Release notes

2,924 release notes

1971 – ൽ പ്രസിദ്ധീകരിച്ച, കെ.സി. കേശവപിള്ള എഴുതിയ സമ്പൂർണ്ണ സംഗീതകൃതികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രമുഖ മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്ന കെ.സി.കേശവപിള്ള രചിച്ച ഗാനങ്ങളുടെ സമാഹാരമാണിത്. സാധാരണക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന വിധത്തിലുള്ള ഗാനങ്ങൾ രചിക്കുവാൻ കവി ശ്രദ്ധിച്ചിരുന്നു. അച്ചടിക്കപ്പെടാത്ത രചനകളും ഈ കൃതിയിൽ ഉൾപ്പെട്ടിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1968 – ൽ പ്രസിദ്ധീകരിച്ച, കെ.ബി. മഹേശ്വരൻ നമ്പൂതിരിപ്പാട് എഴുതിയ ആപേക്ഷികസിദ്ധാന്തം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആപേക്ഷികസിദ്ധാന്തത്തെ കുറിച്ച് വളരെ ലളിതമായ രീതിയിൽ  പ്രതിപാദിച്ചിട്ടുള്ള ഒരു പുസ്തകമാണിത്. കേദാരനാഥദത്തയുടെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1960 – ൽ പ്രസിദ്ധീകരിച്ച, തരവത്ത് അമ്മാളു അമ്മ എഴുതിയ കോമളവല്ലി - രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തരവത്ത് അമ്മാളു അമ്മ രണ്ടു ഭാഗങ്ങളായി രചിച്ച നോവലിൻ്റെ രണ്ടാം ഭാഗമാണ് ഇത്. കുംഭകോണം ടി.ഡി.എസ്. സ്വാമികൾ ഒരു ഇംഗ്ലീഷ് നോവലിനെ അവലംബമാക്കി തമിഴിലെഴുതിയ നോവലാണ് തരവത്ത് അമ്മാളു അമ്മ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. കോമളവല്ലി എന്ന ബാലിക കേന്ദ്ര കഥാപാത്രമായ ഈ നോവൽ  ആഖ്യാനശൈലികൊണ്ടും ഭാഷകൊണ്ടും വേറിട്ടു നില്‍ക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1910 ൽ തിരുവലഞ്ചുഴി കൃഷ്ണവാരിയരാൽ രചിക്കപ്പെട്ട ശ്രീ വ്യാഘ്രാലയെശസ്തവം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

“ശ്രീ വ്യാഘ്രാലയേശസ്തവം” തിരുവാലഞ്ചുഴി കൃഷ്ണവാരിയരുടെ ശൈവഭക്തിയുടെ ഉന്നതാവിഷ്കാരമാണ്. ഭഗവാൻ ശിവനെ വ്യാഘ്രാലയേശൻ എന്ന ദിവ്യരൂപത്തിൽ സ്തുതിച്ചുകൊണ്ട് ഭക്തിയും ജ്ഞാനവും ഏകീകരിക്കുന്നതാണ് ഈ സ്തവം. ശ്ലോകങ്ങളിൽ ശിവന്റെ അനന്തത്വം, പ്രപഞ്ചത്തിന്റെ ആധാരമായ മഹാതത്ത്വം, ഗംഗാധാരൻ, നീലകണ്ഠൻ, വ്യാഘ്രാലയേശൻ എന്നീ നിലകളിൽ വിനയപൂർവ്വം ആവാഹിക്കുന്നു. വ്യാഘ്രഗിരി / വ്യാഘ്രാലയം എന്ന ദേവസ്ഥാനം ഭക്തർക്കു മോക്ഷം നല്കുന്ന തപോഭൂമിയാണെന്ന് കവി പ്രസ്താവിക്കുന്നു. ഇവിടെ ധ്യാനം, ജപം, സ്തോത്രം എന്നിവയിലൂടെ മനസ്സ് ശാന്തമാകുന്നുവെന്ന ആശയം. പഴയ മലയാള ഭക്തിസാഹിത്യത്തിലെ ഒരു വിലപ്പെട്ട സ്രോതസ്സാണ് ഈ കൃതി.

ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

Malabar Independent Syrian Church പ്രസിദ്ധീകരിച്ച, കെ.സി. വർഗ്ഗീസ് കശീശ്ശ രചിച്ച മലബാർ സ്വതന്ത്ര സുറിയാനി സഭാ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ഉദ്ഭവം, വികസനം, നേതൃപരമ്പര, മതപാരമ്പര്യം, സാമൂഹ്യ-സാംസ്കാരിക പങ്ക് എന്നിവയുടെ ചരിത്രപരമായ അവലോകനമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. മലബാർ പ്രദേശത്തെ പുരാതന ക്രൈസ്തവസഭകളുടെ പാരമ്പര്യത്തിന്റെ അവലോകനം, സെന്റ് തോമസ് ക്രിസ്ത്യാനികളുടെ വരവിനും വികാസത്തിനും കുറിച്ചുള്ള പരാമർശം, 17-ആം നൂറ്റാണ്ടിലെ കൂനൻ കുരിശ് സത്യവും അതിന്റെ ഫലമായി ഉണ്ടായ പിരിയലുകളും, സിറിയൻ ക്രൈസ്തവ സഭയിലെ പിളർപ്പുകൾ — പാശ്ചാത്യ മിഷനറിമാരുമായുള്ള സംഘർഷം, തദ്ദേശീയ നേതാക്കളുടെ പ്രതികരണം എന്നീ കാര്യങ്ങൾ പരാമർശിക്കപ്പെട്ടിരിക്കുന്നു. 1772-ൽ അനചൽപ്പള്ളി (Thozhiyur) പ്രദേശത്ത് സ്വതന്ത്ര സുറിയാനി സഭയുടെ ഉദ്ഭവം, മാർ കൂരിലോസ് തിരുമേനിയുടെ നേതൃത്വത്തിൽ രൂപപ്പെട്ട പുതിയ സഭയുടെ ആത്മീയ സ്വാതന്ത്ര്യത്തിന്റെ പ്രാമുഖ്യം, പാശ്ചാത്യ സ്വാധീനമില്ലാത്ത, സ്വതന്ത്ര സുറിയാനി (West Syriac) പാരമ്പര്യത്തെ ആധാരമാക്കിയ ആരാധനാക്രമം, ലിറ്റർജി, ഭാഷ (സുറിയാനി), പ്രാർത്ഥനാക്രമം, തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കുന്നു.

ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

1981 - ൽ പ്രസിദ്ധീകരിച്ച, ജി.ആർ. പിള്ള വിവർത്തനം ചെയ്ത കേരള സഹകരണസംഘ ആക്ടും ചട്ടങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള സഹകരണസംഘം നിയമാവലിയുടെ മലയാളം വിവർത്തനമാണ് ഇത്. ഭേദഗതികൾ എല്ലാം ഉൾക്കൊള്ളിച്ച് വകുപ്പുകളും ചട്ടങ്ങളും സൂക്ഷ്മമായി പരിശോധിച്ചു ക്രമീകരിച്ച് തയ്യാറാക്കിയ പുസ്തകമാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1969 - ൽ പ്രസിദ്ധീകരിച്ച, എ.എൻ.ഇ. സുവർണ്ണവല്ലി എഴുതിയ പരാജയമല്ല, വിജയമാണ്! എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

എ.എൻ.ഇ. സുവർണ്ണവല്ലി രചിച്ച കഥാസമാഹാരമാണിത്. ആധുനിക രീതിയിലുള്ള പ്രതിപാദന ശൈലിയാണ് ഈ കഥകളിൽ സ്വീകരിച്ചിരിക്കുന്നത്. ചിന്തയിലൂടെയും ഓർമ്മയിലൂടെയും കഥ വികസിപ്പിക്കുന്ന രീതിയും ഈ കഥകളുടെ പ്രത്യേകതയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1964 ൽ പ്രസിദ്ധീകരിച്ച, കെ.വി.എം. രചിച്ച മലനാട്ടിലെ മഹാവീരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളവർമ്മ പഴശ്ശിരാജയുടെ പോരാട്ടങ്ങളുടെ കഥ കുട്ടികൾക്കു വേണ്ടി അവതരിപ്പിക്കുന്ന കൃതിയാണ് മലനാട്ടിലെ മഹാവീരൻ. ടിപ്പു സുൽത്താൻ്റെ ആക്രമണവും നാട്ടു രാജാക്കന്മാരുടെ ചെറുത്തു നിൽപ്പും എല്ലാം ഈ പുസ്തകത്തിൽ ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1963 ൽ പ്രസിദ്ധീകരിച്ച, ലക്ഷ്മീദാസൻ രചിച്ച ശുകസന്ദേശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിൽ നിന്നുള്ള പ്രധാന സംസ്കൃത സന്ദേശകാവ്യങ്ങളിൽ ഒന്നാണ്‌ ലക്ഷ്മീദാസൻ രചിച്ച ശുകസന്ദേശം. അനേകം വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുള്ള ഒരു സന്ദേശകാവ്യമാണ് ഇത്. വൃത്താനുവൃത്തം ഈ പരിഭാഷ തയ്യാറാക്കിയത് മഠം പരമേശ്വരൻ നമ്പൂതിരിയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1962-ൽ പ്രസിദ്ധീകരിച്ച, കുമാരസ്വാമി എഴുതിയ വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1962 - വിശ്വ വന്ദ്യ ഗുരു ശ്രീ നാരായണൻ

ശ്രീ നാരായണഗുരുവിൻ്റെ ലഘു ജീവിതചരിത്രം സംഭവപരമ്പരകളുടെയും കാലനിർണ്ണയത്തോടുകൂടിയും രേഖപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ. ഗുരുവിൻ്റെ ആത്മബോധം, സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾ, മനുഷ്യസമത്വത്തിനായുള്ള സന്ദേശം, വിദ്യാഭ്യാസപ്രവർത്തനങ്ങൾ, സന്യാസജീവിതം എന്നിവയെക്കുറിച്ച് പുസ്തകത്തിൽ പ്രതിപാദിക്കുന്നു. കേരളത്തിലെ നവോത്ഥാനകാലഘട്ടത്തിലെ ആത്മീയ–സാമൂഹ്യ പ്രബോധന ഗ്രന്ഥങ്ങളിലൊന്നായി ഈ പുസ്തകം കണക്കാക്കപ്പെടുന്നു

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1929 ൽ പ്രസിദ്ധീകരിച്ച, എം.കെ. ശങ്കരപ്പിള്ള രചിച്ച ശ്രീ ശുകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വൈദികമതത്തിൻ്റെ രഹസ്യങ്ങളെ വെളിപ്പെടുത്തിയിട്ടുള്ള പരിപൂണ്ണന്മാരായ മഹർഷീശ്വരന്മാരാണ് ഭാരതത്തിൻ്റെ ഉൽകർഷത്തിനു ഹേതുവായിട്ടുള്ളവർ. ജീവിതത്തിൻ്റെയും, ആത്മാവിൻ്റെയും രഹസ്യങ്ങളെയും, മനുഷ്യജീവിതം കൊണ്ടു പ്രാപിക്കേണ്ടതായ പരമപദത്തേയും മനസ്സിലാക്കി സ്വയം അവിടെ എത്തിയശേഷം ഭൂതദയാപ്രേരിതരായിട്ടു,  മറ്റുള്ളവർക്കും ആ വഴി കാണിച്ചു കൊടുക്കാനായി ശരീരധാരണം ചെയ്തുവന്ന ആ പുണ്യപുരുഷന്മാരാണ് ഭാരതത്തിൻ്റെ ശാശ്വതവിജയസ്തംഭങ്ങൾ. ഇവർ ശരീരാഭിമാനരഹിതമായിരുന്നതുകൊണ്ടു തങ്ങളുടെ ജനനകാലം, പ്രവൃത്തികൾ മുതലായവയെ രേഖപ്പെടുത്തി വെച്ചിട്ടില്ല. ഇപ്രകാരം ഭാരതത്തിൻ്റെ ശാശ്വത വിജയസ്തംഭങ്ങളായി, എന്നെന്നേയ്ക്കും ഭാരതത്തെ മററു രാജ്യങ്ങളിൽ നിന്നും വേർതിരിച്ചുകൊണ്ടും, ജിജ്ഞാസുക്കളെ മറ്റ് സ്ഥലങ്ങളിൽ നിന്നും ഭാരതത്തിലേയ്ക്കു ആകഷിച്ചുകൊണ്ടും പരിലസിക്കുന്ന മഹഷീശ്വരന്മാരിൽ അദ്വിതീയനായ ഒരു യതിവര്യനാണ് വ്യാസപുത്രനായ ശ്രീശുക ബ്രഹ്മർഷി. ഈ മഹാത്മാവിൻ്റെ ചരിത്രമാണ് ആലങ്ങമാട്ടു എം. കെ. ശങ്കരപ്പിള്ള തൻ്റെ ഈ പ്രബന്ധത്തിനു വിഷയമാക്കിയിരിക്കുന്നത്. നാം, വിശേഷിച്ചും നമ്മുടെ യുവതലമുറ, നമ്മുടെ ആദർശപുരുഷന്മാർ വെറും കല്പിതപുരുഷന്മാരാണെന്നു തള്ളിക്കളയുന്ന ഇക്കാലത്ത്, ഇത്തരം പുസ്തകങ്ങൾ പ്രത്യേകം പരാമർശം അർഹിക്കുന്നു. തൃശ്ശൂർ സരസ്വതീവിലാസം പുസ്തകശാലയാണ് ഇതിൻ്റെ പ്രസാധകർ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1925- ൽ പ്രസിദ്ധീകരിച്ച ഏ.നാരായണപൊതുവാൾ രചിച്ച കേരളപുത്രൻ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഏ.നാരായണ പൊതുവാൾ എന്നറിയപ്പെടുന്ന അമ്പാടി നാരായണ പൊതുവാൾ എഴുതിയ മലയാള ചരിത്ര നോവലാണ് കേരളപുത്രൻ. ചേര പെരുമാക്കന്മാരുടെ ഭരണകാലത്തെ പശ്ചാത്തലമാക്കിയുള്ള ഈ കൃതി ചേര രാജകുമാരൻ ഇമായകുമാരൻ്റെയും പ്രശസ്ത ചോള രാജാവായ കരികാലയുടെ മകളുമായ ചോള രാജകുമാരി പുലോമജയുടെയും കഥ വിവരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കെട്ടുകഥകളിലൂടെ കേരളത്തിൻ്റെ ചരിത്രവും സാംസ്കാരിക ജീവിതവും പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളെ പ്രതിനിധീകരിക്കുന്ന നോവൽ, പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തു കേരളത്തിൻ്റെസ്ഥിതി എന്തായിരുന്നുവെന്നും, ഇവിടത്തെ പഞ്ചമഹാസഭകളുടെ അധികാരം ഏതു നിലയിലുള്ളതായിരുന്നുവെന്നും വിവരിക്കുന്നു. അനേകം ചരിത്രസത്യങ്ങൾ വായനക്കാർക്ക് ഈ ഗ്രന്ഥത്തിൽനിന്നു ഗ്രഹിക്കുവാൻ കഴിയും. ആഖ്യാന ഐക്യം ഇടയ്ക്കിടെ ഭാഷാപരമായ അലങ്കാരത്തിന് വഴിയൊരുക്കുന്നുവെന്ന് ചില വിമർശകർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഭാഷാ ഗുണനിലവാരത്തിനും സാഹിത്യ കരകൗശലത്തിനും പേരുകേട്ടതാണ് ഈ കൃതി. ഗദ്യത്തോടും ചരിത്രപരമായ പ്രമേയങ്ങളോടുമുള്ള പൊതുവാളിൻ്റെ പ്രതിബദ്ധത നിഴലിച്ചു കാണാം പുസ്തകത്തിൽ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.