയാണ് ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post we are releasing the scan of Fisheries of the West Coast of India published in the year 1926.

''Fisheries of the West Coast of India'' provides a detailed account of the fishing industry and marine resources found along India’s west coast, particularly in regions such as Kerala, Karnataka, and Maharashtra. The book brings together research papers and studies on marine biology, fish production, fishing techniques, and the economic importance of fisheries in the region.

The work examines different aspects of fisheries including fish species, fishing grounds, seasonal variations in fish catch, and the livelihood of fishing communities. It also discusses scientific research carried out to improve fish production and management of marine resources. This book serves as an early and valuable reference on the development, research, and economic role of fisheries along the west coast of India, and it contributed to the understanding and planning of India’s marine fisheries sector.

These documents are digitized as part of the Madras University Library digitization project.

1958 – ൽ പ്രസിദ്ധീകരിച്ച, സി.ബി. കുമാർ രചിച്ച ആന്ദോളനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശാലകേരളം, ജയകേരളം, മഹാത്മാ, മാതൃഭൂമി ആഴ്ച്ചപതിപ്പ് എന്നീ ആനുകാലികങ്ങളിൽ എഴുതിയ ചില ഓർമ്മക്കുറിപ്പുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of Report On The Administation Of Travancore - Cochin For The year 1955-1956, published in the year 1957.

The administration of Travancore-Cochin in 1955–1956 faced intense political volatility, with the Praja Socialist Party ministry collapsing in February 1955, leading to Panampilly Govinda Menon's brief Congress-led tenure focused on education, infrastructure, and administrative integration of Travancore and Cochin legacies. Internal rifts forced his resignation on March 11, 1956, dissolving the 118-member assembly and imposing President's Rule on March 23 under Article 356. Amid instability, key reforms advanced, including the 1956 Compensation for Tenants Improvements Act for tenant protections, the Irrigation Act for water management, the 1955 Public Health Act for sanitation and disease control, land utilization surveys, and a new National Sample Survey Unit. The era culminated in linguistic reorganization, balancing the Aikya Kerala Movement's push to merge Malabar with Travancore-Cochin against the Travancore Tamil Nadu Congress's demands to cede Tamil southern taluks like Kanyakumari to Madras. By late October 1956, these shifts paved the way for Kerala's birth on November 1, replacing the Rajpramukh with a Governor

These documents are digitized as part of the Madras University Library digitization project.

1951 – ൽ പ്രസിദ്ധീകരിച്ച, ചേലനാട്ട് അച്യുതമേനോൻ രചിച്ച ഇന്ദ്രജാലം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചേലനാട്ട് അച്യുതമേനോൻ പല കാലങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള പത്ത് ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1944-ൽ പ്രസിദ്ധീകരിച്ച, വെൻഡൽ വില്ക്കി എഴുതി, വി.ടി. ഇന്ദുചൂഡമേനോൻ വിവർത്തനം ചെയ്ത ഏകലോകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

അമേരിക്കൻ രാഷ്ട്രീയനേതാവും ചിന്തകനുമായ Wendell Willkie എഴുതിയ “One World” എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയാണ് ഏകലോകം. രണ്ടാം ലോകമഹായുദ്ധകാലത്ത് വിവിധ രാജ്യങ്ങൾ സന്ദർശിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം, ആഗോള രാഷ്ട്രീയ സാഹചര്യം, മനുഷ്യരാശിയുടെ ഐക്യം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിതത്തെക്കുറിച്ചും അദ്ദേഹം ഇതിൽ വിശദീകരിക്കുന്നു.

പന്ത്രണ്ടിലധികം രാജ്യങ്ങൾ സന്ദർശിച്ച് അവിടത്തെ ജനങ്ങളുമായി സംവദിച്ച വിൽക്കി ഇന്ത്യ സന്ദർശിക്കുകയുണ്ടായില്ല. കാരണം ഇന്ത്യ സന്ദർശിക്കരുതെന്ന് പ്രസിഡൻ്റ് റൂസ് വെൽറ്റ് നിർദ്ദേശിച്ചിരുന്നു എന്ന് പരിഭാഷകൻ്റെ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.