Release notes

2,924 release notes

കുന്മിണി കൃഷ്ണൻനമ്പൂതിരി പ്രസാധനം ചെയ്ത, നമ്പൂതിരിമാരും മരുമക്കത്തായവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്പൂതിരിമാരും മരുമക്കത്തായവും എന്ന പുസ്തകത്തിൽ, കേരളത്തിൽ പണ്ടുകാലത്ത് നിലനിന്നിരുന്ന നമ്പൂതിരിവിവാഹ സംവിധാനവും മരുമക്കത്തായ സമ്പ്രദായവുമാണ് പത്ത് അദ്ധ്യായങ്ങളിലായി പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.

നമ്പൂതിരിമാർ മുൻകാലങ്ങളിൽ ജാതികൾ തമ്മിലുള്ള ബന്ധം പുലർത്തിയിട്ടില്ലെന്നും അത്തരം പെരുമാറ്റം ആരോപിക്കുന്നത് ചരിത്രപരമായി തെറ്റാണെന്നും പുസ്തകത്തിൽ വാദിക്കുന്നു. മനുസ്മൃതി, ശങ്കരസ്മൃതി തുടങ്ങിയ പരമ്പരാഗത ഗ്രന്ഥങ്ങളെ ഉദ്ധരിച്ച്, അത്തരം പ്രവൃത്തികൾ പാപമാണെന്ന് വാദിക്കുന്നു. നായർ ശൂദ്രരല്ലെന്ന് അവകാശപ്പെട്ട് നായർ സ്ത്രീകളുമായുള്ള ബന്ധത്തെ ന്യായീകരിക്കാൻ ചിലർ ശ്രമിച്ചു, എന്നാൽ പുരാതന ഗ്രന്ഥങ്ങളിൽ അവരെ ശൂദ്രരായി കണക്കാക്കുന്നതായി കാണിച്ചുകൊണ്ട് രചയിതാവ് ഇത് നിരാകരിക്കുന്നു. നമ്പൂതിരിയുടെ ആചാരങ്ങളായ ആദിമനിഷ്ഠയും മരുമക്കത്തായവും സ്വാർത്ഥ ലക്ഷ്യങ്ങളാൽ ജനിച്ചതല്ലെന്നും പരമ്പരാഗത ദ്രാവിഡ സമ്പ്രദായങ്ങളിൽ നിന്ന് പരിണമിച്ചതാണെന്നും ഗ്രന്ഥം ഊന്നിപ്പറയുന്നു. ആത്യന്തികമായി, നമ്പൂതിരി ആചാരങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അന്യായമായ കുറ്റപ്പെടുത്തലിലേക്ക് നയിച്ചുവെന്നും കുറ്റപ്പെടുത്തലല്ല, പരിഷ്കാരമാണ് ആവശ്യമെന്നും ഗ്രന്ഥകാരൻ നിഗമനം ചെയ്യുന്നു. ഗ്രന്ഥകർത്താവിൻ്റെ പേരോ,പ്രസിദ്ധീകരണ വർഷമോ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ പുസ്തകത്താളിൻ്റെ പേജു നമ്പറുകളിൽ ചില അച്ചടി പിശകുകൾ കാണുന്നുമുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1915-ൽ പ്രസിദ്ധീകരിച്ച എ. കൃഷ്ണൻ എമ്പ്രാന്തിരി എഴുതിയ ബ്രഹ്മഗീത എന്ന കിളിപ്പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബ്രഹ്മഗീത ഒരു ദാർശനിക–ഭക്തിപരമായ കിളിപ്പാട്ടാണ്. കിളി (നാരായകൻ) മുഖ്യവക്താവായി പ്രത്യക്ഷപ്പെടുകയും, മനുഷ്യജീവിതത്തിന്റെ ലക്ഷ്യം, ബ്രഹ്മത്തിന്റെ സ്വഭാവം, മോക്ഷത്തിന്റെ മാർഗങ്ങൾ എന്നിവ ജനങ്ങളോട് ലളിതമായി പഠിപ്പിക്കുകയും ചെയ്യുന്നു. മുഴുവൻ കൃതിയും വേദാന്തചിന്തയുടെയും ഭക്തിമാർഗത്തിന്റെയും സംയുക്ത മുഖമാണ്. കൃതിയുടെ കേന്ദ്ര സന്ദേശം അദ്വൈതവേദാന്തത്തിന്റെ പ്രധാന സിദ്ധാന്തമായ ജീവ–ബ്രഹ്മ അഭേദം ആണ്. മനുഷ്യനിൽ നിലകൊള്ളുന്ന ‘ആത്മാവ്’ ബ്രഹ്മത്തിന്റെ തന്നെ പ്രതിബിംബം. ആളുകൾ അവിദ്യയാൽ (അജ്ഞാനത്താൽ) സ്വത്വത്തെ ശരീര-മനസ്-വികാരങ്ങളുമായി തെറ്റിച്ചമയ്ക്കുന്നു. ഇത് മോഹം, വാഞ്ഛ, ദ്വേഷം, ദുഃഖം എന്നിവയെ സൃഷ്ടിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1969 – ൽ സ്വാമി സിദ്ധിനാഥാനന്ദ വിവർത്തനം ചൈയ്തു  പ്രസിദ്ധീകരിച്ച ഒരു സാധകൻ്റെ സഞ്ചാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു റഷ്യൻ തീർത്ഥാടകൻ്റെ ആത്മീയ സഞ്ചാരത്തെയും അനുഭവങ്ങളെയും അവതരിപ്പിക്കുന്ന സഞ്ചാരകഥയാണ് ഒരു സാധകൻ്റെ സഞ്ചാരം . പ്രാർത്ഥനയിലൂടെ ആത്മീയ വളർച്ചയെകൂടി ഇതിൽ വിവരിക്കുന്നു. പുസ്തകത്തിൽ കഥകളിൽകൂടിയും, ആദ്ധ്യാത്മിക പിതാവുമായുള്ള സംവാദങ്ങളുടെ രൂപത്തിലും ആത്മീയ ഉപദേശങ്ങൾ ഉൾക്കൊള്ളുന്നു. 1861 നും 1853 നും ഇടയിലുള്ള റഷ്യൻ പ്രദേശങ്ങളിൽ സഞ്ചരിച്ചു നടത്തിയ യാത്രകളാണ് ഇതിൽ പ്രതിപാദിക്കുന്നത്. ലളിതമായ പ്രതിപാദനരീതിയും സുവ്യക്തമായ വണ്ണനകളും പുസ്തകത്തിൻ്റെ പ്രത്യേകതകളാണ്. സഞ്ചാരകഥയുടെ സംസ്കാരിക-ആദ്ധ്യാത്മിക പശ്ചാത്തലം ക്രിസ്ത്യൻ മതവുമായി ബന്ധപ്പെട്ടിരിക്കെ, അത് ഹിന്ദു സന്ന്യാസി മലയാളത്തിലേക്ക് അനിവാര്യമാകുന്ന വിധത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഭക്തിയുടെ ആഴവും പ്രാർത്ഥനയുടെ പ്രാധാന്യവും, ജീവിതത്തിലെ പ്രയാസങ്ങൾ നേരിടുന്ന രീതികളും മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കും.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1969 – ൽ പ്രസിദ്ധീകരിച്ച, നെല്ലിക്ക അച്യുതൻ  എഴുതിയ ഐ.എൻ.എ. യും ഞാനും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഐ.എൻ.എ. യുടെ ആരംഭം മുതൽ അവസാനം വരെ അതിൽ പ്രവർത്തിച്ച അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ നെല്ലിക്ക അച്യുതൻ വിവരിച്ചിരിക്കുന്നത്. 'ഐ.എൻ.എ. ആൻ്റ്  ഐ' എന്ന ശീർഷകത്തിൽ ഇംഗ്ലീഷിൽ എഴുതിയ പുസ്തകത്തിൻ്റെ മലയാളപരിഭാഷയാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1968 – ൽ പ്രസിദ്ധീകരിച്ച, ഏവൂർ സി.കെ. മാധവൻനായർ എഴുതിയ വിൽക്കപ്പെടാത്ത ബന്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഏവൂർ സി.കെ. മാധവൻനായർ രചിച്ച നോവലാണ് വിൽക്കപ്പെടാത്ത ബന്ധം. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ നോവലിൽ സാധാരണക്കാരുടെ ജീവിത സംഘർഷങ്ങൾ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1967-ൽ പ്രസിദ്ധീകരിച്ച, പദ്മിനി ബാലകൃഷ്ണൻ എഴുതിയ സുന്ദരമായ തലമുടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തലമുടിയെപ്പറ്റിയുള്ള പഠനമാണ് ഈ പുസ്തകം. തലമുടിയുടെ ഘടനയും പ്രത്യേകതകളും, സംരക്ഷണം, മുടിയെ ബാധിക്കുന്ന രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധിയും തുടങ്ങി മുടിയെക്കുറിച്ചുള്ള വിശദമായ പഠനം ആണ് ഗ്രന്ഥകാരി നടത്തിയിട്ടുളളത്

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1961 – ൽ പ്രസിദ്ധീകരിച്ച, എ.എൻ.ഇ. സുവർണ്ണവല്ലി എഴുതിയ ഇളകിമറിയുന്ന ഹൃദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എ.എൻ.ഇ. സുവർണ്ണവല്ലി രചിച്ച ചെറുകഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ലളിതമായ ആഖ്യാന ശൈലിയിൽ രചിക്കപ്പെട്ട ഈ കഥകൾ ജീവിതവുമായി ദൃഢബന്ധം പുലർത്തുന്നവയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 – ൽ പ്രസിദ്ധീകരിച്ച, പയ്യംപെള്ളിൽ ഗോപാലപിള്ള എഴുതിയ ഹരിണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹരിണി എന്ന യുവതിയുടെ മാനസിക സംഘർഷകങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു നോവലാണിത്. അറുപതുകളിലെ സാമൂഹിക സാഹചര്യങ്ങളുടെ ആവിഷ്കാരം കൂടിയാണ് ഈ നോവൽ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1928-ൽ പ്രസിദ്ധീകരിച്ച, സുഗ്രീവസഖ്യം - രാമായണം ഭാഷാചമ്പൂപ്രബന്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സംസ്കൃത സാഹിത്യപ്രസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട ചമ്പൂപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പുനം നമ്പൂതിരി ആണെന്ന് കരുതപ്പെടുന്നു. സുഗ്രീവസഖ്യം രാമായണത്തിലെ കിഷ്കിന്ദാകാണ്ഡത്തിൽ നിന്നെടുത്ത ഒരു ഭാഷാചമ്പൂപ്രബന്ധമാണ്. സഹോദരനും ബലവാനുമായ ബാലിയെ പേടിച്ച് സുഗ്രീവൻ ഋശ്യമൂകാചലത്തിൽ അഭയം തേടിയിരിക്കുകയാണ്. സീതയെ തേടിയിറങ്ങിയ രാമലക്ഷ്മണന്മാർ പമ്പാനദിക്കരയിലെത്തുന്നു. പർവതമുകളിലിരുന്ന് രാമലക്ഷ്മണന്മാരെ കണ്ട സുഗ്രീവൻ, വരുന്നത് ശത്രുവാണോ മിത്രമാണോ എന്നറിയാൻ ഹനുമാനെ പറഞ്ഞയക്കുകയും പിന്നീടത് മഹാസഖ്യത്തിലേക്ക് വഴി തെളിക്കയും ചെയ്തു. ബാലിയെ കൊന്ന് രാജ്യം തിരിച്ചെടുക്കാൻ സഹായിക്കാമെന്ന് രാമൻ സുഗ്രീവനെ അറിയിക്കുകയും തിരിച്ച് സീതയെ കണ്ടെത്താൻ താനും കൂടെയുള്ളവരും സഹായിക്കാമെന്ന് സുഗ്രീവനും തമ്മിൽ ധാരണയായി

ഈ പ്രബന്ധത്തിൽ കാവ്യഭാഷയും പ്രാസഭംഗിയും മനോഹരമായി ഉപയോഗിച്ചിരിക്കുന്നു. ചമ്പു രചനാശൈലി പ്രകാരം ഗദ്യ-പദ്യ മിശ്രിതമാണ് കൃതി

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1925-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം എന്നത് പ്രശസ്ത കവിയും സാഹിത്യകാരനുമായ വള്ളത്തോൾ നാരായണമേനോൻ എഴുതിയ ലഘുഗദ്യകൃതിയാണ്. മഹാഭാരതത്തിലെ രുഗ്മിയുടെ ആത്മസംഘർഷവും പശ്ചാത്താപവുമാണ് ഈ കൃതിയിൽ  ആഴത്തിൽ പ്രതിപാദിക്കുന്നത്. രുഗ്മി തൻ്റെ സഹോദരി രുക്മിണിയുടെ വിവാഹത്തിൽ കൃഷ്ണനെ എതിർത്തതിൻ്റെ തെറ്റു തിരിച്ചറിഞ്ഞ് അനുഭവിക്കുന്ന മാനസിക വേദനയിലൂടെ മനുഷ്യാത്മാവിൻ്റെ ആന്തരിക വികാരങ്ങൾ വള്ളത്തോൾ വ്യക്തമാക്കുന്നു.  തൻ്റെ മാനസിക വേദനകളും അഭിനിവേശങ്ങളും ലളിതഗദ്യത്തിലൂടെ അനാവരണം ചെയ്യുന്നതു വഴി ആന്തരിക പകയും നിരാശയും, മനുഷ്യബന്ധങ്ങളിലെ പ്രതിസന്ധികളും, ഒട്ടുമിക്ക മനുഷ്യർ നേരിടുന്ന വിധവും എല്ലാം ഈ കൃതിയിൽ വിശദമായി  വിശകലനം ചൈയ്യുന്നു. കഥയ്ക്കു ജീവിതമുണ്ടാക്കുന്നത് വള്ളത്തോളിൻ്റെ വിശകലനശക്തികൊണ്ടും, മലയാള ശൈലികൊണ്ടുമാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

കേരള സർക്കാർ 1962ൽ പ്രസിദ്ധീകരിച്ച Kerala Reader Hindi - Standard 09 എന്ന ഹിന്ദി പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1928-ൽ പ്രസിദ്ധീകരിച്ച, കേ. പരമേശ്വരൻപിള്ള രചിച്ച, സ്വാമി രാമതീർത്ഥൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1928 - സ്വാമി രാമതീർത്ഥൻ

1873-ൽ പഞ്ചാബിൽ ജനിച്ച സ്വാമി രാമതീർത്ഥൻ അറിയപ്പെടുന്ന തത്ത്വജ്ഞാനിയും സന്യാസിയുമായിരുന്നു. അദ്ദേഹത്തിൻ്റെ ജീവചരിത്രവും വേദാന്തത്തിലധിഷ്ഠിതമായ പ്രസംഗങ്ങളുമാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നാലു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നതിൽ ആദ്യഭാഗത്ത് സ്വാമി രാമതീർത്ഥൻ്റെ ജീവിതവും രണ്ടും മൂന്നും ഭാഗങ്ങളിൽ സ്വദേശത്തും വിദേശത്തുമായി അദ്ദേഹം നടത്തിയ പ്രസംഗങ്ങളും നാലാം ഭാഗത്ത് സ്വാമി എഴുതിയ രണ്ട് `ചെറുകഥകളും ആണ് ഉള്ളത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.