ബാംഗളൂർ ആനപ്പാളയ സെൻ്റ് സെബാസ്റ്റ്യൻ ചാപ്പലിൻ്റെ ആഭിമുഖ്യത്തിൽ സെൻ്റ് സെബാസ്റ്റ്യൻ യൂത്ത് അസ്സോസിയേഷനായി പ്രസിദ്ധീകരിക്കുന്ന ജെംസ് ആനുകാലികത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് 1996 ൽ പ്രസിദ്ധീകരിച്ച gems-santhome-youth-anepalayam-10th-anniversary സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെകുന്നത്.
അസ്സോസിയേഷൻ്റെ പ്രവർത്തന റിപ്പോർട്ട്, പത്താം വാർഷികത്തിനുള്ള ആശംസകൾ, ഭാരവാഹികളുടെ വിവരങ്ങൾ, ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ, അസ്സോസിയേഷൻ നടത്തിയ പരിപാടികളുടെ ചിത്രങ്ങൾ എന്നിവയാണ് ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.