Release notes

2,924 release notes

1927 - The Maharaja's College Magazine Ernakulam- Vol. IX January issue 02

Permalink

1927-ൽ പ്രസിദ്ധീകരിച്ച, The Maharaja's College Magazine Ernakulam- Vol. IX January issue 02 എന്ന മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 – ൽ പുറത്തിറക്കിയ മഹാരാജാസ് കോളേജിൻ്റെ ഈ മാഗസിനിൽ പൂർവ്വവിദ്യാർത്ഥികളുടെ സാഹിത്യ രചനകൾ, വിവിധ പഠന വിഭാഗങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകൾ, കോളേജ് ഡേ പരിപാടികളുടെ വിവരങ്ങൾ, രാജാവിൻ്റെ തിരുനാൾ പ്രമാണിച്ചു കോളേജിൽ നടത്തിയ മൽസരങ്ങളിൽ സമ്മാനാർഹങ്ങളായ ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1964 - ആറാം പൗലോസ് മാർപാപ്പാ - സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി

Permalink

1964 ൽ പ്രസിദ്ധീകരിച്ച, സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി  രചിച്ച ആറാം പൗലോസ് മാർപാപ്പാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇത് മലയാളത്തിലെ കത്തോലിക്കസഭാ ചരിത്രരചനകളിൽ ഒരു പ്രധാനപ്പെട്ട ജീവചരിത്രകൃതിയാണ്. പോപ്പ് പോൾ ആറാമൻ്റെ (Pope Paul VI, 1897–1978) ബാല്യം, വിദ്യാഭ്യാസം, ജീവിതവും സഭാപ്രവർത്തനവും, 1963-ൽ പോപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വവും ലോകസഭയ്ക്കു നൽകിയ സംഭാവനകളും, വത്തിക്കാൻ രണ്ടാം കൗൺസിൽ (Second Vatican Council) കാലഘട്ടത്തിലെ പങ്ക്. ആധുനിക ലോകത്ത് കത്തോലിക്കാസഭയുടെ പുതുമുഖം തുറന്നുനൽകിയ നേതാവെന്ന നിലയിൽ പോൾ VI-ന്റെ ദർശനം എന്നീ വിഷയങ്ങൾ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1995 - പരിസ്ഥിതി പഠനം - പ്രവർത്തന പാഠങ്ങൾ - Std - 2 - ലക്ഷദ്വീപ്

Permalink

1995 – ൽ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്    പ്രസിദ്ധീകരിച്ച,  പരിസ്ഥിതി പഠനം - പ്രവർത്തന പാഠങ്ങൾ - Std - 2 - ലക്ഷദ്വീപ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമികതല വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ഒരു പഠനസഹായി ആണ് ഈ പുസ്തകം. ഈ പുസ്തകം കുട്ടികൾക്ക് പ്രകൃതിയെയും സമൂഹത്തെയും പരിചയപ്പെടുത്തുന്ന വിധത്തിൽ ചിത്രങ്ങളുടെയും, പ്രവർത്തനങ്ങളുടെയും കഥകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്നു. നമ്മുടെ ചുറ്റുപാടുകൾ, സസ്യങ്ങളും മൃഗങ്ങളും, വെള്ളവും വായുവും, നമ്മുടെ വീടും ഗ്രാമവും, ശുചിത്വം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1945 - സാഹിത്യമഞ്ജരി - മൂന്നാം ഭാഗം - വള്ളത്തോൾ

Permalink

1945– ൽ ചെറുതുരുത്തി വള്ളത്തോൾ ഗ്രന്ഥാലയം പ്രസിദ്ധീകരിച്ച, വള്ളത്തോൾ രചിച്ച സാഹിത്യമഞ്ജരി - മൂന്നാം ഭാഗം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വള്ളത്തോൾ രചിച്ച പ്രസിദ്ധങ്ങളായ പതിനാല് കവിതകളുടെ സമാഹാരമാണ് ഈ കൃതി. കവിതകളുടെ ഭാഗമായുള്ള, മനസ്സിലാക്കാൻ വിഷമമുള്ള വാക്കുകളുടെ സ്പഷ്ടമായ അർത്ഥം ഉൾക്കൊള്ളുന്ന ലഘുവിശദീകരണം ഓരോ കവിതയുടെയും താഴെ കൊടുത്തിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1959-Binodini

Permalink

Through this post, we are releasing the digital scan of Binodini written by  famous writer Sri. Rabindranath Tagore published in the year 1959.

The 1959 book "Binodini"  refers to the English translation of Rabindranath Tagore's classic bengali novel Chocker bali, first published in 1902-03, with the 1959 edition being a significant publication by Sahithya Accademy translated by Krishna Kripalini exploring themes of widowhood, forbidden love, societal constraints, and female agency in 19th-century Bengal through the complex character of Binodini.  This English translation was a significant event, introducing Tagore's groundbreaking work on female psychology and societal critique to non-Bengali readers, cementing its place in Indian literature.  ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1939 - പ്രഹ്ലാദചരിതം കിളിപ്പാട്ട്

Permalink

1939-ൽ ശ്രീ രാമവർമ്മ ഗ്രന്ഥാവലി പ്രസിദ്ധീകരിച്ച, പ്രഹ്ലാദചരിതം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാളത്തിലെ പ്രശസ്തമായ കിളിപ്പാട്ട് കാവ്യങ്ങളിലൊന്നാണ് പ്രഹ്ലാദചരിതം കിളിപ്പാട്ട് . മഹാഭാഗവതത്തിലെ പ്രഹ്ലാദകഥയെ ആസ്പദമാക്കി രചിക്കപ്പെട്ട ഈ കൃതിയിൽ ഭക്തിയുടെ മഹത്വം പ്രധാനമായി അവതരിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1985 - വചനജ്വാല

Permalink

1985 – ൽ പ്രകാശം പബ്ലിക്കേഷൻസ്  പ്രസിദ്ധീകരിച്ച, വചനജ്വാല എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രകാശം പബ്ലിക്കേഷൻസിൻ്റെ ഒരു പുതിയ പുസ്തക പദ്ധതിയായ യുവജനങ്ങൾക്കൊരു വചനഗ്രന്ഥം എന്ന പേരിൽ ഇറങ്ങുന്ന ആറു പുസ്തകങ്ങളുടെ ഒരു പരമ്പര.ഈ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ് വചനജ്വാല.

ജ്വാല ചലനാത്മകമാണ്.അതിലേറെ ചലനാത്മകമാണ് യുവജനങ്ങൾ.ക്രിയാത്മകരായ യുവജനങ്ങളുടെ വീഥികളിൽ പ്രകാശം പരത്തുവാൻ കഴിയുന്ന വിധം പല കാര്യങ്ങളും ഈ ചെറു പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1989 - സ്ഥാപകപിതാക്കന്മാർ

Permalink

CMI സന്ന്യാസസമൂഹത്തിൻ്റെ സ്ഥാപക പിതാക്കളായ മൂന്നു പേരുടെ ജീവചരിത്ര പുസ്തകമായ സ്ഥാപകപിതാക്കന്മാർ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സി.എം.ഐ. സഭയുടെ സ്ഥാപക പിതാക്കന്മാരായ പാലയ്ക്കൽ തോമ്മാ മൽപ്പാനച്ചൻ, പോരൂക്കര തോമ്മാ മൽപ്പാനച്ചൻ, ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ എന്നിവരുടേ ആധികാരിക ലഘു ചരിത്രങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. സ്ഥാപക പിതാക്കന്മാരുടെ ആദിദർശനവും ചൈതന്യവും വെളിപ്പെടുത്തുന്ന കൃതിയാണിത്.

2023 നവംബർ 8 നു റിലീസ് ചെയ്ത മലയാളത്തിലെ ക ദി മൂ സഭയുടെ സ്ഥാപക പിതാക്കന്മാർ എന്ന പുസ്തകത്തിൻ്റെ ആധുനീകരിച്ച പ്രതിയാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.