Release notes

2,924 release notes

1957 - ശ്രീ നാരായണഗുരു - പി. ജെ. ജോസഫ്

Permalink

1957 ൽ പ്രസിദ്ധീകരിച്ച, പി. ജെ. ജോസഫ് രചിച്ച ശ്രീനാരായണഗുരു എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1983 - Refletions on Liturgy - Placid J Podipara

Permalink

Through this post we are releasing the scan of Refletions on Liturgy  written by Placid Podipara published in the year 1983.

This book contains the author's reflections on the liturgy with particular reference to the ancient liturgy of the St. Thomas Christians. Liturgy is the sublime expression of the life of the Church.

This document is digitized as part of the Dharmaram College Library digitization project.

Paths to Discovery - C. T. Philip

Permalink

C. T. Philip രചിച്ച Paths to Discovery   എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1973 - ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് - 1 - 7

Permalink

1973 ൽ പ്രസിദ്ധീകരിച്ച എന്ന ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് - 1 - 7 പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1942 - ചരിത്രകഥകൾ - പി ഇ ഡേവിഡ്

Permalink

1942-ൽ (കൊല്ലവർഷം 1117) കൊച്ചി രാജ്യത്തെ നാലാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച പി ഇ ഡേവിഡിൻ്റെ 'ചരിത്രകഥകൾ' എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ ചരിത്ര വ്യക്തിത്വങ്ങളെയും കൊച്ചിയിലെ വിവിധ രാജാക്കന്മാർ, ദിവാന്മാർ എന്നിവരെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ലഘു ആഖ്യാനങ്ങൾ ഉൾപ്പെട്ട പാഠപുസ്തകമാണിത്.

സിദ്ധാർഥൻ, അശോകൻ, വിക്രമാദിത്യൻ, കാളിദാസൻ, കരികാല ചോളൻ, ശിവാജി, അക്ബർ, ടിപ്പു സുൽത്താൻ തുടങ്ങിയ മഹാന്മാർ, കൊച്ചിയിൽ ലന്തക്കാരുടെ (ഡച്ചുകാർ) വരവ്, ബ്രിട്ടീഷുകാരുടെ വരവ് എന്നീ സംഭവങ്ങൾ, കേണൽ മെക്കാളെ, കേണൽ മൺറോ തുടങ്ങിയ റസിഡൻ്റുമാർ, ചില കൊച്ചി രാജാക്കന്മാർ, ദിവാന്മാർ എന്നിവരെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന അധ്യായങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1956 - ഇസ്ലാമിലെ ആചാര്യമര്യാദകൾ അഥവാ ഇസ്ലാം സംസ്കാരം - എ. മുഹമ്മദു സാഹിബ്

Permalink

1956 ൽ പ്രസിദ്ധീകരിച്ച എ. മുഹമ്മദു സാഹിബ് രചിച്ച ഇസ്ലാമിലെ ആചാര്യമര്യാദകൾ അഥവാ ഇസ്ലാം സംസ്കാരം പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇസ്ലാമിൻ്റെ ആചാര്യമര്യാദകളേയും സ്വഭാവ ശുദ്ധീകരണത്തേയും കുറിച്ചുള്ള സംക്ഷിപ്തവിവരണമാണ് ഈ പുസ്തകം.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1989 - കർമ്മെലയിലെ കർമ്മയോഗി - ജെ. ചിറയിൽ

Permalink

1989 ൽ പ്രസിദ്ധീകരിച്ച ജെ. ചിറയിൽ രചിച്ച കർമ്മെലയിലെ കർമ്മയോഗി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആത്മീയാചാര്യൻ, ജനസേവകൻ, സമുദായോദ്ധാരകൻ എന്നീ നിലകളിൽ മഹാരഥന്മാരുടെ നിരയിൽ സ്ഥാനം നേടിയ വ്യക്തിത്വമാണ് മഞ്ചേരിൽ ബ. യൗസേപ്പ് അന്തോനിയച്ചൻ. സാധാരണ ചുറ്റുപാടുകളിൽ ജനിച്ച് പരിമിതികളുടെ നടുവിൽ വളർന്ന് പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് എല്ലാവർക്കും എല്ലാമായി പ്രചോദന സ്രോതസ്സായി തീർന്ന അദ്ദേഹത്തിൻ്റെ അനന്തരവനായ മഞ്ചേരിൽ ബ. റെയിമണ്ടച്ചൻ്റെ ദീർഘനാളിലെ ശ്രമഫലമായി ശേഖരിച്ച രേഖകളാണ് ഈ ജീവചരിത്ര രചനക്ക് ആധാരമായിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 - ചെങ്കോലും ചെന്താമരയും - തിരുനൈനാർകുറിച്ചി മാധവൻ നായർ

Permalink

1958ൽ പ്രസിദ്ധീകരിച്ച തിരുനൈനാർകുറിച്ചി മാധവൻ നായർ രചിച്ച ചെങ്കോലും ചെന്താമരയും  എന്ന  കവിതാസമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഉമ്മിണിതങ്കയുടെയും മാർത്താണ്ഡവർമ്മയുടെയും ദുരന്തപൂർണ്ണമായ പ്രണയവും മാർത്താണ്ഡവർമ്മയും ഉമ്മിണിതങ്കയുടെ സഹോദരന്മാരായ തമ്പിമാരും തമ്മിലുള്ള സംഘർഷവും, ഉമ്മിണിതങ്കയുടെ ആത്മാഹൂതിയും ആണ് കവിതയുടെ ഇതിവൃത്തം.

കേരളത്തിലെ ആദ്യകാല ഗാന രചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ.കവി, അദ്ധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് 1916 ഏപ്രിൽ 16ന് കന്യാകുമാരി ജില്ലയിലെ തിരുനയിനാർകുറിച്ചി ഗ്രാമത്തിലായിരുന്നു ജനനം.1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചു. ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ ആത്മവിദ്യാലയമേ.., ഭക്തകുചേലയിലെ ഈശ്വര ചിന്തയിതൊന്നേ ..എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു. 1948-ൽ ട്രാവൻകൂർ റേഡിയോ നിലയത്തിൻ്റെ തുടക്കത്തിനു പിന്നിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ട്രാവൻകൂർ റേഡിയോ നിലയം പിന്നീട് ആകാശവാണിയായപ്പോഴും അമരത്തു തന്നെ ഉണ്ടായിരുന്ന ശ്രീ മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ആകാശവാണിയിലൂടെ കേന്ദ്ര സർക്കാർ ജീവനക്കാരാനായി. പല ഭാഷകളിൽ പ്രാവീണ്യമുള്ള ഇദ്ദേഹം ആകാശവാണിയിലെ ജോലിക്കിടയിലാണ് ഗാനരചനയിലേക്കു തിരിഞ്ഞത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1952 - Billys Bouncing Ball - M. G. Belleine

Permalink

1952 ൽ പ്രസിദ്ധീകരിച്ച M. G. Belleine രചിച്ച Billys Bouncing Ball എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1996 - Gems - Santhome Youth Anepalayam 10th Anniversary

Permalink

ബാംഗളൂർ ആനപ്പാളയ സെൻ്റ് സെബാസ്റ്റ്യൻ ചാപ്പലിൻ്റെ ആഭിമുഖ്യത്തിൽ സെൻ്റ് സെബാസ്റ്റ്യൻ യൂത്ത് അസ്സോസിയേഷനായി പ്രസിദ്ധീകരിക്കുന്ന ജെംസ് ആനുകാലികത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് 1996 ൽ പ്രസിദ്ധീകരിച്ച gems-santhome-youth-anepalayam-10th-anniversary സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെകുന്നത്.

അസ്സോസിയേഷൻ്റെ  പ്രവർത്തന റിപ്പോർട്ട്, പത്താം വാർഷികത്തിനുള്ള ആശംസകൾ, ഭാരവാഹികളുടെ വിവരങ്ങൾ, ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ, അസ്സോസിയേഷൻ നടത്തിയ പരിപാടികളുടെ ചിത്രങ്ങൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1965 - Abraham Lincoln - J. C. Palakkey

Permalink

1965 ൽ പ്രസിദ്ധീകരിച്ച J. C. Palakkey രചിച്ച Abraham Lincoln എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1973 - ടെലിഫോൺ പ്രതിഷ്ഠാപനം - കാൾ - ഹൈൻസ് ക്ലൈനോ

Permalink

1973 ൽ പ്രസിദ്ധീകരിച്ച കാൾ - ഹൈൻസ് ക്ലൈനോ രചിച്ച, കെ. സോമസുന്ദരൻ തർജ്ജമ ചെയ്ത ടെലിഫോൺ പ്രതിഷ്ഠാപനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സർവ്വകലാശാല, ഡിപ്ലോമ നിലവാരത്തിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമാണിത്. പ്രാഥമികമായി ടെലിഫോൺ ജോലിക്കാർ, ലൈൻമാൻമാർ, ഫിറ്റർമാർ എന്നിവരെ ഉദ്ദേശിച്ച് എഴുതിയിട്ടുള്ളതാണ്. ടെലിഫോൺ ലൈനിൻ്റെയും കേബിളിൻ്റെയും നിർമ്മാണം തുടങ്ങി ഉപഭോക്തൃ കേന്ദ്രത്തിൻ്റെ പ്രതിഷ്ഠാപനം വരെ വാർത്താവിനിമയത്തിനാവശ്യമായ നിർമ്മാണപ്രവർത്തനങ്ങളൂടെ സംക്ഷിപ്ത വിവരണം ഈ പുസ്തകത്തിൽ കാണാം. വാർത്താവിനിമയ എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകമായി ഉപയോഗിക്കാവുന്ന പുസ്തകം കൂടിയാണിത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.