All release notes

Release note

Permalink

1945– ൽ ചെറുതുരുത്തി വള്ളത്തോൾ ഗ്രന്ഥാലയം പ്രസിദ്ധീകരിച്ച, വള്ളത്തോൾ രചിച്ച സാഹിത്യമഞ്ജരി - മൂന്നാം ഭാഗം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വള്ളത്തോൾ രചിച്ച പ്രസിദ്ധങ്ങളായ പതിനാല് കവിതകളുടെ സമാഹാരമാണ് ഈ കൃതി. കവിതകളുടെ ഭാഗമായുള്ള, മനസ്സിലാക്കാൻ വിഷമമുള്ള വാക്കുകളുടെ സ്പഷ്ടമായ അർത്ഥം ഉൾക്കൊള്ളുന്ന ലഘുവിശദീകരണം ഓരോ കവിതയുടെയും താഴെ കൊടുത്തിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.