Release notes

2,924 release notes

1939 – ൽ  മാന്നാനത്തു നിന്നും  പ്രസിദ്ധീകരിക്കപ്പെട്ട ആദ്യപ്രതിയായ മലങ്കര സഭാമാതാവിൻ്റെ ഒരു വീര സന്താനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പുസ്തകത്തിൻ്റെ ഉള്ളടക്കത്തിൽ വിശദമാക്കുന്നത് ഈ പുസ്തകം വലിയൊരു ആത്മീയചരിത്ര ഗ്രന്ഥം മാത്രമല്ല, കേരളത്തിലെ 19-ാം നൂറ്റാണ്ടിലെ സാമൂഹിക–മതപരമായ പശ്ചാത്തലത്തെ ആഴത്തിൽ പരിശോധിക്കുന്നതാണ്. ഇതിൽ ധന്യനായ കുരിയാക്കോസ് ഏലിയാസ് ചാവറയുടെ (Blessed Kuriakose Elias Chavara) ജീവിതവും സേവനങ്ങളും പകർത്തിയിരിക്കുന്നു.

ചാവറയുടെ ആത്മീയതയും മഠജീവിതം നയിച്ച മാതൃകയും.ശിഷ്ടാചാര പുതുക്കലുകൾ, കുർബ്ബാന പുസ്തകങ്ങൾ,  കത്തോലിക്ക പാഠപുസ്തകങ്ങൾ എന്നിവയുടെ ക്രമീകരണം.വിദ്യാഭ്യാസ രംഗത്ത് ചെയ്ത ഇടപെടലുകൾ — ദളിതർക്കും പിന്നാക്കക്കാർക്കും സ്കൂൾ വിദ്യാഭ്യാസം.

സാമൂഹിക നീതി, പ്രാഥമിക വിദ്യാലയങ്ങൾ, അനാഥാശ്രമങ്ങൾ, ദാരിദ്ര്യനിവാരണ പദ്ധതി (മിഡ് ഡേ മീൽ പോലുള്ള ആദ്യ ആശയങ്ങൾ).

സഭയിൽ ആത്മീയതയും പൗരോഹിത്യവും വളർത്താൻ ചെയ്ത ശ്രമങ്ങൾ ഇതേക്കുറിച്ചെല്ലാം ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു.

മലയാളത്തിൽ ആദ്യമായി വിശുദ്ധ ചാവറയുടെ ജീവിതം ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതിയാണ് ഇത്.

സീറോ മലബാർ സഭയുടെ നിർമ്മിതിയിലുണ്ടായ പ്രഥമരായ നേതാക്കളിൽ ഒരാളായ ചാവറയുടെ ദൗത്യം വിശകലനം  ചെയ്യുന്നുണ്ട് ഇതിൽ. .ഇന്ത്യൻ ക്രിസ്ത്യാനികളുടെ വിദ്യാഭ്യാസവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ട ചലനങ്ങൾ വിവരിക്കുന്നു. സാമൂഹിക നവോത്ഥാന കാഴ്ചപ്പാട് ചാവറയുടെ വിദ്യാഭ്യാസ-പുനസംസ്കരണ പദ്ധതികളുടെ സാമൂഹിക സ്വാധീനം. സഭാ രാഷ്ട്രീയങ്ങളുടെ ആഴം സഭയിലെ ആഭ്യന്തര പ്രശ്നങ്ങളോടുള്ള ആത്മീയവീക്ഷണപരമായ സമീപനം ഇതേക്കുറിച്ചെല്ലാം ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

The Educational Publishing Co. പ്രസിദ്ധീകരിച്ച The Triumph Of Truth  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാ ഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

Through this post, we are releasing the digital scan of Census of India - 1911 - Volume XVIII - Cochin written by C. Achyuta Menon and published in the year 1912.

In Part I named Report, the contents are the narrative Report - analysis of demographic trends, religion, language, literacy, education, occupations, population movement, age structure, etc. In Part II named Imperial Tables, the contents are detailed data tables with distributions by gender, religion, birthplace, literacy, and caste/nativity categories. There are various maps and diagrams to explain the statistics. 

These documents are digitized as part of the Madras University Library digitization project.

Through this post, we are releasing the digital scan of Budget Estimate - Government of His Highness The Maharaja of Cochin  published in the year 1940.

This book provides a  clear picture of the 1940–41 Budget Estimate for the Kingdom (State) of Cochin, ruled by His Highness the Maharaja of Cochin. The Contents are abstracts of Receipts and Expenditure, Statement of Assets and Liabilities, Receipts, Disbursements and various appendices pertaining to Agriculture, Public Health, Civil Engineering, Rural Reconstruction and Capital Outlay.

These documents are digitized as part of the Madras University Library digitization project.

1986ൽ  ,  സീറോ മലബാർ സഭയുടെ മേലദ്ധ്യക്ഷസംഘം പ്രസിദ്ധീകരിച്ച, സീറോമലബാർ സഭയുടെ ആഘോഷപൂർവ്വമായ റാസക്രമം  എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

റോമിൽ പൗരസ്ത്യസഭകൾക്കു വേണ്ടിയുള്ള ആസ്ഥാനത്ത്  സീറോ മലബാർ സഭയുടെ മെത്രാപ്പോലീത്തമാർക്ക് കൈമാറിയ പുതിയ കുർബ്ബാനക്രമം അനുസരിച്ച് തയ്യാറാക്കിയ ഡിക്രിയിൽ പറയുന്നതുപോലെ ,തയ്യാറാക്കിയതാണു പ്രസ്തുത കുർബ്ബാനക്രമം. സീറോ മലബാർ സഭയുടെ ആഘോഷമായ റാസക്രമത്തിൽ അനുഷ്ഠിക്കേണ്ട പൊതു നിർദ്ദേശങ്ങളും ,കർമ്മങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ അഭിവാദ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കവി ഭാരതത്തെ മാതാവായി കാണുകയും തന്റെ ജീവനും കലയും മാതാവിനുള്ള സമർപ്പണമായി അർപ്പിക്കുകയുംചെയ്യുക വഴി ദേശസ്നേഹത്തിന്റെ ആഴവും തീവ്രതയും കവിതയിൽ തുളുമ്പി നിൽക്കുന്നു. തന്റെ "ശബ്ദസുന്ദരീ!" എന്നു വിളിച്ചു ഭാരതമാതാവിനെ അഭിസംബോധന ചെയ്യുകയും, ഭാഷയുടെ സൗന്ദര്യത്തെയും ഭാരതീയ സംസ്‌കാരത്തെയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. വ്യക്തിപരമായ അഭിമാനവും കൃതജ്ഞതയും കൊണ്ട് കവി ദേശഭക്തിയെ ഉയർത്തിപ്പിടിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1953-ൽ പ്രസിദ്ധീകരിച്ച, പുതിയ സോവിയറ്റ് ഭരണഘടന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈപോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1936 നവംബർ 25-നു് സോവിയറ്റ് യൂണിയനിൽ നടന്ന എട്ടാമത്തെ അസാധാരണ കോൺഗ്രസ്സിൽ പുതിയ കരടുഭരണഘടനയെപ്പറ്റി സ്റ്റാലിൻ സമർപ്പിച്ച റിപ്പോർട്ട് ആണ് ഈ ലഘുലേഖയിലുള്ളത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1975-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച, ഹൈൻസ് ഗ്രാഫ് എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷദ് തർജ്ജമ ചെയ്ത വൈദ്യുത എഞ്ചിനീയറിങ് - അടിസ്ഥാനതത്വങ്ങൾ II എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സർവ്വകലാശാലാ തലത്തിൽ മലയാളത്തിൽ പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകമാണിത്. പോളിടെക്നിക് ക്ലാസ്സുകളിലും, ഐ.ടി.ഐ, ജെ.ടി.എസ് സർട്ടിഫിക്കറ്റ് തുടങ്ങിയ കോഴ്സുകൾക്കും, വൈദ്യുത എഞ്ചിനീയറിങ്ങിൽ സാമാന്യജ്ഞാനം ആവശ്യമുള്ളവർക്കും ഈ പുസ്തകം പ്രയോജനപ്രദമായിരിക്കും.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1976-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ കുമാരമേനോൻ എഴുതിയ അദ്ധ്യാപകപ്രസ്ഥാനം ഉത്തരകേരളത്തിൽ - ഒരു ലഘുചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പഴയ മദിരാശി സംസ്ഥാനത്തിൽപ്പെട്ട മലബാറിൽ പ്രവർത്തിച്ചു വന്നിരുന്ന അധ്യാപക സംഘടനയാണ് മലബാർ എയിഡഡ് എലിമെൻ്ററി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ. യൂണിയൻ്റെ ചരിത്രം, ആദ്യകാല പ്രവർത്തനങ്ങൾ എന്നിവയൊക്കെയും സംഘടനയുടെ ദീർഘകാല നേതാവായിരുന്ന ഗ്രന്ഥകർത്താവ് വിശകലനം ചെയ്യുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1975-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച, അണുശാാസ്ത്രപ്രവേശിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം ഉപയോഗപ്പെടുത്തി സർവ്വകലാശാലാ നിലവാരത്തിലുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ തയ്യാറാക്കുന്നതിനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പദ്ധതിയനുസരിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്. അണുശക്തിയുടെ വളർച്ചക്ക് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള ലഘുവിവരണങ്ങളും, നിത്യജീവിതത്തിൽ അണുശക്തി എങ്ങിനെയെല്ലാം പ്രയോജനപ്പെടുന്നു തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പ്രീ ഡിഗ്രി തല വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഈ പുസ്തകം ഒരുപോലെ പ്രയോജനപ്രദമായിരിക്കും.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1913-ൽ പ്രസിദ്ധീകരിച്ച, കെ. സി. കേശവപിള്ള രചിച്ച അഭിനയഗാനമാലിക ഒന്നാംഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1913 - അഭിനയഗാനമാലിക ഒന്നാംഭാഗം- കെ. സി. കേശവപിള്ള

കോട്ടയ്ക്കകം പെൺ പള്ളിക്കൂടത്തിലെ സമ്മാനദാനാവസരങ്ങളിൽ ചെറിയ കുട്ടികൾക്ക് ഉപയോഗപ്പെടുത്തുനാതിനായി, ഭാരവാഹികകളുടെ ആവശ്യപ്രകാരം അപ്പഴപ്പോൾ എഴുതിക്കൊടുത്തിട്ടുള്ള ഏതാനും അഭിനയഗാനങ്ങളാണ് ഈ ചെറിയ പുസ്തകത്തിലെ ഉള്ളടക്കം. പുസ്തകപാരായണം കൊണ്ടു മാത്രം കുട്ടികൾക്ക് അറിവുണ്ടാകയില്ല. കമ്മേന്ദ്രിയങ്ങളേയും ജ്ഞാനേന്ദ്രിയങ്ങ ളേയും വ്യാപരിപ്പിച്ചു ക്രമപ്പെടുത്തുന്നതിൽ നിന്നാണ് അവർക്ക് അറിവു സിദ്ധിക്കുന്നത്. അതുകൊണ്ടാണ് നവീന വിദ്യാഭ്യാസ  സമ്പ്രദായത്തിൽ 'കിണ്ടർഗാർട്ടൻ ', 'ഡ്രിൽ',"ഡ്രായിങ് ', 'മനുവെൽട്രയിനിംഗ് ' മുതലായവ ഏപ്പെടുത്തപ്പെട്ടിരിക്കുന്നത്.നവീനരീതിയിലുള്ള വിദ്യാഭ്യാസത്തിനു ഗാനത്തോടുകൂടിയ അഭിനയം പ്രയോജനമുള്ളതാണ് എന്ന് കണ്ടിട്ടാണ് മലയാളത്തിൽ ഇത്തരത്തിൽ ഒരു ഗ്രന്ഥം വളരെ ലളിതമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.മൂന്നും നാലും ക്ലാസുകളിൽ പഠിക്കുന്ന വിദ്യാത്ഥിനികൾക്കു് ഉപയോഗപ്രദമാകുന്ന രീതിയിലാണ് ഇത് എഴുതപ്പെട്ടിട്ടുള്ളത്. ഈപുസ്തകത്തിൻ്റെ പ്രസാധകൻ മിസ്റ്റർ മണക്കാട്ട് പി. നാരായണപിള്ളയാണ്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

1902 - ൽ പ്രസിദ്ധീകരിച്ച,   രാസക്രീഡ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1902 - രാസക്രീഡ

തിരുവാതിരപ്പാട്ടുകൾ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കത്തിലുള്ളത്. വിവിധ രാഗത്തിലും താളത്തിലും എഴുതിയിട്ടുള്ള ഈ പാട്ടുകളുടെ രചയിതാവിനെ കുറിച്ചോ, മറ്റു വിവരങ്ങൾ ഒന്നും തന്നെയോ ലഭ്യമല്ല . ഇത് അച്ചടിച്ചിട്ടുള്ളത് സുബോധിനി പ്രസ്സ്, ചാലയിൽ ആണ്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.