Release notes

2,924 release notes

Permalink

സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ ക്രിസ്ത്യാനിയുടെ സ്ഥാനമഹിമ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ചിരുന്ന പുസ്തകമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ നമ്മുടെ ത്രിവിധ ശത്രുക്കൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ചിരുന്ന പുസ്തകമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

ഇറ്റലിയുടെ വടക്കു ഭാഗത്തുള്ള മാന്തുവാ നഗരത്തിൽ ജനിച്ച വിശുദ്ധ അലോഷ്യസ് ഗോൺസാഗയുടെ ജീവചരിത്ര പുസ്തകത്തിൻ്റെ സംക്ഷിപ്ത രൂപത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ചാക്കോ മറിയ ആണ് പുസ്തകത്തിൻ്റെ രചയിതാവ്

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാനുകൾ ആണിത്.

Permalink

സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ വിദ്യാപ്രവർത്തനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ചിരുന്ന പുസ്തകമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

കേരളത്തിലെ മാർതോമ്മാ കത്തോലിക്കാ നസ്രാണി സമൂഹത്തിനു മേൽ പൗരസ്ത്യ തിരുസഭകൾ അടിച്ചേല്പിച്ച പ്രതിസന്ധികളെ കുറിച്ചും, സഭയുടെ ഐക്യം സംരക്ഷിക്കാൻ സ്വീകരിക്കേണ്ട സംവിധാനങ്ങളെ കുറിച്ചും ഡോ. സ്കറിയാ സക്കറിയ തയ്യാറാക്കിയ മാർത്തോമ്മായുടെ നിയമവും മാർത്തോമ്മാ നസ്രാണി കത്തോലിക്കാ സമുദായത്തിൻ്റെ നിഷ്കോളണീകരണവും എന്ന പ്രബന്ധത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പ്രബന്ധം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

ഹാരിയട് ബീച്ചർ സ്റ്റൊവ് (Harriet Beecher Stowe)രചിച്ച അങ്കിൾ ടോംസ് കാബിൻ (Uncle Tom's Cabin) എന്ന പുസ്തകത്തിൻ്റെ സംക്ഷിപ്ത രൂപത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിൽ കൂടി റിലീസ് ചെയ്യുന്നത്. 1952 ൽ തിരുക്കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച ഈ പുസ്തകം അന്നത്തെ ആറാം ഫാറത്തിലേക്കുള്ള  (ഇന്നത്തെ പത്താം ക്ലാസ്സ്)  പാഠപുസ്തകമായി പുറത്തിറക്കിയതാണ്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്

Permalink

1958 ൽ പ്രസിദ്ധീകരിച്ച Kerala English Reader - Book II എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഏത് ക്ലാസ്സിൽ പഠിച്ചിരുന്നവർ ഉപയോഗിച്ചിരുന്നതാണ് എന്ന് വ്യക്തമല്ല.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

1958 ൽ പ്രസിദ്ധീകരിച്ച Kerala English Reader - Book III എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഏത് ക്ലാസ്സിൽ പഠിച്ചിരുന്നവർ ഉപയോഗിച്ചിരുന്നതാണ് എന്ന് വ്യക്തമല്ല. ഇംഗ്ലീഷ് ഭാഷയിലെ സംഭാഷണങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു പാഠപുസ്തകമാണ് ഇത്.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

യോഗക്ഷേമം കമ്പനി പ്രസിദ്ധീകരിച്ച സാഹിത്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ചില പ്രമുഖ പദ്യ, ഗദ്യ കൃതികളുടെ അവലോകന നിരൂപണങ്ങളാണ് ഈ പുസ്തകത്തിൻ്റെ പ്രതിപാദ്യ വിഷയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

കേരളീയ സുറിയാനി സഭയുടെ ജനയിതാവായ മാർതോമ്മാശ്ലീഹയുടെ ജീവചരിത്രമായ മാർത്തോമ്മാശ്ലീഹായുടെ ചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. പീടിയേക്കൽ യൗസേപ്പുകത്തനാർ ആണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. ക്രിസ്ത്വബ്ദ്ം രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട "പ്രക്സെസ്സ് ദ ശ്ലീഹാ മാർതോമ്മാ" എന്ന സുറിയാനി ഗ്രന്ധത്തെ ആധാരമാക്കിയാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

രാമകഥാസാഹിത്യത്തിൻ്റെ സ്വാധീീനം മലയാളത്തിൽ എന്ന വിഷയത്തെ അധികരിച്ച് സി.കെ. മൂസത് നടത്തിയ പഠനങ്ങൾ സമാഹാരിച്ച രാമകഥ മലയാളത്തിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. 25 പഠനലേഖനങ്ങൾ ആണ് ഈ സമാഹാരത്തിൽ ഉൾപ്പെടുന്നത്.

പ്രൊഫസർ സി.കെ. മൂസതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1965ൽ M.A. തിരുമുഖത്തിൻ്റെ സംവിധാനത്തിൽ, എം.ജി.ആർ, ജയലളിത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച്, പുറത്തിറങ്ങിയ കന്നിത്തായ് എന്ന തമിഴ് സിനിമ റിലീസ് ചെയ്തതിനു ഒപ്പം കേരളത്തിൽ സിനിമയിലെ തമിഴ് പാട്ടുകൾ മലയാളലിപിയിൽ ആക്കിയതും ഒപ്പം സിനിമയുടെ കഥാസാരവും ചേർത്ത് പ്രസിദ്ധീകരിച്ച സിനിമാ പാട്ടുപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.