Release notes

2,924 release notes

വി.വി. പ്രസിദ്ധീകരണശാല, എറണാകുളം പ്രസിദ്ധീകരിച്ച നവീന കേരള പാഠാവലി - നാലാം പാഠം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

1954 – ൽ പ്രസിദ്ധീകരിച്ച, കെ.ബി. അബൂബക്കർ രചിച്ച അജ്ഞാതവരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ.ബി. അബൂബക്കർ രചിച്ച നോവലാണ് അജ്ഞാതവരൻ. സുബൈദ എന്ന പെൺകൂട്ടിയുടെ ജീവിത കഥയാണ് ഈ ചെറു നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1949 – ൽ പ്രസിദ്ധീകരിച്ച, റാബർറ്റ് മാഗിഡോഫ് രചിച്ച കോപപരിതാപങ്ങളോടുകൂടി - റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അമേരിക്കൻ പത്രപ്രതിനിധിയായി പന്ത്രണ്ട് വർഷം റഷ്യയിൽ സേവനമനുഷ്ഠിച്ച റാബർറ്റ് മാഗിഡോഫിൻ്റെ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ചാരൻ ആണെന്ന് സംശയിക്കപ്പെട്ടതിൻ്റെ പേരിൽ മൂന്നുദിവസത്തെ മുന്നറിവ് മാത്രം ലഭിച്ച്‌ അദ്ദേഹത്തിന് റഷ്യ വിട്ടു പോകേണ്ടിവന്നു. ആത്മകഥാംശമുള്ള ഈ പുസ്തകത്തിൽ താൻ അനുഭവിച്ച റഷ്യൻ ജീവിതത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. റഷ്യയിലെ അന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ വിമർശനവും ജനങ്ങളുടെ ദൈനംദിന ജീവിതവും ഏറ്റവും സമഗ്രമായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം കൂടിയാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1951 – ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ കംസൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച ഖണ്ഡകാവ്യമാണ് കംസൻ. 304 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഈ ഖണ്ഡകാവ്യം സംസ്കൃത പദങ്ങൾ കഴിവതും ഒഴിവാക്കി ഉചിതമായ അലങ്കാരങ്ങൾ പ്രയോഗിച്ച് രചിച്ചതാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1950 – ൽ പ്രസിദ്ധീകരിച്ച, നരഹരിഭായ് പരീഖ് രചിച്ച മഹാദേവ് ദേശായി - പൂർവ്വചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യൻസ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരനുമാണ് മഹാദേവ് ദേശായ്. മഹാത്മാഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി എന്ന നിലയ്‌ക്ക് പ്രസിദ്ധനായ മഹാദേവ് ദേശായി ഗാന്ധിജിയുടെ ആദ്യ നാല് അനുയായികളിലൊരാളാണ്. അദ്ദേഹത്തിൻ്റെ ജീവചരിത്രം രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യഘട്ടത്തിലെ ജീവിതമാണ് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1946 – ൽ പ്രസിദ്ധീകരിച്ച, ഉമയനല്ലൂർ എം. ബാലകൃഷ്ണപിള്ള രചിച്ച ഭാരതഭാസ്കരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി രബീന്ദ്രനാഥ ടാഗോറിൻ്റെ ജീവചരിത്രം പ്രതിപാദിക്കുന്ന പുസ്തകമാണിത്. കവിയുടെ വ്യക്തി ജീവിതവും കലാ സാംസ്കാരിക രംഗത്തെ സംഭാവനകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1953-ൽ പ്രസിദ്ധീകരിച്ച, പി.കെ. കോരു എഴുതിയ ജ്യോതിഷബാലബോധിനി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1953 - ജ്യോതിഷബാലബോധിനി

പൂർവഖണ്ഡം, അപരഖണ്ഡം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാണ് പുസ്തകത്തെ തിരിച്ചിരിക്കുന്നത്. ജ്യോതിശ്ശാസ്ത്രത്തിൻ്റെ ക്രമമായ വളർച്ചയെ ഇതിൽ വിശദമാക്കുന്നു. നക്ഷത്രഗണങ്ങളെക്കുറിച്ചും അവയുടെ ദിവസംതോറുമുള്ള സഞ്ചാരത്തെക്കുറിച്ചും ഭൂമിയുടെ ആകൃതിയും വലിപ്പവും, സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ എന്നിവയുടെ സഞ്ചാരം, ജ്യോതിഷത്തെക്കുറിച്ചുള്ള പ്രാചീനസിദ്ധാന്തങ്ങൾ എന്നിവയാണ് പൂർവഖണ്ഡത്തിലുള്ളത്.

ജ്യോതിഷത്തെക്കുറിച്ചുള്ള ആധുനികസിദ്ധാന്തങ്ങൾ, സൗരവ്യൂഹം, നക്ഷത്രങ്ങൾ, ആപേക്ഷികസിദ്ധാന്തം, ആകാശഗംഗ തുടങ്ങിയവയെക്കുറിച്ചാണ് രണ്ടാം ഭാഗത്ത് വിവരിക്കുന്നത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1951 ൽ നാലാം ഫാറത്തിൽ പഠിച്ചവർ ഭൂമിശാസ്ത്ര പാഠപുസ്തകമായി ഉപയോഗിച്ച അഭിനവ ഹൈ സ്കൂൾ ഭൂമിശാസ്ത്രം - പാർട്ട് 01 ഫോറം 04  എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1952 – ൽ പ്രസിദ്ധീകരിച്ച, എസ്സ്.ഏ. ജയിംസ് രചിച്ച എവരിഡേ സയൻസ് - ഫോറം അഞ്ച് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അഞ്ചാം ഫാറത്തിലെ വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി തയ്യാറാക്കപ്പെട്ടിട്ടുള്ള പാഠപുസ്തകമാണിത്. എവരിഡേ സായൻസ്, ആരോഗ്യശാസ്ത്രം, ഗാർഹിക ശാസ്ത്രം എന്നീ മൂന്ന് അദ്ധ്യായങ്ങളിലായി വിഷയങ്ങൾ ഉൾക്കൊള്ളീച്ചിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

1949 ൽ നാലാം ഫോറത്തിൽ ഊർജ്ജതന്ത്രം പാഠപുസ്തകമായി ഉപയോഗിച്ച ഊർജ്ജതന്ത്രം - ഒന്നാം ഭാഗം - ഫോറം 4 എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1971ൽ കേരള സർക്കാർ വിദ്യാഭ്യാസ് വകുപ്പ് പ്രസിദ്ധീകരിച്ച രസതന്ത്രം ടീച്ചേഴ്സ് ഹാൻ്റ് ബുക് - സ്റ്റാൻഡേർഡ് VI എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ആമുഖക്കുറിപ്പ്, പദാർത്ഥങ്ങളും അവയുടെ പരിണാമങ്ങളും, പദാർത്ഥവും അതിൻ്റെ ഘടനയും സംഘടനവും, വായു, ഓക്സിജൻ, ഓക്സൈഡുകൾ എന്നിവയാണ് വിഷയവിവരം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1951 - ൽ പ്രസിദ്ധീകരിച്ച, എം.ഐ. ഉമ്മൻ രചിച്ച വിദ്യുച്ഛക്തിയും അപകടങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിൽ വൈദ്യുതിയുടെ ഉപയോഗം വ്യാപകമായിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ വൈദ്യുതി മൂലം ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും രക്ഷാ മാർഗങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്ന ഗ്രന്ഥമാണ് ഇത്. വീടുകളിലും വ്യവസായ ശാലകളിലും വ്യതസ്ത സാഹചര്യങ്ങളിൽ ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങളെക്കുറിച്ചും പ്രഥമശുശ്രൂഷയെക്കുറിച്ചും ഇതിൽ വിവരിക്കുന്നു. സുരക്ഷിതത്വ നിയമാവലിയും ഇതിൽ നല്കിയിരിക്കുന്നു. 1861-ൽ 'പണകാര്യവർണ്ണന' എന്ന ശാസ്ത്രഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയ റവ. മാടോന ഇട്ടിയേരാ ഈപ്പൻ പാദ്രിയുടെ  (കൊച്ചുപാദ്രി) പാവനസ്മരണയ്ക്കായി ഈ പുസ്തകം സമർപ്പിച്ചതായി കാണുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.