Release notes

2,924 release notes

2005-ൽ പ്രസിദ്ധീകരിച്ച, യുക്തിവിചാരം മാസികയുടെ ഡിസംബർ ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

യുക്തിവാദിപ്രചാരണത്തിനായി തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മാസിക ആയിരുന്നു യുക്തിവിചാരം. എ വി ജോസിൻ്റെ പത്രാധിപത്യത്തിൽ ആയിരുന്നു മാസിക ഇറങ്ങിയിരുന്നത്. മുപ്പത്തി ആറ് വർഷം മാസിക പ്രസിദ്ധീകരിച്ചു. എല്ലാ തരത്തിലുമുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായുള്ള ലേഖനങ്ങൾ, ശാസ്ത്രീയ വീക്ഷണവും യുക്തിവാദ മനോഭാവവും വളർത്തുന്ന എഴുത്തുകൾ എന്നിവ മാസികയിൽ പ്രസിദ്ധീകരിച്ചു. എല്ലാ മതങ്ങളും നിശിതമായി വിമർശിക്കപ്പെട്ടു.

1962-ൽ എ വി ജോസിൻ്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ വെച്ചു നടത്തിയ യുക്തിവാദികളുടെ സൗഹൃദ സംഗമം ആണ് നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കമുള്ള യുക്തിവാദ കൂട്ടായ്മ. എം സി ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപിള്ള, വി ടി ഭട്ടതിരിപ്പാട് ഇങ്ങനെ പലരും ആ കൂട്ടായ്മയിൽ അംഗങ്ങളായിരുന്നു. 1967 ഡിസംബറില്‍ നടന്ന സംഗമമാണ് കേരള യുക്തിവാദി സംഘത്തിന്റെ ജനനത്തിലേക്ക് നയിച്ചത്.

യുക്തിവാദിയും രണരേഖ എന്ന മാസികയുടെ പത്രാധിപരും ആയിരുന്ന, കൊല്ലത്തു നിന്നുള്ള ശ്രീനി പട്ടത്താനമാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

2000 – ൽ  നവജീവ പരീക്ഷത് പാല പ്രസിദ്ധീകരിച്ച പ്ലാസിഡ് - സി എം ഐ - ജന്മശതാബ്ധി എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2000 - പ്ലാസിഡ് - സി എം ഐ - ജന്മശതാബ്ധി

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1935 -ൽ പ്രസിദ്ധീകരിച്ച, കത്തോലിക്ക യുവലോകം  എന്ന ദ്വിമാസിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്ക യുവജനസഖ്യം പ്രസിദ്ധീകരിക്കുന്ന ഒരു ദ്വിമാസിക ആണ് ഇതു്. ഒണോരേ സ്മാരകം, ആഹാര പദാർത്ഥങ്ങളും ജനസംഖ്യാവർദ്ദനവും വിശ്വശാന്തി , മംഗളപത്രം എന്നിവയാണു ഇതിലെ ഉള്ളടക്കം.  ഡോക്ടർ പീ ജെ തോമസ്സിൻ്റെ  ഒരു article ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതു ശ്രദ്ദേയമാണു്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1985-ൽ പ്രസിദ്ധീകരിച്ച, തോമസ് ചാത്തംപറമ്പിൽ എഴുതിയ സഭാവിജ്ഞാനീയത്തിന് ഒരു മുഖവുര എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തിരുസഭയുടെ ഭൗതികവും ആദ്ധ്യാത്മികവുമായ അടിത്തറകളെ വിശുദ്ധഗ്രന്ഥത്തിൻ്റെയും സഭാപിതാക്കന്മാരുടെ പ്രബോധങ്ങളുടെയും വെളിച്ചത്തിൽ നോക്കിക്കാണുവാനും കൽദായ ഭാരത സഭയുടെ മഹത്തായ പാരമ്പര്യത്തിലേക്ക് അല്പം വെളിച്ചം വീശുവാനുമുള്ള ശ്രമമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1967 -ൽ പ്രസിദ്ധീകരിച്ച, കോൺസ്റ്റാൻ്റിൻ ജോർജിയേവിച്ച് പൗസ്തോവ്സ്ക്കി എഴുതിയ പൗസ്തോവ്സ്ക്കിയുടെ തിരഞ്ഞെടുത്ത കഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ കൃതി പരിഭാഷപ്പെടുത്തിയത് എം. പ്രഭാകരൻ ഉണ്ണിയാണ്.

1967-പൗസ്തോവ്സ്ക്കിയുടെ തിരഞ്ഞെടുത്ത കഥകൾ- കോൺസ്റ്റാൻ്റിൻ ജോർജിയേവിച്ച് പൗസ്തോവ്സ്ക്കി

വിപ്ലവത്തിനു മുമ്പുള്ള കാല്പനിക പാരമ്പര്യത്തെ സോവിയറ്റ് കാലഘട്ടത്തിലേക്ക് നയിച്ച,ചെറുകഥകളിലൂടെ പ്രശസ്തനായ സോവിയറ്റ് ഫിക്‌ഷൻ എഴുത്തുകാരനാണ് പൗസ്റ്റോവ്സ്ക്കി. റഷ്യൻ ഭാഷയിൽ പൗസ്തോവ്സ്ക്കിയുടെ തിരഞ്ഞെടുത്ത കഥകൾ ഒരുസമാന്തരമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്, അതിലെ മികച്ച ആറു കഥകളാണ് റഷ്യൻ ഭാഷയിൽ നിന്നും മലയാളത്തിലേക്കു് വിവർത്തനംചെയ്തിട്ടുള്ള പൗസ്തോവ്സ്ക്കിയുടെ തിരഞ്ഞെടുത്ത കഥകൾ എന്ന ഈ കൃതി. മലയാളിയായ ശ്രീ. മാവത്ത് പ്രഭാകരനുണ്ണി റഷ്യയിൽ എത്തുകയും ഭാഷ അഭ്യസിക്കുകയും,റഷ്യൻ സാഹിത്യം റഷ്യനിൽ പാരായണം ചെയ്തു് ആസ്വദിക്കുകയും ചെയ്തപ്പോൾ, പുരോഗമന ആശയങ്ങൾ മുന്നോട്ടു വെക്കുന്ന റഷ്യൻ സാഹിത്യം നമ്മുടെ നാടിനും ആവിശ്യമാണ് എന്ന തോന്നലിൽ ആണ് ഈ പുസ്തകം വിവർത്തനം ചെയ്തത്,പ്രഭാത് ബുക്ക് ഹൗസ് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് .

ഈ പുസ്തകത്തിൻ്റെ കവർ പേജ് നഷ്ടപ്പെട്ടിരിക്കുന്നു .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

1965-ൽ പ്രസിദ്ധീകരിച്ച, മുട്ടത്തു വർക്കി എഴുതിയ പൊന്നുകൊണ്ട് ഒരാൾരൂപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭീകരമായ ദാരിദ്ര്യത്തിലൂടെ ഉയർന്ന എഴുത്തുകാരനായി മാറിയ, പ്രൊളറ്റേറിയറ്റ് സാഹിത്യത്തിന്റെ (Proletarian Literature) പിതാവും റഷ്യൻ സാഹിത്യകാരനുമായ മാക്സിം ഗോർക്കിയുടെ ആത്മകഥയാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1977 ൽ Diocese of Jagdalpur പ്രസിദ്ധീകരിച്ച Diocese of Jagdalpur - Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ആശംസാ സന്ദേശങ്ങൾ, പത്രാധിപ കുറിപ്പ്, ആമുഖം, ജഗദാല്പൂർ രൂപതയുടെ തുടക്കവും, ചരിത്രവും സചിത്ര ലേഖനങ്ങളും, രൂപതയുടെ പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങളും, ബസ്തറിലെ ആവാസവ്യവസ്ഥ, വിദ്യാഭ്യാസം, മനുഷ്യർ, വ്യവസായസംരംഭങ്ങൾ, പരസ്യങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് സ്മരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post we are releasing the scan of the Mount Carmel College Bangalore Annual 2001-2002. 

The annual provides the details of the activities of the college during the academic year 2001-02 and features creative writing by the students. It contains the Annual Report of the College for the year 2001-02 and various articles and poems written by the students in English, Hindi, Tamil, Kannada and French and Sanskrit. Photos of the Arts and Sports events, and achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel College Digitization Project.

Through this post we are releasing the scan of the Indian Immunology Society Conference Souvenir published in the year 1985.

This Souvenir was released on the occasion of the 12th National Conference of Indian Immunology Society from 14th to 16th December, 1985 held at Amala Cancer Hospital and Research Centre, Trichur. The contents of the Souvenir are Editorial, From the President's Desk, Articles on Kerala and her people, Kerala - a Profile, Literary Tradition of Kerala, Amala - an Overview and Cancer Care at Amala.

This document is digitized as part of the Dharmaram College Library digitization.

1947-ൽ പ്രസിദ്ധീകരിച്ച, കോൺഗ്രസ്സ് ഗീത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1885-ലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിതമായത്. 1885-ൽ ബോംബെയിൽ വെച്ചു നടന്ന ഒന്നാം കോൺഗ്രസ്സ് മുതൽ 1946-ൽ മീററ്റിൽ വെച്ചു നടന്ന അമ്പത്തിനാലാമത് കോൺഗ്രസ്സ് വരെ നടന്ന അധ്യക്ഷപ്രസംഗങ്ങളുടെ സംഗ്രഹമാണ് ഈ പുസ്തകത്തിൽ ഉള്ളത്. സ്വാതന്ത്ര്യലബ്ദിക്കു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങളുടെയും സംഭവബഹുലമായ പ്രക്ഷോഭണ പരിപാടികളുടെയും ചരിത്രം കൂടിയാണ് ഈ ചെറു ഗ്രന്ഥം. കെ പി നാരായണൻ ആണ് ഈ പ്രസംഗങ്ങൾ സമാഹരിച്ചത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

1988 ൽ ഫ്രാൻസിസ്കൻ ക്ലാര സഭയുടെ ദേവമാതാ പ്രോവിൻസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ FCC Devamatha Province Centenary  സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രമുഖരുടെ ആശംസകൾ, ഫ്രാൻസിസ്കൻ ക്ലാര സഭയുടെ ഒരു നൂറ്റാണ്ടിൻ്റെ ചരിത്രം, സ്മരണകൾ, ഈടുറ്റ ലേഖനങ്ങൾ, കവിതകൾ, സഭയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആദ്യകാല ചിത്രങ്ങൾ, ശതാബ്ദി ആഘോഷങ്ങളുടെ ചിത്രങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1963- ൽ നാലാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച , റ്റി .കെ . പത്മനാഭൻ എഴുതിയ അനുദിന വിജ്ഞാനം - Grade IV എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - അനുദിന വിജ്ഞാനം -Grade IV- റ്റി .കെ . പത്മനാഭൻ

പട്ടണങ്ങളിൽ പണ്ട് കാലത്തു ഉപയോഗിച്ചിരുന്ന ജലവിതരണ സംവിധാനത്തെക്കുറിച്ചും,വിമാനനിർമ്മിതിയുടെ ഉല്പത്തിയെ പറ്റിയും, പഞ്ഞിയുടെ സംസ്ക്കരണത്തെക്കുറിച്ചും, എങ്ങനെയാണു കടലാസ് നിർമ്മാണം, പട്ടുകളുടെയും മറ്റു നാരുകളുടെയും സംസ്ക്കരണം, ബ്ലീച്ചിങ്,മെഴ്സ്റൈസിംഗ് മുതലായവ രീതികൾ എങ്ങനെയാണു ചെയ്യുന്നത്, എങ്ങനെയാണു തണുപ്പിക്കൽ, ആവിയെന്ത്രങ്ങളുടെ പ്രവർത്തനം,സ്ഫോടനസാധനങ്ങളുടെ പരിചയപ്പെടുത്തൽ,നിത്യ ജീവിതത്തിൽ വളരെയധികം ഉപയോഗപ്രദമായ റബ്ബറിൻ്റെ വ്യാവസായിക നിർമ്മിതി,ഇവയെല്ലാം തന്നെ പത്തോളം അദ്ധ്യായങ്ങളിലായി ചിത്രങ്ങൾ സഹിതം വിശദമായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത് കേരള പ്രസ്സ്,തിരുവനന്തപുരമാണ്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.