Release notes

2,924 release notes

1921 നവംബർ 17ന് പ്രസിദ്ധീകരിച്ച മുസ്‌ലിം പത്രത്തിൻ്റെ (പുസ്തകം 10, ലക്കം 12) ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വക്കം അബ്ദുൽ ഖാദർ മൗലവി 1906ൽ ആരംഭിച്ച പ്രസിദ്ധീകരണമാണ്  'മുസ്‌ലിം' ( The Muslim ). ഈജിപ്തിലെ റശീദ് റിദയുടെ അൽ-മനാർ മാതൃക സ്വാധീനിക്കപ്പെട്ട മൗലവി അറബി-മലയാളം, മലയാളം ഭാഷകളിൽ അൽ മനാർ മാതൃകയിൽ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു, അങ്ങനെ തുടക്കത്തിൽ  മുസ്‌ലിമും തുടർന്ന് 1918ൽ  'അൽ-ഇസ്‌ലാം', 1931ൽ 'ദീപിക' എന്നിവയും ആരംഭിച്ചു. അറബി-മലയാളം ലിപി ഉപയോഗിച്ചാണ് അൽ-ഇസ്‌ലാം പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ, മുസ്‌ലിം, ദീപിക എന്നിവ മലയാളം ലിപിയിലായിരുന്നു.

പ്രസിദ്ധീകരണങ്ങളിലൂടെ ഇസ്‌ലാമിൻ്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ പ്രസിദ്ധീകരണങ്ങൾ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിക്കപ്പെട്ടവയാണ്.

മലപ്പുറം, പൊന്മുണ്ടം സ്വദേശി മുഹമ്മദ് ദാനിഷാണ് ഇത് സ്കാനിനായി ലഭ്യമാക്കിയത്.

Malabar Christian College digitization project. ൽ നിന്നുള്ള സ്കാൻ ആണിത്.

1950 –  ൽ പ്രസിദ്ധീകരിച്ച, കാർത്തവീര്യാർജുനവിജയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിൽ മഹാകവി കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച, കേരളത്തിൻ്റെ തനതായ ഏകാംഗ നൃത്ത-ഹാസ്യ കലാരൂപമാണ് ഓട്ടൻതുള്ളൽ. മലയാളത്തിൽ നമ്പ്യാർ സൃഷ്ടിച്ച ഈ കലാരൂപത്തിൽ, വേഷമണിഞ്ഞ തുള്ളൽക്കാരൻ തന്നെ പാടി അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. ലളിതവും താളാത്മകവുമായ ഭാഷ, വേഗത്തിലുള്ള ചുവടുകൾ, പച്ചതേച്ച മുഖവും കിരീടവുമടങ്ങിയ മനോഹരമായ വേഷവിധാനം, അനാചാരങ്ങളെയും മനുഷ്യരുടെ അഹങ്കാരത്തെയും മൂർച്ചയേറിയ ഹാസ്യത്തിലൂടെയും പരിഹാസത്തിലൂടെയും വിമർശിക്കുന്ന രീതി എന്നിവയാണ് ഓട്ടൻതുള്ളലിൻ്റെ പ്രധാന സവിശേഷതകൾ.

അത്തരമൊരു ഓട്ടൻതുള്ളൽ കൃതിയാണ് 'കാർത്തവീര്യാർജ്ജുനവിജയം'. മൂന്നു ലോകങ്ങളും കീഴടക്കി, കൈലാസപർവ്വതം ഉയർത്തി, ദേവന്മാരെപ്പോലും ജയിച്ച അഹങ്കാരത്തിൽ വാഴുന്ന രാവണൻ, തൻ്റെ കൊട്ടാരത്തിലെത്തിയ നാരദമുനിയോട് ലോകത്ത് തന്നോളം പോന്ന മറ്റൊരു വീരനില്ലെന്നും ദേവസ്ത്രീകൾ തൻ്റെ ഭാര്യയുടെ ദാസ്യപ്പണിക്കാരാണെന്നും പറഞ്ഞ് ആത്മപ്രശംസ നടത്തുന്നിടത്താണ് തുള്ളൽക്കഥ തുടങ്ങുന്നത്. രാവണൻ്റെ ഈ അഹങ്കാരം ശമിപ്പിക്കാനായി ആയിരം കൈകളുള്ള കാർത്തവീര്യാർജ്ജുനൻ്റെ വീര്യത്തെക്കുറിച്ച് നാരദൻ സൂചിപ്പിക്കുകയും, ഇതുകേട്ട് ക്രുദ്ധനായ രാവണൻ കാർത്തവീര്യാർജ്ജുനനെ തോല്പിക്കാനായി പടയോടെ പുറപ്പെടുകയും ചെയ്യുന്നു. മാഹിഷ്മതിയിലെത്തിയ രാവണൻ നർമ്മദാനദിക്കരയിൽ ശിവപൂജ ചെയ്യുന്നതിനിടയിൽ, നദിയിൽ ഭാര്യമാരുമായി ജലക്രീഡ നടത്തുകയായിരുന്ന കാർത്തവീര്യാർജ്ജുനൻ തൻ്റെ ആയിരം കൈകൾ കൊണ്ട് പുഴ തടുത്തുനിർത്തി വെള്ളപ്പൊക്കമുണ്ടാക്കി രാവണൻ്റെ പൂജാസാധനങ്ങൾ ഒഴുക്കിക്കളഞ്ഞു. കോപിഷ്ഠനായി യുദ്ധത്തിനൊരുങ്ങിയ രാവണനെ കാർത്തവീര്യാർജ്ജുനൻ ഗദകൊണ്ടടിച്ചുവീഴ്ത്തുകയും, തൻ്റെ ആയിരം കൈകൾ കൊണ്ട് പിടിച്ചുബന്ധിച്ച് തടവറയിലാക്കുകയും ചെയ്തു. ഒടുവിൽ രാവണൻ്റെ പിതാമഹനായ പുലസ്ത്യമഹർഷിയുടെ അപേക്ഷ മാനിച്ച് കാർത്തവീര്യാർജ്ജുനൻ രാവണനെ വെറുതെ വിട്ട്, സമ്മാനങ്ങൾ നൽകി ആദരിച്ച് സുഹൃത്താക്കി യാത്രയാക്കുന്നു. എത്ര വലിയ ശക്തനാണെങ്കിലും തന്നേക്കാൾ വലിയ പ്രബലന്മാർ വേറെയുമുണ്ടാകുമെന്നും, അമിതമായ അഹങ്കാരം നാശത്തിലേക്കേ നയിക്കൂ മെന്നുമുള്ള സന്ദേശമാണ് ഹാസ്യരസത്തിലൂന്നിയ തുള്ളൽ ശൈലിയിലൂടെ ഇവിടെ അവതരിപ്പിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

Through this post, we are releasing the digital scan of Synodus Diamperitana Ejus Vis Ae Valor Canonicus, a latin manuscrip written by Placid Podipara published in the year 1939. 

This is a manuscript on The Synod of Diamper,  Published in 1939. Synodus Diamperitana: Ejus Vis ac Valor Canonicus is a landmark Latin study that examines the canonical force and legal significance of the Synod of Diamper. Combining historical research with rigorous canonical analysis, it remains an indispensable resource for anyone studying the history, canon law, and ecclesiastical development of the Syro-Malabar Church.

This document is digitized as part of the Dharmaram College Library digitization.

1934 – ൽ കെ. വേലുപ്പിള്ള പ്രസിദ്ധീകരിച്ച, മഹച്ചരിത സംഗ്രഹം ഒന്നാംഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനും പ്രതിസന്ധികളിൽ തളരാതിരിക്കാനും ഏറ്റവും കൂടുതൽ സഹായിക്കുന്നത് ചരിത്രത്തിലെ മഹാന്മാരായ മനുഷ്യരുടെ ജീവിതകഥകളാണ്. കെ. വേലുപ്പിള്ള പ്രസിദ്ധീകരിച്ച 'മഹച്ചരിത സംഗ്രഹം' എന്ന പുസ്തകം ലോകത്തിൻ്റെ വിവിധ മേഖലകളെ സ്വാധീനിച്ച പത്ത് പ്രതിഭകളെ നമ്മുടെ മുന്നിൽ പരിചയപ്പെടുത്തുന്നു. സാങ്കേതിക വിദ്യയിലും ശാസ്ത്രത്തിലും മാറ്റങ്ങൾ കൊണ്ടുവന്ന ജെയിംസ് വാട്ട്, ജോർജ്ജ് സ്റ്റീവൻസൺ എന്നിവരുടെ കഥകൾ ലക്ഷ്യബോധത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും പ്രാധാന്യം കാണിച്ചുതരുമ്പോൾ; സാമൂഹിക അസമത്വങ്ങൾക്കെതിരെയും അവകാശങ്ങൾക്കായും പോരാടിയ ജോൺ ഹെവാർഡ്, വില്യം വിൽബർഫോഴ്‌സ് എന്നിവർ മാനവികതയുടെയും സമർപ്പണത്തിൻ്റെയും മാതൃകകളാകുന്നു. കൂടാതെ, ജോർജ്ജ് വാഷിംഗ്ടൺ, പീറ്റർ ചക്രവർത്തി, വില്യം പിറ്റ് (പിതാവും,പുത്രനും), നെൽസൺ പ്രഭു, ഡേവിഡ് ലിവിംഗ്സ്റ്റൺ എന്നിവരുടെ ജീവിതത്തിലൂടെ ധീരതയും നേതൃത്വപാടവവും വ്യക്തമാക്കുന്നു. വിജയം എന്നത് നിശ്ചയദാർഢ്യത്തിൻ്റെയും അദ്ധ്വാനത്തിൻ്റെയും ഫലമാണെന്ന വലിയ സന്ദേശമാണ് ലളിതമായ ശൈലിയിലൂടെ ഈ പുസ്തകം പങ്കുവെക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1945 – ൽ പ്രസിദ്ധീകരിച്ച, പൊൻകുന്നം ദാമോദരൻ രചിച്ച സോവിയറ്റിൻ്റെ മകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൊൻകുന്നം ദാമോദരൻ്റെ സോവിയറ്റിൻ്റെ മകൾ എന്ന കവിത, രണ്ടാം ലോകമഹായുദ്ധകാലത്ത് നാടായ റഷ്യയ്ക്കുവേണ്ടി ജീവൻ കൊടുത്ത ടാനിയ എന്ന പതിനെട്ടുകാരിയായ പെൺകുട്ടിയുടെ കഥയാണ്. നാടിനെ രക്ഷിക്കാൻ പഠനം ഉപേക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ അവൾ, തടയാൻ ശ്രമിച്ച അമ്മയോട് വിജയിച്ചു വരും, അല്ലെങ്കിൽ വീരയായി മരിക്കും എന്ന് പറഞ്ഞാണ് യാത്രയായത്. പിന്നീട് ശത്രുക്കളുടെ പിടിയിലായി കഠിനമായ പീഡനങ്ങൾ അനുഭവിച്ചിട്ടും നാടിൻ്റെ രഹസ്യങ്ങളൊന്നും വിട്ടുകൊടുക്കാതെ അവൾ കഴുമരത്തിൽ വീരമൃത്യു വരിച്ചു. ടാനിയായുടെ ഈ ധീരമായ മരണം ഉണ്ടാക്കിയ സങ്കടമാണ് പൊൻകുന്നം ദാമോദരനെ ഈ മനോഹരമായ കവിത എഴുതാൻ പ്രേരിപ്പിച്ചത്.

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1956 – ൽ പ്രസിദ്ധീകരിച്ച, മിസിസ്സ് കെ.പി.കെ. നമ്പ്യാർ രചിച്ച  അരാവലിയിൽ അഥവാ രജപുത്രസ്മാരകം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മിസിസ്സ് കെ.പി.കെ. നമ്പ്യാർ രചിച്ച 'അരാവലിയിൽ അഥവാ രജപുത്രസ്മാരകം' എന്ന നാടകം മാതൃരാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞ രജപുത്ര വീരന്മാരുടെയും ഹിന്ദു-മുസ്ലീം ഐക്യത്തിൻ്റെയും കഥയാണ് പറയുന്നത്. രജപുത്ര കന്യകയായ ശ്യാമളയെ സ്വന്തമാക്കാനുള്ള സലീം രാജകുമാരൻ്റെ നീക്കങ്ങളെ വിജയകുമാരൻ എതിർത്തു തോൽപ്പിക്കുകയും, അക്ബർ ചക്രവർത്തി സലീമിനെ ശാസിക്കുകയും ചെയ്യുന്നു. തുടർന്ന് മാതൃരാജ്യത്തിനായി പൊരുതി വീരസിംഹനും വിജയകുമാരനും വീരമൃത്യു വരിക്കുമ്പോൾ ശ്യാമളയും ആത്മാഹുതി ചെയ്യുന്നു. ഈ ധീരബലിക്ക് സാക്ഷിയാകുന്ന അക്ബർ അവർക്കായി സ്മാരകങ്ങൾ പണിയുകയും, ഭാരതീയരുടെ പരസ്പര ഐക്യമാണ് രാജ്യത്തിൻ്റെ ശക്തിയെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 – ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച  വസന്തോത്സവം (ഒരു അപൂർണ്ണനാടകീയ കാവ്യം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കാവ്യാത്മകമായ ഒരു നാടക കൃതിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച വസന്തോത്സവം. ഭൗതിക സുഖഭോഗങ്ങൾക്കപ്പുറമുള്ള ആത്മീയ പ്രണയത്തിൻ്റെയും നിസ്വാർത്ഥമായ സമർപ്പണത്തിൻ്റെയും മനോഹരമായ ആവിഷ്കാരമാണിത്. ദ്വാരകയിലെ രാജകീയ ആഡംബരങ്ങൾക്കിടയിലും വൃന്ദാവനത്തിലെ പവിത്രവും ലളിതവുമായ പഴയ പ്രണയകാലത്തെ കൊതിക്കുന്ന കൃഷ്ണനിലൂടെ, ഭൗതിക സമ്പത്തിന് ആന്തരിക സമാധാനം നൽകാനാവില്ലെന്ന് കാവ്യം വ്യക്തമാക്കുന്നു. സ്വാർത്ഥതയും അധികാരവുമുള്ള സ്നേഹത്തേക്കാൾ ദേശകാലങ്ങൾക്ക് തടയാനാവാത്ത രാധയുടെ നിസ്വാർത്ഥമായ പ്രേമഭക്തിയാണ് ഉയർന്നതെന്ന് അടിവരയിടുന്ന ഈ കൃതി, പ്രണയം എന്നത് ആരെയും സ്വന്തമാക്കാനോ ബന്ധിക്കാനോ ഉള്ളതല്ല, മറിച്ച് അഹങ്കാരമില്ലാത്ത ആത്മസമർപ്പണമാണെന്ന ചിന്തയാണ് മുന്നോട്ടുവെക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 – ൽ പ്രസിദ്ധീകരിച്ച, വീ. സി ഗീവർഗ്ഗീസ്സ്   രചിച്ച  കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗ്രന്ഥകർത്താവായ ഗീവർഗ്ഗീസ്സ് കോർ എപ്പിസ്കോപ്പ തൻ്റെ പുനരൈക്യത്തിനു വഴിതെളിച്ച സത്യങ്ങൾ വെളിപ്പെടുത്തി എഴുതിയതാണ് കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത് കൊണ്ട് എന്ന ഈ പുസ്തകം.റീത്ത് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഒരു പ്രധാന പുനരൈക്യമാണ് ഈ വന്ദ്യപുരോഹിതൻ്റേത്.സത്യാന്വേഷികൾക്ക് വെളിച്ചം കൊടുക്കുന്ന ഒരു ദീപസ്തംഭമായി ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1973 –  ൽ പ്രസിദ്ധീകരിച്ച, സൈമൺ രചിച്ച  വിഷപ്പാമ്പുകളും വിഷാന്തകങ്ങളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിഷവൈദ്യന്മാർക്കും വിഷവൈദ്യം അഭ്യസിക്കുന്ന വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും മനസ്സിലാകത്തക്കവിധത്തിൽ കഴിയുന്നതും ലളിതമായ ഭാഷയിൽ വിഷചികിൽസ ഉൾക്കൊള്ളിച്ചുകൊണ്ട് ആയുർവ്വേദ ശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of A Guide to Cochin City  published in the year 1969. 

A Guide to Cochin City, published in 1969, is a historical handbook created to orient tourists, business travelers, and newcomers to the rapidly developing city of Cochin (now Kochi), Kerala. Released shortly after the formal creation of the Cochin Municipal Corporation in November 1967 which unified Fort Kochi, Mattancherry, Ernakulam, Willingdon Island, and surrounding suburban areas the book serves as an earnest effort to document the region's urban expansion. Its core content features essential civic details, local landmarks, descriptions of notable travel destinations across broader Kerala, and a dedicated fold-out city map designed for practical navigation.

This document is digitized as part of the Dharmaram College Library digitization.

1936 –  ൽ പ്രസിദ്ധീകരിച്ച, ജോസഫ് മാവുങ്കൽ രചിച്ച എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എറണാകുളം അതിരൂപതയുടെ 40 വർഷത്തെ (1896–1936) ചരിത്രവും അതിൻ്റെ പ്രഥമ മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ തിരുമേനിയുടെ ജീവചരിത്രവും വിവരിക്കുന്ന പുസ്തകമാണിത്. 1896-ൽ ലിയോൺ പതിമൂന്നാമൻ മാർപ്പാപ്പ വിദേശീയ മെത്രാന്മാർക്ക് പകരം സ്വദേശീയരായ വൈദികർക്കായി എറണാകുളം വികാരിയാത്ത് രൂപീകരിക്കുകയും, മാർ ലൂയീസ് പഴേപറമ്പിലിനെ പ്രഥമ വികാരി അപ്പോസ്തോലിക്കയായി നിയമിക്കുകയും ചെയ്തു. തുടർന്ന് 1919-ൽ ചെമ്പിലെ കണ്ടത്തിൽ തറവാട്ടിൽ ജനിച്ച മാർ അഗസ്റ്റിൻ കണ്ടത്തിൽ സഭാഭരണമേറ്റെടുക്കുകയും, 1923-ൽ രൂപത അതിരൂപതയായപ്പോൾ പ്രഥമ മെത്രാപ്പോലീത്തയായി മാറുകയും ചെയ്തു. സഭയെന്നത് കേവലം പ്രാർത്ഥനാലയം മാത്രമല്ല; വിദ്യാലയങ്ങൾ, ആശുപത്രികൾ, അനാഥമന്ദിരങ്ങൾ എന്നിവ വഴി സമൂഹത്തിന് നന്മ ചെയ്യാനും അടിമത്തനിർമ്മാർജ്ജനവും സ്ത്രീസമത്വവും ഉറപ്പുവരുത്താനും കടപ്പെട്ട പ്രസ്ഥാനമാണെന്ന് വ്യക്തമാക്കുന്ന ഈ ഗ്രന്ഥം, അതിരൂപതയുടെ നാൽപ്പതാം വാർഷികത്തിൻ്റെയും മാർ അഗസ്റ്റിൻ കണ്ടത്തിൻ്റെ പട്ടാഭിഷേക രജതജൂബിലിയുടെയും സ്മരണാർത്ഥം 1936-ൽ പ്രസിദ്ധീകരിച്ചതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1867 –  ൽ പ്രസിദ്ധീകരിച്ച, ആദ്യപാഠങ്ങൾ അല്ലെങ്കിൽ ചെറുപൈതങ്ങൾക്ക് പഠിപ്പാനുള്ള ഒന്നാം പുസ്തകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാളത്തിലെ ആദ്യകാല പ്രാഥമിക പാഠപുസ്തകങ്ങളിൽ ഒന്നാണ് ഈ പുസ്തകം. വായനയും എഴുത്തും ആദ്യമായി അഭ്യസിക്കുന്ന കുട്ടികൾക്കായി ലളിതമായ രീതിയിൽ തയ്യാറാക്കിയ ഈ ഗ്രന്ഥം അന്നത്തെ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസരീതിയെ പ്രതിഫലിപ്പിക്കുന്നു. മലയാള അക്ഷരമാലയുടെ പരിചയം, സ്വരങ്ങളും വ്യഞ്ജനങ്ങളും, അക്ഷരങ്ങൾ ചേർത്ത് വാക്കുകൾ രൂപപ്പെടുത്തൽ, ലളിതമായ വാക്യങ്ങൾ, വായനാ പരിശീലനത്തിനുള്ള ചെറുപാഠങ്ങൾ, ധാർമ്മികവും സദാചാരപരവുമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഉദാഹരണങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഉള്ളടക്കം. മലയാളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ വികാസം പഠിക്കുന്ന ഗവേഷകർക്കും, പഴയ മലയാള പാഠപുസ്തകങ്ങളുടെ ചരിത്രത്തിൽ താൽപര്യമുള്ളവർക്കും വിലപ്പെട്ട ഒരു സ്രോതസ്സുകൂടിയാണ് ഈ ചെറുപുസ്തകം. 19-ാം നൂറ്റാണ്ടിലെ ബാലവിദ്യാഭ്യാസരീതിയും ഭാഷാശൈലിയും മനസ്സിലാക്കാനും ഈ ഗ്രന്ഥം സഹായകമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.