Release notes

2,924 release notes

1930-ൽ പ്രസിദ്ധീകരിച്ച, ജി.ആർ. വെങ്കിടവരദയ്യങ്കാർ രചിച്ച കേരള ചക്രവർത്തി ഉദയമാർത്താണ്ഡൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - കേരള ചക്രവർത്തി ഉദയമാർത്താണ്ഡൻ - ജി.ആർ. വെങ്കിടവരദയ്യങ്കാർ

മാർത്താണ്ഡവർമ്മ മഹാരാജാവിനു കാലങ്ങൾക്ക് മുൻപ് കന്യാകുമാരി മുതൽ ഇടവാ വരെ നിലനിന്നിരുന്ന വേണാട് രാജ്യത്തെ പത്മനാഭപുരത്തിൽ രാജധാനിയുറപ്പിച്ചു നാടുവാണിരുന്ന ചേരൻ ഉദയമാർത്താണ്ഡന്റെ കാലത്തിൽ നടന്നതായി വിചാരിക്കാവുന്ന ചില സംഭവങ്ങളെ ആധാരമാക്കി വെങ്കിടവരദയ്യങ്കാർ  രചിച്ചിട്ടുള്ള ഒരു ആഖ്യായികയാണു “ഉദയമാർത്താണ്ഡൻ'' എന്ന ഈ ഗ്രന്ഥം. അഖിലകേരളാധ്വീശ്വരൻ എന്ന സ്ഥാനത്ത് വേണാട് ഭരിച്ചിരുന്ന ചേരൻ ഉദയമാർത്താണ്ഡൻ പാണ്ഡ്യരാജാവിൻ്റെ ആക്രമണം തടുത്ത് പാണ്ഡ്യ രാജ്യം കീഴടക്കി. ഇതേ സമയത്തുതന്നെ പാണ്ഡ്യ രാജാവിൻ്റെ ധീരനും ധർമിഷ്ടനുമായ പുത്രൻ പിതാവിൻ്റെ പ്രവൃത്തികളിൽ മനംമടുത്തു കാഷായ വേഷധാരിയായി നാട്ചുറ്റി വേണാടിൽ എത്തിച്ചേർന്നു. ഉദയമാർത്താണ്ഡൻ മധുരയിൽ ആയിരുന്ന സമയത്ത് ചോള രാജാവിന്റെ ആക്രമണം കടൽ വഴി വേണാടിൽ ഉണ്ടാവുകയും അതിനെ കാഷായധാരിയായ പാണ്ഡ്യ കുമാരന്റെ സാമർത്ഥ്യത്താൽ തുരത്തുകയും ചെയ്തു. ഇതിനിടെ ഉദയമാർത്താണ്ഡാൻ്റെ മകൾ കാമേശ്വരി കാഷായധാരിയുമായി പ്രണയത്തിലാവുകയും ഈ വാർത്ത മഥുരയിലായിരുന്ന ഉദയമാർത്താണ്ഡൻ്റെ ചെവിയിലെത്തുകയും ചെയ്തു. വാർത്തയറിഞ്ഞ് പാണ്ഡ്യ രാജാവായുള്ള തൻ്റെ അഭിഷേകം മാറ്റിവെച്ച് ഉദയമാർത്താണ്ഡൻ വേണാടിൽ തിരിച്ചെത്തുകയും, കാഷായ വേഷ ധാരി യഥാർത്ഥത്തിൽ പാണ്ഡ്യ രാജ കുമാരൻ ആണെന്ന് മനസിലാക്കുകയും, സന്തുഷ്ടനായ അദ്ദേഹം തന്റെ മകളെ കുമാരനു വിവാഹം കഴിച്ചു നൽകുകയും അതിനു ശേഷം പാണ്ഡ്യ രാജ്യത്തിൻ്റെ യഥാർത്ഥ അവകാശിയായ കുമാരനെ പാണ്ഡ്യ രാജാവായി അഭിഷേകം ചെയ്യുകയും ചെയ്തു. ഇതാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1974 – ൽ പ്രസിദ്ധീകരിച്ച, പി. ടി. ഭാസ്‌കരപ്പണിക്കർ രചിച്ച മാർക്സിസം കുട്ടികൾക്ക്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മർക്സിസത്തിൻ്റെ  അടിസ്ഥാന തത്ത്വങ്ങൾ കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണിത് . ബാലസഹിത്യവിഭാഗത്തിൽ ഉൾപ്പെടുന്ന രചനയാണ് മാർക്സിസം കുട്ടികൾക്ക്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1977 – ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ രചിച്ച വിജ്ഞാനദീപിക - ഭാഗം - 4 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നാലു ഭാഗങ്ങളായി രചിക്കപ്പെട്ട ഉപന്യാസ സമാഹാരമാണ് വിജ്ഞാനദീപിക. കേരള സാഹിത്യത്തെയും കേരള ചരിത്രത്തെയും പരാമർശിക്കുന്ന ഉപന്യാസങ്ങളാണ് അവ. വിജ്ഞാനദീപികയുടെ നാലാം ഭാഗത്തിൽ പതിനൊന്ന് ഉപന്യാസങ്ങൾ അടങ്ങിയിട്ടുണ്ട്. അവയിൽ ഒരു ഉപന്യാസം ഒഴികെ ബാക്കിയെല്ലാം സാഹിത്യ പരിഷത്ത് ത്രൈമാസികയിൽ പലപ്പോഴായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957  ൽ പ്രസിദ്ധീകരിച്ച The Vicar Of Wakefield എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Through this post, we are releasing the digital scan of XIX Centenary Celebration of St. Thomas published in the year 1972.

This Souvenir is published in honour of the 19th Centenary of the death of St. Thomas and intended to provide visitors to the Centenary Celebrations with a permanent souvenir of the occasion naturally revolve around the Apostle of India and the community which has most cause to rejoice his Centenary. The contents of this souvenir are articles written by India's most eminent Catholic Bishops and Scholars on St. Thomas, the great Apostle in the setting of India of his time.  There are lot of advertisement from the well-wishers as well.

This document is digitized as part of the Dharmaram College Library digitization.

Through this post, we are releasing the digital scan of A Descriptive Catalogue of The Sanskrit Manuscripts In H.H The Maharajah's Palace Library Trivandrum Vol. VII Edited by K. Sambasiva Sastri and published in the year 1938. 1938 - A Descriptive Catalogue of The Sanskrit Manuscripts In H.H The Maharajah's Palace Library Trivandrum Vol. VII

The catalogue is part of a comprehensive multi-volume series, published primarily during the late 1930s, with Volume VII released in 1938.The volumes include manuscript entries in both Sanskrit and English for the benefit of scholars and cataloguers. The catalogue provides detailed bibliographical descriptions and extracts for each manuscript, covering a vast array of Sanskrit works across diverse subjects, including Veda, Smriti, Purana, Kavya, and classical literature. This work serves as a key reference for research on South Indian manuscriptology and Sanskrit literature, often cited by libraries, Indologists, and researchers worldwide.

These documents are digitized as part of the Madras University Library digitization project.

1939-ൽ പ്രസിദ്ധീകരിച്ച, പി. കുണ്ടുപ്പണിക്കർ എഴുതിയ വനമാല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ശ്രീകൃഷ്ണ ഭഗവാൻ്റെ ഐതിഹ്യകഥയാണ് പി. കുണ്ടുപ്പണിക്കർ 64 ശ്ലോകങ്ങളുള്ള വനമാല എന്ന ഖണ്ഡകാവ്യത്തിനു വിഷയമാക്കിയത്. ഓരോ ശ്ലോകവും ഭഗവാൻ ശ്രീകൃഷ്ണനെ സ്തുതിക്കുന്നതാണ്. ഈ കവിത ശ്രീകൃഷ്ണൻ്റെ ജനനത്തെയും മഹിമകളെയും ഭക്തിയോടെ വർണ്ണിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1935 ൽ കേരളവർമ്മ വലിയകോയി തമ്പുരാൻ രചിച്ച ഈശ്വരാധീനം എന്ന ഗദ്യനാടകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1935 ൽ കേരളവർമ്മ വലിയകോയി തമ്പുരാൻ രചിച്ച ഈശ്വരാധീനം എന്ന ഈ ഗദ്യനാടകത്തിൽ പ്രധാനമായും പഴമയും പരിഷ്ക്കാരവും തമ്മിലുള്ള പോരട്ടത്തെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. അതുകൂടാതെ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും ഇതിൽ എടുത്ത് പറഞ്ഞിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1929-ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപിള്ളശാസ്ത്രി രചിച്ച യവനാചാര്യന്മാർ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാളത്തിൽ "യവനൻ" എന്നത് പുരാതന ഗ്രീക്കുകാരെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പദമാണ്. ക്രിസ്തുമതത്തിൻ്റെ ആവിർഭാവത്തിന് മുൻപുള്ള മതപരവും പുരാണപരവുമായ കാര്യങ്ങളാണ് ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ പറയുന്നത്. പ്രാചീന ഗ്രീസിലെ മഹാരഥന്മാരായ ലോകത്തിലെ പ്രമുഖ തത്ത്വചിന്തകരായി വിശേഷിപ്പിക്കുന്ന സോക്രട്ടീസ്, പ്ലേറ്റോ,അരിസ്റ്റോട്ടിൽ എന്നിവരുടെ ജീവിതത്തെ കുറിച്ചും, ഇവർ എഴുതിയ പ്രധാനഗ്രന്ഥങ്ങൾ, കൂടാതെ അരിസ്റ്റോട്ടിലിൻ്റെ ശാസ്ത്രസമുച്ചയത്തെ സംബന്ധിച്ചുള്ള വിവരങ്ങളും വായനക്കാരിൽ എത്തിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1989-ൽ പ്രസിദ്ധീകരിച്ച, L.M. Thomas എഴുതിയ സ്വർഗ്ഗരാജ്ഞി  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Louis Kaczmarek  രചിച്ച MARY @ THE POWER OF GOD'S LOVE എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണ്  ശ്രീ L M Thomas  1989-ൽ രചിച്ച സ്വർഗ്ഗരാജ്ഞി എന്ന ഈ പുസ്തകം.

Mr.Louis  written in a simple and engaging style, MARY @ THE POWER OF GOD'S LOVE,   shows why Mary hasbeen so highly praised in every age.

ബൈബിളിൻ്റെ അവസാന ഗ്രന്ഥമായ വെളിപാട് 12 ൽ മേരിയെ സ്ഫടിക തുല്ല്യമായ സ്ത്രീ ആയി കാണിക്കുന്നു.അവിടെ നാം മേരിയെ ഈശോയുടെ അമ്മയായും തിരു സഭയുടെ പ്രതീകമായും കാണുന്നു. മതബോധവും ആദ്ധ്യാത്മിക വിചാരങ്ങളും നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന  ഈ ലോകത്തിൽ ദൈവസ്നേഹത്തെപ്പറ്റി നമ്മെ പഠിപ്പിക്കാൻ സ്നേഹമൂർത്തി ആയ ഒരു സ്ത്രീ നമുക്ക് ഇന്നു അത്യാവശ്യമാണ് എന്ന് ഈ പുസ്തകം നമ്മോട് പറയുന്നു.ആ സ്ത്രീ ആണ് സ്വർഗ്ഗരാജ്ഞി ആയ മേരി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of The Religious In India published in the year 1986.

This book is primarily intended as reference material for vocational purposes as well as for information in general on the religious congregations of India. Vocation promotors, Youth Councilors, Parish Priests, Priests, and Sisters in general will find the book as a reference material.

This book is a document of information on religious congregations in India and the material provides ever to the origin, development, nature, apostolate, present status and strength of each religious community in the country. The book has become a way of voice of the missionary Church in India that gives expression to the deep seated aspirations to bring Christ to the millions in the country and bear witness to Him through a life of total commitment.

Three categories of congregations find place in the book. ie, with entries in English, with entries in Malayalam and with addresses only.

This document is digitized as part of the Dharmaram College Library digitization.

1971  ൽ പ്രസിദ്ധീകരിച്ച Lambs and Kids എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.