All release notes

Release note

1983 ൽ പ്രസിദ്ധീകരിച്ച കുര്യാക്കോസ് വളവനോലിക്കൽ രചിച്ച മർദ്ദനപുരാണം  എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വർഷങ്ങൾക്ക് ശേഷവും ഭാരതത്തിലെ ഹരിജനങ്ങൾ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയ്ക്ക് കാരണമായ പ്രശ്നങ്ങളെ പറ്റിയുള്ള സമഗ്രമായ പഠനമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആദ്യത്തെ ലേഖനത്തിൽ ഹരിജനങ്ങൾക്കെതിരെയുള്ള മർദ്ദനങ്ങളുടെ കാരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കുന്നു. തുടർന്നുള്ള ലേഖനങ്ങളിൽ1975നും 1982നും ഇടയ്ക്ക് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ള ചില മർദ്ദനങ്ങളുടെ വെളിച്ചത്തിൽ ഈ കാരണങ്ങളെ സ്ഥിരീകരിക്കുവാൻ ശ്രമിക്കുകയുമാണ് ഗ്രന്ഥകർത്താവ് .

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.