Release notes

2,924 release notes

1981 ൽ പ്രസിദ്ധീകരിച്ച കെ. ദാമോദരൻ രചിച്ച ക്രിസ്തുമതവും കമ്മ്യൂണിസവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ക്രിസ്തുമതത്തിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും ആരംഭം, വളർച്ച, ഈ രണ്ടു പ്രസ്ഥാനങ്ങളും അടിമ ഉടമ വ്യവസ്ഥിതി, ഫ്യൂഡലിസം, സാമ്രാജ്യത്തം മുതലായ വ്യവസ്ഥിതികളോട് എങ്ങിനെ പ്രതിരോധം തീർത്തു എന്നും ഈ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിലെ സമാനതകൾ, വ്യതിയാനങ്ങൾ, മനുഷ്യ പുരോഗതിയെ നിർണ്ണയിക്കുന്നതിൽ വഹിച്ച പങ്ക് എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകമാണിത്. കമ്മ്യൂണിസവും മതവും, യേശുക്രിസ്തുവും മാർക്സിസവും എന്നീ രണ്ട് അദ്ധ്യായങ്ങളിൽ ക്രിസ്തുമത ചരിത്രവും തൊഴിലാളിവർഗ്ഗപ്രസ്ഥാന ചരിത്രവും തമ്മിലുള്ള സാദൃശ്യങ്ങളെ കുറിച്ച് വിശദമായി വിശകലനം ചെയ്യുന്നു.

പുസ്തകത്തിൻ്റെ പേര് കവർ പേജിൽ കമ്മ്യൂണിസവും ക്രിസ്തുമതവും എന്നും ടൈറ്റിൽ പേജിലും കോപ്പിറൈറ്റ് പേജിലും ക്രിസ്തുമതവും കമ്മ്യൂണിസവും എന്നാണ് അച്ചടിച്ചിരിക്കുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1976-ൽ അച്ചടിച്ച, കെ വി സൈമൺ രചിച്ച ക്രൈസ്തവ സഭാചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

വേദവിഹാരം എന്ന മഹാകാവ്യത്തിൻ്റെയും അനേകം ക്രൈസ്തവ ഗീതങ്ങളുടെയും രചയിതാവായ കെ വി സൈമൺ 1935-ൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ സഭാ ചരിത്ര പുസ്തകത്തിൻ്റെ രണ്ടാം പതിപ്പാണിത്. കേരളത്തിലെ ബ്രദറൻ സഭയുടെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു. ആദ്യത്തെ അഞ്ച് ശതകങ്ങളിലെ സഭാ ചരിത്രമാണ് ഈ പുസ്തകത്തിൽ വിശദമാക്കുന്നത്. ഒട്ടനവധി സോഴ്സുകളിൽ നിന്നും (ആദ്യകാല സഭാ പിതാക്കന്മാരിൽ നിന്നും, ആധുനിക പാശ്ചാത്യ പണ്ഡിതരിൽ നിന്നും) ധാരാളം ഉദ്ധരണികൾ മിക്കവാറും പേജുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് പുസ്തകത്തിൻ്റെ ആധികാരികത വർദ്ധിപ്പിക്കുന്നു. കൈസ്തവ സഭയുടെ ആദ്യ നൂറ്റാണ്ടുകളിലെ ഉത്ഭവവും വളർച്ചയും പ്രതിസന്ധികളും ഇടയ്ക്കിടെ ഉത്ഭവിച്ച ദുരുപദേശങ്ങളും ആചാരങ്ങളിൽ വന്ന വൈകല്യങ്ങളും എല്ലാം ഈ പുസ്തകത്തിൽ വിമർശനബുദ്ധ്യാ അവതരിപ്പിച്ചിട്ടുണ്ട്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1903ൽ പ്രസിദ്ധീകരിച്ച ക.ദി.മൂ.സ.ത്രെ. പൗലൊസു ഗുരുസ്വാമിയാർ പരിഭാഷപ്പെടുത്തിയ അഭഗ്നമുദ്ര  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

കുമ്പസാരരഹസ്യമുദ്ര മുഖാന്തിരം വേദസാക്ഷിയായ പരിശുദ്ധ യോഹന്നാൻ നെപ്പുമസ്യാനോസിൻ്റെ ചരിത്രവും, പാപസങ്കീർത്തനം, ധർമ്മവ്യാപാരം മുതലായവ സംബന്ധിച്ച പല സൽബുദ്ധികളും ദൃഷ്ടാന്തങ്ങളും അടങ്ങിയ പുസ്തകമാണിത്.പുസ്തകത്തിൽ പേജ് നമ്പർ 377 നു ശേഷം 388 എന്ന പേജാണ് അച്ചടിച്ചു കാണുന്നത്. അച്ചടി പിശകാണെന്ന് അനുമാനിക്കാം

കനിമൂസ എന്ന ചുരുക്കെഴുത്ത് ഈ സഭാംഗങ്ങൾ പേരിനൊപ്പം ചേർക്കും. ഇപ്പോൾ CMI എന്നു ചേർക്കുന്നു. ക.നി.മൂ.സ. എന്നത് കര്‍മ്മലീത്താ നിഷ്പാദുക മൂന്നാംസഭ എന്നതിന്റെ ചുരുക്കരൂപം ആണ്. അതിൻ്റെ ഇംഗ്ലീഷ് Third Order of Discalced Carmelites അതിലെ Discalced എടുത്ത് ലിപ്യന്തരണം നടത്തി ചിലയിടത്ത് കദിമൂസ എന്നും ഉപയോഗിച്ചു കാണുന്നു. ആ രൂപം ആണ് ഈ പുസ്ത്കത്തിൽ കാണുന്നത് ഈ പുസ്തകത്തിൽ കദിമൂസയുടെ ഒപ്പം ത്രെ എന്നു കൂടെ കാണുന്നു. മുൻകാലങ്ങളിൽ ഏതെങ്കിലും ഒരു വിശുദ്ധൻ്റെ/വിശുദ്ധയുടെ പേരു കൂടെ അവരുടെ പേരിൻ്റെ ഒപ്പം ചേർക്കുമായിരുന്നു. ഇത് ത്രെസ്യയുടെ എന്നതിൻ്റെ ചുരുക്കമാണ്. അതിനാൽ കദിമൂസ ത്രെസ്യയുടെ പൌലൊസു ഗുരുസ്വാമി എന്നു വായിക്കണം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post we are releasing the scan of The Malabar Christians written by Placid Podipara published in the year 1972.

This book is a Souvenir of the 19th Century of the martyrdom of St. Thomas. More than all historical evidences, it is the St. Thomas Christian Community itself that stands out as the irrefutable argument and most convincing testimony to the fact of the Apostles preaching in Kerala. The author,  most eminent historian of Kerala Church explains in detail the traits of Malabar Christians in this book. It point out to places which the Apostle visited, where he made his first converts, established crosses and places of worship

This document is digitized as part of the Dharmaram College Library digitization project.

Through this post, we are releasing the scan of the book, Indian Empire Readers - Fourth Reader 

The special feature of this book is the grading of the language, notably in respect of grammatically difficult. The edition has also been supplied with useful exercises, practical notes on grammar and hints to help the teacher

The book was made available for digitization by Dominic Nedumparambil.

1879 ൽ പ്രസിദ്ധീകരിച്ച ക.ദി.മൂ.സ മഞ്ഞുമ്മെൽ അമലൊൽഭവമാതാവിൻ്റെ ആശ്രമവാസികളിൽ ഒരുവനാൽ സമാഹരിക്കപ്പെട്ട തിരുചരിത്രമഞ്ജരി - ദ്വാദശകുസുമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

വനവാസിയായ ഇലായോൻ പുണ്യവാളൻ, അന്തൊനിസിൻ ചരിത്രം, പൗലൊസ ബാാവയുടെ വൃത്താന്തം, കന്യകയായ ക്ലാര പുണ്യവാളത്തിയുടെ സംക്ഷേപ ചരിത്രം,അൽബർത്തൊസിൻ വൃത്താന്തം, രക്തസാക്ഷിയായ ആഗത്ത എന്ന പുണ്യവതിയുടെ ചരിത്രം, പരിശുദ്ധ മഗരീത്തായുടെ ചരിത്രം, സിമെഒൻ സ്തിലിത്തെസ, പരിശുദ്ധ അന്തോനീസ്, പീലിപ്പോസനെരി എന്ന പുണ്യവാൻ്റെ ചരിത്രം, പരിശുദ്ധ അദ്രിയാനൂസിൻ്റെയും മറ്റ് ഇരുപത്തി മൂന്ന് വേദസാക്ഷികളുടെ യും ചരിത്രം, കൊസ്മാസും ദമിയാനൂസും എന്ന വേദസാക്ഷികളുടെ ചരിത്രം എന്നീ ജീവചരിത്രസംക്ഷേപങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

കനിമൂസ എന്ന ചുരുക്കെഴുത്ത് ഈ സഭാംഗങ്ങൾ പേരിനൊപ്പം ചേർക്കും. ഇപ്പോൾ CMI എന്നു ചേർക്കുന്നു. ക.നി.മൂ.സ. എന്നത് കര്‍മ്മലീത്താ നിഷ്പാദുക മൂന്നാംസഭ എന്നതിന്റെ ചുരുക്കരൂപം ആണ്. അതിൻ്റെ ഇംഗ്ലീഷ് Third Order of Discalced Carmelites അതിലെ Discalced എടുത്ത് ലിപ്യന്തരണം നടത്തി ചിലയിടത്ത് കദിമൂസ എന്നും ഉപയോഗിച്ചു കാണുന്നു. ആ രൂപം ആണ് ഈ പുസ്ത്കത്തിൽ കാണുന്നത്

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1988 ൽ ഡോൺ ബോസ്കോ ബാംഗളൂർ പ്രോവിൻസ് പ്രസിദ്ധീകരിച്ച നന്ദിയുടെ പൂക്കൾ - ഡോൺ ബോസ്ക്കോ സോവനീർ എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

യുവജനങ്ങളുടെ സുഹൃത്തും സലേഷ്യൻ സഭയുടെ സ്ഥാപകനുമായ വിശുദ്ധ ഡോൺ ബോസ്കോയുടെ മോക്ഷപ്രാപ്തിയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. ഡോൺ ബോസ്കോ എന്ന മഹാത്മാവിനെ കുറിച്ചുള്ള ലേഖനങ്ങൾ, അദ്ദേഹത്തിൻ്റെ പിൻ ഗാമികളായി സഭയെ നയിച്ച സഭാ മേലധ്യക്ഷന്മാരുടെ വിശദ വിവരങ്ങൾ, സലേഷ്യൻ ആദർശങ്ങളാൽ പ്രചോദിതരായി വിശുദ്ധപദങ്ങളിൽ എത്തിച്ചേർന്ന ചിലരുടെ വിവരങ്ങൾ, ഇന്ത്യയിൽ സലേഷ്യൻ പ്രവർത്തനങ്ങളുടെ ഉദ്ഭവവും വളർച്ചയും സംബന്ധിച്ച വിവരങ്ങൾ, സലേഷ്യൻ മെത്രാന്മാരുടെ വിവരങ്ങൾ, അവരുടെ സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

പേജ് നമ്പർ 7, 8 നഷ്ടപ്പെട്ടതായി കാണുന്നു. യുവജനജൂബിലി വർഷം എന്ന ജോൺ പോൾ മാർപാപ്പയുടെ ലേഖനത്തിൻ്റെ തുടർച്ചയാണ് ഈ പേജുകളിലുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1953 - ഏപ്രിൽ 06 ന് പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 25 ലക്കം 26 ൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സചിത്ര വാരികയാണിത് (ഫോട്ടോകൾ മാത്രമുള്ള സെൻ്റർ സ്പ്രെഡ് ഉൾപ്പെടുത്തിയ ആദ്യ മലയാള ആനുകാലികങ്ങളിലൊന്നാണിതെന്ന് കരുതുന്നു). ദിവംഗതനായ ശ്രീ ശങ്കർ, ഇന്ത്യൻ വിമാനസേന, സർ സി വി രാമനും രാമൻ ഇഫക്റ്റും, പഞ്ചവത്സര പദ്ധതിയും കാർഷിക പുരോഗതിയും, സംസ്കൃതം സംസാര ഭാഷയായിരുന്ന കാലം, മേഘദൂതിലെ രസവും അലങ്കാരവും, ജപ്പാൻ സമ്പ്രദായമനുസരിച്ചുള്ള നെൽകൃഷി, കവിതകൾ, പംക്തികൾ തുടങ്ങിയവ ഈ ലക്കത്തിൽ ചേർത്തിരിക്കുന്നു. സ്കാൻ ചെയ്യാൻ ലഭിച്ച ഈ ലക്കത്തിലെ അവസാന താൾ/ പിൻ കവർ ലഭ്യമല്ല. മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1972 ൽ തൃശൂർ ജില്ലയിലെ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച ശ്രീമദ് ഭഗവദ്ഗീതാ - ഭാവാർത്ഥബോധിനി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മനുഷ്യന് നിത്യജീവിതത്തിലുണ്ടാകുന്ന സംശയങ്ങളെയും സന്താപങ്ങളെയും പരിഹരിച്ച് അവന് സുഖവും ശാന്തിയും സമാധാനവും വിവേകവും നേടുവാനുള്ള മാർഗ്ഗം ഉപദേശിക്കുന്ന ഒരു ശാസ്ത്രമാണ് ഗീത. ഗീതയുടെ വിസ്തൃതമായ പഠനത്തിനു വേണ്ടി ഭാവാർത്ഥബോധിനി എന്ന വ്യാകരണസഹിതമാണ് ഈ കൃതി രചിച്ചിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1972 ൽ ബാംഗളൂർ കേരള സമാജം പ്രസിദ്ധീകരിച്ച ബാംഗളൂർ  മലയാളി - ഓണം സുവനീർ ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്

1940 ൽ രൂപീകരിച്ച ബാംഗളൂരിലെ ആദ്യത്തെ മലയാളി സംഘടനയായ ബാംഗളൂർ കേരളസമാജത്തിൻ്റെ 1972 ലെ ഓണാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. അന്നത്തെ കേരള മുഖ്യമന്ത്രൈ ശ്രീ. സി. അച്ചുതമേനോൻ്റെ സന്ദേശം, പത്രാധികസമിതി വിവരങ്ങൾ, മുഖക്കുറി, സ്മരണികയിലേക്ക് പരസ്യങ്ങൾ നൽകിയവരുടെ പേരുവിവരങ്ങൾ, സമാജം പ്രവർത്തകസമിതി വിവരങ്ങൾ, സമാജത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ, പ്രമുഖ സാഹിത്യകാരന്മാരുടെയും, അംഗങ്ങളുടെയും സർഗ്ഗ സൃഷ്ടികൾ, പരസ്യങ്ങൾ എന്നിവയാണ് ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1949 ൽ ഫിലിപ്പ് കുടക്കച്ചിറ എഴുതിയ ഇന്ത്യൻ മിഷണറി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

കേരളത്തിൽ നിന്നും കത്തോലിക്കാ സഭയുടെ മിഷണറിയായി ഭാരതത്തിൽ സേവനമനുഷ്ഠിക്കുന്നത് സംബന്ധിച്ച് ഫിലിപ്പ് കുടുക്കച്ചിറ വിവിധ മാസികകളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. വിശാഖപട്ടണം രൂപതയുടെ പീറ്റർ റോസിലോൺ മെത്രാൻ്റെ ജീവ ചരിത്ര സംഗ്രഹം ഒരു അധ്യായമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മലയാള കവയിത്രി ആയി അറിയപ്പെട്ട മേരി ജോൺ തോട്ടം (സിസ്റ്റർ മേരി ബനീഞ്ഞ) രചിച്ച ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

കത്തോലിക്കാ സഭയിലെ ചെറുപുഷ്പം എന്ന് അറിയപ്പെടുന്ന ലിസ്യൂസിലെ സെൻ്റ് തെരേസിൻ്റെ ബാല്യകാലം ആസ്പദമാക്കി രചിച്ച ലഘു കാവ്യമാണ് ഈ പുസ്തകം. മേരി ജോൺ തോട്ടത്തിൻ്റെ സഹോദരൻ ജോൺ പീറ്റർ തോട്ടം തിരുവനന്തപുരത്ത് നടത്തിവന്ന കലാവിലാസിനി പബ്ലിഷിംഗ് ഹൗസ് ആണ് പ്രസാധകർ. പ്രസിദ്ധീകരണ വർഷം ലഭ്യമല്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.