Release notes

2,924 release notes

2010-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥാനം - മൂന്നാം സഞ്ചിക - യുഗസന്തതികൾ യുഗശില്പികൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ മൂന്നാമത്തേതാണ് ഇത്. കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക. ചാവറ അച്ചൻ, ബാരിസ്റ്റർ ജി പി പിള്ള, കുറുമ്പൻ ദൈവത്താൻ, സി കേശവൻ, വേലുക്കുട്ടി അരയൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളെ പറ്റിയുള്ള ലേഖകൻ്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിൽ, അവസാന അധ്യായത്തിൽ മാർക്സിസ്റ്റ് നേതാവായ ഏ കെ ജിയെയും ചേർത്തിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

Through this post, we are releasing the scan of the book, Syro Malabar Clergy and their General Obligations by Thomas Puthiakunnel and published in 1964.

This is an academic Thesis in which the author presents his findings of his researches and his opinions and conclusions on Syro Malabar Clergy. The scope of the work is to discuss certain points of clerical discipline especially some disputed questions regarding the obligations of the clergy of Zyro Malabar Church.

This document is digitized as part of the Dharmaram College Library digitization project.

1935 ൽ പ്രസിദ്ധീകരിച്ച കൊച്ചി മഹാരാജാവിൻ്റെ ഉത്തര കൊച്ചി സന്ദർശന സ്മാരകം  എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1935-ൽ കൊച്ചി മഹാരാജാവ് സർ രാമവർമ്മ ത്രിശ്ശുർ പട്ടണത്തിലേക്കു എഴുന്നുള്ളിയപ്പോൾ കത്തോലിക്ക ജനത നൽകിയ അതി ഗംഭീരമായ വരവേൽപ്പു ഇതിൽ വിശദമാക്കുന്നുണ്ട് . കേരള കത്തോലിക്കർ ഹൈന്ദവ രാജാക്കന്മാർക്കു നൽകിപ്പോന്ന  സ്വീകരണവും അപാര ഭക്തിയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അന്നത്തെ ചിത്രങ്ങളും ഇതിൽ കാണുവാൻ കഴിയും. ക്രൈസ്തവ കന്യകാമഠങ്ങൾ രാജാവിനു നൽകിയ മാംഗളപത്രങ്ങളും ഉപഹാരങ്ങളും ഇതിൽ വിവരിക്കുന്നു. ഇന്നത്തെ കൊച്ചി രാജ്യത്തെക്കുറിച്ചും ഒരു വിഹഗ വീക്ഷണം ഇതിൽ കാണുവാൻ കഴിയും

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 ൽ പ്രസിദ്ധീകരിച്ച, പാലാ ഗോപാലൻ നായർ രചിച്ച എഴുത്തച്ഛൻ്റെ കവിത എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ആത്മബോധത്തിൻ്റെ വെളിച്ചത്തിൽക്കൂടി മാത്രമെ ജനങ്ങളെ സന്മാർഗ്ഗത്തിലെക്കു് നയിക്കുവൻ കഴിയൂ എന്നു വിശ്വസിച്ചിരുന്ന എഴുത്തച്ഛൻ്റെ   സാഹിത്യലക്ഷ്യം, കൃതികൾ,കിളിപ്പാട്ടു്, അദ്ദേഹത്തിൻ്റെ ഭക്തി,സന്മാർഗ്ഗബോധവും സാരോപദേശവും,  സാഹിത്യലക്ഷ്യം, കൃതികൾ,കിളിപ്പാട്ടു്, അദ്ദേഹത്തിൻ്റെ ഭക്തി,സന്മാർഗ്ഗബോധവും സാരോപദേശവും, കൂടാതെ കേരള പാണിനീയത്തിൽ അദ്ദേഹം നടത്തിയിട്ടുള്ള പരിഷ്ക്കാരങ്ങൾ എന്നിവയും രചയിതാവു് വിശദീകരിക്കുന്നു ഈ പുസ്ത്കത്തിൽ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2014-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥാനം - രണ്ടാം സഞ്ചിക - മതാചാര്യർ മതനിഷേധികൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ രണ്ടാമത്തേതാണ് ഇത്. കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക. ശ്രീനാരായണ ഗുരു, വക്കം മൗലവി തുടങ്ങിയ പരിഷ്കർത്താക്കളെ ആചാര്യപർവം എന്ന വിഭാഗത്തിലും, സി വി കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരെ യുക്തിവാദപർവം എന്ന വിഭാഗത്തിലുമായി ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

1995 ൽ പ്രസിദ്ധീകരിച്ച ഐസക്ക് ആലപ്പാട്ട് രചിച്ച കൂരിരുട്ടിലെ നുറുങ്ങുവെട്ടം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മനുഷ്യനെ മനുഷ്യനാക്കുന്ന ധാർമ്മികമൂല്യങ്ങൾ ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാലസന്ധിയിൽ നിർമ്മല സ്നേഹത്തിൻ്റെ മാസ്മരശക്തി പകരുന്ന ഏതാനും അനുഭവകഥകളുടെ സമാഹാരമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2012-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥാനം - നാലാം സഞ്ചിക - മാധ്യമപർവം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ നാലാമത്തേതാണ് ഇത്. കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക. പത്രപ്രവർത്തനമാണ് ഈ സഞ്ചികയിലെ വിഷയം. മാർക്സിയൻ ചിന്തകനായി അറിയപ്പെടുന്ന ലേഖകൻ്റെ ഉദ്ദേശ്യം തന്നെ ഈ വിഷയത്തെ പ്രസ്തുത കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുക എന്നതാണ് , നിഷ്പക്ഷ ചരിത്രമെഴുത്തല്ല. 'കമ്മ്യൂണിസ്റ്റ് പത്രപ്രവർത്തനം', 'കേരളത്തിലെ ഇടതുപക്ഷ പത്രപ്രവർത്തനം ദേശാഭിമാനിക്കു മുമ്പ്', 'ഇ എം എസ്: മാധ്യമ രംഗത്തെ മഹാമാന്ത്രികൻ' എന്നിവ ഈ പുസ്തകത്തിലെ അധ്യായങ്ങളിൽ ഉൾപ്പെടുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

Through this post we are releasing the scan of  Cardinal Parecattils Book on Liturgy written by Jose Kuriedath, Mathias Mundadan and Antony Narikulam, edited by Thomas Chakiath and published in the year 1987.

Cardinal Joseph Parekkattil inspired by the Vatican II and the recent Popes, had demonstrated genuine courage in introducing healthy and legitimate changes in every sphere of the life of the Church. His efforts to follow the directives of the Council regarding the liturgical reforms of the Syro Malabar Church was met with opposition from the coterie, who perhaps for their love for everything old, wanted to restore the pristine purity of the Chaldean liturgy which was brought to India sometimes around 5th Century. Cardinal Parekkattil stood in the forefront of those who firmly believed that timely changes should be made in the liturgy on the basis of sound historical facts and the teaching of Vatican II in order to give expression to the wishes and aspirations of the Church leaders and the people of God all over the world.

This document is digitized as part of the Dharmaram College Library digitization project.

1936-ൽ പ്രസിദ്ധീകരിച്ച, കോനാട്ട് മാത്തൻ പരിഭാഷപ്പെടുത്തിയ പുതിയ നിയമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

പ്രോട്ടസ്റ്റൻ്റ് മിഷണറിമാരായ ബെഞ്ചമിൻ ബെയിലി, ഹെർമൻ ഗുണ്ടർട്ട് എന്നിവരാണ് ആദ്യമായി മലയാളത്തിൽ പുതിയ നിയമം (പിൽക്കാലത്ത് പഴയ നിയമവും) പരിഭാഷപ്പെടുത്തി അച്ചടിച്ച് പ്രചരിപ്പിച്ചത്. അവരുടെ പരിഭാഷകൾ ക്രോഡീകരിച്ച് 1910-ൽ പുറത്തിറക്കിയ സത്യവേദപുസ്തകം ആണ് ഏറ്റവും പ്രചാരത്തിലുള്ളത്. ഇവ എല്ലാം മൂലഭാഷകളായ ഹീബ്രൂ (പഴയ നിയമം), ഗ്രീക്ക് (പുതിയ നിയമം) പാഠങ്ങൾ അധിഷ്ഠിതമായ വിവർത്തനങ്ങളാണ്. അതിൽ നിന്നും വിഭിന്നമായി, സുറിയാനി പാഠഭേദങ്ങളും സുറിയാനി പദങ്ങളും പ്രതിഫലിപ്പിക്കുന്ന വിവർത്തനമാണിത്.

വേദപുസ്തകം അഥവാ ബൈബിളിലെ രണ്ടാം ഭാഗമായ പുതിയ നിയമത്തിൻ്റെ മൂല ഭാഷ ഗ്രീക്കാണ്. ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട പുതിയ നിയമത്തിൻ്റെ ആദ്യ വിവർത്തനങ്ങളിൽ ഒന്നാണ് സുറിയാനി ഭാഷയിലെ പെശീത്ത വിവർത്തനം (അഞ്ചാം നൂറ്റാണ്ട്). യേശു സംസാരിച്ചിരുന്ന അരമായ ഭാഷയുടെ പിൽക്കാലത്തെ പ്രാദേശിക വകഭേദമാണ് സുറിയാനി ഭാഷ.

സുറിയാനി പാരമ്പര്യമുള്ള സഭകൾ പിന്തുടരുന്ന പെശീത്ത വിവർത്തനത്തിൽ, ക്രൈസ്തവ സഭകൾ അംഗീകരിച്ചിട്ടുള്ള 27 പുതിയ നിയമ പുസ്തകങ്ങളിൽ ചിലത് തുടക്കത്തിൽ ഉൾപ്പെട്ടിരുന്നില്ല. 2 പത്രോസ്, 2 യോഹന്നാൻ, 3 യോഹന്നാൻ, യൂദാ, വെളിപ്പാട് എന്നീ 5 പുസ്തകങ്ങൾ ഏഴാം നൂറ്റാണ്ടിലാണ് പെശീത്താ വിവർത്തനത്തിൽ ഉൾപ്പെടുത്തിയത്. പെശീത്ത പഴയ നിയമ വിവർത്തനം ഇതിനു മുമ്പേ രണ്ടാം നൂറ്റാണ്ടിൽ പ്രചാരത്തിൽ വന്നിരുന്നു.

യാക്കോബായ സഭയിലെ കോറെപ്പിസ്കോപ്പയായ കോനാട്ട് മാത്തൻ (1860 - 1927) തയ്യാറാക്കിയ പെശീത്തയിൽ നിന്നുള്ള ഈ പുതിയ നിയമ വിവർത്തനത്തിൽ വെളിപ്പാട് പുസ്തകം ഒഴികെയുള്ള 26 പുസ്തകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ആ പുസ്തകം ഒഴിവാക്കിയതല്ല, വിവർത്തനം പൂർത്തിയാക്കാൻ കഴിയാതിരുന്നതാണെന്ന് അനുമാനിക്കാം. കോനാട്ട് മാത്തൻ്റെ പുത്രൻ കോനാട്ടു അബ്രഹാം കത്തനാർ (പിൽക്കാലത്ത് മല്പാൻ), ഔഗേൻ മാർ തീമോത്തേയോസ് മെത്രാപ്പോലീത്താ, എന്നിവരും മറ്റ് ചില ശിഷ്യരും കോനാട്ട് മാത്തൻ്റെ പരിഭാഷ പരിശോധിച്ച് മെച്ചപ്പെടുത്തി പ്രസിദ്ധീകരിച്ചതാണെന്ന് കാണുന്നു. സംസ്കൃത വിദ്വാൻ എ കെ പത്മനാഭപിള്ളയുടെ സേവനവും വിനിയോഗിച്ചിട്ടുണ്ട്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1940 - ൽ പ്രസിദ്ധീകരിച്ച, കത്തോലിക്കാ സഭയുടെ  സനാതന തത്വങ്ങൾ ഉൾക്കൊണ്ട ആത്മദർപ്പണം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ചിത്രങ്ങളുടെ സഹായത്തോടെ അലങ്കാര ഭാഷ പ്രയോഗിച്ചുകൊണ്ട് രചിച്ചിരിക്കുന്ന ആത്മ ദർപ്പണം എന്ന ഈ കൃതി വേദപാഠ ക്ലാസുകളിൽ പാഠ്യ പുസ്തകമാക്കാൻ പറ്റിയ ഒന്നാണ്.

ക്രിസ്തുമതത്തിൻ്റെ മൌലിക തത്വങ്ങളും, ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനങ്ങൾ, മിശിഹാ വെളിപ്പെടുത്തിയിട്ടുള്ള വെളിപാടുകൾ, പരിശുദ്ധ കുർബാന, ജ്ഞാനസ്നാനം പൂർണ്ണ മനഃസ്താപം  എന്നിവയെ കുറിച്ച് പുസ്തകത്തിൻ്റെ ആദ്യ പകുതിയിൽ വിവരിക്കുന്നു. രണ്ടാം പകുതിയിൽ വിശുദ്ധ കൂദാശകൾക്കും വിശ്വാസപ്രമാണം പന്ത്രണ്ടു വകുപ്പുകൾക്കുമുള്ള പ്രാധാന്യത്തെ കുറിച്ച് വിശദമക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1983 ൽ പ്രസിദ്ധീകരിച്ച കുര്യാക്കോസ് വളവനോലിക്കൽ രചിച്ച മർദ്ദനപുരാണം  എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വർഷങ്ങൾക്ക് ശേഷവും ഭാരതത്തിലെ ഹരിജനങ്ങൾ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയ്ക്ക് കാരണമായ പ്രശ്നങ്ങളെ പറ്റിയുള്ള സമഗ്രമായ പഠനമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആദ്യത്തെ ലേഖനത്തിൽ ഹരിജനങ്ങൾക്കെതിരെയുള്ള മർദ്ദനങ്ങളുടെ കാരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കുന്നു. തുടർന്നുള്ള ലേഖനങ്ങളിൽ1975നും 1982നും ഇടയ്ക്ക് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ള ചില മർദ്ദനങ്ങളുടെ വെളിച്ചത്തിൽ ഈ കാരണങ്ങളെ സ്ഥിരീകരിക്കുവാൻ ശ്രമിക്കുകയുമാണ് ഗ്രന്ഥകർത്താവ് .

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1987 ൽ പ്രസിദ്ധീകരിച്ച ജോർജ്ജ് പ്ലാവിളയിൽ രചിച്ച സ്വർണ്ണവീണ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മഹാകവി ടാഗോറിന്റെ നോബൽ സമ്മാനാർഹമായ ഗീതാഞ്ജലിയിൽ നിന്നും മുപ്പത്തി ഒന്ന് ഗീതകങ്ങൾ അടർത്തി എടുത്ത് ബൈബിൾ ചിന്തയുമായി സമന്വയിപ്പിച്ചിരിക്കുകയാണ് ഗ്രന്ഥകർത്താവ് ഈ കൃതിയിൽ. രചയിതാവിന്റെ പരിപക്വമായ ഈശ്വരചിന്തകളെയാണ് ഈ പുസ്തകത്തില് കാണുവാൻ കഴിയുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.