Release notes

2,924 release notes

1951 ൽ പ്രസിദ്ധീകരിച്ച, കെ.എസ്.കെ. കഴിമ്പ്രം രചിച്ച സമരപ്രഖ്യാപനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു സിംഗപ്പൂർ പ്രവാസിയുടെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന 8 ചെറുകഥകളുടെ സമാഹാരം. വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച കഥകളിൽ നിന്നും തെരഞ്ഞെടുത്തത്. ഈ കഥാസമാഹാരം സിംഗപ്പൂരിലും ഇൻഡ്യയിലും ലഭ്യമായിരുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1947 – ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപ്പിള്ള ശാസ്ത്രി എഴുതിയ രാധാറാണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രാധാറാണി, മീനാംബിക, ഭാനുമതി എന്നിങ്ങനെ മൂന്നു കഥകൾ ഉൾപ്പെടുന്ന കഥാസമാഹാരമാണ് ഇത്. ബംഗാളി സാഹിത്യകാരനായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതിയിലെ കഥാപാത്രമാണ് രാധാറാണി.  പാശ്ചാത്യ കഥയുടെ സ്വാധീനത്തിൽ തയ്യാറാക്കിയതാണ് മീനാംബിക. ചരിത്ര പ്രസിദ്ധമായ ഒരു സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ രചിച്ച കഥയാണ് ഭാനുമതി.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of St. Thomas College Trichur Magazine published in the year 1936

St. Thomas’ College, Thrissur is one of Kerala’s oldest and most prestigious institutions. Founded in 1889 by Rt. Rev. Adolphus E. Medlycott, it started as a school and became a Second Grade College in 1918, later upgrading to First Grade in 1925. It holds the distinction of being Kerala’s first Catholic college, run by the Syro-Malabar Catholic Archdiocese of Thrissur, and is affiliated with the University of Calicut.

The Magazine in published twice in a year. In this September issue, the contents are Articles in different topics and literary articles written by eminent writers and students in English and Malayalam languages.

These documents are digitized as part of the Madras University Library digitization project.

Through this post we are releasing the scan of Aryamanjusrimulakalpa - Part 3  edited by  T. Ganapati Sastri published in the year 19251925 - Aryamanjusrimulakalpa - Part 3

T. Ganapati Śastri (1860-1926) was a noted Sanskrit scholar, editor of the Trivandrum Sanskrit Series, and his work on this text reflects the early 20th-century manuscript editing movement in South India. The Aryamanjusrimulakalpa - Part 3  is a major Buddhist tantra-ritual manual (kalpa) devoted to the Bodhisattva Manjusri, dealing with mantra-ritual, meditation, ethical and philosophical dimensions of the Mahayana-Vajrayana tradition. This edition is significant historically for bringing to print the canonical/manuscript version of this text, facilitating modern scholarship in Buddhist Sanskrit, tantra studies, and Indian ritual literature.

These documents are digitized as part of the Madras University Library digitization project.

1923-ൽ പ്രസിദ്ധീകരിച്ച,കെ. വാസുദേവൻ മൂസ്സത് എഴുതിയ ശിവാജി അഥവാ മഹാരാഷ്ട്ര സാർവഭൌമൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923-ൽ പ്രസിദ്ധീകരിച്ച മലയാളത്തിലെ ഒരു പ്രാരംഭ ചരിത്ര ഗ്രന്ഥമാണ് ശിവാജി അഥവാ മഹാരാഷ്ട്ര സാർവഭൗമൻ. മഹാരാഷ്ട്രയുടെ വീരനായകനായ ശിവാജിയുടെ ജീവചരിത്രം, യുദ്ധങ്ങൾ, സാമ്രാജ്യം സ്ഥാപിക്കൽ, സാമൂഹിക നേതൃപാടുകൾ തുടങ്ങിയവ ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. ദേശീയതയുടെയും സ്വതന്ത്ര്യബോധത്തിൻ്റെയും വളർച്ചയ്ക്ക് ഈ കൃതി വലിയ പ്രേരണയായി.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post we are releasing the scan of The Women’s College Magazine Trivandrum Vol. IX Issue I and II published in  the year 1928.

The Women’s College Magazine is published by the colleges to showcase the talents, ideas, and voices of their students. It typically includes essays, poems, short stories, research articles, interviews, cultural reviews, and reports of campus activities. The magazine reflects the academic spirit, social concerns, and cultural vibrancy of the institution. It serves not only as a record of the college’s events and achievements but also as a medium of self-expression and empowerment for young students, encouraging critical thinking, creativity, and leadership.

These documents are digitized as part of the Madras University Library digitization project.

1923-ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻ നമ്പൂതിരി രചിച്ച, ആശ്രമപ്രവേശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1923 - ആശ്രമപ്രവേശം

ഭക്തിക്കും ആദ്ധ്യാത്മിക ജീവിതത്തിനും പ്രാധാന്യം നൽകുന്ന കാവ്യത്തിൽ 215 ശ്ലോകങ്ങളാണുള്ളത്. അക്കാലത്തെ മണിപ്രവാളകാവ്യങ്ങളുടെ സ്വഭാവം വെച്ചു നോക്കുമ്പോൾ തീർത്തും സമകാലികമായ പ്രമേയമാണ് കൃതിയുടേത്. മഹാത്മാഗാന്ധി ജയിലിൽ പോകുന്ന സമയത്ത് സഹധർമ്മിണിക്ക് നൽകുന്ന ഉപദേശമാണ് ആശ്രമപ്രവേശത്തിൻ്റെ പ്രതിപാദ്യം. ലോകവുമായുള്ള ബന്ധത്തിൽ നിന്ന് എങ്ങനെ മോചനം നേടാമെന്നാണ് ഗാന്ധിജി ഉപദേശിക്കുന്നത്. നരസിംഹത്തിൻ്റെയും വാമനൻ്റെയും ദശാവതാരകഥകളും പുരാണത്തിലെ പിംഗളയുടെ ജീവിതദശയും വേടൻ്റെ വലയിൽപ്പെട്ട പ്രാവുകളുടെ ജീവത്യാഗവും ഉപദേശങ്ങൾക്കിടയിൽ കടന്നു വരുന്നു. വേന്ത്രക്കാട്ട് ശങ്കരനാരായണൻ നമ്പൂതിരിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1922 - ൽ പ്രസിദ്ധീകരിച്ച, ചന്ദ്രോത്സവം എന്ന മണിപ്രവാളകൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കൊളത്തേരി ശങ്കരമേനോൻ ആണ് ഈ കൃതിയുടെ പ്രസാധനം നടത്തിയിരിക്കുന്നത്1922 - ചന്ദ്രോത്സവം

അകൃത്രിമമായ രചനാസൗന്ദര്യവും അകലുഷമായ മനോധർമ്മപ്രവാഹവും പരമമായ രസോത്കർഷവുമാണ് അവതാരിക എഴുതിയ വടക്കുംകൂർ രാജരാജവർമ്മ ചന്ദ്രോത്സവത്തിൽ ദർശിക്കുന്നത്. ഈ കൃതിയുടെ രചയിതാവിനെപ്പറ്റി സൂചനയൊന്നും തന്നെയില്ല. എഴുത്തച്ഛൻ, മേൽപ്പത്തൂർ നാരായണ ഭട്ടതിരി, പുനം നമ്പൂതിരി ഇങ്ങനെ പലരിൽ കർത്തൃത്വം കല്പിച്ചുകൊടുക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. ശൃംഗാരകവിതകൾ രചിക്കുന്നതിൽ അഗ്രഗണ്യനായ ചേലപ്പറമ്പു നമ്പൂതിരിയായിരിക്കാം ഇതെഴുതിയതെന്ന് അവതാരികാകാരൻ സംശയിക്കുന്നുണ്ട്

കടത്തനാട്ടു പോർളാതിരി ഉദയവർമ്മരാജാവ് ആനുകാലികം മുഖേന പ്രസിദ്ധീകരിച്ചതാണ് ചന്ദ്രോത്സവം. മേനകയും ചന്ദ്രനുമായുള്ള സമാഗമം ഒഴിവാക്കാൻ, മേനകയുടെ രൂപത്തിൽ വന്നു ചതിച്ചതിനാൽ, ചന്ദ്രൻ്റെ ശാപം കൊണ്ടു ഭൂമിയിൽ മനുഷ്യസ്ത്രീയായി ജനിച്ച ചന്ദ്രികയുടെ കഥയാണ് 'ചന്ദ്രോത്സവം' പറയുന്നത്. ഭൂമിയിൽ ചിറ്റിലപ്പള്ളിയെന്ന സ്ഥലത്ത് കുട്ടികളില്ലാതെ വിഷമിച്ചിരുന്ന അതിസുന്ദരിയായ സ്ത്രീയുടെ മകളായി ചന്ദ്രിക ജനിക്കുന്നു. മേദിനീ വെണ്ണിലാവ് എന്നാണ് ഭൂമിയിലെ പേര്. ശാപമോക്ഷം ലഭിക്കുന്നതിനായി മേദിനീവെണ്ണിലാവ് ചന്ദ്രോത്സവം ആഘോഷിക്കുന്നതാണ് കൃതിയിൽ പ്രതിപാദിക്കുന്നത്. ചന്ദ്രോത്സവത്തെപ്പറ്റിയുള്ള വിശദമായ വിവരം ഇതിൽ കാണാം. ചെങ്ങന്നൂർ, മൂഴിക്കുളം, ഐരാണിക്കുളം, കോഴിക്കോട്, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളെപ്പറ്റിയും ശങ്കരൻ, പുനം, രാഘവൻ എന്നീ കവികളെപ്പറ്റിയും പരാമർശം ഉള്ളതിനാൽ ചരിത്രപരമായ പ്രാധാന്യവും ചന്ദ്രോത്സവത്തിനുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1920 -ൽ പ്രസിദ്ധീകരിച്ച, സി. ഗോവിന്ദൻ എളേടം എഴുതിയ ചന്ദ്രഹാസൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള ഭാഷാ നാടകമാണു് ചന്ദ്രഹാസൻ. കുന്ദപുരം കൃഷ്ണരായർ ആംഗലേയ ഭാഷയിൽ രചിച്ച ചന്ദ്രഹാസചരിതം നാടകമാണ് ഈ മലയാളനാടകത്തിനും അടിസ്ഥാനമായത്. രചയിതാവിൻ്റെ സുഹൃത്തും ബന്ധുവുമായ തോട്ടക്കാട്ടു കുഞ്ഞികൃഷ്ണമേനോൻ്റെ നിർദ്ദേശപ്രകാരം ഇത് മലയാളത്തിലേക്ക് ഹൃദയപൂർവം അവതരിപ്പിച്ചു. പദപ്രതി വിവർത്തനം അസാദ്ധ്യമായതിനാൽ യഥാർത്ഥ കഥയിൽ മാറ്റം വരുത്താതെ മലയാളം നാടക രൂപത്തിലാക്കി. കഥയിലെ മുഖ്യ സന്ദേശങ്ങൾ ദുഷ്ടന്മാരുടെ അപകടങ്ങളും അവരിൽ നിന്നും ശുദ്ധഹൃദയന്മാർ രക്ഷപെടുമെന്ന വിശ്വാസവും ഉൾക്കൊള്ളുന്നു. ധനവാന്മാരുടെ അഹങ്കാരവും അതിൻ്റെ അനുഭവങ്ങളും സത്യപ്രതികാരവും കഥയിൽ ഉന്നതമാനത്തിൽ പ്രതിപാദിച്ചിരിക്കുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1924- ൽ പ്രസിദ്ധീകരിച്ച, ചിറ്റൂർ വരവൂർ ശാമമേനോൻ പരിഭാഷപ്പെടുത്തിയ ജ്ഞാനവാസിഷ്ഠം - കേരള ഭാഷാഗാനം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സംസ്കൃത വേദാന്തഗ്രന്ഥങ്ങളുടെ മലയാളപരിഭാഷകൻ എന്ന നിലയിൽ പ്രശസ്തനായ ചിറ്റൂർ വരവൂർ ശാമമേനോൻ പരിഭാഷപ്പെടുത്തിയ “ജ്ഞാനവാസിഷ്ഠം” എന്ന കൃതി യോഗവാസിഷ്ഠം എന്ന സംസ്കൃത മഹാഗ്രന്ഥത്തിന്റെ ചുരുക്കാവിഷ്കാരമാണ്. 1920കളിൽ കേരളത്തിൽ വേദാന്തചിന്തയുടെ ജനപ്രിയാവിഷ്കാരത്തിന്റെ ഭാഗമായിട്ടാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. വാസിഷ്ഠ മഹർഷിയുടെയും ശ്രീരാമന്റെയും ആത്മജ്ഞാനസംവാദമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ആമുഖം – വസിഷ്ഠൻ ശ്രീരാമനോട് നടത്തുന്ന വൈരാഗ്യപ്രകരണം– ലോകവൈരാഗ്യം, മുമുക്ഷുപ്രകരണം – മോക്ഷലബ്ധിയിലേക്കുള്ള ആഗ്രഹം, ഉത്പത്തി പ്രകരണം – സൃഷ്ടിയുടെയും മായയുടെയും സ്വഭാവം, സ്ഥിതി പ്രകരണം– ജീവന്റെ നിലനില്പ്, ഉപശമ പ്രകരണം – മനസ്സിന്റെ ശാന്തിയും ബോധോദയവും, നിർവാണ പ്രകരണം – ആത്മജ്ഞാനത്തിലൂടെ മോക്ഷസിദ്ധി, ചൂഡാലോപാഖ്യാനം – ജ്ഞാനമാർഗ്ഗത്തിലെ പ്രതീകകഥ, ലീലോപാഖ്യാനം – മായയുടെ പ്രതീകം, സമാപനം – ബ്രഹ്മസാക്ഷാത്കാരത്തിന്റെ വിവരണം എന്നീ അധ്യായങ്ങളിലായി വിഷയം അവതരിക്കപ്പെട്ടിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1925-ൽ പ്രസിദ്ധീകരിച്ച, അവിവേകത്താലുണ്ടായ ആപത്ത് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1925 - അവിവേകത്താലുണ്ടായ ആപത്ത്

വില്യം ഷേക്സ്പിയറുടെ നാടകത്തിൽ നിന്നു ഭാഷപ്പെടുത്തിയതാണ് ഈ രചന. കെ. പപ്പുപിള്ള ആണ് എഴുതിയിട്ടുള്ളത്. രൊമേശസിംഹൻ, രുദ്രഗുപ്തൻ, വീരസേനൻ, അബ്ദുല്ലഖാൻ, ഭാനുവിക്രമൻ തുടങ്ങിയവരാണ് കഥാപാത്രങ്ങൾ

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of History Of Kerala-Vol-II,written by K.P Padmanabha Menon published in the year 1929.

"History of Kerala Vol-2" (1929), written by K. P. Padmanabha Menon and edited by T. K. Krishna Menon, is a foundational historical work that carefully documents Kerala's social, political, and economic history, focusing on royal families, customary laws, societal practices, and cultural exchanges as seen through Canter Visscher’s Malabar letters. It is highly valued by researchers for its thorough analysis and comprehensive coverage of Kerala’s regional heritage.

These documents are digitized as part of the Madras University Library digitization project.