Release notes

2,924 release notes

1971 – ൽ പ്രസിദ്ധീകരിച്ച, ആനി ജോസഫ് എഴുതിയ ഹണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആനി ജോസഫ് രചിച്ച നോവലാണ് ഹണി. മെഡിക്കൽ കോളേജിലെ ക്ലാർക് ആയ ഹണി എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 – ൽ പ്രസിദ്ധീകരിച്ച, എസ്സ്. ചിദംബരം പിള്ള എഴുതിയ ഉന്തുവണ്ടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളപ്പിറവി ദിനത്തിൽ മലയാളികൾക്കു വേണ്ടി സമർപ്പിച്ചു കൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട കഥാസമാഹാരമാണ് ഉന്തുവണ്ടി. തികച്ചും വ്യത്യസ്തമായ ആറു ചെറുകഥകളാണ് ഈ കഥാസമാഹാരത്തിൽ ഉള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of Travancore Almanac & Directory For 1929  published in the year 1928.

1928 -Travancore Almanac & Directory For 1929 

The Travancore Almanac & Directory for 1929 was published in 1928 by order of Her Highness The Maharani Regent of Travancore and printed at the Government Press in Trivandrum. It is an official, comprehensive report providing detailed information about Travancore for the year 1929, including government officials, departments, demographic data, trade and education statistics, calendars, and festival dates, making it a crucial historical resource for understanding Travancore’s governance, social structure, and economy in the late 1920s.

These documents are digitized as part of the Madras University Library digitization project.

1922-ൽ പ്രസിദ്ധീകരിച്ച, കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ എഴുതിയ ശ്രീ കൗസല്യാദേവി അഥവാ വിധിബലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൃതിയെ പൂർവ്വം, മദ്ധ്യമം, ഉത്തരം എന്നീ മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. മനുഷ്യരല്ലാതെ മറ്റാരും തന്നെ കൊല്ലരുതെന്നു വരം വാങ്ങിയിരുന്ന രാവണൻ, ബ്രഹ്മാവിനെ ധ്യാനിച്ച് ഏത് മനുഷ്യനാണ് തന്നെ കൊല്ലുന്നത് എന്ന് അന്വേഷിക്കുകയും അയോദ്ധ്യയിലെ രാജാവായ ദശരഥൻ്റെയും കൗസല്യയുടെയും പുത്രനായി ജനിക്കുന്ന ശ്രീരാമനാണ് രാവണൻ്റെ അന്തകനായിത്തീരുന്നതെന്ന് മറുപടി പറയുകയും ചെയ്തു. തൻ്റെ കാലനാവാൻ പോകുന്നവൻ്റെ മാതാപിതാക്കളുടെ കഥ കഴിച്ചുകളയാമെന്നുള്ള ദുരഹങ്കാരത്തോടെ ബ്രഹ്മവിധി മാറ്റാനുള്ള രാവണൻ്റെ ശ്രമമാണ് ഈ കൃതിയുടെ പ്രമേയം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of Administration Report Of The Police Department In The Cochin State For The Year 1939-1940 published in the year 1941.

The 1941 Cochin Police Department Administrative Report, covering the years 1939-1940, details significant administrative reforms and modernization efforts in the Cochin police force. From 1939, the police head’s title changed to Inspector General, with Khan Bahadur Syed Abdul Karim Suhra Wardi appointed as the inaugural Inspector General. Key reforms included the establishment of the Criminal Intelligence Bureau and the Fingerprint Bureau under the Criminal Investigation Department (CID). The police administration adopted the Cochin Police Manual around 1941, which formalized new administrative procedures and introduced zoning, placing police stations under the charge of Inspectors and district superintendents.

The police force's size expanded, with 63 officers and 477 policemen recorded during this period. Sub Inspectors were made in-charge of police stations to improve local administration. Additionally, specialized bureaus and departments like the Traffic Department and Motor Vehicles Department were placed under the supervision of the Inspector General and district officials. The Police Gazette was also started in 1939 to improve communication within the force. These reforms collectively aimed to professionalize and structure the police force more efficiently, preparing it to meet the law and order challenges of the time.

These documents are digitized as part of the Madras University Library digitization project.

1918– ൽ കൊളത്തേരി ശങ്കരമേനോൻ പ്രസിദ്ധീകരിച്ച,  നാരായണീയം ഭാഷാപ്രബന്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

താളിയോല ഗ്രന്ഥങ്ങളിൽനിന്നും കണ്ടെത്തി പ്രസിദ്ധീകരിച്ച ഭാഷാപ്രബന്ധമാണ് നാരായണീയം. ഭാഷാപ്രബന്ധങ്ങളുടെ പൊതുവായ ശൈലി പിന്തുടരുന്ന ഈ ഗ്രന്ഥത്തിൻ്റെ രചയിതാവ് ആരാണെന്ന് വ്യക്തമല്ല.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1946 - ൽ പ്രസിദ്ധീകരിച്ച, സി.എ. കിട്ടുണ്ണി എഴുതിയ ആരോമലുണ്ണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വടക്കൻ പാട്ടിലെ വീര നായകനായ ആരോമലുണ്ണിയുടെ കഥയാണിത്. നീണ്ട പകയുടെയും പ്രതികാരത്തിൻ്റെയും കഥ വളരെ ലളിതമായ ഭാഷയിലും ശൈലിയിലും ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1943 – ൽ പ്രസിദ്ധീകരിച്ച, എൽ.എ. രവിവർമ്മ എഴുതിയ ആരോഗ്യമാർഗ്ഗങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും സംബന്ധിച്ച ലളിതവും ജനഹൃദ്യവുമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ഈ കൃതിയിൽ ഉൾക്കൊള്ളുന്നത്. കേരളത്തിലെ ആ കാലഘട്ട പ്രതിസന്ധികളെയും ആരോഗ്യപരമായ ആവശ്യങ്ങളെയും ലളിതമായി വിശദീകരിക്കുകയും, സാധാരണ മനുഷ്യർക്കുള്ള ആരോഗ്യബോധവൽക്കരണത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവർ സാമൂഹ്യ പാഠപുസ്തകമായി ഉപയോഗിച്ച സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ്  07 എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1936 ൽ നാലാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച പ്രൈമറി കണക്കുസാരം - നാലാം ക്ലാസ്സിലേക്ക് എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നാലാം ക്ലാസ്സുകാർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ കൊച്ചി - മദാസ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച, ആർ. ദേവരാജയ്യർ രചിച്ച പാഠപുസ്തകത്തിൻ്റെ നാലാം ഭാഗമാണിത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1930-ൽ പ്രസിദ്ധീകരിച്ച,എസ്സ്. പത്മനാഭ മേനോൻ എഴുതിയ ലോകപ്രഭാവം ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാശ്ചാത്യദേശങ്ങളുടെ രാഷ്ട്രീയവികാസവും നാഗരികചരിത്രവും വിശദീകരിക്കുന്ന ഗ്രന്ഥമാണ് "ലോകപ്രഭാവം ഒന്നാം ഭാഗം". രാജവാഴ്ചകൾ, ജനാധിപത്യസംവിധാനങ്ങളുടെ ഉദയം, ലോകയുദ്ധത്തിൻ്റെ പശ്ചാത്തലം എന്നിവയെ വായനക്കാർക്ക് പരിചയപ്പെടുത്തുകയെന്നതാണ് ഇതിൻ്റെ ലക്ഷ്യം. എസ്സ്. പത്മനാഭ മേനോൻ ചരിത്രകാരൻ എന്ന നിലയിൽ ഏറെ പ്രസിദ്ധനായതുകൊണ്ട്, അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ ലോകചരിത്രത്തിലെ സാമൂഹ്യ-രാഷ്ട്രീയ മൂല്യങ്ങളെ മലയാളത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1928-ൽ പ്രസിദ്ധീകരിച്ച, ഏ. രാമപ്പൈ എഴുതിയ മഹമ്മദീയനിയമം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1928 - മഹമ്മദീയനിയമം

ഇസ്ലാം മതം അനുവർത്തിക്കുന്നവരിൽ വ്യക്തിഗതമായി വിവിധ നിയമങ്ങളെ പിന്തുടരുന്നവരുണ്ട്. കേരളത്തിലെ മുസ്ലീങ്ങളിൽ ഭൂരിഭാഗവും ഷാഫി സമ്പ്രദായം ശീലിക്കുന്നവരാണ്. ഇംഗ്ലീഷിൽ എഴുതപ്പെട്ടിട്ടുള്ള വിവിധ മുസ്ലീം നിയമഗ്രന്ഥങ്ങളിൽ നിന്നു ഷാഫി നിയമതത്വങ്ങളെ ക്രോഡീകരിച്ചെടുത്തിട്ടുള്ളതാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.