Release notes

2,924 release notes

2011-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ കെ ദാമോദരൻ - പോരും പൊരുളും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന കെ ദാമോദരൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം. സി പി എം ചിന്തകനായ ഗ്രന്ഥകർത്താവ് സി പി ഐ നേതാവായ കെ ദാമോദരനെ വിമർശനപരമായി ഈ പുസ്തകത്തിൽ സമീപിക്കുന്നു. അനുബന്ധമായി ഏതാനും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

1965 ൽ പുന:പ്രസിദ്ധീകരിച്ച ജോർജ്ജ് മാത്തൻ രചിച്ച സത്യവാദഖേടം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മലയാള ഭാഷാ ഗദ്യ സാഹിത്യത്തിന് അതുല്യ സംഭാവനകൾ നൽകിയ പണ്ഡിതനായിരുന്നു ജോർജ്ജ് മാത്തൻ. അദ്ദേഹം ഇംഗ്ലീഷ്, എബ്രായ സുറിയാനി, ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലെ പുതുമകളെ സ്വാംശീകരിക്കുകയും മലയാള ഭാഷാഗദ്യത്തെ സമ്പന്നമാക്കുകയും ചെയ്തു.

1863 ൽ ജോർജ്ജ് മാത്തൻ രചിച്ച സത്യസന്ധതയെപ്പറ്റിയുള്ള ഒരു പ്രബന്ധമാണ് സത്യവാദഖേടം. മാതാപിതാക്കള്‍ മക്കളെ ചെറുപ്പം മുതല്‍ സത്യം സംസാരിച്ചു ശീലിപ്പിക്കേണ്ട ആവശ്യത്തെക്കുറിച്ചുള്ള പ്രതിപാദനമാണ് പുസ്തകത്തിൻ്റെ വിഷയം. സത്യവാദഖേടം, സത്യം എന്നീ പ്രകരണങ്ങൾ ഒന്നിച്ച് ചേർന്നുള്ള ഗ്രന്ഥം ക്രിസ്ത്യൻ ലിറ്ററേച്ചർ സൊസൈറ്റി സത്യത്തെ കുറിച്ചുള്ള പ്രകരണങ്ങൾ എന്ന പേരിൽ 1894 ൽ കോട്ടയം സി. എം. എസ് പ്രസ്സിൽ നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്നു. അതേരൂപത്തിൽ അന്നത്തെ അച്ചടിയിൽ ഉണ്ടായിരുന്ന മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ കൃതി ഇപ്പോൾ വിദ്യാർത്ഥിമിത്രം പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകത്തിലെ രണ്ടാമത്തെ ഭാഗമായ "സത്യം" എന്ന പേരിലുള്ള പ്രകരണം കോശി ആർച്ച് ഡീക്കനാൽ രചിക്കപ്പെട്ടതാണ്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1995 ൽ പുറത്തിറക്കിയ പോരൂക്കര തോമ്മാമല്പാൻ 150-ാം ചരമ വാർഷികം സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

സീറോ മലബാർ സഭയുടെ സന്യാസ സഭ ആയ കർമ്മലീത്താ സഭ അഥവാ സി എം ഐ-യ്ക്ക് അടിസ്ഥാനമിട്ട പോരൂക്കരയച്ചൻ്റെ ജീവിതം, പ്രവർത്തനങ്ങൾ, അദ്ദേഹവുമായി ബന്ധപ്പെട്ട ദേവാലയങ്ങൾ, പ്രാദേശിക സ്ഥലങ്ങൾ, മറ്റ് വ്യക്തികൾ തുടങ്ങിയവ വിവരിക്കുകയും സ്മരിക്കുകയുമാണ് ഈ ചരമ വാർഷിക സ്മരണികയിൽ ചെയ്യുന്നത്. കൂടാതെ ചിത്രങ്ങളും കവിതകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചരമ വാർഷികാഘോഷത്തിൻ്റെ വിശദ വിവരങ്ങൾ അവസാന ഭാഗത്ത് ചേർത്തിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1938-ൽ അച്ചടിച്ച ഭദ്രകാളീ വിജയം ആട്ടക്കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തോറ്റം പാട്ടിനെ അധികരിച്ച് പന്നിശ്ശേരിൽ നാണുപ്പിള്ള രചിച്ചതാണ് ഈ ആട്ടക്കഥ. നിഴൽക്കുത്ത് എന്ന കഥകളി പ്രബന്ധത്തിൻ്റെ കൂടി രചയിതാവാണ് ഗ്രന്ഥകാരൻ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

തിരുവനന്തപുരത്തെ ശ്രീചിത്തിരതിരുനാൾ ഗ്രന്ഥശാലയുടെ 1953 ൽ പുറത്തിറക്കിയ പുസ്തകപ്പട്ടികയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ടി ഗ്രന്ഥശാലയിൽ 1952 ഡിസംബർ 31 വരെ ശേഖരിച്ച പുസ്തകങ്ങളുടെ കാറ്റലോഗ് ആണ് ഈ പുസ്തകം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

1965ൽ പ്രസിദ്ധീകരിച്ച C. S. Bhandari, J. M. Ure, J. S. Bhandari എന്നിവർ ചേർന്ന് രചിച്ച Read and At സീരീസിലുള്ള Read and Act - Book Four എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

Through this post we are releasing the scan of D V K Garden Library written by John Neelankavil released in the year 2024

This book is all about the D.V.K. Garden Library - An environment for Enlightenment. This Library is an extension of DVK Central Library, Dharmaram College in Bangalore as an outdoor reading and research space designed to foster reflective reading and produce high quality knowledge. It exemplifies a harmonious blend of nature and intellect, offering a unique sanctuary for learning and enlightenment. Spanning 50000 square feet, this thoughtfully designed space incorporates three major kosas and thirty three distinct Mandalas, ( photo and write up of each Mandalas provided in the book) each imbued with specific energies to enhance the learning experience. It is connected with power and data connectivity for as part of its research facilities. From tranquil reading areas to symbolic installations, every element is meticulously crafted to support reflection, research and personal flourishing. This Library honors the tradition of sacred learning spaces and provides a modern environment that fosters and thorough intellectual engagement and spiritual enrichment, making it a true haven for knowledge seekers.

This document is digitized as part of the Dharmaram College Library digitization.

1956ൽ  കേരള സർക്കാർ പ്രസിദ്ധീകരിച്ച സാമാന്യ ശാസ്ത്രം - സ്റ്റാൻഡേർഡ് 9 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

രചയിതാക്കളിൽ ഊർജ്ജതന്ത്രം അധ്യാപകൻ്റെയും രസതന്ത്രം അധ്യാപകൻ്റെയും പേരുകളുടെ കൂടെ ജീവശാസ്ത്ര അധ്യാപകൻ്റെ പേരുണ്ടെങ്കിലും പുസ്തകത്തിൽ ജീവശാസ്ത്ര സംബന്ധിയായ വിഷയം കാണുന്നില്ല.

ഡൊമനിക്ക് നെടും‌പറമ്പിൽ

ശ്രീ ശാരദാനന്ദ സ്വാമികളുടെ ആദ്ധ്യാത്മിക സംഭാഷണങ്ങൾ എന്ന ലഘു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ആഗമാനന്ദ സ്വാമികളാണ് സംഭാഷണങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിലെ പേജ് ആരംഭിക്കുന്നത് 117-ലായതിനാൽ, ഇത്തരം സംഭാഷണങ്ങളുടെ അച്ചടിച്ച പരമ്പരയിൽ പെട്ട ഒന്നാണിതെന്ന് കരുതുന്നു. ആദ്ധ്യാത്മിക വിഷയങ്ങൾ ചോദ്യോത്തര രൂപത്തിൽ ചേർത്തിരിക്കുന്നു.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

1961ൽ  കേരള സർക്കാർ പ്രസിദ്ധീകരിച്ച ജനറൽ സയൻസ് പുസ്തകം 5 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ

1938-ൽ ഫാറം 2-ലെ വിദ്യാർത്ഥികൾക്കായി ടി. നാരായണ മേനോൻ എഴുതിയ മലയാള ഇന്ത്യാ ചരിത്രം ഒന്നാം ഭാഗം എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാബർ സ്ഥാപിച്ച മുഗൾ സാമ്രാജ്യത്തിൻ്റെ ഭരണകാലഘട്ടവും  ഇംഗ്ലീഷുകാരുടെ ഇന്ത്യയിലേക്കുള്ള വരവും മറ്റു ചരിത്രനായകരുടെ ജീവിതകാലവും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.