Release notes

2,924 release notes

1978-ൽ പ്രസിദ്ധീകരിച്ച, വറുഗീസ് കാഞ്ഞിരത്തിങ്കൽ എഴുതിയ കേരളദീപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിൽ ജനിച്ച ഒരു കത്തോലിക്കാ പുരോഹിതനും സാമൂഹ്യ പരിഷ്കർത്താവും ആധ്യാത്മിക നേതാവുമായ സെയിന്റ് കുര്യാക്കോസ് എലിയാസ് ചാവറയച്ചൻ്റെ ജീവചരിത്രമാണ് ഈ കൃതി. ചാവറ പിതാവിന്റെ ജീവിതം ആധ്യാത്മികതയും സാമൂഹിക സേവനവും സമന്വയിപ്പിച്ച ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ സംഭാവനകൾ ഇന്ന് വരെ കേരളത്തിലെ വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ പ്രതിഫലിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1978 ൽ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിൻ്റെ മെത്രാഭിഷേക രജതജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച Episcopal Silver Jubilee - Joseph Cardinal Parecattil എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എറണാകുളം അതിരൂപതയിലെ കത്തീഡ്രൽ ദേവാലയത്തിൻ്റെ വിവിധ ചിത്രങ്ങൾ, പാറേക്കാട്ടിൽ തിരുമേനിയുടെ സംക്ഷിപ്ത ജീവചരിത്രം, ജൂബിലി ആഘോഷങ്ങളുടെ വിശദവിവരങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1971-ൽ പ്രസിദ്ധീകരിച്ച, ഗ്രിഗറി എഴുതിയ മിഷൻ സ്മരണകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഫാദർ ഗ്രിഗറി സിറോ മലബാർ സഭയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ്. അദ്ദേഹത്തിൻ്റെ ജീവിതവും സേവനവും സഭയുടെ വളർച്ചക്കും സമൂഹത്തിൻ്റെ ക്ഷേമത്തിനും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1921 ൽ സ്ഥാപിതമായ പന്തളം കത്തോലിക്കാ മിഷനിൽ സേവനമനുഷ്ടിച്ച രചയിതാവിൻ്റെ 1925 വരെയുള്ള കാലഘട്ടത്തിലെ മിഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച സ്മരണകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1947 ൽ Sacred Heart English School Champakulam പ്രസിദ്ധീകരിച്ച രജതജൂബിലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സ്കൂളിൻ്റെ സ്ഥാപനം മുതലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട്, സ്കൂളിൻ്റെ സ്ഥാപനം മുതൽ അവിടെ സേവനമനുഷ്ടിച്ചിട്ടുള്ള മാനേജർമാർ, ഹെഡ് മാസ്റ്റർമാർ, അധ്യാപകർ, ബിരുദദാരികളായ പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ പേരുവിവരങ്ങൾ, രജതജൂബിലി ആഘോഷത്തിൻ്റെ വിശദവിവരങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1983 -ൽ പ്രസിദ്ധീകരിച്ച, ജ്യോർജി ദിമിത്രോവ് എഴുതിയ തിരഞ്ഞെടുത്ത കൃതികൾ - വോള്യം1 എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ കൃതി പരിഭാഷപ്പെടുത്തിയത് സഖാവ് ബിനോയ് വിശ്വമാണ്.

1983- തിരഞ്ഞെടുത്ത കൃതികൾ -1 - ജ്യോർജി ദിമിത്രോവ്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

ബൾഗേരിയായിലെ ട്രേഡ് ‌യൂണിയൻ-കമ്മ്യൂണിസ്ററ് പ്രസ്ഥാനത്തിൻ്റെ പ്രണേതാക്കളിൽ പ്രമുഖനായിരുന്നു ജ്യോർജി ദിമിത്രോവ്.നാലു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ക്ലേശ പൂർണവും,ത്യാഗോജ്‌ജ്വലവും ആയ സമരത്തിലൂടെ ബൾഗേരിയായിലെ തൊഴിലാളികളേയും കൃഷിക്കാരേയും വിജയകരമായ വിപ്ലവത്തിലേക്ക് അദ്ദേഹം നയിച്ചു.സോഷ്യലിസ്റ്റ് ബൾഗേരിറിയയുടെ ഒന്നാമത്തെ പ്രസിഡൻറും പ്രധാനമന്ത്രിയുമെന്ന നിലയിൽ സ്വന്തം മാതൃഭൂമിയിൽ പുതിയ സോഷ്യലിസ്ററ് സമൂദായം പടുത്തുയർത്തിയ ധീരനായ വിപ്ലവകാരിയാണ്.

ദിമിത്രോവിൻ്റെ ലഘു ജീവചരിത്രം,ബൾഗേരിയൻ കമ്മ്യൂണസ്ററ് പാർട്ടിയുടെ ജനറൽ സെകട്ടറിയും,സോഷ്യലിസ്ററ് ബൾഗേ രിയയുടെ പ്രസിഡൻറുമായ സഖാവ് ഷിവ് ക്കൊവ് എഴുതിയ ഒരു അനുസ്മ‌രണം, അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഒരു വഴിതിരിയൽ ഘട്ടമെന്നു പറയാവുന്ന റൈഷ് സ്ററാഗ് തീവയ്പു കേസ് വിചാരണ സംബന്ധിച്ച രേഖകൾ എന്നിവ ഒന്നാം വോള്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു കമ്മ്യൂണിസ്ററ് വിപ്ലവകാരിയുടെ ആത്മവിശ്വസവും ശുഭപ്രതീക്‌ഷയും ഭാവി സംഭവ വികാസങ്ങളെ ശാസ് (തീയമായി ദീർഘദർശനം ചെയ്യാനുളള കഴിവും ഈ വോള്യത്തിൽ കൊടുത്തിട്ടുളള കൃതികളിലുടനീളം കാണാൻ സാധിക്കുന്നു.ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രഭാത് ബുക്ക് ഹൗസ് ആണ്.

1972 ൽ വിശുദ്ധ തോമാശ്ലീഹയുടെ പത്തൊൻപതാം ചരമശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ സെൻ്റ് തോമസ് ചരമശതാബ്ദി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെ മുഴുവനും വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി പുതുജീവനിൽ പങ്കാളിത്തം എന്ന മുദ്രാവാക്യത്തോടെ അഖിലകേരളാടിസ്ഥാനത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ പല കർമ്മപദ്ധതികളും ഇടവക തലത്തിലും രൂപതാതലത്തിലും നടപ്പാക്കുന്നതിനു മാർഗ്ഗനിർദ്ദേശം നൽകുന്നു ഈ സ്മരണിക. മതമേലധ്യക്ഷന്മാർ, പ്രധാനമന്ത്രി, സംസ്ഥാന ഗവർണ്ണർ, മുഖ്യമന്ത്രി തുടങ്ങിയവരുടെ ആശംസകൾ, സീറോ മലബാർ, ലാറ്റിൻ, സീറോ മലങ്കര, ഓർത്തഡോക്സ് സിറിയൻ, മാർതോമ്മ സിറിയൻ, സി.എസ്.ഐ തുടങ്ങിയ സഭകളുടെ ആർച്ച് ബിഷപ്പുമാരുടെയും ബിഷപ്പുമാരുടെയും ഫോട്ടോകൾ, ലത്തീൻ ബൂളായുടെ മലയാള പരിഭാഷ, സംയുക്ത ഇടയലേഖനം, വൈദികരുടെ സഭയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ, കേരള സഭാ ചരിത്രത്തിലെ നാഴികക്കല്ലുകൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1972 ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രീ ഡിഗ്രി - പ്രായോഗിക രസതന്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1964-ൽ പ്രസിദ്ധീകരിച്ച, ഓം പ്രകാശ് മന്ത്രി എഴുതിയ മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രചയിതാവ് പീക്കിങ്ങിൽ വിദേശ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹിന്ദി ട്രാൻസ്ലേറ്ററായി കുടുംബസമേതം താമസിച്ച സമയത്ത് അദ്ദേഹത്തിൻ്റെ വ്യക്തി പരമായ അനുഭവസമ്പത്തിൻ്റെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട കൃതിയാണിത്. ചൈനയുടെ ആശയപരവും, രാഷ്ട്രീയവുമായ നയങ്ങളിൽ വന്ന മാറ്റങ്ങൾ, സോവിയറ്റ് യൂണിയനോടും ഇന്ത്യയോടും തെറ്റായ സമീപനങ്ങൾ കൈ കൊള്ളാനുണ്ടായ സാഹചര്യങ്ങൾ, സോഷ്യലിസ്റ്റ് പരിപാടികൾ നടപ്പിൽ വരുത്തുന്നതിൽ ചൈനക്ക് തെറ്റു പറ്റിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

1936-ൽ കെ. പത്മനാഭക്കുറുപ്പ് പ്രസിദ്ധീകരിച്ച, കുഞ്ചൻ നമ്പ്യാർ എഴുതിയ ഭഗവത് ദൂത് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1936- ഭഗവത് ദൂത്- കുഞ്ചൻ നമ്പ്യാർ

കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിലെ മലയാളത്തിലെ പ്രമുഖ ഭാഷാ കവിയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹീക വിമർശനമാണ് അദ്ദേഹത്തിൻ്റെ രചനയുടെ മുഖമുദ്ര .കുഞ്ചൻ നമ്പ്യാരുടെ ആദ്യകാല കൃതികളിൽ ഒന്നാണ് ഭഗവത് ദൂത്. പതിന്നാലു ഭിന്ന വ്യത്തങ്ങളിൽ എഴുതിയിരിക്കുന്ന ഈ കൃതി മഹാഭാരത കഥയെ ഇതിവ്യത്തമായി സ്വീകരിച്ചിട്ടുള്ള ഒരു തുള്ളൽകൃതിയാണ്. പണ്ഡിതരെയും പാമരരേയും ഒരു പോലെ രസിപ്പിക്കുക, സാഹിത്യത്തിലൂടെ നിശിതമായ പരിഹാസമുപയോഗിച്ചു സമുദായിക പരിഷ്കാരം നിർവഹിക്കുക എന്ന ഉദ്ദേശ്യമാണ് കവി എന്ന നിലയിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. നമ്പ്യാരുടെ തുള്ളൽ കാവ്യങ്ങളിൽ കാണുന്ന ഭാഷാ ശൈലി ജന്മസിദ്ധമായ അദ്ദേഹത്തിൻ്റെ കഴിവാണ്. മലയാള സാഹിത്യത്തിലെ അനശ്വരപ്രസ്ഥാനത്തിൻ്റെ മാർഗ്ഗദർശിയായ നമ്പ്യാർ പൂർവഗാമികളായ കവിവര്യന്മാരുടെ ചുവടുകളെ അനുസരിക്കാതെ സ്വന്തം മാർഗത്തിലൂടെ ഉന്നതസ്ഥാനം നേടിയ വ്യക്തിയാണ്. നമ്പ്യാരുടെ ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിൻ്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികളിൽ പ്രകടമാകുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ പാണ്ഡവരുടെ ദൂതനായി കുരുക്ഷേത്ര യുദ്ധത്തിന് മുൻപായി കൗരവരുടെ രാജ്യസദസ്സിൽ ദൂതിനു പോകുന്ന ഭാഗം ലളിതവും ഹാസ്യരസം ചേർത്തും അവതരിപ്പിച്ചിരിക്കുന്നു. ദൂതിനെ പ്രധാനമാക്കി വിസ്തരിച്ചിരിക്കുകയാൽ സനൽകുമാരോപദേശം, ബലഭദ്രവാക്യം, വിദുരോപദേശം എന്നിങ്ങനെ പല ഭാഗങ്ങളും വെട്ടി ചുരുക്കിയുട്ടുണ്ട്. കെ. പത്മനാഭക്കുറുപ്പാണ് ഇതിൻ്റെ പ്രസാധകൻ . വിദ്യാർത്ഥികൾക്കുവേണ്ടി ഏഴുവൃത്തങ്ങൾ മാത്രമേ ഈ പ്രസാധനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Through this post we are releasing the scan of  KARMA - Theosophical Manual centenary edition written by Annie Besant Karma is the fourth book in her series of Theosophical Manuals, a collection designed to provide a simple explanation of Theosophical teachings. The book explores the concept of karma, a law of cause and effect, emphasizing that our actions have consequences and shape our future lives. Besant also examines the relationship between karma and reincarnation, highlighting the importance of taking responsibility for our actions and striving for harmony with the laws of karma. 

We have received this document for digitization from the personal collection of  C.K. Moosad

1958 –ൽ  പ്രസിദ്ധീകരിച്ച ഒരപ്പക്കഷണവും ശവപ്പെട്ടിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1958- ഒരപ്പക്കഷണവും ശവപ്പെട്ടിയും

വിവിധ ഭാഷകളിൽ നിന്നുള്ള ആറ് വ്യത്യസ്തങ്ങളായ ചെറുകഥകൾ പരിഭാഷപ്പെടുത്തിയത് ഡോക്ടർ കെ. സി. പത്മാവതി ആണ്. ജീവിതത്തിൻ്റെ വൈരുധ്യങ്ങളും മനുഷ്യൻ്റെ അപരിചിതമായ വശങ്ങളും കോർത്തിണക്കിയ കഥകൾ വിവിധങ്ങളായ സാമൂഹിക പശ്ചാത്തലങ്ങളിൽ ജന്മം എടുത്തവയാണ്.സാധാരണക്കാരായ മനുഷ്യരുടെ അവഗണിക്കപ്പെട്ട അനുഭവങ്ങൾ ഭാഷയുടെ സുതാര്യതയാലും ആഴമുള്ള രചനാ ശക്തിയാലും വായനക്കാരെ ആഴത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

1962 ൽ പ്രസിദ്ധീകരിച്ച ആൽബർട്ട് ഹാർക്നെസ് രചിച്ച, അമേരിക്കൻ സംസ്കാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1962 – അമേരിക്കൻ സംസ്കാരം

അമേരിക്കൻ സമൂഹത്തിൻ്റെ വികസനത്തെ,സാമൂഹിക സാംസ്ക്കാരിക പശ്ചാത്തലത്തിൽ ആഴമായി വിശകലനം ചെയ്യുന്നു.അമേരിക്കയുടെ സ്വാതന്ത്ര്യ ബോധം ,വ്യക്തിത്വ വികാസം,വിദ്യാഭ്യാസ മൂല്യങ്ങൾ, മതബോധം,ജനാധിപത്യ വിശ്വാസം തുടങ്ങിയ ഘട്ടങ്ങൾ ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു.അമേരിക്കൻ സംസ്ക്കാരം എങ്ങനെ സ്ഥിരമായി മാറ്റത്തിൻ്റെയും,നവോഥാനത്തിൻ്റെയും മാർഗ്ഗത്തിൽ സഞ്ചരിക്കുന്നുവെന്നും. ഉപനിവേശ കാലഘട്ടത്തിൽ തുടങ്ങിയ ഈ സംസ്ക്കാരത്തിൻ്റെ മാറ്റങ്ങൾ,സാമ്പത്തീക വളർച്ച,സാങ്കേതിക പുരോഗതി, സമൂഹീക മാറ്റങ്ങൾ എന്നിവ എങ്ങനെ രൂപപ്പെടുന്നുവെന്നും കൃത്യമായിപ്പറയുന്നു. ഹാർക്നെസിൻ്റെ ആഴമുള്ള ആശയങ്ങളെ ഭാഷസൗന്ദര്യത്തോടെക്കൂടിയും, പാശ്ചാത്യസംസ്‌ക്കാരത്തെ മലയാളികൾക്ക് മനസിലാകുന്ന രീതിയിലും  പരിഭാഷപ്പെടുത്തിയത് പി സി ദേവസ്യ ആണ്.അമേരിക്കൻ സാംസ്കാരിക ചരിത്രത്തിലെ വിവിധ ഘട്ടങ്ങളെ ഏഴ് അദ്ധ്യായങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. 1626 മുതലുള്ള പതിനേഴും, പതിനെട്ടും,പത്തൊൻപതും നൂറ്റാണ്ടുകളിലുണ്ടായ സംഭവങ്ങൾ മുതൽ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ അമേരിക്കൻ സമകാലിക സംസ്കാരത്തിൻ്റെ അവ ലോകനം വരെ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.