Release notes

2,924 release notes

1918-ൽ പ്രസിദ്ധീകരിച്ച, പി. ഗോവിന്ദപ്പിള്ള എഴുതിയ മലയാളഭാഷാചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

രണ്ടു വോള്യങ്ങളായി പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ രണ്ടാം വോള്യം ആണ് ഈ പുസ്തകം. മലയാള ഭാഷയുടെ ഉദ്ഭവം, വളർച്ച, വ്യാകരണം, ഭാഷാശൈലികൾ എന്നിവയിലൂടെ മലയാളഭാഷയുടെ ചരിത്രപരമായ വളർച്ചയെ ആഴത്തിൽ പരിശോധിക്കുന്നു. കൂടാതെ, പ്രാചീന സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും സൂക്ഷ്മവിശകലന വിധേയമാക്കുന്നു

ഈ ഗ്രന്ഥം മലയാള ഭാഷയുടെ ചരിത്രത്തെ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഭാഷാശാസ്ത്രജ്ഞർക്കും എഴുത്തുകാർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അമൂല്യമായ റഫറൻസ് ആണ്. ഇതിൻ്റെ ഒന്നാം ഭാഗം ഡിജിറ്റൈസേഷനു ലഭിക്കുന്നതിനായി ഞങ്ങൾ ശ്രമിക്കുന്നുണ്ട്

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

1968 ൽ  സീറോ മലബാർ സഭ പ്രസിദ്ധീകരിച്ച, സീറോമലബാർ സഭയുടെ കുർബാനക്രമം എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുർബ്ബാനക്രമം സംബന്ധിച്ച് പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ഈ പുസ്തകത്തിൻ്റെ തുടക്കത്തിൽ പ്രതിപാദിച്ചിരിക്കുന്നു. തുടർന്ന് പുരോഹിതൻ തിരുവസ്ത്രങ്ങൾ ധരിക്കുമ്പോൾ ചൊല്ലുന്ന പ്രാർത്ഥനകളിൽ തുടങ്ങി , കുർബ്ബാനയുടെ അവസാനഘട്ടംവരെയും ഈ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of Cochin Chamber of Commerce Report Published in 1929 This report offers a comprehensive overview of the economic landscape in the Cochin region during that period. Established in 1857, the Cochin Chamber of Commerce & Industry is the oldest chamber in Kerala and one of the oldest in India.

This document is digitized as part of the Madras University Library digitization project.

1952-ൽ പ്രസിദ്ധീകരിച്ച, മണപ്പാട്ട് പി. കുഞ്ഞുമുഹമ്മദ് എഴുതിയ ഭക്ഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാരീരികം, മാനസികം, അദ്ധ്യാത്മികം, സാമുദായികം, രാഷ്ട്രീയം തുടങ്ങി മനുഷ്യർക്ക് വേണ്ട എല്ലാവിധത്തിലുമുള്ള ഭക്ഷണകാര്യങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. രചയിതാവിൻ്റെ സ്വന്തം അനുഭവങ്ങളൂടെ വെളിച്ചത്തിൽ ഉദാഹരണങ്ങളോടുകൂടിയാണ് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. ഭക്ഷണക്കാര്യം പറയുന്നതോടൊപ്പം തന്നെ മതം, സമുദായം, രാഷ്ട്രം മുതലായ എല്ലാ വിഷയങ്ങളും ഫലിതരസത്തോടെ സ്പർശിച്ചിട്ടുണ്ട്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1921-ൽ പ്രസിദ്ധീകരിച്ച,  ചുനക്കര ഉണ്ണികൃഷ്ണവാരിയർ സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്ത ഭാരതചമ്പു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാരതചമ്പു എന്നത് ചമ്പുകാവ്യശൈലിയിൽ എഴുതപ്പെട്ട ഒരു മഹത്തായ സാഹിത്യകൃതിയാണ്. ഇത് ഭാരതത്തിലെ ഏറ്റവും പ്രശസ്തമായ ഇതിഹാസങ്ങളിൽ ഒന്നായ മഹാഭാരതം അടിസ്ഥാനമാക്കി എഴുതപ്പെട്ടതാണ്. ചമ്പുകാവ്യം എന്നത് പദ്യവും ഗദ്യവും കൂട്ടിയുള്ള ഒരു കാവ്യശൈലിയാണ്. ഇതിൽ കഥയുടെ ഭാഗങ്ങൾ ഗദ്യരൂപത്തിലാണ് പറഞ്ഞിരിക്കുന്നത്, എന്നാൽ പ്രത്യേക സന്ദർഭങ്ങൾക്കും അനുഭവങ്ങൾക്കും പദ്യങ്ങൾ ഉപയോഗിക്കുന്നു. പദ്യങ്ങൾ പലവക സംസ്കൃത metres (ഛന്ദസ്സുകൾ) ഉപയോഗിച്ച് എഴുതുന്നു. അനന്തഭട്ടൻ എന്ന സ്മാർത്ത ബ്രാഹ്മണൻ ആണ് "ഭാരതചമ്പു"യുടെ കർത്താവായി കരുതപ്പെടുന്നത്. അദ്ദേഹം മലയാളത്തിലും സംസ്കൃതത്തിലും ഏറെ പ്രാവീണ്യമുള്ളവനായിരുന്നു. ഈ കൃതി സാംസ്കാരികമായി വലിയ പ്രാധാന്യമുള്ളതും, സംസ്കൃത-മലയാള സാഹിത്യത്തിന്റെ ഏകീകരണത്തിന്റെ ഉദാഹരണവുമാണ്. കാവ്യസൗന്ദര്യം, സംഗീതാത്മകത, ലാളിത്യഗദ്യങ്ങൾ എന്നിവ ചേർത്ത് കഥയെ ആകർഷകമാക്കി അവതരിപ്പിക്കുന്നു.

പുസ്തകത്തിലെ 376 നു ശേഷമുള്ള പേജ് നമ്പറിൽ അച്ചടി പിശക് വന്നിട്ടുള്ളതിനാൽ ശരിയായ പേജ് നമ്പറുകൾ പെൻസിൽ കൊണ്ട് ഇട്ടിരിക്കുന്നു. ഉള്ളടക്കത്തിൽ തുടർച്ചാപ്രശ്നങ്ങൾ കാണുന്നില്ല.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1941-ൽ പ്രസിദ്ധീകരിച്ച, കൽദായ സുറിയാനി കുർബ്ബാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 കൽദായ സുറിയാനി കുർബ്ബാന

ക്രിസ്തീയ ഭക്തികർമ്മങ്ങളിൽ വച്ച് ഏറ്റവും സംപൂജ്യമായ വിശുദ്ധ കുർബ്ബാന തുടക്കം മുതൽ അവസാനം വരെ, കാർമ്മികൻ അൾത്താരയിൽ അനുഷ്ഠിക്കുന്ന പൂജാക്രമങ്ങളേക്കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. കാർമ്മികനും ശുശ്രൂഷിയും സുറിയാനി ഭാഷയിൽ ചൊല്ലുന്ന കുർബ്ബാനയുടെ അർത്ഥം ഗ്രഹിച്ച് സകല വിശ്വാസികൾക്കും പൂർണ്ണഫലം പ്രാപിക്കുവാൻ ഈ ചെറിയ പുസ്തകം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1963-ൽ പ്രസിദ്ധീകരിച്ച, ക.നി.മൂ.സ. മാണിക്കത്തനാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സുവിശേഷം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പല പുരാതന ബൈബിൾ പഠനങ്ങളുടെയും വിവർത്തന ചരിത്രത്തിന്റെയും അടിസ്ഥാനമാണ് പ്ശീത്താ. പൈതൃകപരവും പുരാതനവുമായ ക്രിസ്ത്യൻ ഗ്രന്ഥമായ സുറിയാനി പ്ശീത്തായിൽ നിന്നും മാണിക്കത്തനാർ വിവർത്തനം ചെയ്ത കൃതിയാണിത്. ലൂക്കാ, മത്തായി, യോഹന്നാൻ, മാർക്കോസ് തുടങ്ങിയ പ്രവാചകന്മാർ എഴുതിയ പൈതൃകപരവും പുരാതനവുമായ ക്രിസ്ത്യൻ വിശുദ്ധഗ്രന്ഥങ്ങളിലെ ഈശോമിശിഹായുടെ സുവിശേഷങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1974-ൽ പ്രസിദ്ധീകരിച്ച, ജോർജ്ജ് ഡി' അൽമേയ്ഡ എഴുതിയ ആർക് വെൽഡനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വർക്ക്ഷോപ്പുകളിലും, വ്യവസായശാലകളിലും ഒഴിച്ചുകൂടാനാകാത്ത ഒരു സംഭവമാണ് വെൽഡനം. ഒരു ശാസ്ത്രവും കലയുമായ വെൽഡനത്തിൻ്റെ ആവശ്യം ദിനം തോറും വർദ്ധിച്ചുവരുന്നു. വെൽഡനത്തെ കുറിച്ച് വിശദമായി മലയാളത്തിൽ പഠിക്കാനായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകമാണിത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1951-ൽ പ്രസിദ്ധീകരിച്ച, മൃഗലക്ഷണം ഭാഷാ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951- മൃഗലക്ഷണം ഭാഷാ

വരാഹ സംഹിതയിൽ നിന്നുള്ള ചില അദ്ധ്യായങ്ങളെ മാത്രം എടുത്തു ചേർത്താണ്  "മൃഗലക്ഷണം ഭാഷാ' എന്ന ഈ പുസ്തകം രചിച്ചിരിക്കുന്നുത്. പശു, കാള, കുതിര, ആന, ശ്വാവ്, ആട്,കോഴി എന്നീ മൃഗങ്ങളുടെ ശുഭാശുഭലക്ഷണങ്ങളും, ശുഭാശുഭചേഷ്ടകളും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രധാന മൃഗങ്ങളായ പശു, കുതിര, ആന എന്നീ ജന്തുക്കളുടെ ഇംഗിതവും കൂടി ചേത്തിട്ടുണ്ട്. അവ പുറപ്പെടുവിക്കുന്ന ശബ്‌ദങ്ങളിലൂടെ ഉടമസ്ഥന് അനുഭവിക്കേണ്ടിവരുന്ന ശുഭാശുഭലക്ഷണങ്ങളും വിവരിച്ചിരിക്കുന്നു. ഇതിൻ്റെ രചയിതാവിൻ്റെ പേര്‌ എങ്ങും രേഖപ്പെടുത്തിയിട്ടില്ല. ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് പഞ്ചാംഗം പുസ്തകശാല, കുന്നംകുളമാണ് .

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

1951-ൽ ററി. ജി. പത്രോസ്  പ്രസിദ്ധീകരിച്ച, മധുരഗാനങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951- മധുരഗാനങ്ങൾ

ഇത് കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പാട്ടുപുസ്തകമാണ്. പാലാ നാരായണൻ നായർ ,ഓമല്ലൂർ പി. ഗീവറുഗീസ്,സി. സി. ദത്ത്,കലഞ്ഞൂർ എന്നിവർ രചിച്ച ഗാനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

Through this post, we are releasing the scan of the book New Directives on Syro Malabar Liturgy written by Antony Nariculam published in the year 1988.

This book is written with an attempt to explain the salient features of the latest directives from the Oriental Congregation. The complete text of directives and some important historical data are given in the appendix.

This document is digitized as part of the Dharmaram College Library digitization project.

Through this post, we are releasing the scan of the book  Cardinal Parecattil's Book on Liturgy written by Jose Kuriedath, Mathias Mundadan and Antony Narikulam published in the year 1987. In response to a review appeared in the Christian Orient,  an international theological quarterly, published from Paurastya Vidyapitham and St. Thomas Apostolic Seminary for promoting creative eastern theological thinking. the Authors are clarifying Cardinal Parecattil and his visions about the subject of Syro Malabar Liturgical renewal and vindicating his position. This document is digitized as part of the Dharmaram College Library digitization project.