Release notes

2,924 release notes

1948 –  ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപ്പിള്ള ശാസ്ത്രി രചിച്ച  പുരോഗമനസാഹിത്യ കോലാഹലം (ഒരു വിമർശനഗ്രന്ഥം)  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 - കളുടെ അവസാനത്തിൽ കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൽ ഉണ്ടായ ആഭ്യന്തര കലഹങ്ങളും പ്രത്യയശാസ്ത്രപരമായ തർക്കങ്ങളുമാണ് ഈ ഗ്രന്ഥത്തിൻ്റെ കേന്ദ്രവിഷയം. തൃശ്ശൂരിൽ നടന്ന പുരോഗമന സാഹിത്യ സമ്മേളനവും അതിനെത്തുടർന്ന് സാഹിത്യകാരന്മാർക്കിടയിൽ രൂപപ്പെട്ട ചേരിതിരിവുകളുമാണ് 'കോലാഹലം' എന്ന് ഇവിടെ വിശേഷിപ്പിക്കപ്പെടുന്നത്. മലയാള സാഹിത്യ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു കാലഘട്ടത്തെയും സംവാദങ്ങളെയും അടയാളപ്പെടുത്തുന്ന പുസ്തകമാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മലയാള മനോരമ പത്രത്തിൽ ഖണ്ഡശ: പ്രസിദ്ധപ്പെടുത്തിയിരുന്ന കനകം മൂലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ധനത്തെപ്പറ്റിയുള്ള അത്യാഗ്രഹം മൂലമുണ്ടായ നാശങ്ങളെ വിവരിക്കുന്ന ഒരു നവീനകഥയാണിത്'. പണത്തോടുള്ള അമിതമായ ആർത്തി മനുഷ്യജീവിതത്തിലും കുടുംബങ്ങളിലും വരുത്തിവെക്കുന്ന തകർച്ചകളെയും ധാർമ്മിക അധപ്പതനത്തെയുമാണ് നോവൽ ചർച്ച ചെയ്യുന്നത്. ഈ നോവലിലെ പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ കമലാഭായി, രഞ്ജിത് സിംഗ് എന്നിവയാണ്. ഈ നോവൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നതിന് മുൻപ് മലയാള മനോരമ പത്രത്തിൽ ഖണ്ഡശ: (തുടർക്കഥയായി) ഭാഗം ഭാഗമായി പ്രസിദ്ധീകരിച്ചിരിക്കുന്നതാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1973 – ൽ പ്രസിദ്ധീകരിച്ച, ജെ. ചിറയിൽ രചിച്ച സാമൂഹ്യസമ്പർക്ക മാദ്ധ്യമങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അച്ചടി, റേഡിയോ, ടെലിവിഷൻ, സിനിമ തുടങ്ങിയ സമൂഹവുമായി ആശയവിനിമയം നടത്തുന്ന മാദ്ധ്യമങ്ങളുടെ സ്വഭാവം, പ്രവർത്തനം, സാമൂഹിക സ്വാധീനം എന്നിവ വിശകലനം ചെയ്യുന്ന പഠനഗ്രന്ഥമാണിത്. സാമൂഹ്യസമ്പർക്ക മാദ്ധ്യമങ്ങൾ, സന്യാസദർശനം, ദൈവവിളിയും ജീവിതദൗത്യവും, കൊച്ചമ്മ, ജന്മസാഫല്യം, ഒരു ജീവിതവും കുറെ യാഥാർത്ഥ്യങ്ങളും, ആധ്യുനികകാലത്തിൻ്റെ സൂചനകൾ തുടങ്ങിയ അദ്ധ്യായങ്ങളിലൂടെ സാമൂഹ്യമാദ്ധ്യമ സമ്പർക്കത്തെ ദൈവശാസ്ത്രത്തിൻ്റെ കാഴ്ച്ചപ്പാടിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1951 –  ൽ പ്രസിദ്ധീകരിച്ച, മാവ് സെ തുങ്ങ് രചിച്ച  ചൈനയിലെ പുതിയ ജനാധിപത്യം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവായ മാവ് സെ തുങ്ങ് രചിച്ച രാഷ്ട്രീയ കൃതിയുടെ മലയാള പരിഭാഷയാണിത്. കൊളോണിയൽ - നാടുവാഴിത്ത വ്യവസ്ഥിതിയിൽ നിന്ന് ചൈനയെ മോചിപ്പിച്ച് ഒരു പുതിയ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ഘടന കെട്ടിപ്പടുക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചാണ് ഈ ലഘുഗ്രന്ഥം ചർച്ച ചെയ്യുന്നത്. ചൈനീസ് വിപ്ലവത്തിന് രണ്ട് ഘട്ടങ്ങളുണ്ടെന്നും ആദ്യത്തേത് പരമ്പരാഗത ജനാധിപത്യത്തിൽ നിന്ന് വ്യത്യസ്തമായ 'പുതിയ ജനാധിപത്യം' ആണെന്നും, രണ്ടാമത്തേത് സോഷ്യലിസ്റ്റ് വിപ്ലവമാണെന്നും മാവ് സെ തുങ്ങ് ഇതിലൂടെ വ്യക്തമാക്കുന്നു. സമൂഹത്തിൻ്റെ സാമ്പത്തിക - രാഷ്ട്രീയ മാറ്റങ്ങൾക്കൊപ്പം പഴയ സംസ്കാരത്തെ മാറ്റിമറിച്ച് പുരോഗമനപരമായ ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കണമെന്ന മാർക്സിസ്റ്റ് - ലെനിനിസ്റ്റ് വീക്ഷണമാണ് ഈ കൃതി മുന്നോട്ട് വെക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1951 – ൽ പ്രസിദ്ധീകരിച്ച, ടി.എസ്. അനന്തസുബ്രഹ്മണ്യം രചിച്ച ഒ. ചന്തു മേനോൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള നോവൽ സാഹിത്യത്തിൻ്റെ കുലപതിയായ ഒ. ചന്തുമേനോൻ്റെ ഔദ്യോഗിക-വ്യക്തിഗത ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളും ഫലിതങ്ങളും കോർത്തിണക്കിയ ലഘു ജീവചരിത്രമാണിത്. മുൻസിപ്പായും സബ് ജഡ്ജിയായും സേവനമനുഷ്ഠിച്ച കാലത്തെ അദ്ദേഹത്തിൻ്റെ ഹൃദ്യമായ വ്യക്തിത്വവും സന്ദർഭോചിതമായ ഇടപെടലുകളും ഈ രചനയിലൂടെ വെളിപ്പെടുന്നു. പ്രശസ്തമായ ഇന്ദുലേഖയിലെ ചെരുപ്പിൻ്റെ കഥയ്ക്ക് പിന്നിലെ യഥാർത്ഥ സംഭവമായ പട്ടരുടെ ചെരിപ്പും, കോടതി മുറിയിലെ നാടകീയ രംഗങ്ങൾ വിവരിക്കുന്ന എക്സാമിനറുടെ കേസും ഇതിൽ സരസമായി വിവരിക്കുന്നു. ഒപ്പം, ചന്തുമേനോൻ്റെ ജനനം, ഉദ്യോഗകയറ്റം, മയൂരസന്ദേശത്തിന് മുഖവുരയെഴുതിയ ചരിത്രം, അദ്ദേഹത്തിൻ്റെ അന്ത്യനിമിഷങ്ങൾ എന്നിവയ്ക്കൊപ്പം സഹധർമ്മിണി ലക്ഷ്മിയമ്മയുമായുള്ള ഗ്രന്ഥകാരൻ്റെ ഹൃദ്യമായ കൂടിക്കാഴ്ചയുടെ ഓർമ്മകളും ഇതിൽ പങ്കുവെക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയോട് കിടപിടിക്കുന്ന ലളിതസുന്ദരമായ ശൈലിയിൽ ടി.എസ്സ്. അനന്തസുബ്രഹ്മണ്യമാണ് ഈ രചന തയ്യാറാക്കിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1949 –  ൽ പ്രസിദ്ധീകരിച്ച, കെ.എസ്. നീലകണ്ഠം രചിച്ച കമ്പോസ്റ്റ് വളവും പച്ചില വളവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ട കടുത്ത ഭക്ഷ്യക്ഷാമത്തിൻ്റെ പശ്ചാത്തലത്തിൽ, കർഷകരെ ബോധവൽക്കരിച്ച് ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ച ഒരു പ്രായോഗിക കൃഷിശാസ്ത്ര ഗ്രന്ഥാവലിയാണ് 'ഐശ്വര്യമാല'. വിവിധ പത്രമാസികകളിൽ ചിതറിക്കിടന്നിരുന്ന കാർഷിക അറിവുകൾ തേടിപ്പിടിച്ച്, ഗ്രന്ഥകാരൻ തൻ്റെ സ്വന്തം കൃഷിാനുഭവങ്ങളുമായി കൂട്ടിയിണക്കിയാണ് സാധാരണക്കാരായ കർഷകർക്കായി ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മണ്ണിൽ പ്രകൃതിദത്തമായ ജൈവവളങ്ങൾ ചേർക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും, അടുക്കള അവശിഷ്ടങ്ങൾ ഉപയോഗിച്ച് കമ്പോസ്റ്റ് വളം നിർമ്മിക്കുന്ന രീതിയെക്കുറിച്ചും, മണ്ണിൽ പച്ചിലകൾ ചേർത്ത് ഫലഭൂയിഷ്ഠത കൂട്ടുന്നതിനെക്കുറിച്ചുമുള്ള പ്രായോഗിക നിർദ്ദേശങ്ങളാണ് ഈ പുസ്തകത്തിൽ കെ.എസ്. നീലകണ്ഠം വിവരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1934 – ൽ പ്രസിദ്ധീകരിച്ച, സി.എഫ്. ആൻഡ്രൂസ് രചിച്ച എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സി. എഫ്. ആൻഡ്രൂസ് എഴുതിയ 'വാട്ട് ഐ ഓവ് ടു ക്രിസ്റ്റ്' (എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട്) എന്ന പുസ്തകം, അദ്ദേഹത്തിൻ്റെ ആത്മീയ യാത്രയുടെയും ക്രൈസ്തവ വിശ്വാസത്തിൻ്റെ ആഴമേറിയ ബോധ്യങ്ങളുടെയും ഹൃദയസ്പർശിയായ വിവരണമാണ്. കാനഡയിലും അമേരിക്കയിലുമുള്ള സന്ദർശനവേളകളിൽ യുവതലമുറയ്ക്കും വിവിധ മതസ്ഥർക്കും വേണ്ടി തൻ്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കണമെന്ന നിരന്തരമായ അഭ്യർത്ഥനയിൽ നിന്നാണ് ഈ ഗ്രന്ഥം ജന്മമെടുക്കുന്നത്. ഒരു ഏകാന്ത താവളത്തിൽ വെച്ചല്ല, മറിച്ച് ലോകത്തിൻ്റെ നാനാഭാഗങ്ങളിലെ കഠിനമായ പോരാട്ടങ്ങൾക്കും തിരക്കുകൾക്കും മധ്യേയാണ് അദ്ദേഹം തൻ്റെ യഥാർത്ഥ ജീവിതാനുഭവങ്ങൾ ഇതിൽ പകർത്തിയിരിക്കുന്നത്. ശാസ്ത്രീയ ചിന്തകളുടെയും നവീനാശയങ്ങളുടെയും പ്രവാഹത്തിൽ ക്രിസ്തീയ ജീവിതത്തിന് ശക്തമായ ഒരു അടിത്തറ തേടുന്നവർക്ക് വഴികാട്ടിയാകുന്ന ഒരു ആത്മകഥാംശമുള്ള കൃതിയാണിത്. അന്ധമായ പാരമ്പര്യ പ്രമാണങ്ങളെക്കാൾ മനസ്സാക്ഷിയുടെയും സത്യന്വേഷണത്തിൻ്റെയും വെളിച്ചത്തിൽ ക്രിസ്തുവിനെ അടുത്തറിയാൻ പ്രേരിപ്പിക്കുന്ന അമൂല്യമായ ഉള്ളടക്കമാണ് ഈ പുസ്തകം വായനക്കാർക്ക് സമ്മാനിക്കുന്നത്.

Malabar Christian College digitization project. ൽ നിന്നുള്ള സ്കാൻ ആണിത്.

1959– ൽ ഭാരത സർക്കാർ പബ്ലിക്കേഷൻ ഡിവിഷൻ, പ്ലാനിംഗ് കമ്മീഷനുവേണ്ടി പ്രസിദ്ധീകരിച്ച, ഭൂനിയമപരിഷ്കരണം ഭാരതത്തിൽ എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭൂനിയമപരിഷ്കരണം എന്തിന്,ഇടനിലക്കാരെ നീക്കം ചെയ്യുക, കുടിയാന്മാർക്ക് പ്രോൽസാഹനം, ഭൂപരിധിനിർണ്ണയം, കാർഷികപുന:സംവിധാനം, ഭൂമിയില്ലാത്ത കർഷകർക്ക് ഭൂമി നൽകുക, ഭൂദാനപ്രസ്ഥാനം, ഭൂവുടമപരിഷ്കാരം നടപ്പിലാക്കൽ, ഒരു നിശ്ശബ്ദവിപ്ലവം എന്നീ ശീർഷകങ്ങളിലായി ഭൂപരിഷ്കരണ നിയമത്തെ പറ്റി പ്രതിപാദിക്കുന്ന ലഘുലേഖയാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

ആർ. മാധവപ്പൈ രചിച്ച  ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗ്രന്ഥകാരൻ്റെയും വായനക്കാരൻ്റെയും ഇടയ്ക്ക് നിന്ന് അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന മദ്ധ്യവർത്തിയാണ് പ്രസാധകൻ. എന്നാൽ പുസ്തകപ്രസാധനത്തിൽ ഉണ്ടായേക്കാവുന്ന സകല വെല്ലുവിളികളും നേരിട്ടുകൊണ്ട് ആ പ്രക്രിയ പൂർണ്ണതയിൽ എത്തിക്കുന്ന ഒരു വിഭാഗത്തെ പലരും കാണാതെ പോകുന്നുണ്ട്. ഒരു പ്രസാധകൻ എന്ന നിലയിൽ നേരിട്ട പ്രതിസന്ധികളും അതിനെ നേരിടാൻ നടത്തിയ പരിശ്രമങ്ങളും ലേഖകൻ ഇവിടെ വിവരിക്കുന്നു. വ്യത്യസ്ത വിഷയങ്ങളിലുള്ള പുസ്തകങ്ങൾ പുറത്തിറക്കുന്ന പ്രസാധകർ  നേരിടേണ്ടിവരുന്ന സാമൂഹിക വിചാരണയെക്കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1929– ൽ പ്രസിദ്ധീകരിച്ച, ടി.ആർ.കെ. പിഷാരോടി രചിച്ച ബനിറ്റോ മുസോലിനിഎന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇറ്റലിയിലെ ഫാസിസ്റ്റ് നേതാവായ ബനിറ്റോ മുസോലിനിയുടെ ജീവിതവും രാഷ്ട്രീയപ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്ന ഒരു ജീവചരിത്രഗ്രന്ഥമാണിത്. മുസോലിനിയുടെ ബാല്യകാലം, വിദ്യാഭ്യാസം, അധ്യാപകജീവിതം, സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ വളർച്ച, ഫാസിസ്റ്റ് പ്രസ്ഥാനത്തിൻ്റെ രൂപീകരണവും വികാസവും, ഇറ്റലിയുടെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ സാഹചര്യങ്ങൾ, ഇറ്റലിയിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളിൽ അദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങളും നയങ്ങളും.അന്നത്തെ യൂറോപ്യൻ രാഷ്ട്രീയ സാഹചര്യത്തിൽ മുസോലിനിയുടെ സ്ഥാനവും സ്വാധീനവും തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

1966 – ൽ പ്രസിദ്ധീകരിച്ച, ചിത്ര രചിച്ച രക്ഷിതാക്കളെ ഇതിലെ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശിശു പരിപാലനത്തിൻ്റെ പ്രാധാന്യം വിശദമാക്കുന്ന ഗ്രന്ഥമാണിത്. ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ ദുശ്ശീലങ്ങൾക്ക് കടിഞ്ഞാണിടാനുള്ള മാർഗ്ഗങ്ങൾ ഇതിൽ വിവരിക്കുന്നു. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം എപ്രകാരമായിരിക്കണം എന്നും ഈ പുസ്തകം വിശദമാക്കുന്നുണ്ട്. അപകർഷതാബോധം, അസൂയ, ഭയം തുടങ്ങിയ പ്രശ്നങ്ങൾ ബാല്യത്തിൽ തന്നെ ഇല്ലാതാക്കി സാമൂഹ്യ ബോധത്തോടുകൂടി കുട്ടികളെ വളർത്തിയെടുക്കാനുള്ള എല്ലാ മാർഗങ്ങളും ഈ പുസ്തകത്തിൽ വിവരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1950 – ൽ പ്രസിദ്ധീകരിച്ച, ടി.എസ്. അനന്തസുബ്രഹ്മണ്യം രചിച്ച ചില കഥകളിനടന്മാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ടി.എസ്സ്. അനന്തസുബ്രഹ്മണ്യം രചിച്ച ചില കഥകളിനടന്മാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണിത്. 1950ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ അക്കാലത്തെ ശ്രദ്ധേയരായ കഥകളി നടന്മാരെ അവരുടെ നടനവൈഭവത്തിൻ്റെയും അവർ കെട്ടിയാടിയ വേഷങ്ങളുടെയും ഒക്കെ പ്രാധാന്യത്തിൽ ടി.എസ്സ്. അനന്തസുബ്രഹ്മണ്യം പരിചയപ്പെടുത്തുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.