Release notes

2,924 release notes

1917 -ൽ പ്രസിദ്ധീകരിച്ച, എം.കെ. വെങ്കിടേശ്വര അയ്യർ എഴുതിയ വേദപ്രാമാണ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വേദങ്ങളുടെ പ്രാധാന്യം വിശദമാക്കുന്ന ഒരു കൃതിയാണിത്. ഗുരുവും ശിഷ്യനും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് വേദാന്ത ചിന്തകളുടെ സങ്കീർണമായ ആശയങ്ങൾ ഇതിൽ വ്യാഖ്യാനിക്കുന്നത്. വേദാന്ത ചിന്തയുമായി ബന്ധപ്പെട്ട നിൽക്കുന്ന പല വാക്കുകൾക്കുമുള്ള വ്യാഖ്യാനങ്ങളും ഈ പുസ്തകത്തിലൂടെ വിവരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1912 -ൽ പ്രസിദ്ധീകരിച്ച, കുചേലവൃത്തവും മൂഷികമാർജ്ജാരയുദ്ധവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള തുള്ളൽ സാഹിത്യത്തിലെ ഭക്തിയും ഹാസ്യവും സമന്വയിക്കുന്ന രണ്ട് പ്രമുഖ കൃതികൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പഴയകാല അച്ചടി പുസ്തകമാണിത്. കുചേലവൃത്തം ഭാഗവതത്തിലെ കുചേലോപാഖ്യാനത്തെ ആസ്പദമാക്കിയുള്ള കഥയാണിത്. ദാരിദ്ര്യത്താൽ വലയുന്ന കുചേലൻ തൻ്റെ ബാല്യകാല സുഹൃത്തായ ശ്രീകൃഷ്ണനെ ദ്വാരകയിൽ ചെന്നു കാണുന്നതും, കുചേലൻ്റെ ഭക്തിയിലും നിഷ്കളങ്കതയിലും പ്രസന്നനായ കൃഷ്ണൻ അയാൾക്ക് അളവറ്റ ഐശ്വര്യം നൽകി അനുഗ്രഹിക്കുന്നതുമാണ് ഇതിലെ ഇതിവൃത്തം. ഭക്തിരസത്തിനും സാഹിത്യമേന്മയ്ക്കും മുൻഗണന നൽകുന്നതാണ് ഈ കൃതി. മൂഷികമാർജാരയുദ്ധം, എലിയും (മൂഷികൻ) പൂച്ചയും (മാർജാരൻ) തമ്മിലുള്ള വിരോധവും തുടർന്നുള്ള ഏറ്റുമുട്ടലും പ്രമേയമാക്കിയുള്ള ഒരു ലളിത-ഹാസ്യ തുള്ളൽക്കഥയാണിത്. സാധാരണക്കാരായ ജനങ്ങൾക്ക് എളുപ്പത്തിൽ ആസ്വദിക്കാൻ കഴിയുന്ന വിധത്തിലുള്ള പദപ്രയോഗങ്ങളും സാമൂഹിക പരിഹാസവും മാതൃകാപരമായ ഹാസ്യരസവും ഇതിൽ അടങ്ങിയിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1964 – ൽ  ഷഷ്ട്യബ്ദപൂർത്തിയാഘോഷ സമിതി പ്രസിദ്ധീകരിച്ച, സരസകവയിത്രി മുതുകുളം പാവ്വർതിഅമ്മ ഷഷ്ടിപൂർത്തൃപഹാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1964-ൽ മുതുകുളം പാർവ്വതി അമ്മയുടെ ഷഷ്ട്യബ്ദപൂർത്തി (60-ാം ജന്മദിനം) ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഷഷ്ട്യബ്ദപൂർത്ത്യാഘോഷസമിതി പുറത്തിറക്കിയ സ്നേഹോപഹാരം എന്ന ഉപഹാരഗ്രന്ഥത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ രേഖയിലുള്ളത്. ഡോ.എസ്. രാധാകൃഷ്ണൻ (ഇന്ത്യൻ പ്രസിഡന്റിന്റെ കാര്യാലയം), പട്ടം താണുപിള്ള, മന്നത്ത് പത്മനാഭൻ, കെ.പി. കേശവമേനോൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ലളിതാംബിക അന്തർജ്ജനം, സുകുമാർ അഴീക്കോട് തുടങ്ങി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ, സാമൂഹിക, സാഹിത്യ നായകന്മാരുടെ ആശംസകളും അനുസ്മരണ ലേഖനങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കവയിത്രി, അധ്യാപിക, പരിഭാഷക, ബ്രഹ്മചാരിണി, കവിതാ രചയിതാവ് എന്നീ നിലകളിൽ മുതുകുളം പാർവ്വതി അമ്മ മലയാള ഭാഷയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകളെ പ്രകീർത്തിക്കുന്നതാണ് ഈ സമാഹാരം. ഉദയപ്രഭ, അശ്രുകുടീരം, മാതൃവിലാപം തുടങ്ങിയ ഖണ്ഡകാവ്യങ്ങളും, ഭഗവദ്ഗീത, ശ്രീബുദ്ധചരിതം എന്നിവയുടെ തർജ്ജമകളും ഉൾപ്പെടെയുള്ള അവരുടെ മികച്ച കൃതികൾ ഗ്രന്ഥത്തിൽ എടുത്തുപറയുകയും, അവരുടെ നിഷ്കാമമായ സാഹിത്യ സേവനത്തെയും ലാളിത്യമാർന്ന ജീവിതത്തെയും ആദരിക്കുകയും ചെയ്യുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1901 -ൽ പ്രസിദ്ധീകരിച്ച, കുര്യാളച്ചേരി തൊമ്മാ കത്തനാർ എഴുതിയ റൊമ്മാ യാത്ര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

റൊമ്മാ യാത്ര എന്ന ഗ്രന്ഥം കുര്യാളച്ചേരി തൊമ്മാ കത്തനാർ എഴുതിയതും മാന്നാനം വി. യൗസെപ്പു പിതാവിൻ്റെ ആശ്രമ അച്ചുകൂടത്തിൽ അച്ചടിച്ചതുമായ ഒരു യാത്രാവിവരണമാണ്. ചങ്ങനാശേരി മിഷൻ്റെ വികാരി അപ്പസ്തോലിക്കയായിരുന്ന മാർ മത്തായി മാക്കിൽ മെത്രാന് സമർപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിൻ്റെ പ്രധാന ലക്ഷ്യം റോമിലെ വിശേഷങ്ങളും കത്തോലിക്കാ തിരുസഭയെക്കുറിച്ചുള്ള വിവരങ്ങളും മലയാളി ക്രിസ്ത്യാനികൾക്ക് പരിചയപ്പെടുത്തുക എന്നതാണ്. മാന്നാനത്ത് മാർ അഫ്രേം സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഉപരിപഠനത്തിനായി റോമിലേക്ക് തിരിച ഗ്രന്ഥകർത്താവ് കോട്ടയം, തൃശൂർ വഴി ബോംബെയിലെത്തുകയും അവിടെ നിന്ന് കപ്പൽ മാർഗ്ഗം ഇറ്റലിയിലെ നേപ്പിൾസിൽ ഇറങ്ങി തുടർന്ന് തീവണ്ടി മാർഗ്ഗം റോമിൽ എത്തുകയും ചെയ്തു. റോമിലെ പ്രൊപ്പഗാണ്ഡ കോളേജിൽ പ്രവേശിച്ച് പഠനം നടത്തി പത്തു വർഷത്തോളം അവിടെ താമസിച്ച അദ്ദേഹം, തൻ്റെ താമസത്തിനിടയിൽ പതിമൂന്നാം ലിയോ മാർപാപ്പയെ നേരിട്ട് കാണാനും ആശീർവാദം വാങ്ങാനും അവസരം ലഭിച്ച വിവരങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു.

മുതിർന്ന മലയാളപത്രപ്രവർത്തകനും സാഹിത്യ ചരിത്രകാരനുമായ പോൾ മണലിൽ ആണ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

Through this post, we are releasing the digital scan of The Malabar Compensation for Tenants Improvements. Act 1 of 1900 published in the year 1910.

Malabar Compensation for Tenants Improvements Act, (Act 1 of 1900) is a historical agrarian reform statute enacted to secure tenants the value of their improvements upon ejectment. The law ensures that qualifying tenants, mortgagees, or occupiers in parts of the former Malabar district and adjacent areas receive full and fair compensation for value-adding improvements before they can be evicted or dispossessed.

These documents are digitized as part of the Madras University Library digitization project.

1911 - ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ രചിച്ച ദേവിമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ മനോധർമ്മത്താൽ രചിച്ച ഈ പുസ്തകം ദേവീ ഭക്തിയും പുരാണകഥകളും കോർത്തിണക്കിയ ലളിതമായ ഒരു പദ്യകൃതിയാണ്. മഹിഷാസുരൻ, ചണ്ഡമുണ്ഡന്മാർ, രക്തബീജൻ തുടങ്ങിയ അസുരന്മാരുടെ അതിക്രമങ്ങളും, ലോകരക്ഷയ്ക്കായി ദേവി നടത്തുന്ന യുദ്ധങ്ങളും അവതാരമഹിമകളും ഗ്രന്ഥത്തിലെ പ്രധാന അധ്യായങ്ങളിൽ വർണ്ണിക്കപ്പെടുന്നു. ദേവിയുടെ ആയുധങ്ങളേന്തിയ വീരരൂപവും കാരുണ്യം ചൊരിയുന്ന ഭാവങ്ങളും അത്യന്തം ഭക്തിനിർഭരമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. കഥാപ്രസംഗങ്ങൾക്ക് പുറമേ, ദേവിയെ പൂജിക്കേണ്ട വിധികളും (പൂജാവിധി) സ്തുതിഗീതങ്ങളും 'പാന' വൃത്തത്തിൽ തയ്യാറാക്കിയ മാഹാത്മ്യസ്തോത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൃശ്ശിവപേരൂർ ഭാരതവിലാസം അച്ചുകൂടത്തിൽ അച്ചടിച്ച ഈ കൃതി, ദേവീ ഭക്തർക്ക് നിത്യപാരായണത്തിനും ഭക്തിസാധനയ്ക്കും ഏറെ ഉപകാരപ്രദമായ പഴയകാല സാഹിത്യസമ്പത്താണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1944-ൽ പ്രസിദ്ധീകരിച്ച, ബി. കല്യാണി അമ്മ എഴുതിയ കർമ്മഫലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യയും പ്രശസ്തയായ എഴുത്തുകാരിയും ആണ് ബി. കല്ല്യാണി അമ്മ. വ്യാഴവട്ടസ്മരണകൾ ,മഹതികൾ ,കർമ്മഫലം എന്നിവയാണ് പ്രധാന കൃതികൾ. ഈ പുസ്തകം രചിക്കപ്പെട്ട കാലത്ത് കേരളത്തിലുണ്ടായ സാമുദായികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ മാറ്റങ്ങളുടെ പ്രതിധ്വനി ഈ പുസ്തകത്തിൽ പ്രമേയമാക്കിയിരിക്കുന്നു. അനേകം ജനകീയ പ്രസ്ഥാനങ്ങളുടെയും ഇതരശക്തികളുടെയും ഫലമായി പലപ്രകാരത്തിൽ പുരോഗമിക്കുന്ന കേരളത്തിൻ്റെ പരിഛേദമായ പരിവട്ടം എന്ന ഗ്രാമമാണ് കഥയുടെ ഭൂമിക. കഠിനമായ ചില സാമുദായികാചാരങ്ങളുടെ കരാളഹസ്തത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കണമെന്ന ആശങ്കയോടെ കഥ ആരംഭിക്കുന്നു. ദീർഘകാലത്തെ പരിശ്രമത്തിൻ്റെയും ദേശാഭിമാനത്തിൻ്റെയും ഫലമായി സമാധാനപരമായ പന്ഥാവുകളിലൂടെ ക്ഷേമോന്മുഖമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുക വഴി പരിവട്ടം കേരളത്തിലെ ഒരു മാതൃകാഗ്രാമമായി പരിണമിക്കുന്നു. പ്രവൃത്തിയുടെ മാഹാത്മ്യം മനസ്സിലാക്കി സവർണ്ണനും അവർണ്ണനും, ധനികനും ദരിദ്രനും, അഭ്യസ്തവിദ്യരും അല്ലാത്തവരും സ്ത്രീ പുരുഷഭേദമെന്യേ ഏതു പ്രവൃത്തിയിലും തങ്ങളുടെ കായിക മാനസിക ശക്തികളെ വിനിയോഗിക്കാൻ ഒരുക്കമാണെന്ന് ബോധ്യപ്പെടുത്തുന്നതെങ്ങിനെയെന്ന് നോവൽ വിശദീകരിക്കുന്നു.ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിലെ കേരളത്തിലെ സാമൂഹികാചാരങ്ങൾ, ജാതി-കുടുംബ വ്യവസ്ഥകൾ, സ്ത്രീകളുടെ സാമൂഹിക പദവി എന്നിവയാണ് നോവലിന്റെ പ്രധാന ചർച്ചാവിഷയം. അക്കാലത്ത് സ്ത്രീകൾ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യക്കുറവ്, കുടുംബത്തിനകത്തെ അവഗണനകൾ, സാമൂഹികമായ ചട്ടക്കൂടുകൾ എന്നിവയോടുള്ള പ്രതികരണവും സ്ത്രീ ശാക്തീകരണ ചിന്തകളും നോവലിൽ നിഴലിക്കുന്നു. വ്യക്തികൾ ചെയ്യുന്ന പ്രവൃത്തികളും അവ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രതിഫലനങ്ങളുമാണ് 'കർമ്മഫലം' എന്ന പേരിലൂടെ എഴുത്തുകാരി ദൃശ്യവൽക്കരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1947-ൽ പ്രസിദ്ധീകരിച്ച, ജീവിതസ്മൃതികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മഹാകവി രവീന്ദ്രനാഥ ടാഗോർ ബംഗാളി ഭാഷയിലെഴുതിയ 'ജീവനസ്മൃതി' എന്ന ആത്മകഥാഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനമാണ് ജീവിതസ്മൃതികൾ. ടാഗോറിനോടൊപ്പം ശാന്തിനികേതനിൽ താമസിച്ചിരുന്ന കാലത്താണ് പരിഭാഷകനായ കെ.സി പിള്ള ഈ ഗ്രന്ഥത്തിൻ്റെ അധികഭാഗവും തയ്യാറാക്കിയത്. വിശ്വഭാരതി സർവകലാശാലയിലെ ലൈബ്രേറിയനായ പ്രഫസ്സർ പ്രഭാത് കുമാർ മുഖർജി രചിച്ച 'രവീന്ദ്രജീവനി' എന്ന പുസ്തകവും ഇതിൻ്റെ രചനക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നും ഗ്രന്ഥകാരൻ പുസ്തകത്തിൻ്റെ തുടക്കത്തിലെ പ്രസ്താവനയിൽ എഴുതിയിരിക്കുന്നു

ഈ ആത്മകഥാ കുറിപ്പുകളിൽ ടാഗോറിൻ്റെ ബാല്യകാല അനുഭവങ്ങളും ചിന്തകളും വ്യക്തമായി ആവിഷ്കരിച്ചിരിച്ചിട്ടുണ്ട്. ഓർമ്മകൾ കേവലം ഒരു ചരിത്രകാരനെ പോലെയല്ല, മറിച്ച് ഒരു ചിത്രകാരനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. നടന്ന സംഭവങ്ങളെ അതേപടി രേഖപ്പെടുത്താതെ, സ്വന്തം അഭിരുചിക്കനുസരിച്ച് മാറ്റിമറിച്ചാണ് മനസ്സിൽ വരച്ചിടുന്നത്. കുട്ടിക്കാലത്ത് വീട്ടിലെ ജോലിക്കാരുടെ കർശനമായ നിയന്ത്രണത്തിലായിരുന്നു മഹാകവിയുടെ വളർച്ച. വേലക്കാരനായ ശ്യാമൻ വരച്ചിട്ട ലക്ഷ്മണ രേഖയിലിരുന്നു കൊണ്ട് ജാലകത്തിലൂടെ പുറത്തെ കാഴ്ചകളും ആൽവൃക്ഷവും കുളക്കടവും നോക്കിക്കണ്ട ബാല്യകാല അനുഭവങ്ങൾ കാവ്യാത്മകമായി വിവരിക്കുന്നു. പ്രകൃതിയുമായി ഇണങ്ങിനിന്നുള്ള പഠനത്തോടായിരുന്നു ടാഗോറിന് താല്പര്യം. ഇതാണ് പിൽക്കാലത്ത് ശാന്തിനികേതൻ എന്ന ആശ്രമവിദ്യാലയം സ്ഥാപിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്.

ടാഗോർ തൻ്റെ അൻപതാമത്തെ വയസ്സിലാണ് ഈ ആത്മകഥ ബംഗാളിയിൽ എഴുതി പ്രസിദ്ധീകരിക്കുന്നത്. അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ ആദ്യ 27 വർഷത്തെ അനുഭവങ്ങളും കാവ്യചിന്തകളുടെ വളർച്ചയുമാണ് ഇതിൽ പ്രധാനമായുമുള്ളത്. വ്യക്തിപരമായ ഓർമ്മകളിലൂടെ ടാഗോർ എന്ന കവിയുടെയും ദാർശനികൻ്റെയും വികാസം എങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാൻ ഈ ആത്മകഥ സഹായിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

കോന്നിയൂർ ആർ. നരേന്ദ്രനാഥ് രചിച്ച ജന്തുലോകം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കോന്നിയൂർ ആർ. നരേന്ദ്രനാഥ് രചിച്ച ജന്തുലോകം എന്ന ശാസ്ത്ര ഗ്രന്ഥം സുപരിചിതമായ വിവിധ ജീവികളുടെ ജീവിതരീതികളും അവയുടെ പരിണാമ പശ്ചാത്തലവും കുട്ടികൾക്കും സാധാരണക്കാർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ അനാവരണം ചെയ്യുന്നു. പാറ്റ, ചിതൽ, മിന്നാമ്മിനുങ്ങ്, ചിലന്തി, തവള, വാവൽ, കുറുക്കൻ, ബീവർ തുടങ്ങിയ ജീവികളുടെ ശീലങ്ങൾ, വർഗ്ഗോത്പത്തി, ജീവിത ദൈർഘ്യം, പരിസ്ഥിതിയുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന ഈ പുസ്തകം, വായനക്കാരിൽ ജന്തുശാസ്ത്ര വിഷയങ്ങളോട് താല്പര്യവും കൗതുകവും വളർത്താനാണ് ലക്ഷ്യമിടുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1934– ൽ പ്രസിദ്ധീകരിച്ച, ഈ.വീ. കൃഷ്ണപിള്ള രചിച്ച ബി.ഏ. മായാവി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അഭ്യസ്തവിദ്യരായ യുവാക്കളുടെ ഇടയിൽ ഉണ്ടായിരുന്ന രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നത്തെ ആധാരമാക്കി എഴുതിയിട്ടുള്ള ഒരു പ്രഹസനമാണ് ഈ പുസ്തകം. വിദ്യാഭ്യാസവും സാമൂഹികമാന്യതയും ചുറ്റിപ്പറ്റിയുള്ള മനുഷ്യരുടെ പൊങ്ങച്ചങ്ങളെയും കപടതകളെയും നർമ്മത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന കൃതി. ചിരിപ്പിക്കുന്നതിനൊപ്പം അന്നത്തെ സാമൂഹികജീവിതത്തിലെ ചില വൈരുധ്യങ്ങളെ പറ്റി ചിന്തിപ്പിക്കുകയും ചെയ്യുന്ന രചനയായി ഇതിനെ കാണാം.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

1926 – ൽ പ്രസിദ്ധീകരിച്ച, അമ്പാടിയിൽ ഇക്കാവ് അമ്മ രചിച്ച ശ്രീഹർഷവർദ്ധനൻ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ.എം. പണിക്കർ ഇംഗ്ലീഷിൽ രചിക്കുകയും ശ്രീമതി അമ്പാടിയിൽ ഇക്കാവ് അമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത 'ശ്രീഹർഷവർദ്ധനൻ' (കന്യാകുബ്ജത്തിലെ ശ്രീഹർഷൻ) എന്ന ചരിത്രഗ്രന്ഥം, ഏഴാം നൂറ്റാണ്ടിൽ ഉത്തരഭാരതം ഭരിച്ചിരുന്ന ഹർഷവർദ്ധന ചക്രവർത്തിയുടെ ഭരണമികവും ജീവിതപശ്ചാത്തലവും സമഗ്രമായി വിവരിക്കുന്ന ഒരു ജീവചരിത്രകൃതിയാണ്. ഗുപ്തസാമ്രാജ്യത്തിൻ്റെ പതനത്തിനും ഹൂണന്മാരുടെ ക്രൂരമായ അധിനിവേശത്തിനും ശേഷം രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതകളെ പരിഹരിച്ച് ഹർഷൻ എങ്ങനെ ഒരു വിശാല സാമ്രാജ്യം കെട്ടിപ്പടുത്തു എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. കാര്യക്ഷമമായ ഭരണസംവിധാനം, വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങൾ (ചൈനീസ് സഞ്ചാരിയായ യുവാൻ ചാങ്ങിൻ്റെ സന്ദർശനം ഉൾപ്പെടെ), മതസൗഹാർദ്ദം, പ്രജാക്ഷേമം എന്നിവയ്ക്ക് ഹർഷൻ നൽകിയ മുൻഗണന ഇതിൽ എടുത്തുപറയുന്നുണ്ട്. കൂടാതെ, നാഗാനന്ദം തുടങ്ങിയ സംസ്കൃത നാടകങ്ങൾ രചിച്ച പണ്ഡിതൻ എന്ന നിലയിലും, ബാണഭട്ടൻ തുടങ്ങിയ മഹാകവികളെ പ്രോത്സാഹിപ്പിച്ച സാഹിത്യപോഷകൻ എന്ന നിലയിലും ഭാരത ചരിത്രത്തിൽ ഹർഷവർദ്ധനനുള്ള ഉന്നതസ്ഥാനം ഈ കൃതി വെളിവാക്കുന്നു.

കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1930 – ൽ പ്രസിദ്ധീകരിച്ച, പഴയന്നൂർ രാമപിഷാരോടി രചിച്ച അശോകൻ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാരതീയ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായങ്ങളിലൊന്നാണ് അശോകചക്രവർത്തിയുടെ ഭരണകാലം. പഴയന്നൂർ രാമപിഷാരോടി രചിച്ച 'അശോകൻ' എന്ന ഗ്രന്ഥം മൗര്യസാമ്രാജ്യത്തിൻ്റെ പ്രതാപത്തിലേക്കും അശോകൻ്റെ ജീവിതപരിണാമങ്ങളിലേക്കും വെളിച്ചം വീശുന്ന അമൂല്യമായ ഒരു ചരിത്രകൃതിയാണ്.

മഗധ രാജ്യത്തിൻ്റെ പശ്ചാത്തലത്തിൽ തുടങ്ങി, ബിന്ദുസാരൻ്റെ പുത്രനായ അശോകൻ എപ്രകാരമാണ് മൗര്യസാമ്രാജ്യത്തിൻ്റെ അധിപനായതെന്ന് പുസ്തകം വിവരിക്കുന്നു. ക്രൂരനായ ഒരു ഭരണാധികാരിയിൽ നിന്ന് അശോകൻ എന്ന അഹിംസാവാദിയായ മഹാനുഭാവനിലേക്കുള്ള മാറ്റവും, അതിൽ കലിംഗയുദ്ധവും ബുദ്ധധർമ്മവും ചെലുത്തിയ സ്വാധീനവും കൃതിയിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. തൻ്റെ സഹോദരങ്ങളെ അശോകൻ കൊലപ്പെടുത്തി എന്ന ബൗദ്ധപ്രചാരകരുടെ വാദങ്ങളെ അഞ്ചാം ശിലാശാസനത്തിലെ തെളിവുകൾ നിരത്തി ഗ്രന്ഥകാരൻ തിരുത്തുന്നുണ്ട്. വെറുമൊരു ഭരണാധികാരി എന്നതിലുപരി പ്രജകളുടെയും ജീവജാലങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച മഹാത്മാവായിരുന്നു അദ്ദേഹം. കുടിവെള്ളത്തിനായി കിണറുകളും തടാകങ്ങളും നിർമ്മിക്കുക, വഴിയമ്പലങ്ങൾ സ്ഥാപിക്കുക, മരുന്നുകളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുക തുടങ്ങി അദ്ദേഹം നടപ്പിലാക്കിയ ജനക്ഷേമപ്രവർത്തനങ്ങൾ ഇന്നും മാതൃകാപരമാണ്. കൂടാതെ, മക്കളായ മഹേന്ദ്രനെയും സംഘമിത്രയെയും സിംഹളത്തിലേക്ക് (ശ്രീലങ്ക) അയച്ച് നടത്തിയ ബുദ്ധമതപ്രചാരണവും ചരിത്രപരമായ തെളിവുകളോടെ പുസ്തകത്തിൽ വിശദീകരിക്കുന്നു.

ചരിത്രാന്വേഷികൾക്കും വായനക്കാർക്കും ഒരുപോലെ ഉപകരിക്കുന്ന ലാളിത്യവും തെളിച്ചവുമുള്ള ഭാഷയിലാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. അശോകൻ്റെ ശിലാശാസനങ്ങളെയും സ്തൂപങ്ങളെയും അടിസ്ഥാനമാക്കി എഴുതിയ ഈ ഗ്രന്ഥം മൗര്യകാലഘട്ടത്തെക്കുറിച്ചുള്ള ഒരു മികച്ച ചരിത്രരേഖയാണ്.

കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.