1936 ൽ പ്രസിദ്ധീകരിച്ച, ശ്രീവർദ്ധനത്തു് എൻ. കൃഷ്ണപിള്ള രചിച്ച രണ്ടു കൃതികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രാമായണം ഇരുപത്തിനാലുവൃത്തം, ഭാഗവതം ഇരുപത്തിനാലുവൃത്തം എന്ന രണ്ടു മണിപ്രവാളകൃതികൾ തമ്മിലുള്ള താരതമ്യ പഠനമാണ് ഈ ഗ്രന്ഥം. മൂലകൃതിയുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന മേന്മകളും കുറവുകളും എല്ലാം കൃത്യമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.