Release notes

2,924 release notes

1929 – ൽ പ്രസിദ്ധീകരിച്ച, കെ.എം. ജേക്കബ് മാപ്പിള രചിച്ച റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിദ്യാഭ്യാസ വിദഗ്ദ്ധനും സീറോ മലബാർ കത്തോലിക്കാ സഭയുടെ ബിഷപ്പുമായിരുന്ന റവ. ഡോക്ടർ ജെയിംസ് കാളാശ്ശേരിയുടെ ജീവചരിത്രമാണ് ഇത്. ഇരുപത്തി ഏഴാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനാണ് ഡോക്ടർ ജെയിംസ് കാളാശ്ശേരി. ചങ്ങനാശേരി രൂപതയുടെ മാത്രമല്ല കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് മുഴുവൻ ഇദ്ദേഹം രക്ഷകനായിരുന്നു. വിദ്യാഭ്യാസ സ്വാതന്ത്ര്യം എടുത്തു കളയുവാൻ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ അന്നത്തെ സ്റ്റേറ്റ് കൗൺസിലിൻ്റെയും സർക്കാരിൻ്റെയും പേരിൽ തീരുമാനമെടുത്തപ്പോൾ ഇതിലടങ്ങിയിരിക്കുന്ന അപകടം അതിൻ്റെ പൂർണതയിൽ മനസ്സിലാക്കാനും അർത്ഥശങ്ക കൂടാതെ അതിനെ എതിർക്കാനും  ധൈര്യം കാണിച്ച് അദ്ദേഹം പ്രശസ്തനായി.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post we are releasing the scan of Ernakulam Maharaja’s College Magazine - Vol -XXVIII - Issue 01  published in the year 1946.

Ernakulam Maharaja’s College Magazine are significant scholarly publications from one of Kerala’s oldest and most prestigious educational institutions. Established originally as an elementary English school in 1845, Maharaja’s College evolved into a renowned college by 1875 and has been recognized for its academic excellence and cultural contributions ever since. These magazine issues showcase the college’s rich academic and cultural life, featuring articles, essays, and reports on student achievements, faculty contributions, cultural events, and intellectual discussions of the time. The magazine serves as a historical document, reflecting the institution’s commitment to fostering scholarly and cultural pursuits and charting the progress of its academic community in the early 20th century.

These documents are digitized as part of the Madras University Library digitization project.

വി.സി. ബാലകൃഷ്ണപണിക്കർ രചിച്ച  സാമ്രാജ്യഗീത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1911ഡിസംബറിൽ ബ്രിട്ടീഷ് ഇന്ത്യയുടെ ചക്രവർത്തിയായിരുന്ന ജോർജ്ജ് അഞ്ചാമൻ രാജാവിൻ്റെയും മേരി രാഞ്ജിയുടെയും പട്ടാഭിഷേകത്തോടനുബന്ധിച്ച് ഡൽഹിയിൽ വെച്ച് വിപുലമായ 'ഡൽഹി ഡർബാർ' നടക്കുകയുണ്ടായി. ഈ ചരിത്ര സംഭവത്തിൻ്റെ സ്മരണയ്ക്കായാണ് 1912-ൽ കവി ഈ കൃതി രചിച്ചത്. ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള ആദരവും രാജഭക്തിയും പ്രകടിപ്പിക്കുന്ന രീതിയിലാണ് ഈ കൃതി അക്കാലത്ത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of The Government Brennen College Magazine Tellicherry  published in the year 1951.

This magazine is the Diamond Jubilee Souvenir edition of The Government Brennen College Magazine from Tellicherry (now Thalassery), Kerala. This magazine typically compiled academic reports by the principal alongside diverse literary essays, poems, and creative articles penned in both English and Malayalam by students and faculty.

These documents are digitized as part of the Madras University Library digitization project.

1956-ൽ പ്രസിദ്ധീകരിച്ച, നമ്മുടെ നാടൻ പാട്ടുകളും നാടൻ കലകളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മനുഷ്യൻ്റെ കലാവാസനയുടെ ബഹിർസ്ഫുരണമായി അതിപ്രാചീനകാലം തൊട്ട് രൂപംകൊണ്ടവയാണ് നാടൻപാട്ടുകൾ. ഓലയും നാരായവും കടലാസും അച്ചടിയുമൊന്നുമില്ലാതെ വായ്മൊഴിയായി തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നുപോന്നവയാണ് ഈ ഗാനങ്ങൾ. സാമൂഹ്യജീവിതത്തിലെ ക്ലേശങ്ങളെ തരണം ചെയ്യാനും ജീവിതാസ്വാദനത്തിനുമായി താളത്തിനൊത്ത് ചുവടുവെച്ച് നമ്മുടെ പൂർവ്വികർ പാടിവന്ന ഈരടികളും നാടൻകലകളും ഈ ചെറിയ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.

പാശ്ചാത്യ പരിഷ്കാരങ്ങളെയും മെക്കാളെ ആവിഷ്കരിച്ച വിദ്യാഭ്യാസ രീതികളെയും പുസ്തകത്തിൻ്റെ ആമുഖത്തിൽ വിമർശിക്കുന്നുണ്ട്. കേവലം എഴുത്തും വായനയും പഠിപ്പിക്കുന്നതിനപ്പുറം കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണർവിന് നമ്മുടെ നാടൻപാട്ടുകളും കലകളും വിദ്യാലയങ്ങളിൽ അവതരിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സമ്പാദകനായ പ്രേംനാഥ് ഓർമ്മിപ്പിക്കുന്നു. കൈകൊട്ടിക്കളി, കുമ്മി, തിരുവാതിര, പാക്കനാർ പാട്ട്, പാർവള്ളിക്കളി, തീയ്യാട്ടുക്കളി, വള്ളപ്പാട്ട്, തുമ്പി തുള്ളൽ, കളരിയും പടപ്പാട്ടുകളും ഇങ്ങനെ കേരളത്തിൻ്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട നിരവധി നാടൻ കലകളെയും അവയുടെ പാട്ടുകളെയും കുറിച്ചുള്ള വിവരങ്ങൾ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

1908-ൽ പ്രസിദ്ധീകരിച്ച, ഗദ്യമാലിക ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൊല്ലവർഷം 1064 മുതൽ 1070 വരെയുള്ള കാലഘട്ടത്തിൽ വിദ്യാവിനോദിനി മാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന മികച്ച ഗദ്യലേഖനങ്ങളിൽ നിന്നാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം തിരഞ്ഞെടുത്തിട്ടുള്ളത്. മലയാള ഗദ്യത്തിൻ്റെ പിതാവായി അറിയപ്പെടുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ അവതാരികയോടും, കൊച്ചി രാമവർമ്മ കൊച്ചുതമ്പുരാൻ്റെ മുഖവുരയോടും കൂടിയാണ് ഈ ഗ്രന്ഥം പുറത്തിറങ്ങിയത്. ആദ്യകാലങ്ങളിൽ മലയാളത്തിൽ പദ്യകൃതികൾക്കപ്പുറം നിലവാരമുള്ള ഗദ്യഗ്രന്ഥങ്ങൾ വളരെ കുറവായിരുന്നു. സർവ്വകലാശാലകൾക്ക് പാഠപുസ്തകങ്ങൾ നിശ്ചയിക്കാൻ നല്ല ഗദ്യകൃതികൾ ഇല്ലാതിരുന്ന ഗ്രന്ഥദാരിദ്ര്യത്തിൻ്റെ കാലത്ത്, വിദ്യാർത്ഥികൾക്ക് മികച്ച ഗദ്യശൈലി പരിചയപ്പെടുത്താൻ ഈ സമാഹാരം വലിയ സഹായകമായി

കേരളവർമ്മ വലിയകോയിത്തമ്പുരാന് ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

1934 -ൽ പ്രസിദ്ധീകരിച്ച, സി.വി. കുഞ്ഞുരാമൻ രചിച്ച സോമനാഥൻ - ഒരു ചരിത്രകഥ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗസ്നിയിലെ സുൽത്താൻ മഹ്മൂദ് ചരിത്രപ്രസിദ്ധമായ സോമനാഥ ക്ഷേത്രം ആക്രമിക്കുന്ന പശ്ചാത്തലത്തിൽ, ഭാരതത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥ, അന്ധവിശ്വാസങ്ങൾ, പുരോഹിതന്മാരുടെ ധാർമ്മിക ജീർണ്ണത, 'സതി' എന്ന ക്രൂരമായ ദുരാചാരം എന്നിവയ്‌ക്കെതിരെ ശക്തമായി വിരൽചൂണ്ടുന്ന ഒരു സാമൂഹിക പരിഷ്കരണ നോവലാണിത്. മതത്തിൻ്റെ പേരിൽ പുരോഹിതവർഗ്ഗം സാധാരണക്കാരെ എങ്ങനെ ചൂഷണം ചെയ്തുവെന്നും, 'സതി' അനുഷ്ഠിക്കുന്ന സ്ത്രീകളെ ചിതയ്ക്കടിയിലെ രഹസ്യ തുരങ്കങ്ങളിലൂടെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുന്ന അന്തർനാടകങ്ങളെയും നോവലിൽ രചയിതാവ് പച്ചയായി തുറന്നുകാട്ടുന്നു. തൻ്റെ കുഞ്ഞിനെ രക്ഷിച്ച അന്യമതസ്ഥനായ സുൽത്താനോട് നന്ദികാണിക്കുന്നതിന് പകരം, 'നീചസ്പർശമേറ്റു' എന്ന് പറഞ്ഞ് സ്വന്തം രക്തത്തെപ്പോലും ശപിക്കുന്ന ഭർത്താവിൻ്റെ ജാതിഭ്രാന്താണ് നോവലിൻ്റെ ആദ്യ ഭാഗത്ത്. ഭർത്താവിൻ്റെ മരണത്തോടെ 'സതി' അനുഷ്ഠിക്കേണ്ടി വരുന്ന നായികയുടെ നിസ്സഹായാവസ്ഥയെ കാമപൂർത്തിക്കായി ചൂഷണം ചെയ്യാൻ നോക്കുന്ന പ്രധാന പുരോഹിതൻ്റെ കപടമുഖം ക്ഷേത്രത്തിൻ്റെ ഉള്ളറകളിലെ രഹസ്യങ്ങളിലൂടെ നോവലിൽ അനാവൃതമാകുന്നുണ്ട്. ചിതയിൽ ചാടി സ്വർഗ്ഗ പൂകി എന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച്, വിഗ്രഹത്തിൻ്റെ അടിയിലെ രഹസ്യ തുരങ്കങ്ങളിലൂടെ സ്ത്രീകളെ തടവിലാക്കുന്ന പുരോഹിതന്മാരുടെ ഇന്ദ്രജാലക്കളി സുൽത്താൻ്റെ വിഗ്രഹഭഞ്ജനത്തോടെ തകർന്നടിയുന്നു. ചരിത്രത്തിലെ പരമ്പരാഗത സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട്, അന്ധമായ മതനിയമങ്ങളെക്കാളും ജാതിചിന്തകളെക്കാളും വലുത് മാനവികതയും നീതിയുമാണെന്ന ഉദാത്തമായ സന്ദേശമാണ് ഈ നോവൽ മുന്നോട്ട് വെക്കുന്നത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

1940-ൽ പ്രസിദ്ധീകരിച്ച, കെ. മഹാദേവശാസ്ത്രികൾ എഡിറ്റ് ചെയ്ത കേരളചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

'ശ്രീവഞ്ചിസേതുലക്ഷ്മിഗ്രന്ഥാവലി'യിലെ പതിനെട്ടാമത് (No. XVIII) പുസ്തകമായാണ് 'കേരളചരിതം' പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ചരിത്രകൃതിയുടെ യഥാർത്ഥ കർത്താവ് ആരാണെന്ന് വ്യക്തമല്ല. എന്നാൽ ഇതിലുപയോഗിച്ചിരിക്കുന്ന 'എങ്കിലോ പണ്ടു' തുടങ്ങിയ ചാക്യാർ ഭാഷാശൈലിയും വാക്യഘടനയും പരിശോധിക്കുമ്പോൾ ഇതിന് ഏകദേശം 300 വർഷത്തിലധികം പഴക്കമുണ്ടാകാം എന്ന് പ്രസ്താവനയിൽ കണക്കാക്കുന്നു. ചിറയ്ക്കൽ വലിയ രാജാവാണ് ഈ ഗ്രന്ഥം തയ്യാറാക്കാനാവശ്യമായ പഴയ മാതൃക നൽകി സഹായിച്ചത്.

ശ്രീപരശുരാമൻ്റെ കേരളസൃഷ്ടി മുതൽ ആരംഭിച്ച്, സുപ്രസിദ്ധനായ ചേരമാൻ പെരുമാളിൻ്റെ ഭരണകാലത്തിന് ശേഷം ഉദയവർമ്മ കോലത്തിരിയെ കേരളപതിയായി വാഴിച്ചതുവരെയുള്ള ആദ്യകാല ചരിത്രമാണ് ഇതിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. പെരുമാൾ ഭരണകാലത്തെ വിവിധ ഭരണരീതികൾ, രാജാക്കന്മാർ, ദേശവിഭാഗങ്ങൾ, ചടങ്ങുകൾ, അന്നത്തെ രാജ്യഭരണസംവിധാനം എന്നിവയെക്കുറിച്ചെല്ലാം ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1956 - ൽ പ്രസിദ്ധീകരിച്ച ഇഗോർ ഗോസൻകൊ രചിച്ച സി.എ. ഗോപാലപിള്ള വിവർത്തനം ചെയ്ത ഭീമൻ്റെ പതനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956-ൽ കേരളത്തിലെ വായനക്കാർക്കിടയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് എത്തിയ 'ഭീമൻ്റെ പതനം' എന്ന നോവൽ കേവലമൊരു കഥയല്ല, അത് മനുഷ്യൻ്റെ സ്വതന്ത്ര ചിന്തകൾക്ക് മേൽ ഭരണകൂടങ്ങൾ നടത്തുന്ന കടന്നുകയറ്റങ്ങളുടെ നേർച്ചിത്രമാണ്. വിഖ്യാത റഷ്യൻ എഴുത്തുകാരൻ ഈഗോർ ഗോസൻകോയുടെ തൂലികയിൽ പിറന്ന ഈ കൃതി, സോവിയറ്റ് റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിൻ്റെ കറുത്ത ഏടുകളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. മഹാനായ റഷ്യൻ സാഹിത്യകാരൻ മാക്സിം ഗോർക്കിയുടെ ജീവിതവും അദ്ദേഹത്തിൻ്റെ ദുരൂഹമായ മരണവും പശ്ചാത്തലമാക്കിയാണ് നോവലിലെ 'മിഖായേൽ ഗോരിൻ' എന്ന വിപ്ലവകാരിയായ എഴുത്തുകാരൻ്റെ കഥ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്. ചുരുക്കത്തിൽ, ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടം എങ്ങനെയാണ് ഒരു രാജ്യത്തിൻ്റെ നന്മയെയും, മനുഷ്യൻ്റെ സ്വതന്ത്ര ചിന്തകളെയും, ഒരു മഹാനായ എഴുത്തുകാരനെയും അടിച്ചമർത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നത് എന്നാണ് ഈ നോവൽ വിവരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1939 – ൽ പ്രസിദ്ധീകരിച്ച, ആശാൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി കുമാരനാശാൻ്റെ അസാധാരണമായ കാവ്യപ്രതിഭയെയും നവോത്ഥാന സംഭാവനകളെയും വിലയിരുത്തിക്കൊണ്ട്, ആശാൻ മെമ്മോറിയൽ കമ്മിറ്റി കൊല്ലവർഷം 1114-ൽ പുറത്തിറക്കിയ ചരിത്രപ്രധാനമായ ഒരു നിരൂപണ സമാഹാരമാണിത്. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി രാജശ്രീ എൻ. കുമാരൻ അദ്ധ്യക്ഷനായ കമ്മിറ്റിക്ക് വേണ്ടി കോമലേഴത്തു കെ. ജി. മാധവനാണ് ഈ ഗ്രന്ഥം സമ്പാദനം ചെയ്തിരിക്കുന്നത്. മലയാള സാഹിത്യ നിരൂപണ ശാഖയിൽ തികച്ചും വിപ്ലവകരമായ ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതിയാണിത്. പ്രധാനമായും രണ്ട് ലക്ഷ്യങ്ങളോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഒന്നാമതായി, സാഹിത്യപരം: മലയാളത്തിൽ അന്നുവരെ പരിചിതമല്ലാതിരുന്ന രീതിയിൽ, ഒരേ കവിയെയും അദ്ദേഹത്തിന്റെ കൃതികളെയും വിവിധ പണ്ഡിതന്മാരുടെ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ വിശകലനം ചെയ്യുക വഴി മലയാള നിരൂപണ ശാഖയെ പരിപുഷ്ടമാക്കുക. രണ്ടാമതായി, ധനപരം: ഈ പുസ്തകത്തിൻ്റെ വില്പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച്, തിരുവിതാംകൂർ സർവ്വകലാശാലയിൽ ബി.എ. മലയാളത്തിന് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് ആശാൻ്റെ പേരിൽ ഒരു 'കീർത്തിമുദ്ര' ഏർപ്പെടുത്തുക, കൂടാതെ പല്ലനയിലുള്ള മഹാകവിയുടെ ശവകുടീരം കൂടുതൽ ഭംഗിയായി പുനർനിർമ്മിക്കുക. മലയാള സാഹിത്യ ചരിത്രത്തിലെയും നവോത്ഥാന ചരിത്രത്തിലെയും അതികായന്മാരായ ഒരുപറ്റം പ്രഗത്ഭരുടെ ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വിദ്വാൻ എ.ഡി. ഹരിശമ്മയുടെ പ്രബന്ധത്തോടെ ആരംഭിക്കുന്ന ഗ്രന്ഥത്തിൽ സി.എസ്. സുബ്രഹ്മണ്യൻ പോറ്റി, മൂർക്കോത്ത് കുമാരൻ, പ്രൊഫ. പി. ശങ്കരൻ നമ്പ്യാർ, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ പ്രശസ്ത സാഹിത്യകാരന്മാരുടെ മികച്ച നിരൂപണങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ, ആശാൻ്റെ സമകാലികനായ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ, പ്രശസ്ത ചരിത്രകാരനും നയതന്ത്രജ്ഞനുമായ മേജർ സർദാർ കെ.എം. പണിക്കർ, പ്രശസ്ത നവോത്ഥാന നായകനും ആത്മീയ ആചാര്യനുമായ വാഗ്ഭടാനന്ദ ഗുരുദേവൻ എന്നിവരുടെ ദാർശനികവും പഠനാർഹവുമായ ലേഖനങ്ങളും ഈ ഗ്രന്ഥത്തിൻ്റെ മാറ്റുകൂട്ടുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1958 – ൽ പ്രസിദ്ധീകരിച്ച, സി. കെ. മറ്റം രചിച്ച നിരൂപണസാഹിത്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നിരൂപണസാഹിത്യം എന്ന ഈ പുസ്തകം പണ്ട് മദ്രാസ് യൂണിവേഴ്സിറ്റി വിദ്വാൻ പരീക്ഷയ്ക്ക് ഒരു പാഠ്യപുസ്തകമായിരുന്നു. ഈ പുസ്തകം പൊതുവെയുള്ള സാഹിത്യനിരൂപണ രീതികളെപ്പറ്റി നേരിട്ട് വ്യവഹരിക്കുന്നു. പലതരം പാഠപുസ്തകങ്ങൾ അദ്ധ്യയനം ചെയ്യാൻ നിർബന്ധിതരാകുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസുകളിലെ ഒരു നല്ല സ്വഭാഷാദ്ധ്യാപകനെന്ന നിലയിൽ ഒരു വ്യാഴവട്ടക്കാലം പല ഭാഷാഗ്രന്ഥങ്ങളുമായി ഇടപഴകി പരിശീലനം സിദ്ധിച്ചിട്ടുള്ള ഫാദർ മറ്റത്തിൻ്റെ ഈ നിരൂപണ മാർഗ്ഗനിർദ്ദേശം അത്യന്തം ഉപയോഗപ്രദമായിരിക്കും.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of Malabar Tenancy Act with a Critical and Analytical Commentary published in the year 1931.

The Malabar Tenancy Act of 1929 was a landmark piece of legislation in the Madras Presidency. It was designed to address centuries of agrarian conflict between Janmis (lanlords) and various classes of tenants (Kanamdars, Kuzhikanamdars, and Verumpattamdars). T. Govindan Nair's commentary is historically significant because it was published immediately after the Act came into force. At the time, the law was considered a major depature from previous "judge-made law," which many viewed as inconsistent. His analytical approach sought to reconcile the new statutory provisions with the traditional complex land-holding systems of Malabar region.

These documents are digitized as part of the Madras University Library digitization project.