1950 – ൽ പ്രസിദ്ധീകരിച്ച, നരഹരിഭായ് പരീഖ് രചിച്ച മഹാദേവ് ദേശായി - പൂർവ്വചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇന്ത്യൻസ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരനുമാണ് മഹാദേവ് ദേശായ്. മഹാത്മാഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി എന്ന നിലയ്ക്ക് പ്രസിദ്ധനായ മഹാദേവ് ദേശായി ഗാന്ധിജിയുടെ ആദ്യ നാല് അനുയായികളിലൊരാളാണ്. അദ്ദേഹത്തിൻ്റെ ജീവചരിത്രം രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യഘട്ടത്തിലെ ജീവിതമാണ് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.