Release notes

2,924 release notes

1927 – ൽ പ്രസിദ്ധീകരിച്ച, ഭാസൻ  രചിച്ച  സംസ്കൃത നാടകമായ പഞ്ചരാത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാസൻ രചിച്ച സംസ്കൃതനാടകമായ പഞ്ചരാത്രം മഹാഭാരതത്തിലെ പാണ്ഡവരുടെ അജ്ഞാതവാസകാലത്തിൻ്റെ അവസാനഘട്ടത്തെ അടിസ്ഥാനമാക്കി രചിച്ചത് ആണ്. അജ്ഞാതവാസകാലത്തിൻ്റെ പരിസമാപ്തിക്ക് പുതിയ വ്യാഖ്യാനമാണ് ഭാസൻ നാടകത്തിലൂടെ നൽകുന്നത്. ഈ നാടകത്തിന് 'പഞ്ചരാത്രം' എന്ന പേര് ലഭിച്ചത് ഇതിവൃത്തത്തിൽ പറഞ്ഞിരിക്കുന്ന അഞ്ച് രാത്രികൾ മൂലമാണ്.

പന്ത്രണ്ടു വർഷമായി പാണ്ഡവർ കാട്ടിൽ കറങ്ങിക്കൊണ്ടിരുന്നു. ദുര്യോധനൻ മഹാ യാഗം നടത്തി, യാഗം കഴിഞ്ഞു ഗുരുദക്ഷിണയായി ദ്രോണരോട് എന്തെങ്കിലും ആവശ്യപ്പെടാൻ അഭ്യർഥിക്കുന്നു. ദ്രോണർ പാണ്ഡവർക്ക് രാജ്യത്തിൻ്റെ പാതി നൽകാൻ ആവശ്യപ്പെട്ടു, ശകുനി എതിർത്തുവെങ്കിലും ഭീഷ്മരും ദ്രോണരും ഉറപ്പിച്ചു. പാണ്ഡവരുടെ അജ്ഞാതവാസം തീരാൻ അഞ്ചു ദിവസമുണ്ട്, ഈ അഞ്ചു ദിവസത്തിനുള്ളിൽ അവരെ കണ്ടെത്തിയാൽ മാത്രം ഭൂമി നൽകാമെന്ന് തീരുമാനിച്ചു. ഭീഷ്മർ വിരാട രാജ്യത്തിലെ പാണ്ഡവരുടെ സാന്നിധ്യം തിരിച്ചറിയുന്നു, അതുകൊണ്ട് ദ്രോണർ വ്യവസ്ഥ സമ്മതം എന്നറിയിക്കുന്നു. അവരെ പുറത്ത് ചാടിക്കാനായി യജ്ഞത്തിനു വരാത്തതിൻ്റെ പേരിൽ വിരാടരാജ്യത്തെ പശുക്കളെ അപഹരിക്കുന്ന സൂത്രം പ്രയോഗിക്കുന്നു. നാടകത്തിൻ്റെ രണ്ടാം അങ്കം ആരംഭിക്കുന്നത് വിരാടരാജ്യത്തെ രാജാവിൻ്റെ പിറന്നാൾ ആഘോഷത്തോടെ ആണ്. അപ്പോൾ അവരുടെ പശുസംഘത്തെ ആക്രമിച്ച വിവരം അറിയുന്നു. രാജാവ് തേരു തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. രാജകുമാരൻ ഉത്തരൻ തേരാളി ബ്രഹന്നളയെ കൂട്ടിക്കൊണ്ട് യുദ്ധത്തിനായി പുറപ്പെടുന്നു. അവർ വിജയശാലിയായെത്തുന്നു. യുവജോഡിയെ കാണാനും യുദ്ധവിവരങ്ങൾ അറിയാനും ബൃഹന്നളയെ വിളിക്കുന്നുണ്ട്. അയാൾ വിവരണം തുടങ്ങുന്നതിനിടെ, ഒരു ദൂതൻ റിപ്പോർട്ട് ചെയ്യുന്നത് അഭിമന്യുവിനെ കൊട്ടാരത്തിലെ അരിവെപ്പുകാരൻ നിരായുധനായി പിടികൂടിയതായി. അഭിമന്യു സഭയിൽ ഹാജരായപ്പോൾ എല്ലാവരും അത്ഭുതപ്പെടുന്നു. ഉത്തരൻ ബൃഹന്നള അർജ്ജുനനല്ലാതെ മറ്റാരുമല്ലെന്ന് അറിയിക്കുന്നു. വിരാടൻ കൃതജ്ഞതാ ഭാരത്തോടെ ഉത്തര എന്ന തൻ്റെ പുത്രിയെ അർജ്ജുനനു വധുവായി നൽകുന്നു. എന്നാൽ ബൃഹന്നള എല്ലാ സ്ത്രീകളെയും താൻ അമ്മമാരായാണ് കാണുന്നതെന്നും ഉത്തരയെ തൻ്റെ പുത്രൻ അഭിമന്യുവിനായും ആവശ്യപ്പെടുന്നു. അവരുടെ വിവാഹം നിശ്ചയിക്കുന്നു, വിവാഹാഘോഷത്തിലേക്ക് ഭീഷ്മാദികളെ ക്ഷണിക്കാനായി ഉത്തരൻ യാത്രയാകുന്നു. മൂന്നാം അങ്കത്തിൽ ഉത്തരൻ്റെ സാരഥി രംഗത്തെത്തി ഒരു നിരായുധനായ പോരാളി വന്ന് അഭിമന്യുവിനെ പൊക്കികൊണ്ടുപോയത് വർണ്ണിക്കുന്നു. വിവരണത്തിൽ നിന്നും ഭീഷ്മർ അത് ഭീമനാണെന്നു മനസിലാക്കുകയും, ശകുനി ഉത്തരൻ തങ്ങളെ എങ്ങനെ ജയിച്ചുവെന്നും, ഉത്തരനായി വന്നത് അർജ്ജുനൻ ആയിരുന്നുവെന്നു പറയുന്നു. ഒരുപടയാളി തങ്ങളുടെ ആയുധത്തിൽ അർജ്ജുനൻ്റെ പേരും അടങ്ങിയതായി തെളിവ് കൊടുത്തപ്പോൾ ശകുനി സമ്മതിക്കാതെ പരസ്പരം സംശയിക്കുന്നു. ദുര്യോധനൻ പാണ്ഡവരെ നേരിട്ട് കാണാതെ അവരെ വിശ്വസിക്കില്ലെന്ന് പറയുന്നു. അപ്പോൾ ഉത്തരൻ കടന്നുവരുകയും, യുധിഷ്ഠിധരും, ഭീഷ്മരും, മറ്റും തമ്മിൽ അടുത്ത ബന്ധം പുലർത്തുന്നത് കാണിക്കുകയും, ഉത്തരയും അഭിമന്യുവും തമ്മിലുള്ള വിവാഹത്തിന് ക്ഷണം നൽകുകയും ചെയ്യുന്നു. ദ്രോണർ തൻ്റെ വാക്ക് പാലിക്കാനായി പാണ്ഡവർക്കു രാജ്യം പകുതി നൽകണമെന്ന് ആവശ്യപ്പെടുകയും, ദുഃര്യോധനൻ അത് അംഗീകരിക്കുകയും ചെയ്യുന്നു.

ഇതാണ് നാടകത്തിൻ്റെ ഇതിവൃത്തം. ഈ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നതു വള്ളത്തോൾ ആണ്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1917-ൽ പ്രസിദ്ധീകരിച്ച, കുന്നത്ത് ജനാർദ്ദനമേനോൻ എഴുതിയ ലോകമഹായുദ്ധം രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1917 - ലോകമഹായുദ്ധം രണ്ടാം ഭാഗം

1917-ൽ പ്രസിദ്ധീകരിച്ച ലോകമഹായുദ്ധം ഒന്നാം ഭാഗത്തിൻ്റെ തുടർച്ചയാണ് ഈ പുസ്തകം. നാല്, അഞ്ച്, ആറ് ഖണ്ഡങ്ങളായാണ് പുസ്തകത്തെ തിരിച്ചിരിക്കുന്നത്. ലോകയുദ്ധത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ സൈന്യങ്ങളുടെ നിർമ്മാണം, കാലാൾപ്പട, കുതിരപ്പട, പീരങ്കിപ്പട, മരാമത്തുപട, വൃത്താന്തവാഹപ്പട, ചികിത്സപ്പട ഇങ്ങനെ വിവിധയിനം പടകളെക്കുറിച്ചു വിശദീകരിക്കുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി രാജ്യങ്ങളുടെ സൈന്യബലത്തെക്കുറിച്ചുള്ള വിവരണം, യുദ്ധക്രമം, യുദ്ധതന്ത്രങ്ങൾ എന്നിവ നാലാം ഖണ്ഡത്തിൽ വായിക്കാം. അഞ്ചാം ഖണ്ഡത്തിൽ കടലിൽ വെച്ചുള്ള കപ്പൽ പടയുടെ യുദ്ധരീതികളാണ് വിശദീകരിക്കുന്നത്. ആറാം ഖണ്ഡത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ളതിൽ രാജാക്കന്മാരെക്കുറിച്ചും യുദ്ധത്തെക്കുറിച്ചുള്ള പൊതുവായ ചിന്തകളും ആണ് പങ്കുവെക്കുന്നത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1924 – ൽ പ്രസിദ്ധീകരിച്ച, വനബാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രവീന്ദ്രനാഥടാഗോറിൻ്റെ ബംഗാളി നോവലിനെ അവലംബിച്ച് രചിക്കപ്പെട്ട നോവലാണിത്. പ്രകൃതിയോടുള്ള മനുഷ്യന്റെ ബന്ധം, സ്ത്രീയുടെ സ്വാതന്ത്ര്യം, സാമൂഹിക നിയന്ത്രണം, നിഷ്കളങ്കതയും നഗര-സമൂഹത്തിന്റെ കപടതയും, പുതിയ മനുഷ്യബന്ധങ്ങളുടെ മനശ്ശാസ്ത്രം,ധൈര്യം, ത്യാഗം, ആത്മനിർണ്ണയം തുടങ്ങിയ കാര്യങ്ങൾ നോവലിൻ്റെ ഉള്ളടക്കമായി തീരുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1960 – ൽ പ്രസിദ്ധീകരിച്ച, ഓമല്ലൂർ കെ.വി. നാണു എഴുതിയ ഗ്രാമസൗഭാഗ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗവണ്മെൻ്റിൻ്റെ സാമൂഹ്യ വികസന പ്രസ്ഥാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.  സാമൂഹ്യ വികസന പ്രസ്ഥാനത്തെക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്താൻ ഗ്രന്ഥകത്താവ് ഈ ഗ്രന്ഥത്തിലൂടെ ശ്രമിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 – ൽ പ്രസിദ്ധീകരിച്ച, കയ്ക്കുളങ്ങര രാമവാരിയർ  എഴുതിയ ത്രിപുരാസ്തോത്ര വിംശതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ത്രിപുരസുന്ദരി ദേവിയുടെ സ്തുതിഗീതങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കൃതിക്ക് മികച്ച രീതിയിലുള്ള വിഖ്യാനം നല്കിയിരിക്കുന്നത് കയ്ക്കുളങ്ങര രാമവാരിയർ ആണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 – ൽ പ്രസിദ്ധീകരിച്ച, മരുത്തോർവട്ടം സി.എൻ. കൃഷ്ണപ്പിള്ള എഴുതിയ ശ്രീബുദ്ധവൈരാഗ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശ്രീബുദ്ധൻ്റെ ജീവചരിത്രം ആട്ടക്കഥാ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഈ കൃതിയിൽ. ശാന്തരസത്തിനാണ് ഇതിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956-ൽ പ്രസിദ്ധീകരിച്ച, ചങ്ങരങ്കുമരത്ത് ശങ്കരൻ എഴുതിയ മേഘസന്ദേശവിവർത്തനങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1956 - മേഘസന്ദേശവിവർത്തനങ്ങൾ

ജി.ശങ്കരക്കുറുപ്പ്, എ.ആർ രാജരാജവർമ്മ, കുമാരനാശാൻ, കുണ്ടൂർ നാരായണമേനോൻ, പി.ജി രാമയ്യർ എന്നിവരുടെ മേഘസന്ദേശവിവർത്തനങ്ങളെക്കുറിച്ചുള്ള നിരൂപണമാണ് ഈ പുസ്തകം. ഗ്രന്ഥകാരൻ തന്നെ എഴുതിയ മഹാകവി വള്ളത്തോളും അഭിജ്ഞാനശാകുന്തളവും എന്ന പുസ്തകത്തെക്കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പുസ്തകത്തിൻ്റെ അവസാനം കൊടുത്തിട്ടുണ്ട്

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 – ൽ പ്രസിദ്ധീകരിച്ച, കെ.ബി. ദേവസേന എഴുതിയ മുല്ലമൊട്ടുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ.ബി. ദേവസേന രചിച്ച ചെറുകഥകളുടെ സമാഹാരമാണ് മുല്ലമൊട്ടുകൾ. ഇതിൽ ഉൾപ്പെടുന്ന കഥകൾ എല്ലാം പലപ്പോഴായി കയ്യെഴുത്തു മാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1953 – ൽ എറണാകുളം പ്രതിമാസ ഗ്രന്ഥക്ലബ്ബ്    പ്രസിദ്ധീകരിച്ച, സി.പി. ദാസ് പരിഭാഷപ്പെടുത്തിയ ബാലനഗരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ കൃതിയിൽ കുട്ടികളിലൂടെ ഒരു മികച്ച സമൂഹത്തിന്റെ മാതൃക അവതരിപ്പിക്കുന്നു — വൃദ്ധരുടേയും സമൂഹത്തിലെ അനീതിയുടെയും സ്വാർത്ഥതയുടെയും വിഘാതങ്ങളിൽ നിന്ന് വേറിട്ടൊരു ലോകം. അതുകൊണ്ട് തന്നെ ഇത് ഒരു യൂട്ടോപ്യൻ (utopian) ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. ഇത് കുട്ടികളോട് മാത്രം ബന്ധപ്പെട്ട കൃതി അല്ല, മറിച്ച് ഒരു സാമൂഹിക സന്ദേശം കൈമാറുന്ന സാഹിത്യകൃതിയാണ് — വിദ്യാഭ്യാസദർശനം, ജനാധിപത്യബോധം, മനുഷ്യസ്നേഹം എന്നിവയിലൂടെ പുതിയ തലമുറയെ സ്വാധീനിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1954 – ൽ പ്രസിദ്ധീകരിച്ച,ചേലാട്ട് പത്മസേനൻ എഴുതിയ മൃഗവും മനുഷ്യനും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഏഴു കഥകളുടെ സമാഹാരമാണിത്. മനുഷ്യ ജീവിതത്തിൻ്റെ വ്യത്യസ്ത സാഹചര്യങ്ങൾ ഏറ്റവും ഹൃദ്യമായി അവതരിപ്പിക്കുന്ന കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1952 – ൽ പ്രസിദ്ധീകരിച്ച, കെ. ഭാസ്കരമേനോൻ എഴുതിയ മാറുന്ന കാലങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ. ഭാസ്കരമേനോൻ രചിച്ച ഒൻപതു ചെറുകഥകൾ ഉൾപ്പെടുന്ന കഥാസമാഹാരമാണ് മാറുന്ന കാലങ്ങൾ. സാധാരണ ജനങ്ങളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചകളാണ് ഈ ചെറുകഥകളിൽ ഉൾക്കൊള്ളുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1950 – ൽ പ്രസിദ്ധീകരിച്ച, ഭദ്രൻ എഴുതിയ സംഭാവന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അഞ്ചു ചെറുകഥകളുടെ സമാഹാരമാണിത്.  കഥാകൃത്ത് തൻ്റെ ജീവിത അനുഭവങ്ങളെ മുൻനിർത്തി എഴുതിയ കഥകളാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.