Release notes

2,924 release notes

1927 ൽ പ്രസിദ്ധീകരിച്ച, എം. ശ്രീധരമേനോൻ രചിച്ച താരാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എം. ശ്രീധരമേനോൻ രചിച്ച എട്ടു കവിതകളുടെ സമാഹാരമാണ് ഇത്. മലയാള സാഹിത്യരംഗത്ത് കൂടുതൽ കവികൾ കടന്നു വന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയാണ് താരാവലി. ലളിത സുന്ദരമായ രചനാശൈലിയാണ് കവി സ്വീകരിച്ചിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scans of  Government Victoria College - Palakkad - Magazine Published in the month of October, 1940.

The 1940 October edition of Govt – Victoria College Magazine comprises of  English, Malayalam and Tamil Sections and the contents are literary articles, College Notes and an address to freshers written by various writers.

These documents are digitized as part of the Madras University Library digitization project.

1925 ൽ പ്രസിദ്ധീകരിച്ച, കെ. വാസുദേവൻ മൂസ്സത് രചിച്ച  ശ്രീകൃഷ്ണലീലകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാഗവതം ദശമസ്കന്ദത്തിൽ വർണ്ണിച്ചിട്ടുള്ള ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള ഗദ്യകാവ്യമാണിത്. ശ്രീകൃഷ്ണഭഗവാൻ്റെ ദിവ്യകഥകളെല്ലാം ഇതിൽ സാമാന്യമായി പ്രതിപാദിച്ചിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 ൽ പ്രസിദ്ധീകരിച്ച, ഹെലൻ തോമസ് രചിച്ച രോഗാണു ഗവേഷകന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ കൃതി ഒരു ശാസ്ത്രീയ വിജ്ഞാനഗ്രന്ഥമാണ്. രോഗങ്ങളെ കണ്ടെത്താനും പ്രതിരോധിക്കാനും ഗവേഷണം നടത്തിയ പ്രമുഖ ശാസ്ത്രജ്ഞരുടെ ജീവിതവും കണ്ടുപിടിത്തങ്ങളും ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. രോഗാണുക്കളുടെ സ്വഭാവം, പകർച്ചവ്യാധികളുടെ ഉറവിടം, ലൂയി പാസ്റ്റർ, റോബർട്ട് കോക്ക് തുടങ്ങിയ ശാസ്ത്രജ്ഞരുടെ സംഭാവനകൾ എന്നിവയെ വായനക്കാർക്ക് എളുപ്പമായി മനസ്സിലാക്കാൻ വിധം ഗ്രന്ഥകാരി അവതരിപ്പിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1954 – ൽ പ്രസിദ്ധീകരിച്ച, ഏ. ശങ്കരപ്പിള്ള  എഴുതിയ കേരളത്തിലെ വീരപുരുഷന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പുസ്തകത്തിൽ, കേരളത്തിൻ്റെ ചരിത്രത്തിൽ ദേശസ്നേഹവും ധൈര്യവും പ്രകടിപ്പിച്ച വ്യക്തികളുടെ ജീവിതകഥകൾ അവതരിപ്പിക്കുന്നു. ഇരവിക്കുട്ടിപ്പിള്ള, കോട്ടയം കേരളവർമ്മ തമ്പുരാൻ, അയ്യപ്പൻ മാർത്താണ്ഡപ്പിള്ള ദളവ, ശക്തൻ തമ്പുരാൻ, വേലുത്തമ്പി ദളവ, എന്നിവരുടെ പ്രവർത്തനങ്ങളും ധൈര്യവും ഇതിൽ പ്രതിപാദിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1961 – ൽ പ്രസിദ്ധീകരിച്ച, ഒ. നാണു ഉപാദ്ധ്യായൻ എഴുതിയ ഗ്രാമീണഗീത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗ്രാമീണ ജീവിതവുമായി ബന്ധപ്പെട്ട കവിതകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെ ലളിതമായ ഭാഷയിൽ രചിച്ചിരിക്കുന്ന ഈ കവിതകളിൽ പഴയകാല ഗ്രാമീണ ജീവിതം പൂർണ്ണമായും അടയാളപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 ൽ പ്രസിദ്ധീകരിച്ച, മാക്സിംഗോർക്കി രചിച്ച പരിശീലനം - ആത്മകഥ - രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

റഷ്യൻ സാഹിത്യകാരനായ മാക്സിംഗോർക്കിയുടെ ആത്മകഥയുടെ രണ്ടാം ഭാഗമാണ് ഇത്. ഈ ഗ്രന്ഥം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് കെ.കെ. നായർ ആണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1936 ൽ പ്രസിദ്ധീകരിച്ച, ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള രചിച്ച രണ്ടു കൃതികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രാമായണം ഇരുപത്തിനാലുവൃത്തം, ഭാഗവതം ഇരുപത്തിനാലുവൃത്തം എന്ന രണ്ടു മണിപ്രവാളകൃതികൾ തമ്മിലുള്ള താരതമ്യ പഠനമാണ് ഈ ഗ്രന്ഥം. മൂലകൃതിയുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന മേന്മകളും കുറവുകളും എല്ലാം കൃത്യമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1967 ൽ പ്രസിദ്ധീകരിച്ച, താരാശങ്കർ ബാനർജി രചിച്ച അല്ല! എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബംഗാളി സാഹിത്യകാരനായ താരാശങ്കർ ബാനർജി രചിച്ച നോവലിൻ്റെ മലയാള വിവർത്തനമാണ് ഇത്. ഏറെ ശ്രദ്ധ നേടിയ ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് കെ. രവിവർമ്മയാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scans of  Govt - Victoria College Magazine Vol 01 Issue 01 Published in the month of January, 1935.

The 1935 January edition of Govt - Victoria College Magazine comprises of  English, Malayalam and Sanskrit Sections and the contents are literary articles and College Notes written by various writers.

These documents are digitized as part of the Madras University Library digitization project.

1930 ൽ പ്രസിദ്ധീകരിച്ച, ചേലന്നാട്ട് അച്യുതമേനോൻ രചിച്ച മിന്നലൊളി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തപാൽ ഉദ്യോഗസ്ഥനും പിന്നീട് മദ്രാസ് സർവകലാശാലയിലെ മലയാള വിഭാഗം മേധാവിയുമായിരുന്ന ചേലന്നാട്ട് അച്യുതമേനോൻ ഗദ്യസാഹിത്യത്തിലും ഫോക് ലോർ പഠനത്തിലും ശ്രദ്ധേയനായ പണ്ഡിതനായിരുന്നു.അദ്ദേഹത്തിൻ്റെ പതിനാലു ഗദ്യകവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച കവിതകളും, പല വേദികളിൽ ചൊല്ലുവാൻ എഴുതിയ കവിതകളും ഉൾപ്പെടുത്തിയിരിക്കുന്നു ഈ പുസ്തകത്തിൽ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of The Zamorins College Magazine, Calicut published in the year 1935

The 1935 edition of the Zamorin's College Calicut magazine offers a fascinating window into student life and intellectual pursuits during pre-independence India. Written at a time when education and culture were closely linked, the magazine captures the voices of a generation engaged in literary, social, and national thought. It reflects the ideals, aspirations and creativity that shaped the college's enduring legacy

This document digitized as part of the Madras University Library digitization project.